Connect with us

ഇന്റർനാഷണൽ

ട്വിറ്ററിൽ നരേന്ദ്ര മോഡിയെ അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ്

Published

on

രാജ്യാന്തര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്മീഷന്‍ ഇന്ത്യയ്‌ക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളെയും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തത്

PM Modi is the only world leader followed by White House on ...

യൂയോർക്ക്: പ്രധാനമന്ത്രി മോഡിയുടെ വ്യക്തിഗത ട്വിറ്റർ,പ്രധാനമന്ത്രിയുടെ ഓഫീസ് (പി‌എം‌ഒ) എന്നിവരെ വൈറ്റ് ഹൗസ് അൺഫോളോ ചെയ്തു.ഏകദേശം മൂന്നാഴ്ച മുൻപാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രസിഡന്റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രിയുടെ ഓഫീസ് (പി‌എം‌ഒ) എന്നിവരെ ട്വിറ്ററിൽ ഫോളോ ചെയ്ത് തുടങ്ങിയത്. എന്നാലിപ്പോള്‍ മോഡിയുടേതുൾപ്പെടെ എല്ലാ ഹാൻഡിലുകളും വൈറ്റ് ഹൗസ് അൺഫോളോ ചെയ്തു.

ഏപ്രിൽ 10 നാണ് വൈറ്റ് ഹൗസ് പ്രധാനമന്ത്രി മോഡിയുടെ വ്യക്തിഗത ട്വിറ്റർ ഹാൻഡിൽ, ഓഫീസ് (പി‌എം‌ഒ), പ്രസിഡന്റ് രാം നാഥ് കോവിന്ദ് എന്നിവ ഫോളോ ചെയ്യാൻ തുടങ്ങിയത്. ഇതോടെ പ്രധാനമന്ത്രി മോഡിയും പ്രസിഡന്റ് കോവിന്ദും ട്വിറ്ററിൽ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ഏക ലോക നേതാക്കളായി.മോഡിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യാൻ തുടങ്ങിയപ്പോൾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മോഡിയും തമ്മില്‍ വളരുന്ന സൗഹൃദത്തിന്റെ സൂചനയായാണ് പലരും ഇതിനെ കണ്ടത്. എന്നാൽ അതിനിപ്പോൾ തിരിച്ചടിയേറ്റിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാജ്യാന്തര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്മീഷന്‍ ഇന്ത്യയ്‌ക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളെയും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തത്.

നേരത്തെ കോവിഡ് ചികിത്സയ്ക്കായുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കണമെന്ന ട്രംപിന്റെ ആവശ്യം പരിഗണിച്ച് ഇന്ത്യ കയറ്റുമതി നിയന്ത്രണത്തില്‍ ഇളവ് കൊണ്ടുവന്നതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് മോഡിയെ ഫോളോ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വന്നത്.

India was great, trip very successful, says Donald Trump on 2-day ...

ഏപ്രില്‍ 12 നാണ് മോഡിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഇപ്പോള്‍ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 19ല്‍ നിന്ന് 13 ആയി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ അമേരിക്കന്‍ എംബസിയേയും, അമേരിക്കയിലെ ഇന്ത്യന്‍ എംബസിയെയും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു. ഈ അക്കൗണ്ടുകളെയും ഇപ്പോള്‍ അണ്‍ഫോളോ ചെയ്തിരിക്കുന്നതായാണ് കാണുന്നത്.

ഇന്റർനാഷണൽ

ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോക്ക് കോവിഡ് സ്ഥിരീകരിച്ചു

Published

on

By

റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സിഎന്‍എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവില്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഔദ്യോ​ഗിക വസതിയിൽ വെച്ച് നടന്ന തത്സമയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ഇതെല്ലാം ചേർന്നതാണ് ജീവിതം. ജീവിതം മുന്നോട്ട് പോവുകതന്നെ ചെയ്യും. ബ്രസീലിനെ നയിക്കാൻ അവസരം ലഭിച്ചതിൽ, രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ സാധിച്ചതിൽ ദെെവത്തോട് നന്ദി പറയുന്നതായും ബോൾസൊനാരോ പറഞ്ഞു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്കും രോഗം സ്ഥിരീകരിക്കുന്നത്. ലോകത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. 65,000ല്‍ അധികം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 16 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിൽ അമേരിക്കക്ക് ശേഷം രണ്ടാമതാണ് ഈ ലാറ്റിനമേരിക്കൻ രാജ്യം. ഒന്നര മില്യൻ രോ​ഗ ബാധിതരുള്ള ബ്രസീലീൽ, ഇതുവരെയായി 65,000 പേരാണ് മരിച്ചിട്ടുള്ളത്.

നേരത്തെ കോവിഡിനെ നിസ്സാരവല്‍ക്കരിച്ച് സംസാരിക്കുകയും നിയന്ത്രണത്തിനായി രാജ്യം അടച്ചിട്ടതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു ബൊല്‍സൊനാരോ. കോവിഡ് ഒരു കെട്ടുകഥയാണെന്നും വിഭ്രാന്തിയുള്ളവരാണ് അതിനു മുന്‍കരുതലെടുക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതൊരു ചെറിയ പനിയല്ലേ, എന്തിനാണ് ഇത്രയേറെ ഒച്ചയുണ്ടാക്കുന്നത് എന്നാണ് നേരത്തെ അദ്ദേഹം ചോദിച്ചത്.

അടച്ചിടല്‍ രാജ്യത്തെ തൊഴിലുകള്‍ നഷ്ടപ്പെടുത്തുന്നതായും അത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് അടച്ചിടല്‍ നടപ്പാക്കിയിട്ടുള്ള സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കെതിരേയും ബൊല്‍സൊനാരോ വിമര്‍ശനമുന്നയിച്ചിരുന്നു. നിയന്ത്രണങ്ങള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

Continue Reading

ഇന്റർനാഷണൽ

വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്കയുടെ വന്‍ നീക്കം

Published

on

By

ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്ക. വാൾസ്ട്രീറ്റ് ജേണലാണ് അമേരിക്കയുടെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യു‌എസ്‌എസ് റൊണാൾഡ് റീഗൻ, യു‌എസ്‌എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹനികൾ ശനിയാഴ്ച മുതൽ ദക്ഷിണ ചൈനാ കടലിലുണ്ടാകുമെന്ന് സ്‌ട്രൈക്ക് ഗ്രൂപ്പ് കമാൻഡറെ ഉദ്ധരിച്ച് യുഎസ് വാർത്താ ഏജൻസി വ്യക്തമാക്കി.

Image

യു​എ​സ്എ​സ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ, യു​എ​സ്എ​സ് നി​മി​റ്റ്സ് എ​ന്നി വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളാ​ണ് ഇ​നി മു​ത​ൽ ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ക. ചൈ​ന സൈ​നി​ക അ​ഭ്യാ​സം ന​ട​ത്തു​ന്ന സ​മ​യ​ത്ത് ത​ന്നെ​യാ​ണ് യു​എ​സ് സേ​ന​യും ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ല്‍ പ​രി​ശീ​ല​നം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്ന​ത്.ജൂലൈ ഒന്നു മുതൽ അഞ്ച് ദിവസം സൈനികാഭ്യാസം നടത്തുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. ചൈനയും വിയറ്റ്നാമും അവകാശവാദമുന്നയിക്കുന്ന പരാസൽ ദ്വീപിന് സമീപമാണ് അഭ്യാസപ്രകടനം.

ഒരോ വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പവും നാല് പടക്കപ്പല്‍ കൂടി ഇവയ്ക്കൊപ്പം ദക്ഷിണ ചൈന കടലിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്. 24 മണിക്കൂറും യുദ്ധവിമാനങ്ങളെ പറത്താനും ഇറക്കാനും സാധ്യമാകുന്ന സംവിധാനങ്ങള്‍ ഉള്ള വിമാനവാഹിനികളാണ് യു​എ​സ്എ​സ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ, യു​എ​സ്എ​സ് നി​മി​റ്റ്സ് എന്നിവ.

അ​തേ​സ​മ​യം, ഇ​ന്തോ-​പ​സ​ഫി​ക്കി​ല്‍ സ്ഥി​ര​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള യു​എ​സ് നാ​വി​ക​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗം മാ​ത്ര​മാ​ണി​തെ​ന്നും നി​ല​വി​ലെ രാ​ഷ്ട്രീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​യി ഇ​തി​ന് ബ​ന്ധ​മി​ല്ലെ​ന്നും യു​എ​സ് റി​യ​ര്‍ അ​ഡ്മി​റ​ല്‍ ജോ​ര്‍​ജ് എം. ​വൈ​കോ​ഫ് പ​റ​ഞ്ഞു.

ചൈനയുടെ നീക്കത്തിനെതിരെ വിയറ്റ്നാമും ഫിലിപ്പൈൻസും രംഗത്തെത്തിയിരുന്നു. മേഖലയിൽ സംഘർഷമുണ്ടാക്കുന്നത് അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.എണ്ണ, വാതക ശേഖരം സ്വന്തമാക്കുന്നതിനായി ചൈന അയൽ രാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.ഊർജ്ജ സമ്പന്നമായ ദക്ഷിണ ചൈനാ കടലിന്റെ തൊണ്ണൂറ് ശതമാനവും തങ്ങളുടെ അധീനതയിലാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ ബ്രൂണൈ, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇവിടെ അവകാശവാദമുന്നയിച്ചിട്ടുണ്ട്.

Continue Reading

ഇന്റർനാഷണൽ

ഇന്ത്യയിലെ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന നിരുത്തരവാദപരമായ പരാമർശങ്ങൾ ചൈന-ഇന്ത്യ ബന്ധത്തിന് ഹാനികരമാണെന്ന് : ചൈന

Published

on

By

യൂഡൽഹി: അതിർത്തി പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലഡാക്ക് സന്ദർശനത്തിൽ പ്രതികരണവുമായി ചൈന.ഇന്ത്യയിലെ നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തി അതിർത്തിയിലെ സാഹചര്യം സങ്കീണ്ണമാക്കരുതെന്നും ചൈനയുമായുള്ള ബന്ധത്തിൽ ഇന്ത്യ തന്ത്രപരമായ വീഴ്ച ഒഴിവാക്കണമെന്നും ചൈന പ്രതികരിച്ചു.

രാജ്യത്തെ റോഡുകളും ദേശീയപാതകളും നിർമ്മിക്കുന്നതിൽ നിന്ന് ചൈനീസ് കമ്പനികളെ വിലക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങളോടും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പ്രതികരിച്ചു. ഇന്ത്യയിലെ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന നിരുത്തരവാദപരമായ പരാമർശങ്ങൾ ചൈന-ഇന്ത്യ ബന്ധത്തിന് ഹാനികരമാണ്. ചൈന-ഇന്ത്യ ബന്ധം നിലനിർത്തുന്നതിന് ഇരുവശത്തും സമഗ്രമായ ശ്രമം നടത്തണമെന്ന് ഷാവോ ആവശ്യപ്പെട്ടു. ഇന്ത്യ ചൈനയുമായി ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും ഉഭയകക്ഷി ബന്ധത്തിന്റെ മൊത്തത്തിലുള്ള താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

“ചൈന-ഇന്ത്യ പ്രായോഗിക സഹകരണം പരസ്പര പ്രയോജനകരവും സ്വാഭാവികതിൽ വിജയിക്കുന്നതുമാണ്. അത്തരം സഹകരണത്തിന് കൃത്രിമമായി തടസ്സങ്ങൾ സ്ഥാപിക്കുന്നത് ഡബ്ല്യുടിഒ നിയമങ്ങൾ ലംഘിക്കുക മാത്രമല്ല ഇന്ത്യയുടെ താൽപ്പര്യങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നു. ചൈനീസ് ബിസിനസുകളുടെ നിയമാനുസൃത അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ചൈന സ്വീകരിക്കും,” ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ച സംഭവത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഈ വിഷയം വിശദീകരിച്ചുകൊണ്ട് ഷാവോ പറഞ്ഞു, “ഇന്ത്യ നമ്മോടൊപ്പം പ്രവർത്തിക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നു, ഇരു നേതാക്കളും തമ്മിലുള്ള സുപ്രധാന സമവായത്തിൽ വീഴ്ച വരുത്താതിരിക്കുക. ഇരു സർക്കാരുകളും തമ്മിലുള്ള കരാറുകൾ പാലിക്കുക, ആശയവിനിമയവും ഏകോപനവും ശക്തിപ്പെടുത്തുക നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുക, അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും സംയുക്തമായി ഉയർത്തിപ്പിടിക്കുക.

Continue Reading

Updates

കേരളം2 hours ago

സംസ്ഥാനത്ത് എടിഎം ഉപയോഗത്തിലൂടെ രണ്ട് പേർക്ക് കോവിഡ്

കേരളത്തില്‍ രണ്ട് പേര്‍ക്ക് കോവിഡ് ബാധിച്ചത് എടിഎം വഴിയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എടിഎം ഉപയോഗിച്ചവർക്കാണ് കോവിഡ് ബാധിച്ചത്. രോഗ ഉറവിടം അറിയാതിരുന്ന...

കേരളം3 hours ago

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്: സംഘർഷം: പ്രതിഷേധം

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്നും പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം. വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്...

നാഷണൽ4 hours ago

അംബേദ്ക്കറുടെ വീടിനുനേരേ ആക്രമണം: എസ്ഡിപിഐ അപലപിച്ചു

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ വീടിനു നേരേ നടന്ന ആക്രമണത്തെ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ് ശക്തമായി...

കേരളം4 hours ago

പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘനം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി

പൂന്തുറയിൽ ചെരിയ മുട്ടത്ത് ലോക്ഡൗൺ ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി. ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൗകര്യങ്ങൾ നൽകിയില്ലെന്നാരോപിച്ചാണ് ഇവരുടെ പ്രതിഷേധം. പ്രദേശത്ത് പാചകവാതകം ഉൾപ്പെടെ അവശ്യ വസ്തുക്കൾ കിട്ടുന്നില്ലെന്നും...

കേരളം4 hours ago

യൂത്ത് ലീഗ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു....

കേരളം16 hours ago

സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അരിയും ഒമ്പതിന പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ...

നാഷണൽ16 hours ago

ഡോ. അംബേദ്കറുടെ വീട്ടിൽ ആക്രമണം: ഒരാൾ അറസ്റ്റിലായി

മുംബൈ: ഡോ. ബി ആർ അംബേദ്കറുടെ വസതിയായ രാജ് ഗൃഹ ആക്രമിച്ച് നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് സിസിടിവി ക്യാമറയിൽ പതിഞ്ഞ...

കേരളം17 hours ago

കോവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടം, നല്ലതോതിൽ ആശങ്ക വേണം- മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നതെന്നും നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ളസ്റ്ററുകൾ...

മൂവി18 hours ago

വിനായകനെ നായകനാക്കി ലീലയുടെ ‘കരിന്തണ്ടന്‍’ വരുന്നു

പ്രതിസന്ധികള്‍ മറികടന്ന് വിനായകനെ നായകനാക്കിയുള്ള കരിന്തണ്ടന്‍ സിനിമയുടെ ജോലികള്‍ ആരംഭിച്ചതായി സംവിധായിക ലീല സിനിമയുടെ റിഹേഴ്സല്‍ ചിത്രീകരിക്കണ ദൃശ്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നാല്...

പൊളിറ്റിക്സ്‌19 hours ago

നെറികേട് കാണിച്ച്​ പുറത്താക്കാമെന്ന്​ കരുതരുത്​ -മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ആൾ ഒഴിയണമെന്ന്​ പ്രതിപക്ഷത്തിന്​ ആഗ്രഹിക്കാമെന്നും അത്​ സ്വാഭാവികം മാത്രമാണെന്നും പിണറായി വിജയൻ. എന്നാൽ അതിനായി നെറികേട് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതിന്​ ശരിയായ...

Trending