Connect with us

ആനുകാലികം

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് കളക്ടര്‍

Published

on

ശ്രിധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടര്‍ ആയി ചുമതലയേല്‍ക്കും

Image may contain: 1 person, smiling, standing and outdoor

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രിധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കും.
കഴിഞ്ഞ തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ ചരിത്രനേട്ടമാണ് വയനാട്ടിലെ കുറിച്യ സമുദായാംഗമായ പൊഴുതന സ്വദേശി ശ്രീധന്യ സുരേഷ് സ്വന്തമാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും മറികടന്നാണ് ശ്രീധന്യ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് ലഭിക്കുന്നത്. സിവിൽ സർവീസിൽ 410-ാം റാങ്കാണ് ധന്യ കരസ്ഥമാക്കിയത്.

ആനുകാലികം

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന നടപടി പൂര്‍ത്തിയായാലുടന്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിത്തുടങ്ങുമെന്ന് അമിത്ഷാ

Published

on

By

കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന നടപടി പൂര്‍ത്തിയായാലുടന്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിത്തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.

പശ്ചിമബംഗാളിലെ മാത്‌വയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ. പൗരത്വനിയമത്തിന്റെ അടിസ്ഥാനത്തില്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പൗരത്വത്തെ ബാധിക്കില്ലെന്നും അമിത്ഷാ പറഞ്ഞു.

ബംഗാളില്‍ ജയ്ശ്രീറാം വിളിക്കുന്നത് പോലും കുറ്റമായി മാറിയിക്കുകയാണ്. മമതക്ക് ജയ്ശ്രീറാം വിളി കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മുഖ്യമന്ത്രി മമത ബാനര്‍ജിയെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കുമെന്നും അമിത്ഷാ അവകാശപ്പെട്ടു.

Continue Reading

ആനുകാലികം

നവോത്ഥാന സമിതിയിൽ വിള്ളല്‍:കെ.പി.എം.എസും എസ് എന്‍ ഡി പിയും പങ്കെടുത്തില്ല

Published

on

By

നവോത്ഥാന സമിതിയിൽ വിള്ളല്‍. മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറിയും സമിതി കണ്‍വീനറുമായ പുന്നല ശ്രികുമാര്‍. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല. സമിതി ചെയർമാനായ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യോഗത്തല്‍ പങ്കെടുത്തില്ല

സംസ്ഥാന സർക്കാർ മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലെ സംവരണ ജാതി വിഭാഗങ്ങൾ ആശങ്കയിലാണ്. അവരെ വിശ്വാസത്തിലെടുക്കാനോ അതിനൊരു പരിഹാരം നിർദ്ദേശിക്കാനോ ഇടതുസർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിട്ടു നിന്നവർ പറയുന്ന കാരണം. മുന്നാക്ക സംവരണ പ്രശ്നവുമായി ബന്ധപ്പെട്ട സംവരണ വിഭാഗങ്ങളുമായി ചർച്ച പോലും സർക്കാർ നടത്തിയിട്ടില്ല.

അതേ സമയം നവോത്ഥാന സമിതിയെ ഇടതു രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നവോത്ഥാന സമിതിയുടെ യോഗം വിളിച്ചത്. പട്ടികജാതി പിന്നോക്ക സംഘടനയുടെ സാന്നിധ്യം രാഷ്ട്രീയമായി മുതലെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ.പി.എം.എസ് നേതൃത്വം വിലയിരുന്നു. അതിനാൽ സംവരണ കാര്യത്തിൽ സർക്കാർ വ്യക്തമായി നിലപാട്​ സ്വീകരിക്കാതെ സർക്കാരിനൊപ്പം നിൽക്കേണ്ടിതില്ലെന്നാണ് കെ.പി.എം.എസ് നേതൃത്വത്തിൻെറ നിലപാട്.

അതിനാൽ സംഘടനാ തീരുമാനത്തിന് അടിസ്ഥാനത്തിലാണ് കെ.പി.എം.എസ് നവോത്ഥാന സമിതിയുടെ ചൊവ്വാഴ്ച നടന്ന യോഗത്തിൽ പങ്കെടുക്കാതിരുന്നത്. മുന്നോക്ക സംവരണ വിഷയത്തിൽ വെള്ളാപ്പള്ളി നടേശനും എസ്.എൻ.ഡി.പിക്കും അതൃപ്തിയുണ്ട്.

ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നത്തിൽ സർക്കാരിനോട് ഒപ്പംനിന്ന് ദളിത്-ആദിവാസി സംഘടനകളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ കെ.പി.എം.എസ് യോഗത്തിൽ നിന്ന വിട്ടുനിന്നത് സമിതിയുടെ പ്രവർത്തനത്തിന് തിരിച്ചടിയാവും

Continue Reading

ആനുകാലികം

തീരശോഷണം നേരിടാൻ കിഫ്ബി സഹായത്തോടെ പദ്ധതി: മുഖ്യമന്ത്രി

Published

on

By

തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

തീരശോഷണം പരിഹരിക്കുന്നതിന് വലിയ ഒരു പദ്ധതി നടപ്പാക്കാൻ ലോകബാങ്കുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ അന്തിമ തീരുമാനത്തിന് കാത്തിരിക്കാതെ തന്നെ കിഫ്ബി മുഖേന പദ്ധതി ആരംഭിക്കാൻ ഉദ്ദേശിക്കുകയാണ്. തീരശോഷണം എന്നാൽ രാജ്യ അതിർത്തിയുടെ ശോഷണമാണ്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. തീരശോഷണം പരിഹരിക്കുന്നതിന് കേന്ദ്രത്തിന്റേയും സഹായം അനിവാര്യമാണ്. അതേസമയം, കേരളത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു വിഭാഗത്തിന്റേയും നിലവിലെ സംവരണ തോതിൽ കുറവ് വരരുതെന്ന ശക്തമായ നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ ഇതിന്റെ പേരിൽ ആശങ്ക പടർത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വിഷയത്തിൽ സംവരണവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ കമ്മിഷൻ പഠനം നടത്തുന്നുണ്ട്. കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാർ അന്തിമ തീരുമാനം എടുക്കും. ആദിവാസികളുടെയും മത്‌സ്യത്തൊഴിലാളികളുടെയും പ്രശ്‌നം പരിഹരിക്കാൻ സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. അറബി ഭാഷ ഉൾപ്പെടെ എല്ലാ ഭാഷകളെയും പ്രോത്‌സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. പ്രാദേശികമായ തയ്യാറെടുപ്പ് ദുരന്തങ്ങൾ നേരിടുന്നതിൽ പ്രധാനമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സാമൂഹ്യ സന്നദ്ധ സേനയ്ക്ക് കേരളത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കുറച്ചു ദിവസത്തിനുള്ളിൽ ഒരു ലക്ഷം വോളണ്ടിയർമാർ പരിശീലനം പൂർത്തിയാക്കും. ചില സാമൂഹ്യ വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പ്രത്യേകമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ പൊതുവായ അന്തരീക്ഷം അതേരീതിയിൽ നിലനിർത്തുക പ്രധാനമാണ്. നവോത്ഥാന മൂല്യങ്ങൾ തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. നവോത്ഥാന മൂല്യ സംരക്ഷണ സമിതി മികച്ച ഇടപെടൽ നടത്തിയിട്ടുണ്ട്. കൂടുതൽ ജാഗ്രതയോടെ ഇടപെടേണ്ട ഘട്ടമാണിത്. നവോത്ഥാന മൂല്യ സംരക്ഷണ സമിതി പ്രവർത്തന പരിപാടി തയ്യാറാക്കണം. സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷനുകൾ വിപുലമായി സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനം കഴിഞ്ഞ നാലര വർഷത്തിനിടെ വിവിധ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.

നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഓർഗനൈസിംഗ് സെക്രട്ടറി പി. രാമഭദ്രൻ സ്വാഗതം പറഞ്ഞു. ഓർത്തഡോക്‌സ് സഭാ ആർച്ച് ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയസ്, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, സമിതി വൈസ് പ്രസിഡന്റ് അഡ്വ. സി. കെ. വിദ്യാസാഗർ, തിരുവനന്തപുരം അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ എച്ച്. പെരേര, സമിതി സെക്രട്ടറി അഡ്വ. വി. ആർ. ദേവദാസ്, എസ്. എൻ. ഡി. പി യോഗം പ്രതിനിധി ആലുവിള അജിത്ത്, ഐക്യ മലയരയ മഹാസഭയുടെ പി. കെ. സജീവ്, വീരശൈവ സഭ പ്രതിനിധി ടി. പി. കുഞ്ഞുമോൻ, എഴുത്തച്ഛൻ സമാജം പ്രതിനിധി പ്രൊഫ. വിജയകുമാർ, മാവിലൻ വിഭാഗം പ്രതിനിധി ഗോപി മുതിരക്കര, എ. കെ. സി. എച്ച്. എം. എസ് പ്രതിനിധി അഡ്വ. രാജു, ചേരമർ സംഘം പ്രതിനിധി നെയ്യാറ്റിൻകര സത്യശീലൻ, സാംബവ മഹാസഭ പ്രതിനിധി രാമചന്ദ്രൻ മുല്ലശേരി എന്നിവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർ അഭിപ്രായങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകി.

Continue Reading

Updates

ആനുകാലികം2 weeks ago

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന നടപടി പൂര്‍ത്തിയായാലുടന്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിത്തുടങ്ങുമെന്ന് അമിത്ഷാ

കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന നടപടി പൂര്‍ത്തിയായാലുടന്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിത്തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പശ്ചിമബംഗാളിലെ മാത്‌വയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ....

Uncategorized2 weeks ago

സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന

ചലച്ചിത്ര സംവിധായകന്‍ സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും. ബിജെപിയുമായുള്ള...

കേരളം1 month ago

കെ സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും; ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചേക്കും

കെ സുധാകരന് സംസ്ഥാന കെപിസിസി അധ്യക്ഷന്റെ ചുമതല നല്‍കിക്കൊണ്ടുള്ള തീരുമാനം ഉടന്‍. ഇന്നോ നാളെയോ ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം....

ആനുകാലികം1 month ago

നവോത്ഥാന സമിതിയിൽ വിള്ളല്‍:കെ.പി.എം.എസും എസ് എന്‍ ഡി പിയും പങ്കെടുത്തില്ല

നവോത്ഥാന സമിതിയിൽ വിള്ളല്‍. മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറിയും സമിതി കണ്‍വീനറുമായ പുന്നല ശ്രികുമാര്‍. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വിളിച്ച യോഗത്തിൽ...

പൊളിറ്റിക്സ്‌1 month ago

കെ.വി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സി.പി.എം

മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിലപാട് വ്യക്തമാക്കിയത്....

പൊളിറ്റിക്സ്‌1 month ago

ജോൺ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന

മുഖ്യമന്ത്രിയുടെ  മാദ്ധ്യമ ഉപദേഷ്‌ടാവുമായ ജോൺ ബ്രിട്ടാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. കണ്ണൂർ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തിൽ നിന്ന് സീറ്റ് ലഭിക്കുമെന്നാണ്...

ആനുകാലികം1 month ago

തീരശോഷണം നേരിടാൻ കിഫ്ബി സഹായത്തോടെ പദ്ധതി: മുഖ്യമന്ത്രി

തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം....

കേരളം1 month ago

സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർ 24,558 പേർ

സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ....

കേരളം1 month ago

ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു

ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എച്ച്-5 എന്‍-8 വിഭാഗത്തില്‍ പെട്ട വൈറസാണ് കൈനകരിയിലും കണ്ടെത്തിയത്. രോഗം ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ...

പൊളിറ്റിക്സ്‌1 month ago

കെ.പി.സി.സി അധ്യക്ഷനാകാനൊരുങ്ങി കെ. സുധാകരന്‍

കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്. സുധാകരനെ താത്കാലിക അദ്ധ്യക്ഷനാക്കുന്നത്...

Trending