Connect with us

ചരിത്രം

ടി.പി ചന്ദ്രശേഖരനെ കേരളം വീണ്ടും സ്മരിക്കുന്നു

Published

on

മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച് 2012 മെയ് 4ന് രാത്രിയാണ് വടകരയ്ക്കടുത്ത് വള്ളിക്കാട് ടൗണില്‍ വെച്ച് ടി.പിയെ അരുംകൊല ചെയ്തത്;ആര്‍.എം.പി.ഐ. സംസ്ഥാന സംസ്ഥാന സെക്രട്ടറി എന്‍ വേണു എഴുതുന്നു

വള്ളിക്കുന്ന് : സി പി എം ജയിലിലേക്ക്

മെയ് 4ന് ടിപിയുടെ രക്തസാക്ഷിത്വത്തിന് ഏട്ട് വര്‍ഷം തികയുകയാണ്. കോവിഡ്-19 ലോകമാകെ ഭീതിവിതച്ച് മരണം കൊയ്യുന്ന നേരത്ത് പ്രതിരോധത്തിനായി ലോകമാകെ അടച്ചുപൂട്ടുകയും ചെയ്ത സമയത്താണ് ടി.പി രക്തസാക്ഷിദിനം കടന്നുവന്നത്. അതുകൊണ്ടുതന്നെ അനുവദനീയമായ രീതിയില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് നാടാകെ അനശ്വര രക്തസാക്ഷിദിനം ആചരിക്കുന്നത്. 1948 ഏപ്രില്‍ 30നാണ് ജന്മി-നാടുവാഴിത്വത്തിനെതിരായ പോരാട്ടത്തില്‍ വീരേതിഹാസം രചിച്ച് ഒഞ്ചിയത്ത് ഏട്ട് പേര്‍ രക്തസാക്ഷികളായത്. അതുകൊണ്ടുതന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വലിയ പങ്കുവഹിച്ച കര്‍ഷക സമരത്തിന്റെ ഒരിക്കലും ഒടുങ്ങാത്ത പോരാട്ട വീറിന്റെ ചരിത്രസാക്ഷ്യമാണ് ഒഞ്ചിയം. ഈ ചരിത്ര പശ്ചാത്തലവും ഒഞ്ചിയം സമരത്തിന്റെ ഉജ്വല നേതാവും പിന്നീട് പോലീസ് മര്‍ദ്ദനത്തില്‍ രക്തസാക്ഷിയുമായ മണ്ടോടി കണ്ണന്റെ സംഘടനാപാടവും സാമൂഹിക ഇടപെടലും മാതൃകയാക്കിയാണ് ടി.പി ചന്ദ്രശേഖരന്‍ എന്ന ഉത്തമനായ കമ്യൂണിസ്റ്റ് വിപ്ലവകാരി രൂപപ്പെട്ടുവന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച് 2012 മെയ് 4ന് രാത്രിയാണ് വടകരയ്ക്കടുത്ത് വള്ളിക്കാട് ടൗണില്‍ വെച്ച് ടി.പിയെ അരുംകൊല ചെയ്തത്. സിപിഎം സംസ്ഥാനനേതൃത്വം തീരുമാനിച്ച് കണ്ണൂര്‍-കോഴിക്കോട് ജില്ലാ നേതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തിലൂടെയാണ് ഈ അരുംകൊല നടപ്പിലാക്കിയത്. ഈ കൊലപാതകം അതുവരെയുള്ളതില്‍ വ്യത്യസ്തമായി രാഷ്ട്രീയ അഭിപ്രായങ്ങള്‍ മാറ്റിവെച്ച് മുഴുവന്‍ ജനതയും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎംനെതിരെ അണിനിരന്നു. കേരളത്തിലെ ബഹുഭൂരിപക്ഷം സാംസ്‌കാരിക പ്രവര്‍ത്തകരും അരുംകൊല രാഷ്ട്രീയത്തിനെതിരെ ഏകമനസ്സോടെ പ്രതികരിച്ചു. ബംഗാളില്‍ നിന്ന് വിഖ്യാത എഴുത്തുകാരി മഹേശ്വതദേവി വള്ളിക്കാട് ടൗണിലെത്തി ടിപി വെട്ടേറ്റുവീണ ചോരകുതിര്‍ന്ന ഒരുപിടി മണ്ണുമായാണ് തിരിച്ചു പോയത്. പിന്നീട് അവരുടെ ബാഷായിടുഡു എന്ന നോവലിന്റെ മലയാളപരിഭാഷ ചന്ദ്രശേഖരന് സമര്‍പ്പിക്കുമെന്നാണ് എഴുതിയത്.

പതിനെട്ടാം വയസ്സില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി പൊതുപ്രവര്‍ത്തനത്തിൽ മാതൃക കാട്ടിയ അചഞ്ചലന്‍. എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം, സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം അങ്ങനെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് സംഘടനാ ശേഷി തെളിയിച്ച കേരളത്തിലെ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അപൂര്‍വ്വ വ്യക്തിത്വം സര്‍വ്വ ആദരണീയനായ മനുഷ്യസ്നേഹി, രണ്ടായിരത്തിന് ശേഷം പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട ആശയസമരത്തിന്റെ ഭാഗമായി വിമര്‍ശനങ്ങളുടെ മുനകൂര്‍പ്പിച്ച നേതൃശേഷിയെ ഒന്നാകെ സംഘടനാ ധിക്കാരത്താല്‍ വേട്ടയാടിയപ്പോള്‍ പാര്‍ട്ടിക്കകത്ത് പൊരുതിയ നിസ്വാര്‍ത്ത ജീവിതമായിരുന്നു ടിപിയുടേത്. ഉള്‍പാര്‍ട്ടി സമരം കൊണ്ട് പാര്‍ട്ടി നേതൃത്വത്തെ തിരുത്താന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസം കൊണ്ടാണ് പുതിയ വസ്തുനിഷ്ഠ സാഹചര്യം ഉരുത്തിരിഞ്ഞപ്പോള്‍ ആയിരക്കണക്കിന് ജനങ്ങളുടെ സമരശേഷിയാല്‍ പുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ അദ്ദേഹം തയ്യാറായത്.

Image may contain: 2 people, people standing

2008 ല്‍ ഒഞ്ചിയം കേന്ദ്രമാക്കി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കേരളത്തില്‍ ഇടതുപക്ഷ ഏകോപനസമിതിയും പിന്നീട് ഇന്ത്യയാകെ സമാനചിന്താഗതിക്കാരുമായി നിരന്തരം ആശയവിനിമയം നടത്തിയാണ് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിക്കുന്നത്. ലോകമാകെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തകര്‍ച്ച സംഭവിക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാതയില്‍ ഉറച്ചുനിന്നുകൊണ്ട് 21-ാം നൂറ്റാണ്ടില്‍ പുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കാൻ മുന്‍കൈയെടുത്ത് അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായി. ഇന്ത്യന്‍ ഇടതുപക്ഷ മനസ്സ് വളരെ പ്രതീക്ഷയോടെയാണ് പുതിയ പ്രസ്ഥാനത്തെ കാതോര്‍ത്തത്.
വ്യക്തിസമ്പാദ്യവും സുഖലോലുപതയും കൊല്ലുംകൊലകളുമായി തിമിര്‍ത്താടുകയും ചെയ്ത കേരളത്തിലെ സിപിഎം നേതൃത്വത്തിന് ശക്തമായ പ്രഹരമാണ് പിന്നീട് ഉണ്ടായത്. ഒഞ്ചിയം പഞ്ചായത്തിന്റെ തോൽവിയും 2009 ലെ പാര്‍ലിമെന്റ് ഇലക്ഷനില്‍ വലിയ നഷ്ടവും ഏറ്റുവാങ്ങിയ പാര്‍ട്ടി ജനങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെടുകയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെയാണ് സിപിഎം നേതൃത്വം അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ തീരുമാനിച്ചത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പിന്നീട് നടത്തിയ പ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുകയും ചെയ്തു. രക്തസാക്ഷിയെ അങ്ങേയറ്റം അപമാനിക്കാന്‍ അദ്ദേഹം നടത്തിയ പദപ്രയോഗങ്ങള്‍ രാഷ്ട്രീയ കേരളത്തില്‍ ഇന്നും മായാതെ കിടക്കുകയാണ്. സിപിഎം രൂപീകരണത്തില്‍ പങ്കെടുത്ത് ഇന്നും ജീവിക്കുന്ന വി.എസ്. അച്ചുതാനന്ദന്‍, കോഴിക്കോട് ടൗണ്‍ഹാളില്‍ 51 വെട്ടിനാല്‍ വിരൂപമായ ചന്ദ്രശേഖരന്റെ ചേതനയറ്റ മുഖത്തുനോക്കി ടിപി ധീരനായ കമ്യൂണിസ്റ്റാണെന്ന് അസന്നിദ്ധമായി പ്രഖ്യാപിച്ചപ്പോള്‍ കുലംകുത്തി പ്രയോഗം ആവര്‍ത്തിച്ച് നേതൃത്വപങ്ക് അടിവരയിട്ട് വ്യക്തമാക്കുകയാണ് ചെയ്തത്. ഇപ്പോഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന പ്രതികളെ സംരക്ഷിക്കാന്‍ ആവനാഴിയിലെ എല്ലാ അസ്ത്രവും പാര്‍ട്ടി നേതൃത്വം പ്രയോഗിച്ചിട്ടും ഗൂഢാലോചകര്‍ ഉള്‍പ്പെടെ 11 പേര്‍ ശിക്ഷിക്കപ്പെട്ടു എന്നത് ചെറുതായി കാണുന്നില്ല. പാര്‍ട്ടിക്ക് വേണ്ടി ഇവര്‍ ചെയ്ത സേവനത്തിന് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ അന്നുമുതല്‍ ജയിലിലും പുറത്തും അങ്ങേയറ്റം പരിഗണന ലഭിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളായ പാനൂരിലെ കുഞ്ഞനന്തന്‍ പൂര്‍ണമായും പുറത്തുതന്നെയാണ്. കശാപ്പുകാരായ പ്രതികളുടെ കല്യാണം, ചികിത്സ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും സര്‍ക്കാരും പാര്‍ട്ടിയും ചെയ്തുകൊടുക്കുന്നു. ഈയൊരു സാഹചര്യം കൂടിയാണ് രാഷ്ട്രീയ കൊലപാതകം കേരളത്തില്‍ അവസാനിക്കാത്തത്. സഖാവിന്റെ രക്തസാക്ഷി സ്മരണ പുതുക്കുമ്പോള്‍ ലോകം ഇതുവരെ അഭിമുഖീകരിക്കാത്ത ദുരന്തത്തിന് നടുവിലാണ് നാം. മുതലാളിത്വത്തിന്റെ പറുദീസ എന്ന് വിശേഷിപ്പിക്കുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പതിനായിരക്കണക്കിന് മനുഷ്യന്‍ കോവിഡ്-19 കാരണം മരിച്ചുവീഴുകയാണ്. ലാഭേധിഷ്ഠിത വ്യവഹാര ക്രമങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്ന രാജ്യങ്ങളിലെ സ്വന്തം ജനത മഹാമാരിയിലൊടുങ്ങുമ്പോള്‍ ചൂഷണവിമുക്ത ലോകത്തിന്റെ ആവശ്യകത ലോകത്ത് തെളിയുകയാണ്. ജനാധിപത്യവല്‍ക്കരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ ലോകമാണ് ചന്ദ്രശേഖരന്‍ സ്വപ്നം കണ്ടത്. മനുഷ്യ സമൂഹത്തിന്റെ കൂട്ടായ അധ്വാനവും ഉല്‍പാദനവും സമത്വപൂര്‍ണമായ ജീവിതവും ഭാവിയുമാണ് ടിപിയുടെ പാര്‍ട്ടി സ്വപ്നം കാണുന്നത്. അതുകൊണ്ടുതന്നെ ആറുമാസം സിപിഎം നേതാക്കന്മാര്‍ ആയുസ്സ് നല്‍കിയ പാര്‍ട്ടി അവരുടെ എല്ലാ ഫാസിസ്റ്റ് കടന്നാക്രമണങ്ങളെയും അതിജീവിച്ചുകൊണ്ട് ഇന്ത്യയിലൊട്ടുമിക്ക സംസ്ഥാനങ്ങളിലും ഘടകങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത്. വികസനവായ്ത്താരിയുമായി കേരളത്തില്‍ ഭരണമേറ്റ പിണറായി പുത്തന്‍ വര്‍ഗമുതലാളിത്തവുമായി സന്ധിചേര്‍ന്നാണ് മുന്നോട്ട് പോകുന്നത്. കോവിഡ് പ്രതിരോധത്തില്‍ പോലും വ്യക്തമായ ചിത്രം കാണാന്‍ കഴിയും. സ്പിംഗ്ലര്‍ എന്ന പി.ആര്‍. കമ്പിനിക്ക് കേരള ജനതയുടെ വ്യക്തഗത ഡാറ്റ കൈമാറി കോടികള്‍ സമ്പാദിക്കാന്‍ പിണറായിയും സംഘവും നടത്തിയ ഒളിസേവ പുറത്തായി. പ്രതിപക്ഷത്തിന്റെയും കോടതിയുടെയും സംയോജിതമായ ഇടപെടല്‍ ഇല്ലാതിരുന്നെങ്കില്‍ മറ്റൊരു ലാവ്ലിനായി ഇതു മാറുമായിരുന്നു. ഡാറ്റ കൈമാറ്റം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയുടെ നിലപാടിന് പുല്ലുവിലപോലും ഇല്ല എന്നതാണ് സത്യം. സിപിഐ നേതാക്കളായ ഡി.രാജയും, കാനം രാജേന്ദ്രനും കാണിച്ച സ്വകാര്യ വിമര്‍ശനം പോലും സിപിഎം നേതാക്കളില്‍ നിന്നും ഉയര്‍ന്നുവരാത്തത് യാദൃശ്ചികമല്ല. ഓഖി, പ്രളയം എന്നീ ദുരന്തങ്ങള്‍പോലും കൊടിയ അഴിമഴിക്ക് ഉപയോഗിക്കുകയായിരുന്നു ഇടതുപക്ഷം. വീടും, ഭൂമിയും നഷ്ടമായ അനേകായിരങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണ്. പിണറായി ഗവണ്‍മെന്റിന്റെ ജനാധിപത്യ വിരുദ്ധവേട്ട സര്‍ സിപിയെപോലും നാണിപ്പിക്കും. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നിരപരാധികളെ വെടിവെച്ച് കൊന്നതിന്റെ ഖ്യാതി ഈ ഗവണ്‍മെന്റിന് സ്വന്തം. കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും യുഎപിഎ ചുമത്തി ജയിലടച്ച പിണറായി ഇവരുടെ പേരില്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ കോവിഡിനാല്‍ അടച്ചുപൂട്ടിയ കാലത്തുപോലും എന്‍.ഐ.എയെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയാണ്. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്താനും ചന്ദ്രശേഖരനെകൊല്ലിച്ച നേതാക്കളുടെ കൈകള്‍ക്ക് വിലങ്ങുവെയ്ക്കാന്‍ കഴിയുംവിധം നിയമ-രാഷ്ട്രീയ പോരാട്ടം തുടരുകയും മഹാമാരിമൂലം യാതനഅനുഭവിക്കുന്ന ജനങ്ങള്‍ക്ക് തണലേകാന്‍ കോവിഡ് പ്രതിരോധത്തിന്റെ പടച്ചട്ടയണിഞ്ഞ് കമ്യൂണിസ്റ്റ് പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് ടിപിയുടെ സാമൂഹിക ഇടപെടല്‍ നെഞ്ചേറ്റുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

എന്‍.വേണു
സെക്രട്ടറി
ആര്‍.എം.പി.ഐ. സംസ്ഥാന കമ്മിറ്റി

ചരിത്രം

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി എറിഞ്ഞുടച്ച മഹാത്മാവ്

Published

on

By

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇരുപത്തിയെട്ട് ദിവസങ്ങളിലായാണ് ഉത്സവം. 26 ദിവസം ഉത്സവം ക്ഷേത്രത്തിനുള്ളില്‍ വച്ചും 27 നു പള്ളിവേട്ടയും 28 ന് ആറാട്ടും.ഇ ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ നിന്നും മൂന്ന് നാഴിക ദൂരം കിഴക്കുള്ള മലക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേവി ക്ഷേത്രം വരെയാണ് നടക്കുന്നത്.

Chengannur Mahadeva Temple near Thiruvalla, Alappuzha | Kerala Tourism

പ്രസ്തുത എഴുന്നള്ളിപ്പിന് ശ്രി കോവിലിലുള്ള ശ്രി പീഠത്തില്‍ നിന്നും മലക്കര ഭഗവതി പീഠം വരെ വെള്ളക്കൊടി വസ്ത്രം വിരിക്കുന്ന ഒരു പതിവും ഉണ്ടായിരുന്നു. ക്ഷേത്രം തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോട് കൂടിയാണ് ഇത് നിലച്ചത്.

പുത്തന്‍കാവ് തെരുവില്‍ ഹിന്ദുക്കള്‍ തിങ്ങി പാര്‍ത്തിരുന്ന കാലത്താണ് ചെങ്ങനൂര്‍ ആറാട്ടെഴുന്നള്ളിപ്പ് പുത്തന്‍കാവ് തെരുവിന്‍റെ മധ്യത്തുകൂടി ആരംഭിച്ചത് എന്നാല്‍ തെരുവ് കൃസ്ത്യാനികളുടെ മാത്രം അധിവാസ കേന്ദ്രമായി തീര്‍ന്നപ്പോളും ആറാട്ടെഴുന്നളിപ്പിന്‍റെ യാത്ര മാര്‍ഗത്തിന് വ്യതിയാനമുണ്ടായിരുന്നില്ല. ആറാട്ടെഴുന്നള്ളിപ്പ് കൃസ്ത്യാനികള്‍ക്കും വഴിയരികില്‍ നിന്ന് കാണാം.എന്നാല്‍ പുലയര്‍,പറയര്‍,കുറവര്‍, എന്നിവര്‍ക്ക് റോഡരികില്‍ നിന്ന് കേള്‍ക്കാനും കാണാനും അവകാശമുണ്ടായിരുന്നില്ല.

Caste Revolutions of Yesteryear: Ayyankali |

1090 മകര മാസത്തില്‍ നടന്ന ഉത്സവത്തോടനുബന്ധിച്ച് നടന്ന ഒരു സംഭവം പുത്തന്‍കോവ് മാത്തന്‍ തരകന്‍റെ ഓര്‍മകളുടെ നാട്ടില്‍ എന്ന പുസ്തകത്തില്‍ വിവരിക്കുന്ന സംഭവം നമ്മെ അത്ഭുതപ്പെടുത്തും. അക്കാലത്ത് അയ്യന്‍കാളിയുടെ പ്രവൃത്തന മേഖല മധ്യതിരുവിതാംകൂറിലെ പുല്ലാട്ട്,കോഴഞ്ചേരി,തിരുവല്ല, അടൂര്‍,ചെങ്ങനശേരി,ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സജീവമായി നടക്കുന്ന കാലഘട്ടമായിരുന്നു. അക്കാലത്ത് ക്ഷേത്ര പ്രവേശനം മാത്രമല്ല ക്ഷേത്രങ്ങളുടെ വഴിയരികില്‍ കൂടി സഞ്ചരിക്കാന്‍ പോലും പുലയര്‍ക്കും പറയര്‍ക്കും കുറവര്‍ക്കും അവകാശമില്ലായിരുന്നല്ലോ. ചെങ്ങന്നൂര്‍ ആറെട്ടുഴുന്നള്ളിപ്പിനോടനുബന്ധിച്ച് പുലയര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന അവകാശത്തെ കുറിച്ച് അയ്യന്‍കാളി അറിയാന് ഇടയായി.

അന്നത്തെ ഉത്സവം പ്രമാണിച്ച് ആറാട്ടെഴുന്നള്ളത്ത് കിഴക്കോട്ട് നീങ്ങി ആനകളും ആളുകളും ആഡംബരപൂര്‍വം ആയിക്കാട്ട് തോടില്‍ ഇറങ്ങി ആറാട്ട് നടത്തി തിരികെ പോകും.പുറയര്‍,കുറവര്‍,പറയര്‍ എന്നിവര്‍ക്ക് ആറെട്ടുഴുന്നള്ളിപ്പ് കാണാന്‍ അടുത്ത തെങ്ങിന്‍ തോപ്പിലാണ് സ്ഥാനം. അവിടെ പുലയര്‍ക്ക് കാണിക്ക അര്‍പ്പിക്കാന്‍ ഒരു കലശകുടം വച്ചിരുന്നു. പതിവുപോലെ ആനപ്പുറത്ത് നിന്ന് നേര്‍ച്ച കലശകുടം എടുത്ത് ആ മൈതാനത്തില്‍ ആനകള്‍ നിന്നിരുന്ന സ്ഥലത്ത് നിന്ന് അല്പം അകലെയായി കുടം വച്ചു.

Chengannur Mahadeva Temple Festival | Festivals of Kerala

പുലയ പ്രമാണിയായ അയ്യന്‍കാളി,തങ്ങളുടെ നേര്‍ച്ച കാഴ്ചകള്‍ അബലങ്ങള്‍ സ്വീകരിക്കുകയും അബലങ്ങളിലേക്കുള്ള വഴിയില്‍ നിര്‍ത്താതിരിക്കുന്നതിനെതിരെ ചോദ്യം ചെയ്തു കൊണ്ട് നേര്‍ച്ച കലശം എടുത്തുടച്ചു. തന്‍റെ സമുദായത്തിനെ ദേവിക്കും ദേവനും വേണ്ടെങ്കില്‍ തങ്ങളുടെ വഴിപാടിനും അയിത്തമുണ്ടെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇനി മുതല്‍ ഒരു നേര്‍ച്ച കുടത്തിലും കാണിക്കയിടേണ്ടെന്ന ആഹ്വാനം നടത്തുകയും ചെയ്തതു.

പിന്നീട് പുലയരടക്കമുള്ളവര്‍ അങ്ങനെയുള്ള കലശകുടത്തില്‍ നേര്‍ച്ചയിടുന്ന ഏര്‍പ്പാടും നിര്‍ത്തി.പീന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കുറുബന്‍ ദൈവത്താന്‍റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തില് ബലമായി പുലയര്‍ കയറി പ്രാര്‍ത്ഥിച്ചത്. ധീനനായ അയ്യന്‍കാളി ആ കാലഘട്ടത്തില്‍ നടത്തിയ പ്രസ്തുത സംഭവം വളരെയേറെ ഗൗരവമുള്ളതായിരുന്നു.

{ബുദ്ധ ബുക്സ് പ്രസിദ്ധികരിച്ച എന്‍റെ പുലയരുടെ ചരിത്രം പഠനം എന്ന പുസ്തകത്തില്‍ നിന്ന്}

Continue Reading

ചരിത്രം

ഒരു കണ്ണൂര്കാരന്റെ മഹാത്മാഅയ്യൻകാളി സ്മൃതി എങ്ങനെയായിരിക്കും.?

Published

on

By

ഒരു കണ്ണൂര്കാരന്റെ മഹാത്മാഅയ്യൻകാളി സ്മൃതി എങ്ങനെയായിരിക്കും.? അയ്യൻ‌കാളി മലബാർ സന്ദർശിച്ചതായോ തന്റെ പ്രവർത്തനങ്ങൾ തിരുവിതാംകൂറിന് വെളിയിൽ വ്യാപിപ്പിച്ചതായോ അറിവില്ല. മിഷനറിമാരുടെ തണലും ശ്രീനാരായണ ഗുരുവിന്റെ നിഴലും ആയിരുന്നു മലബാറിലെ ‘നവോത്ഥാന പാരമ്പര്യം’. ഇതിന് വെളിയിൽ ജാതിയെ ചെറുത്തുനിന്നവരൊന്നും ചരിത്രത്തിൽ വേണ്ടവണ്ണം രേഖപെടുത്തപ്പെട്ടിട്ടില്ല.

നാരായണ ഗുരുവിന്റെ സ്വാധീനമുണ്ടായിരുന്ന വാഗ്‌ഭടാനന്ദൻ, സ്വാമി ആനന്ദതീർത്ഥൻ, ബ്രന്മാനന്ദ ശിവയോഗി(? ) പരമ്പരയിൽ നിന്നും പോത്തേരി, മൂർക്കോത്ത് തുടങ്ങിയ ജാതിവിരുദ്ധപാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നും അകന്നുമാറി, അയ്യൻകാളിയോട് സാമ്യത പുലർത്തിയ ഒരാൾ കോയില്ലേരിയൻ വട്ട്യൻ എന്ന സുമുഖൻ ആണ്. 1920-21കാലത്ത് അനിയനായ കുമാരനെ കല്ല്യാശ്ശേരിയിലെ സാമുവൽ ആരോൺ സ്ഥാപിച്ച സ്കൂളിൽ ചേർക്കാൻ കൊണ്ടുചെന്ന സുമുഖനെയും കുമാരനെയും നായന്മാരും തീയന്മാരും ചേർന്ന് അതിക്രൂരമായി മർദ്ദിച്ച സംഭവം ബ്രിട്ടീഷ് കോമ്മൺസഭയിൽ പരാമർശിക്കപെടുകയും കല്ല്യാശ്ശേരി മനുഷ്യനെ പച്ചക്ക് പിടിച്ച് തിന്നുന്ന ജാതിവെറിയൻമാരുള്ള സ്ഥലമാണെന്ന് സഭ പ്രതികരിക്കുകയും ചെയ്തതായി കെ ബാലകൃഷ്ണൻ തന്റെ ‘കണ്ണൂർ കോട്ട’യിൽ സാന്ദർഭികമായി പ്രതിപാദിക്കുന്നുണ്ട്.

In Kerala's Venganoor, a struggle between Dalit groups to claim ...
ഈ സുമുഖന്റെ നിഴലായാണ് പിന്നീട് ധീരനായ കമ്യൂണിസ്റ്റായി അറിയപ്പെട്ട കെ പി ആർ ഗോപാലൻ ( നായനാരുടെ അമ്മാവൻ /കല്ല്യാശ്ശേരിയിലെ അന്നത്തെ അധികാരിയുടെ മകൻ 😊)സാമൂഹ്യപ്രവർത്തനത്തിൽ ഇടപെട്ടുതുടങ്ങുന്നതെന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നു. ക്ഷേത്രപരിസരത്ത് അയിത്തജാതിക്കാർക്ക് പ്രവേശനം നിഷേധിച്ച വഴികളിലൂടെ സുമുഖൻ ഒറ്റയ്ക്ക് സംഞ്ചരിക്കുകയും ‘സുമുഖൻ ഇതുവഴി കടന്ന് പോയി’ട്ടുണ്ടെന്ന് എഴുതിവെക്കുകയും ചെയ്തതായി സഹോദരൻ ആനന്ദന്റെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുണ്ട്.

അയ്യൻകാളി വീണ്ടും വഴി ...
പറഞ്ഞുവന്നത് അയ്യൻകാളിയോട് സാമ്യമുള്ള മലബാറിലെ വ്യക്തിത്വം ഒരുപക്ഷെ അദ്ദേഹത്തിന്റേതാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ തലമുറകൾ ഉന്നതവിദ്യാഭ്യാസം നേടി ഡോക്ടർമാരൊക്കെയായി പലരും വിദേശത്ത് സ്ഥിരതാമസമാക്കിയവരാണ്. അവരൊന്നും ഇദ്ദേഹത്തിന്റെ സാമൂഹ്യഇടപെടലിന്റ പ്രാധാന്യം തിരിച്ചറിയുന്നവരല്ല. ഇത്തരം അനേക മനുഷ്യരെ ഇനിയും കണ്ടതേണ്ടതായുണ്ട്. അയ്യൻകാളിയെ പുസ്തകത്തിലൂടെയും മറ്റും മലബാറിന് പരിചയപ്പെടുത്തുന്നതിൽ മഹാനായ കല്ലറ സുകുമാരന്റെ പങ്ക് വളരെ വലുതാണ്.

അദ്ദേഹം കണ്ടെത്തിയ കേഡർമാരിലൂടെയും (അച്ഛൻ അതിലൊരാളായിരുന്നു.)ഇന്ത്യൻ ദലിത് ഫെഡറേഷൻ പോലുള്ള സംഘടനാ പ്രവർത്തനങ്ങളിലൂടെയുമാണ് പാഠപുസ്തകത്തിലെ അറിവിന്‌ പുറത്ത് പിന്നീട് അൽപ്പമെങ്കിലും അയ്യൻകാളി മലബാറിൽ അറിയപ്പെട്ടതെന്ന് തോന്നുന്നു. 1970പതുകളുടെ അവസാനം മുതൽ വീട്ടിൽ അയ്യൻ കാളിയുടെയും ശ്രീനാരായണ ഗുരു അംബേദ്കർ എന്നിവരുടെ ചിത്രങ്ങൾ വീട്ടിലുണ്ട്. അതുചൂണ്ടികൊണ്ട് ” നമുക്ക് ദൈവങ്ങളൊന്നുമില്ല മക്കളെ ദൈവങ്ങൾക്ക് നമുക്ക് വേണ്ടി ചെയ്യാൻ കഴിയാത്തത് ഇവരാണ് നമുക്ക് വേണ്ടി ചെയ്തത് ” എന്ന് അച്ഛൻ പറയുമായിരുന്നു.

പുതിയ തലമുറവായനക്കാരൊക്കെ ചെന്താരശ്ശേരിയും അഭിമന്യുവും ദലിത് ബന്ധുവുംമൊക്കെ കടന്ന് പുതുവ്യാഖ്യാതാക്കളായ കൊച്ചേട്ടൻ കെ എം സലിം കുമാർ, കെ കെ ബാബുരാജ്, ചെറായി രാംദാസ്, അനിരുദ്ധൻ പോലുള്ളവരുടെ എഴുത്തുകളിലൂടെ അയ്യൻകാളിയെ അറിയുന്നുണ്ടെങ്കിലും ഒരുതരം സോവിയറ്റ് ഉപദേശീയത സങ്കല്പികമായി നിലനിൽക്കുന്ന മലബാറിലെ പൊതുജനബോധത്തിൽ ഇപ്പോഴും അയ്യൻകാളിയും അപ്പച്ചനുമൊക്കെ വിദൂരമായ ഒരറിവ് മാത്രമാണ്.

Forgotten Hero: Ayyankali, the Dalit Legend Who Brought Social ...

നാട്ടിലെ സമുദായ സംഘത്തിന് അയ്യൻകാളിയുടെ പേരിടണം എന്ന് അച്ഛൻ അഭിപ്രായപെട്ടപ്പോഴാണ് ഞങ്ങളുടെ കുടുബം സമുദായ സംഘത്തിൽ നിന്നും പുറത്തായത്. പക്ഷെ മാറ്റമുണ്ടാകുന്നുമുണ്ട് ഈ പുറത്താക്കലിന് നേതൃത്വം കൊടുത്തൊരാൾ ഇന്ന് അയ്യൻകാളിയുടെ പടമൊക്കെ വെച്ച് സമരം ചെയ്യുന്ന വലിയ സമരനായകനൊക്കെയായി… ഇങ്ങനെയൊക്കെയാണാല്ലോ മാറ്റമുണ്ടാകുന്നതും…….
കേരളത്തിന്റെ ധീരവിപ്ലവകാരി
മഹാത്മാ അയ്യൻകാളിയുടെ
ഓർമ്മകൾക്ക് മുമ്പിൽ
ആദരവോടെ

Continue Reading

ചരിത്രം

ജൂൺ – 18 നവോത്ഥാന ശില്പി മഹാത്മ അയ്യൻകാളിയുടെ സ്മൃതിദിനം

Published

on

By

ജൂൺ – 18 ആധുനിക ജനാധിപത്യ കേരളത്തിന് അടിത്തറ പാകിയ സാമൂഹിക മുന്നേറ്റങ്ങളെ നിർവചിച്ച നവോത്ഥാന ശില്പി മഹാത്മ അയ്യൻകാളിയുടെ സ്മൃതിദിനം.

കേരളത്തിലെ അടിസ്ഥാന ജനതയുടെ സ്വത്വാവബോധത്തെ തൊട്ടുണർത്തി സാമൂഹിക പരിവർത്തന മുന്നേറ്റങ്ങൾക്ക് ദിശാബോധം നൽകിയ മഹാത്മ അയ്യൻകാളി, ജാതി സമ്പ്രദായത്തിന്റെ ഉച്ചനീചത്വങ്ങൾക്കും വിവേചനങ്ങൾക്കും തൊട്ടുകൂടായ്മക്കുമെതിരെ പൗരാവകാശങ്ങൾക്കു വേണ്ടി നടത്തിയ കലാപങ്ങൾ ചരിത്രത്തിലെ സ്മാരകശിലകളാണ്. കേരളത്തിന്റെ മണ്ണിൽ അവകാശങ്ങൾക്കു വേണ്ടി തൊഴിലാളികളുടെ സംഘടിത മുന്നേറ്റത്തിനും പണിമുടക്ക് സമരത്തിനും ആരംഭം കുറിച്ചതും മറ്റാരുമായിരുന്നില്ല.

രാഷ്ടീയധികാരത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഉൾക്കാഴ്ചയുണ്ടായിരുന്ന അദ്ദേഹം വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങൾ വിജയിച്ചതിനെ തുടർന്നാണ് തിരുവിതാംകൂറിലെ വിദ്യാലയങ്ങളുടെ വാതിലുകൾ ജാതിഭേദമെന്യെ എല്ലാവർക്കും മുന്നിൽ തുറക്കപ്പെടുന്നത്‌.

പ്രജാസഭയിൽ അംഗമായിരിക്കെ തന്നെ രാജഭരണത്തിന്റെ അനീതിക്കെതിരെ ശബ്ദമുയർത്തിയ ആ സാമൂഹിക വിപ്ളവകാരിയുടെ ജീവിതവും പോരാട്ടവും അത്യന്തം തീഷ്ണവും വർത്തമാനകാലത്തിന് ദിശാബോധം നൽകുന്നതുമാണ്. ജ്വലിക്കുന്ന ആ വിപ്ളവ സ്മരണകൾക്കു മുന്നിൽ പ്രണാമങ്ങൾ

Continue Reading

Updates

ആനുകാലികം6 mins ago

മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ് ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടത്തിയതില്‍ വ്യാപക ക്രമക്കേടെന്ന് വിവരവകാശ രേഖ

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ്.  ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടപ്പാക്കിയതില്‍ ക്രമക്കേടെന്ന് വിവരാകാശ രേഖ. 2014-19 കാലഘട്ടത്തില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട...

കേരളം2 hours ago

സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ

തിരുവനന്തപുരം: സ്വർണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. കേരള ഗവർണറുടെ ഔദ്യോഗിക...

കേരളം3 hours ago

സ്വപ്ന സുരേഷിന്‍റെ നിയമനം താൻ അറിഞ്ഞല്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഫോൺ ചെയ്തുവെന്ന ആരോപണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം...

കേരളം3 hours ago

സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ്​ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തിൻെറ മുഖ്യ ആസൂത്രക സ്വപ്​ന സുരേഷാണെന്ന...

പൊളിറ്റിക്സ്‌3 hours ago

കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി

പാല: കേരളത്തിൽ യുഡിഎഫിൽ നിന്നു പുറത്തായെങ്കിലും കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി. കേരളത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് ഇപ്പോഴത്തെ...

കേരളം4 hours ago

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

കേരളം5 hours ago

രാഷ്ട്രീയധികാര വര്‍ഗത്തെ എങ്ങനെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്താം എന്ന് കാണിച്ച് തന്ന നേതാവ്; പുന്നല ശ്രികുമാറിന് ഇന്ന് പിറന്നാൾ

ആഘോഷങ്ങളില്ലാതെ കേരള പുലയര്‍ മഹ സഭ സംസ്ഥാന സെക്രട്ടറി പുന്നല ശ്രികൂമാറിന് ഇന്ന് പിറന്നാൾ. മാസങ്ങളായി കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ടെങ്കിലും കെ.പി.എം.എസ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്...

സ്പോർട്ട്സ്‌9 hours ago

അന്ന് കരഞ്ഞ് കളം വിട്ടു ഇന്ന് ലോഗോ പതിച്ച് പ്രതിഷേധം

ലണ്ടന്‍:കറുത്തവര്‍ഗക്കാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌ തന്റെ മുടിയില്‍ ലോഗോ പതിപ്പിച്ച്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച്‌ താരം പോള്‍ പോഗ്‌ബ. എ.എഫ്‌.സി. ബോണ്‍മൗത്തിനെതിരായ...

കേരളം10 hours ago

ഒബിസി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും വ്യാജം തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കും

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം ആസിഫിനെതിരെ...

മൂവി10 hours ago

ഡബ്ല്യു സി സിക്ക് എതിരെ ഗുരുതര ആരോപണവുമായി വിധു വിന്‍സെന്റ്

കൊച്ചി: മലയാള സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും പുറത്തു പോകുന്നതായി മാധ്യമപ്രവര്‍ത്തകയും സംവിധായികയുമായ വിധു വിന്‍സെന്റ്. അറിയിച്ചിരുന്നു. ‘വ്യക്തിപരവും രാഷ്ട്രീയവുമായ...

Trending