Connect with us

ചരിത്രം

മഹാഗുരു ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ്റെ 138 – മത് പൂരംതിരുനാൾ ജന്മനക്ഷത്ര മഹോത്സവം ഇന്ന്

Published

on

കേരളത്തിനകത്തും പുറത്തും പുറം രാജ്യങ്ങളിലുമായി നൂറ് കണക്കിന് ആശ്രമങ്ങളും ലക്ഷക്കണക്കിന് വിശ്വാസികളും ഇന്ന് ആത്മബോധ സംഘത്തിൻ്റെ അംഗങ്ങളും ശുഭാനന്ദ ഗുരുവിശ്വാസികളുമായിട്ടുണ്ട്. അവരുടെ ആനന്ദോത്സവമാണ് പൂരം തിരുനാൾ

ജാത്യാചാരനിബദ്ധമായ വിലക്കുകളെ അതിലംഘിച്ചുകൊണ്ട് അവനനിലെ അന്തരാത്മാവിൽ കുടികൊള്ളുന്ന ആത്മീയ വെളിച്ചത്തെ തിരിച്ചറിഞ്ഞ് മുക്തിയും മോക്ഷപ്രാപ്തിയും നേടാൻ ഉപദേശിച്ച മഹാഗുരു ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ്റെ 138 – മത് പൂരംതിരുനാൾ ജന്മനക്ഷത്ര മഹോത്സവം ഇന്ന് . (3-5-2020) അടിമത്തവും തൊട്ടുകൂടായ്മയും അടിച്ചേല്പിച്ച് , അടിയാളരും അയിത്തമുള്ളവരുമാക്കി പാർശ്വവല്ക്കരിച്ച് അന്ധവിശ്വാസങ്ങളിലേക്കും അപരിഷ്കൃതങ്ങളിലേക്കും തളളിയിട്ട് ആരാധയും ദേവസന്നിധികളും നിഷേധിക്കപ്പെട്ടവർക്കിടയിൽ അവതാരം ചെയ്ത ആത്മീയ വിപ്ലവകാരിയായിരുന്നു ഗുരുദേവൻ.അറിവ്, ആചാരം, വിശുദ്ധി, ആശ്വാസം, ആനന്ദം, നമസങ്കീർത്തനം എന്നിവ ആർജ്ജിക്കുന്ന മനഷ്യർ മാനസിക-ശാരീരിക ആരോഗ്യ ഉണർവ്വിനെ പ്രാപിക്കുമെന്ന് ഗുരു ഉപദേശിച്ചു. വ്യഭിചാരം മദ്യപാനം, വിഗ്രഹാരാധന, പരോപദ്രവം ഹിംസ എന്നീ പഞ്ചമഹാപാപങ്ങളിൽ നിന്നകന്ന് മാറി സഞ്ചരിക്കാനും ആഴ്ചയിൽ നാലുനാൾ ആചാരവും മൂന്നുനാൾ വിശുദ്ധ വ്രതവും നിഷ്ക്കർഷിച്ചു കൊണ്ട് ആത്മീയ _ ഭൗതിക ജീവിതത്തിൻ്റെ അടിത്തറ ബലിഷ്ടമാക്കി ഗുരുദേവൻ.

ഇടുക്കി ജില്ലയിലെ ഏലപ്പാറയ്ക്കടുത്തുള്ള ചീന്തലാർ കരുന്തരുവിയിലെ ചെങ്കുത്തായ മലയുടെ നിറുകയിയിലുള്ള പുന്നമരച്ചോട്ടിൽ പ്രകൃതി യാ അതീവ ദുർഘടമായ സാഹചര്യത്തെ അതിജീവിച്ചുകൊണ്ട് രണ്ട് വർഷവും പതിനൊന്നു മാസവും ഇരുപത്തിരണ്ട് ദിവസവും നീണ്ടു നിന്ന ഘോര തപസിൽ നിന്നു സിദ്ധിച്ച മനനത്തിൻ്റെയും ദർശനങ്ങളുടെയും ഫലമായി കൈവന്ന ആത്മജ്ഞാനത്തിൻ്റെ കരുത്തുമായാണ് ഗുരുദേവൻ മലയിറങ്ങിയത്.കീഴാള ജനതയുടെ ആത്മീയ മോചനം ഇനി തന്നിലുടെ എന്ന വ്യക്തമായ സന്ദേശം ഓരോ പ്രവർത്തികളിലൂടെയും ഗുരുദേവൻ തെളിയിച്ചു കൊണ്ടിരുന്നു.
യാഥാസ്ഥികരും ആത്മീയതയുടെ കുത്തകക്കാരുമായവർ ഉറഞ്ഞു തുള്ളി.അധിക്ഷേപങ്ങൾ, ആക്രോശങ്ങൾ, വധഭീഷണികൾ, ആക്ഷേപരങ്ങൾ ഒന്നൊന്നായി തൊടുത്തുവിട്ടു. പറയൻ സ്വാമി, കള്ളസന്ന്യാസി, ദുർമന്ത്രവാദി തുടങ്ങിയ വിശേഷണങ്ങൾ ചാർത്തി നല്കി. ശാന്തനായ ഗുരുദേവൻ മൊഴിഞ്ഞു: അവർ അവരുടെ നിയോഗ കർമ്മവും നാം നമ്മുടെ നിയോഗ കർമ്മവും ചെയ്യുന്നു. നാം അവരുടെ പാപകർമ്മങ്ങൾ പൊറുക്കണമേ എന്നു ജഗത് പിതാവിനോട് പ്രാർത്ഥിക്കുന്നു.
തൻ്റെ കഠിനമായ തപസിൽ നിന്നും ആർജ്ജിച്ച പ്രപഞ്ചോല്പത്തി രഹസ്യങ്ങളും യുഗ വ്യവസ്ഥകളും നിയമങ്ങളും ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്നു. തീരാ ദുരിതങ്ങളിൽ അകപ്പെട്ടവരെയും അജ്ഞതയുടെ അന്ധകാരത്തിലകപ്പെട്ട് ഉഴലുന്നവരെയും ആത്മീയ മോചനം നല്കി സുഖാനുഭവ സ്ഥരാക്കിയതോടൊപ്പം ഭൗതിക ജീവിതത്തിൽ പരിഷ്ക്കരണത്തിലൂടെ പുരോഗതി പ്രാപിക്കുന്നതിനുള്ള നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു.നിർധനരും അനാഥരുമായ നിരവധി കുട്ടികളെ ഏറ്റെടുത്തു താമസിപ്പിച്ചു പഠിപ്പിച്ചു. അവർക്കായി ഭിക്ഷായാജനം നടത്തി. തൊഴിൽശാല സ്ഥാപിച്ചു. മോട്ടോർ സർവ്വീസ് ആരംഭിച്ചു.അങ്ങിനെ ഒട്ടേറെ പദ്ധതികൾ ….
മാവേലിക്കര കൊട്ടാരത്തിലെ ആർട്ടിസ്റ്റ് രാമവർമ്മ രാജ വലിയ തിരുമേനിയായിരുന്നു ഏറ്റവും വലിയ താങ്ങും തണലുമായി നിന്നിരുന്നത്. അദ്ദേഹത്തിൻ്റെ സഹകരണവും സാന്നിദ്ധ്യവുമാണ് കോപാക്രാന്തരായ ജാതി വെറിയന്മാരുടെ അഴിഞ്ഞാട്ടങ്ങളും അക്രമങ്ങളും ഇല്ലാതാക്കിയത്. ശ്രീ നാരായണ ഗുരുദേവൻ്റെ സ്നേഹവും സഹകരണവും ഉപദേശങ്ങളും ഡോ. പൽപ്പുവിൻ്റെ സഹായങ്ങളും കരുത്ത് പകർന്നു. മഹാത്മാഗാന്ധിയുടെ മാവേലിക്കര സന്ദർശനവേളയിൽ ഗുരുദേവൻ ക്ഷണിക്കപ്പെട്ട ആചാര്യനായി വേദിയിൽ ഉപവിഷ്ഠനായി. ഗാന്ധിജിക്ക് ഗുരുദേവൻ മംഗളപത്രം സമ്മാനിച്ചു.തിരുവിതാംകൂർ രാജകുടുംബവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുവാൻ ഗുരുദേവനു കഴിഞ്ഞു.ക്ഷേത്രപ്രവേശനം നടപ്പാക്കാൻ 101 സന്യാസിമാരുടെ പദയാത്രയെ നയിച്ചുകൊണ്ട് മഹാരാജാവിന് നിവേദനം നല്കി. ക്ഷേത്രപ്രവേശനം വേഗത്തിലാക്കാൻ ഇത് നിമിത്തമായി. ജാതി-മത-വർഗ്ഗ- വർണ്ണ -ലിംഗ വ്യത്യാസമില്ലാതെ അനുയായികൾ വന്നു ചേർന്നു. ആത്മബോധോദയ സംഘം എന്ന സംഘടനസ്ഥാപിച്ചു.
കൊല്ലവർഷം 1057 മേടം 17 ന് വെള്ളിയാഴ്ച പുലർച്ചെ പൂരം നക്ഷത്രത്തിൽ ആണ് അദ്ദേഹം ഭൂജാതനായത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ബുധനൂർ പടിഞ്ഞാറ്റുംമുറിയിൽ കുലായ്ക്കൽ എന്നു പേരായ പറയഭവനത്തിൽ ജ്യാതി- കൊച്ചു നീലി ദമ്പതികളുടെ 12 വർഷത്തെ കാത്തിരിപ്പിനും നേർച്ച – കാണിക്ക സമർപ്പണത്തിനും ശേഷമായിരുന്നു പാപ്പൻകുട്ടിയുടെ പിറവി. പിൽക്കാല കേരളീയ ആത്മീയ നവോത്ഥാന വിപ്ലവത്തിന് തനത് താത്വിക ദർശനങ്ങളിലൂടെ നേതൃത്വം നല്കിയ , അറിവിൻ്റെയും ആത്മബോധത്തിൻ്റെയും അമൂല്യവും തേജാമയവുമായ മുത്തുകളും രത്നങ്ങളും വൈഡൂര്യങ്ങളുമടങ്ങിയ നിധി പേടകം _ അനശ്വരവും – അജയ്യവുമായ കീർത്തനങ്ങളിലൂടെയും അരുളിപ്പാട്ടകളിലൂടെയും ലോകത്തിലെ അടിമ സന്തതികൾക്കായ് പ്രദാനം ചെയ്ത്, വിരഹമുക്തിയും മോക്ഷപ്രാപ്തിയും നല്കി, ഉയിർത്തെഴുന്നേല്പിൻ്റെ ഉണർത്തുപാട്ടാക്കി മാറ്റി ഗുരുദേവൻ. കാലത്തിനും കുലത്തിനും മായ്ക്കാനും മറക്കാനും കഴിയാത്ത പ്രസന്നവും പ്രകാശപൂരിതവുമാർന്ന ശുഭാനന്ദ വേദാന്തദർശനങ്ങളുടെ പൊരുളും സത്തയും ആഴവും പരപ്പും അളക്കുവാനോ പൂർണ്ണ ഗ്രാഹ്യം നേടുവാനോ ക്ഷിപ്രസാദ്ധ്യമല്ല. ഒരു പുരുഷായുസ് പോരാ പോര.1125 കർക്കിടകം 13 (1950 ജൂലൈ 29) ശനിയാഴ്ച രാത്രി 8.30 ന് ആ ധന്യമായ ജീവിതസാഗരം തിരയടങ്ങി നിശ്ചലമായി.

കേരളത്തിനകത്തും പുറത്തും പുറം രാജ്യങ്ങളിലുമായി നൂറ് കണക്കിന് ആശ്രമങ്ങളും ലക്ഷക്കണക്കിന് വിശ്വാസികളും ഇന്ന് ആത്മബോധ സംഘത്തിൻ്റെ അംഗങ്ങളും ശുഭാനന്ദ ഗുരുവിശ്വാസികളുമായിട്ടുണ്ട്. അവരുടെ ആനന്ദോത്സവമാണ് പൂരം തിരുനാൾ.കൊവിഡ് 19-ൻ്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്നു.ചടങ്ങുകൾ മാത്രമായി പൂര മഹോത്സവം ഒതുങ്ങുന്നത് ഒരു പക്ഷേ ആദ്യമാകാം. വിശ്വാസി സമൂഹത്തിൻ്റെ ഉൾത്തടത്തിൽ ഗുരുദേവൻ തിളങ്ങി വിളങ്ങിനില്ക്കേ ഭവനങ്ങളിൽ അണയാദീപങ്ങൾ, അർച്ചന, ആരാധന, നാമസങ്കീർത്തനങ്ങൾ മുടക്കമില്ലാതെ നടക്കും.
പൂരം തിരുനാളിന് ആശംസകൾ നേരുന്നു.

രാമചന്ദ്രൻ മുല്ലശ്ശേരി
9497336510

ചരിത്രം

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി എറിഞ്ഞുടച്ച മഹാത്മാവ്

Published

on

By

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇരുപത്തിയെട്ട് ദിവസങ്ങളിലായാണ് ഉത്സവം. 26 ദിവസം ഉത്സവം ക്ഷേത്രത്തിനുള്ളില്‍ വച്ചും 27 നു പള്ളിവേട്ടയും 28 ന് ആറാട്ടും.ഇ ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ നിന്നും മൂന്ന് നാഴിക ദൂരം കിഴക്കുള്ള മലക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേവി ക്ഷേത്രം വരെയാണ് നടക്കുന്നത്.

Chengannur Mahadeva Temple near Thiruvalla, Alappuzha | Kerala Tourism

പ്രസ്തുത എഴുന്നള്ളിപ്പിന് ശ്രി കോവിലിലുള്ള ശ്രി പീഠത്തില്‍ നിന്നും മലക്കര ഭഗവതി പീഠം വരെ വെള്ളക്കൊടി വസ്ത്രം വിരിക്കുന്ന ഒരു പതിവും ഉണ്ടായിരുന്നു. ക്ഷേത്രം തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോട് കൂടിയാണ് ഇത് നിലച്ചത്.

പുത്തന്‍കാവ് തെരുവില്‍ ഹിന്ദുക്കള്‍ തിങ്ങി പാര്‍ത്തിരുന്ന കാലത്താണ് ചെങ്ങനൂര്‍ ആറാട്ടെഴുന്നള്ളിപ്പ് പുത്തന്‍കാവ് തെരുവിന്‍റെ മധ്യത്തുകൂടി ആരംഭിച്ചത് എന്നാല്‍ തെരുവ് കൃസ്ത്യാനികളുടെ മാത്രം അധിവാസ കേന്ദ്രമായി തീര്‍ന്നപ്പോളും ആറാട്ടെഴുന്നളിപ്പിന്‍റെ യാത്ര മാര്‍ഗത്തിന് വ്യതിയാനമുണ്ടായിരുന്നില്ല. ആറാട്ടെഴുന്നള്ളിപ്പ് കൃസ്ത്യാനികള്‍ക്കും വഴിയരികില്‍ നിന്ന് കാണാം.എന്നാല്‍ പുലയര്‍,പറയര്‍,കുറവര്‍, എന്നിവര്‍ക്ക് റോഡരികില്‍ നിന്ന് കേള്‍ക്കാനും കാണാനും അവകാശമുണ്ടായിരുന്നില്ല.

Caste Revolutions of Yesteryear: Ayyankali |

1090 മകര മാസത്തില്‍ നടന്ന ഉത്സവത്തോടനുബന്ധിച്ച് നടന്ന ഒരു സംഭവം പുത്തന്‍കോവ് മാത്തന്‍ തരകന്‍റെ ഓര്‍മകളുടെ നാട്ടില്‍ എന്ന പുസ്തകത്തില്‍ വിവരിക്കുന്ന സംഭവം നമ്മെ അത്ഭുതപ്പെടുത്തും. അക്കാലത്ത് അയ്യന്‍കാളിയുടെ പ്രവൃത്തന മേഖല മധ്യതിരുവിതാംകൂറിലെ പുല്ലാട്ട്,കോഴഞ്ചേരി,തിരുവല്ല, അടൂര്‍,ചെങ്ങനശേരി,ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സജീവമായി നടക്കുന്ന കാലഘട്ടമായിരുന്നു. അക്കാലത്ത് ക്ഷേത്ര പ്രവേശനം മാത്രമല്ല ക്ഷേത്രങ്ങളുടെ വഴിയരികില്‍ കൂടി സഞ്ചരിക്കാന്‍ പോലും പുലയര്‍ക്കും പറയര്‍ക്കും കുറവര്‍ക്കും അവകാശമില്ലായിരുന്നല്ലോ. ചെങ്ങന്നൂര്‍ ആറെട്ടുഴുന്നള്ളിപ്പിനോടനുബന്ധിച്ച് പുലയര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന അവകാശത്തെ കുറിച്ച് അയ്യന്‍കാളി അറിയാന് ഇടയായി.

അന്നത്തെ ഉത്സവം പ്രമാണിച്ച് ആറാട്ടെഴുന്നള്ളത്ത് കിഴക്കോട്ട് നീങ്ങി ആനകളും ആളുകളും ആഡംബരപൂര്‍വം ആയിക്കാട്ട് തോടില്‍ ഇറങ്ങി ആറാട്ട് നടത്തി തിരികെ പോകും.പുറയര്‍,കുറവര്‍,പറയര്‍ എന്നിവര്‍ക്ക് ആറെട്ടുഴുന്നള്ളിപ്പ് കാണാന്‍ അടുത്ത തെങ്ങിന്‍ തോപ്പിലാണ് സ്ഥാനം. അവിടെ പുലയര്‍ക്ക് കാണിക്ക അര്‍പ്പിക്കാന്‍ ഒരു കലശകുടം വച്ചിരുന്നു. പതിവുപോലെ ആനപ്പുറത്ത് നിന്ന് നേര്‍ച്ച കലശകുടം എടുത്ത് ആ മൈതാനത്തില്‍ ആനകള്‍ നിന്നിരുന്ന സ്ഥലത്ത് നിന്ന് അല്പം അകലെയായി കുടം വച്ചു.

Chengannur Mahadeva Temple Festival | Festivals of Kerala

പുലയ പ്രമാണിയായ അയ്യന്‍കാളി,തങ്ങളുടെ നേര്‍ച്ച കാഴ്ചകള്‍ അബലങ്ങള്‍ സ്വീകരിക്കുകയും അബലങ്ങളിലേക്കുള്ള വഴിയില്‍ നിര്‍ത്താതിരിക്കുന്നതിനെതിരെ ചോദ്യം ചെയ്തു കൊണ്ട് നേര്‍ച്ച കലശം എടുത്തുടച്ചു. തന്‍റെ സമുദായത്തിനെ ദേവിക്കും ദേവനും വേണ്ടെങ്കില്‍ തങ്ങളുടെ വഴിപാടിനും അയിത്തമുണ്ടെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇനി മുതല്‍ ഒരു നേര്‍ച്ച കുടത്തിലും കാണിക്കയിടേണ്ടെന്ന ആഹ്വാനം നടത്തുകയും ചെയ്തതു.

പിന്നീട് പുലയരടക്കമുള്ളവര്‍ അങ്ങനെയുള്ള കലശകുടത്തില്‍ നേര്‍ച്ചയിടുന്ന ഏര്‍പ്പാടും നിര്‍ത്തി.പീന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കുറുബന്‍ ദൈവത്താന്‍റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തില് ബലമായി പുലയര്‍ കയറി പ്രാര്‍ത്ഥിച്ചത്. ധീനനായ അയ്യന്‍കാളി ആ കാലഘട്ടത്തില്‍ നടത്തിയ പ്രസ്തുത സംഭവം വളരെയേറെ ഗൗരവമുള്ളതായിരുന്നു.

{ബുദ്ധ ബുക്സ് പ്രസിദ്ധികരിച്ച എന്‍റെ പുലയരുടെ ചരിത്രം പഠനം എന്ന പുസ്തകത്തില്‍ നിന്ന്}

Continue Reading

ചരിത്രം

ഒരു കണ്ണൂര്കാരന്റെ മഹാത്മാഅയ്യൻകാളി സ്മൃതി എങ്ങനെയായിരിക്കും.?

Published

on

By

ഒരു കണ്ണൂര്കാരന്റെ മഹാത്മാഅയ്യൻകാളി സ്മൃതി എങ്ങനെയായിരിക്കും.? അയ്യൻ‌കാളി മലബാർ സന്ദർശിച്ചതായോ തന്റെ പ്രവർത്തനങ്ങൾ തിരുവിതാംകൂറിന് വെളിയിൽ വ്യാപിപ്പിച്ചതായോ അറിവില്ല. മിഷനറിമാരുടെ തണലും ശ്രീനാരായണ ഗുരുവിന്റെ നിഴലും ആയിരുന്നു മലബാറിലെ ‘നവോത്ഥാന പാരമ്പര്യം’. ഇതിന് വെളിയിൽ ജാതിയെ ചെറുത്തുനിന്നവരൊന്നും ചരിത്രത്തിൽ വേണ്ടവണ്ണം രേഖപെടുത്തപ്പെട്ടിട്ടില്ല.

നാരായണ ഗുരുവിന്റെ സ്വാധീനമുണ്ടായിരുന്ന വാഗ്‌ഭടാനന്ദൻ, സ്വാമി ആനന്ദതീർത്ഥൻ, ബ്രന്മാനന്ദ ശിവയോഗി(? ) പരമ്പരയിൽ നിന്നും പോത്തേരി, മൂർക്കോത്ത് തുടങ്ങിയ ജാതിവിരുദ്ധപാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നും അകന്നുമാറി, അയ്യൻകാളിയോട് സാമ്യത പുലർത്തിയ ഒരാൾ കോയില്ലേരിയൻ വട്ട്യൻ എന്ന സുമുഖൻ ആണ്. 1920-21കാലത്ത് അനിയനായ കുമാരനെ കല്ല്യാശ്ശേരിയിലെ സാമുവൽ ആരോൺ സ്ഥാപിച്ച സ്കൂളിൽ ചേർക്കാൻ കൊണ്ടുചെന്ന സുമുഖനെയും കുമാരനെയും നായന്മാരും തീയന്മാരും ചേർന്ന് അതിക്രൂരമായി മർദ്ദിച്ച സംഭവം ബ്രിട്ടീഷ് കോമ്മൺസഭയിൽ പരാമർശിക്കപെടുകയും കല്ല്യാശ്ശേരി മനുഷ്യനെ പച്ചക്ക് പിടിച്ച് തിന്നുന്ന ജാതിവെറിയൻമാരുള്ള സ്ഥലമാണെന്ന് സഭ പ്രതികരിക്കുകയും ചെയ്തതായി കെ ബാലകൃഷ്ണൻ തന്റെ ‘കണ്ണൂർ കോട്ട’യിൽ സാന്ദർഭികമായി പ്രതിപാദിക്കുന്നുണ്ട്.

In Kerala's Venganoor, a struggle between Dalit groups to claim ...
ഈ സുമുഖന്റെ നിഴലായാണ് പിന്നീട് ധീരനായ കമ്യൂണിസ്റ്റായി അറിയപ്പെട്ട കെ പി ആർ ഗോപാലൻ ( നായനാരുടെ അമ്മാവൻ /കല്ല്യാശ്ശേരിയിലെ അന്നത്തെ അധികാരിയുടെ മകൻ 😊)സാമൂഹ്യപ്രവർത്തനത്തിൽ ഇടപെട്ടുതുടങ്ങുന്നതെന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നു. ക്ഷേത്രപരിസരത്ത് അയിത്തജാതിക്കാർക്ക് പ്രവേശനം നിഷേധിച്ച വഴികളിലൂടെ സുമുഖൻ ഒറ്റയ്ക്ക് സംഞ്ചരിക്കുകയും ‘സുമുഖൻ ഇതുവഴി കടന്ന് പോയി’ട്ടുണ്ടെന്ന് എഴുതിവെക്കുകയും ചെയ്തതായി സഹോദരൻ ആനന്ദന്റെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുണ്ട്.

അയ്യൻകാളി വീണ്ടും വഴി ...
പറഞ്ഞുവന്നത് അയ്യൻകാളിയോട് സാമ്യമുള്ള മലബാറിലെ വ്യക്തിത്വം ഒരുപക്ഷെ അദ്ദേഹത്തിന്റേതാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ തലമുറകൾ ഉന്നതവിദ്യാഭ്യാസം നേടി ഡോക്ടർമാരൊക്കെയായി പലരും വിദേശത്ത് സ്ഥിരതാമസമാക്കിയവരാണ്. അവരൊന്നും ഇദ്ദേഹത്തിന്റെ സാമൂഹ്യഇടപെടലിന്റ പ്രാധാന്യം തിരിച്ചറിയുന്നവരല്ല. ഇത്തരം അനേക മനുഷ്യരെ ഇനിയും കണ്ടതേണ്ടതായുണ്ട്. അയ്യൻകാളിയെ പുസ്തകത്തിലൂടെയും മറ്റും മലബാറിന് പരിചയപ്പെടുത്തുന്നതിൽ മഹാനായ കല്ലറ സുകുമാരന്റെ പങ്ക് വളരെ വലുതാണ്.

അദ്ദേഹം കണ്ടെത്തിയ കേഡർമാരിലൂടെയും (അച്ഛൻ അതിലൊരാളായിരുന്നു.)ഇന്ത്യൻ ദലിത് ഫെഡറേഷൻ പോലുള്ള സംഘടനാ പ്രവർത്തനങ്ങളിലൂടെയുമാണ് പാഠപുസ്തകത്തിലെ അറിവിന്‌ പുറത്ത് പിന്നീട് അൽപ്പമെങ്കിലും അയ്യൻകാളി മലബാറിൽ അറിയപ്പെട്ടതെന്ന് തോന്നുന്നു. 1970പതുകളുടെ അവസാനം മുതൽ വീട്ടിൽ അയ്യൻ കാളിയുടെയും ശ്രീനാരായണ ഗുരു അംബേദ്കർ എന്നിവരുടെ ചിത്രങ്ങൾ വീട്ടിലുണ്ട്. അതുചൂണ്ടികൊണ്ട് ” നമുക്ക് ദൈവങ്ങളൊന്നുമില്ല മക്കളെ ദൈവങ്ങൾക്ക് നമുക്ക് വേണ്ടി ചെയ്യാൻ കഴിയാത്തത് ഇവരാണ് നമുക്ക് വേണ്ടി ചെയ്തത് ” എന്ന് അച്ഛൻ പറയുമായിരുന്നു.

പുതിയ തലമുറവായനക്കാരൊക്കെ ചെന്താരശ്ശേരിയും അഭിമന്യുവും ദലിത് ബന്ധുവുംമൊക്കെ കടന്ന് പുതുവ്യാഖ്യാതാക്കളായ കൊച്ചേട്ടൻ കെ എം സലിം കുമാർ, കെ കെ ബാബുരാജ്, ചെറായി രാംദാസ്, അനിരുദ്ധൻ പോലുള്ളവരുടെ എഴുത്തുകളിലൂടെ അയ്യൻകാളിയെ അറിയുന്നുണ്ടെങ്കിലും ഒരുതരം സോവിയറ്റ് ഉപദേശീയത സങ്കല്പികമായി നിലനിൽക്കുന്ന മലബാറിലെ പൊതുജനബോധത്തിൽ ഇപ്പോഴും അയ്യൻകാളിയും അപ്പച്ചനുമൊക്കെ വിദൂരമായ ഒരറിവ് മാത്രമാണ്.

Forgotten Hero: Ayyankali, the Dalit Legend Who Brought Social ...

നാട്ടിലെ സമുദായ സംഘത്തിന് അയ്യൻകാളിയുടെ പേരിടണം എന്ന് അച്ഛൻ അഭിപ്രായപെട്ടപ്പോഴാണ് ഞങ്ങളുടെ കുടുബം സമുദായ സംഘത്തിൽ നിന്നും പുറത്തായത്. പക്ഷെ മാറ്റമുണ്ടാകുന്നുമുണ്ട് ഈ പുറത്താക്കലിന് നേതൃത്വം കൊടുത്തൊരാൾ ഇന്ന് അയ്യൻകാളിയുടെ പടമൊക്കെ വെച്ച് സമരം ചെയ്യുന്ന വലിയ സമരനായകനൊക്കെയായി… ഇങ്ങനെയൊക്കെയാണാല്ലോ മാറ്റമുണ്ടാകുന്നതും…….
കേരളത്തിന്റെ ധീരവിപ്ലവകാരി
മഹാത്മാ അയ്യൻകാളിയുടെ
ഓർമ്മകൾക്ക് മുമ്പിൽ
ആദരവോടെ

Continue Reading

ചരിത്രം

ജൂൺ – 18 നവോത്ഥാന ശില്പി മഹാത്മ അയ്യൻകാളിയുടെ സ്മൃതിദിനം

Published

on

By

ജൂൺ – 18 ആധുനിക ജനാധിപത്യ കേരളത്തിന് അടിത്തറ പാകിയ സാമൂഹിക മുന്നേറ്റങ്ങളെ നിർവചിച്ച നവോത്ഥാന ശില്പി മഹാത്മ അയ്യൻകാളിയുടെ സ്മൃതിദിനം.

കേരളത്തിലെ അടിസ്ഥാന ജനതയുടെ സ്വത്വാവബോധത്തെ തൊട്ടുണർത്തി സാമൂഹിക പരിവർത്തന മുന്നേറ്റങ്ങൾക്ക് ദിശാബോധം നൽകിയ മഹാത്മ അയ്യൻകാളി, ജാതി സമ്പ്രദായത്തിന്റെ ഉച്ചനീചത്വങ്ങൾക്കും വിവേചനങ്ങൾക്കും തൊട്ടുകൂടായ്മക്കുമെതിരെ പൗരാവകാശങ്ങൾക്കു വേണ്ടി നടത്തിയ കലാപങ്ങൾ ചരിത്രത്തിലെ സ്മാരകശിലകളാണ്. കേരളത്തിന്റെ മണ്ണിൽ അവകാശങ്ങൾക്കു വേണ്ടി തൊഴിലാളികളുടെ സംഘടിത മുന്നേറ്റത്തിനും പണിമുടക്ക് സമരത്തിനും ആരംഭം കുറിച്ചതും മറ്റാരുമായിരുന്നില്ല.

രാഷ്ടീയധികാരത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഉൾക്കാഴ്ചയുണ്ടായിരുന്ന അദ്ദേഹം വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങൾ വിജയിച്ചതിനെ തുടർന്നാണ് തിരുവിതാംകൂറിലെ വിദ്യാലയങ്ങളുടെ വാതിലുകൾ ജാതിഭേദമെന്യെ എല്ലാവർക്കും മുന്നിൽ തുറക്കപ്പെടുന്നത്‌.

പ്രജാസഭയിൽ അംഗമായിരിക്കെ തന്നെ രാജഭരണത്തിന്റെ അനീതിക്കെതിരെ ശബ്ദമുയർത്തിയ ആ സാമൂഹിക വിപ്ളവകാരിയുടെ ജീവിതവും പോരാട്ടവും അത്യന്തം തീഷ്ണവും വർത്തമാനകാലത്തിന് ദിശാബോധം നൽകുന്നതുമാണ്. ജ്വലിക്കുന്ന ആ വിപ്ളവ സ്മരണകൾക്കു മുന്നിൽ പ്രണാമങ്ങൾ

Continue Reading

Updates

കേരളം9 mins ago

കെ.എസ്.ഇ.ബി ഓഫിസുകളില്‍ നാളെ മുതൽ; എല്ലാ ജീവനക്കാരും ഹാജരാകണം

നാളെ മുതൽ കെ എസ് ഇ ബി ഓഫിസുകള്‍ പുർണമായി തുറന്നു പ്രവർത്തിക്കണമെന്നു കെ എസ് ഇ ബി സര്‍ക്കുലര്‍.ഇതിനായി വകുപ്പ്‌ പുതിയ മാർഗനിർദേശം പുറത്തിറക്കി. ഓഫീസുകൾ...

ആനുകാലികം1 hour ago

മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ് ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടത്തിയതില്‍ വ്യാപക ക്രമക്കേടെന്ന് വിവരവകാശ രേഖ

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ്.  ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടപ്പാക്കിയതില്‍ ക്രമക്കേടെന്ന് വിവരാകാശ രേഖ. 2014-19 കാലഘട്ടത്തില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട...

കേരളം3 hours ago

സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ

തിരുവനന്തപുരം: സ്വർണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. കേരള ഗവർണറുടെ ഔദ്യോഗിക...

കേരളം4 hours ago

സ്വപ്ന സുരേഷിന്‍റെ നിയമനം താൻ അറിഞ്ഞല്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഫോൺ ചെയ്തുവെന്ന ആരോപണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം...

കേരളം4 hours ago

സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ്​ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തിൻെറ മുഖ്യ ആസൂത്രക സ്വപ്​ന സുരേഷാണെന്ന...

പൊളിറ്റിക്സ്‌4 hours ago

കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി

പാല: കേരളത്തിൽ യുഡിഎഫിൽ നിന്നു പുറത്തായെങ്കിലും കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി. കേരളത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് ഇപ്പോഴത്തെ...

കേരളം5 hours ago

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

കേരളം6 hours ago

രാഷ്ട്രീയധികാര വര്‍ഗത്തെ എങ്ങനെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്താം എന്ന് കാണിച്ച് തന്ന നേതാവ്; പുന്നല ശ്രികുമാറിന് ഇന്ന് പിറന്നാൾ

ആഘോഷങ്ങളില്ലാതെ കേരള പുലയര്‍ മഹ സഭ സംസ്ഥാന സെക്രട്ടറി പുന്നല ശ്രികൂമാറിന് ഇന്ന് പിറന്നാൾ. മാസങ്ങളായി കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ടെങ്കിലും കെ.പി.എം.എസ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്...

സ്പോർട്ട്സ്‌10 hours ago

അന്ന് കരഞ്ഞ് കളം വിട്ടു ഇന്ന് ലോഗോ പതിച്ച് പ്രതിഷേധം

ലണ്ടന്‍:കറുത്തവര്‍ഗക്കാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌ തന്റെ മുടിയില്‍ ലോഗോ പതിപ്പിച്ച്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച്‌ താരം പോള്‍ പോഗ്‌ബ. എ.എഫ്‌.സി. ബോണ്‍മൗത്തിനെതിരായ...

കേരളം11 hours ago

ഒബിസി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും വ്യാജം തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കും

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം ആസിഫിനെതിരെ...

Trending