Connect with us

ഇന്റർനാഷണൽ

കാലവർഷം: മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജം

Published

on

മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് സംസ്ഥാന റിലീഫ് കമ്മീഷണറും റവന്യൂ-ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ: വി. വേണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
കാലവർഷത്തിനു മുന്നോടിയായുള്ള തയാറെടുപ്പുകൾ സംബന്ധിച്ചാണ് വിവിധ സേനാ വിഭാഗങ്ങളുടെയും വകുപ്പുകളുടെയും അവലോകനയോഗം ചേർന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പദ്ധതിയുടെയും റവന്യു, ആരോഗ്യ ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളുടെയും സന്നദ്ധ സേനാംഗങ്ങളുടെയും സേനകളുടെയും സഹകരണത്തോടെയാകും മഴക്കെടുതികൾ നേരിടുക.
കാലവർഷം സാധാരണനിലയിൽ ലഭിക്കുമെന്നാണ് കാലവസ്ഥാ പ്രവചനം. മഴക്കെടുതികൾ കുറയ്ക്കാനുള്ള മുൻകരുതൽ കൈക്കൊള്ളണമെന്നും യോഗത്തിൽ തീരുമാനമായി. സംസ്ഥാനതല  അടിയന്തരഘട്ട കാര്യനിർഹണ കേന്ദ്രം ജൂൺ ഒന്നുമുതൽ പ്രവർത്തനം തുടങ്ങും. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കോവിഡ്-19 സാഹചര്യം കൂടി കണക്കിലെടുത്താണ് തദ്ദേശ, റവന്യൂ, ആരോഗ്യ വകുപ്പുകൾ പ്രദേശികതലത്തിൽ പ്രവർത്തിക്കുക. മുൻവർഷങ്ങളിലെ മഴക്കെടുതികളിൽനിന്നും ദുരന്തങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും വിശദമായ ദുരന്ത നിവാരണ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഇതിനനുസൃതമായി ലഭ്യമായ വിശദ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതല ദുരന്ത പ്രതികരണ പ്ലാൻ ഉൾക്കൊള്ളുന്ന ഓറഞ്ച് ബുക്കിൽ പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഇതു ഉൾക്കൊണ്ടുള്ള മഴക്കാല പൂർവ മുന്നൊരുക്കങ്ങളാണ് വകുപ്പുകൾ നടത്തേണ്ടത്.

കേരളത്തിലെ ചില മഴ കണക്കുകള്‍ - 24kerala ...
ഇത്തരം ദുരന്ത നിവാരണ പദ്ധതികളിലൂടെ ഓരോ പ്രാദേശിക സർക്കാരിനും പ്രശ്നസാധ്യതാ മേഖലകളും കൂടുതൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ള വ്യക്തികളെയും അടയാളപ്പെടുത്താനും ആവശ്യമുള്ളപ്പോൾ തുടർനടപടികൾ സ്വീകരിക്കാനും ഇപ്പോൾ സൗകര്യമുണ്ട്. ദുരന്ത പ്രതികരണ സേനകളും ഇപ്പോൾ നിലവിലുണ്ട്.
ഇത്തവണത്തെ ഏറ്റവും ശ്രദ്ധിക്കേണ്ടത് കോവിഡ് സാഹചര്യത്തിൽ ക്യാമ്പുകൾ ഒരുക്കുകയെന്നതാണ്. ഇതിനായി ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിന്റെ കൂടി നിർദേശങ്ങൾ കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രായമേറിയവർക്കും രോഗലക്ഷണങ്ങളുള്ളവർക്കും പ്രത്യേക വിഭാഗങ്ങളും കെട്ടിടങ്ങളും ഒരുക്കേണ്ടിവരും. ഇത്തരം സൗകര്യങ്ങൾ തദ്ദേശസ്ഥാപനങ്ങളും റവന്യൂ വിഭാഗവും പ്രാദേശികമായി കണ്ടെത്തേണ്ടിവരും.

കലിതുള്ളി മഴ ...
സന്നദ്ധസേനയ്ക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിച്ച് മൂന്നു ലക്ഷത്തിലധികം സന്നദ്ധ സേനാംഗങ്ങളെ ഒരുക്കാനായതും ഈ വർഷത്തെ പ്രത്യേകതയാണ്. ഇവർക്ക് വരുന്ന ആഴ്ചകളിൽ കൂടുതൽ ഓൺലൈൻ പരിശീലനം നൽകും. അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് സേനയും ദുരന്തപ്രതികരണത്തിന് തുണയാകും. ഓരോ ഫയർ സ്റ്റേഷനുമായി ബന്ധപ്പെട്ടും സേനയെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കോട്ടയം ജില്ലയിൽ ദുരന്ത പ്രതികരണത്തിന് പ്രത്യേക കിറ്റുകളുമായി ‘ആപ്താ മിത്ര’ സംഘവും പ്രവർത്തിക്കുന്നുണ്ട്.
പ്രാദേശികമായി ഒഴിപ്പിക്കൽ മാർഗരേഖ, മാപ്പുകൾ എന്നിവ വകുപ്പുകൾ ഏകോപിപ്പിച്ച് തയാറാക്കി വിവരങ്ങൾ പരസ്പരം ലഭ്യമാക്കണം.
വിവിധ സ്ഥലങ്ങളിൽ ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താൻ ദുരന്ത നിവാരണ അതോറിറ്റി 150 ലേറെ ഹെലി ലാൻഡിംഗ് സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ലഭ്യമായ എല്ലാ ശേഷിയും ഉപയോഗിച്ചുള്ള സഹകരണത്തിന് തയാറാണെന്ന് വിവിധ സേനാ വിഭാഗങ്ങൾ യോഗത്തിൽ ഉറപ്പുനൽകി.
യോഗത്തിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ഡോ: കെ. സന്തോഷ്, കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോ. കെ.പി. സുധീർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ: ശേഖർ എൽ. കുര്യാക്കോസ്, ലാൻറ് റവന്യൂ കമ്മീഷണർ സി.എ. ലത, വിവിധ കേന്ദ്ര സേനാ വിഭാഗങ്ങളുടെ പ്രതിനിധികൾ, വിവിധ വകുപ്പു മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.

ഇന്റർനാഷണൽ

വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്കയുടെ വന്‍ നീക്കം

Published

on

By

ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്ക. വാൾസ്ട്രീറ്റ് ജേണലാണ് അമേരിക്കയുടെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യു‌എസ്‌എസ് റൊണാൾഡ് റീഗൻ, യു‌എസ്‌എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹനികൾ ശനിയാഴ്ച മുതൽ ദക്ഷിണ ചൈനാ കടലിലുണ്ടാകുമെന്ന് സ്‌ട്രൈക്ക് ഗ്രൂപ്പ് കമാൻഡറെ ഉദ്ധരിച്ച് യുഎസ് വാർത്താ ഏജൻസി വ്യക്തമാക്കി.

Image

യു​എ​സ്എ​സ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ, യു​എ​സ്എ​സ് നി​മി​റ്റ്സ് എ​ന്നി വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളാ​ണ് ഇ​നി മു​ത​ൽ ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ക. ചൈ​ന സൈ​നി​ക അ​ഭ്യാ​സം ന​ട​ത്തു​ന്ന സ​മ​യ​ത്ത് ത​ന്നെ​യാ​ണ് യു​എ​സ് സേ​ന​യും ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ല്‍ പ​രി​ശീ​ല​നം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്ന​ത്.ജൂലൈ ഒന്നു മുതൽ അഞ്ച് ദിവസം സൈനികാഭ്യാസം നടത്തുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. ചൈനയും വിയറ്റ്നാമും അവകാശവാദമുന്നയിക്കുന്ന പരാസൽ ദ്വീപിന് സമീപമാണ് അഭ്യാസപ്രകടനം.

ഒരോ വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പവും നാല് പടക്കപ്പല്‍ കൂടി ഇവയ്ക്കൊപ്പം ദക്ഷിണ ചൈന കടലിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്. 24 മണിക്കൂറും യുദ്ധവിമാനങ്ങളെ പറത്താനും ഇറക്കാനും സാധ്യമാകുന്ന സംവിധാനങ്ങള്‍ ഉള്ള വിമാനവാഹിനികളാണ് യു​എ​സ്എ​സ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ, യു​എ​സ്എ​സ് നി​മി​റ്റ്സ് എന്നിവ.

അ​തേ​സ​മ​യം, ഇ​ന്തോ-​പ​സ​ഫി​ക്കി​ല്‍ സ്ഥി​ര​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള യു​എ​സ് നാ​വി​ക​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗം മാ​ത്ര​മാ​ണി​തെ​ന്നും നി​ല​വി​ലെ രാ​ഷ്ട്രീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​യി ഇ​തി​ന് ബ​ന്ധ​മി​ല്ലെ​ന്നും യു​എ​സ് റി​യ​ര്‍ അ​ഡ്മി​റ​ല്‍ ജോ​ര്‍​ജ് എം. ​വൈ​കോ​ഫ് പ​റ​ഞ്ഞു.

ചൈനയുടെ നീക്കത്തിനെതിരെ വിയറ്റ്നാമും ഫിലിപ്പൈൻസും രംഗത്തെത്തിയിരുന്നു. മേഖലയിൽ സംഘർഷമുണ്ടാക്കുന്നത് അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.എണ്ണ, വാതക ശേഖരം സ്വന്തമാക്കുന്നതിനായി ചൈന അയൽ രാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.ഊർജ്ജ സമ്പന്നമായ ദക്ഷിണ ചൈനാ കടലിന്റെ തൊണ്ണൂറ് ശതമാനവും തങ്ങളുടെ അധീനതയിലാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ ബ്രൂണൈ, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇവിടെ അവകാശവാദമുന്നയിച്ചിട്ടുണ്ട്.

Continue Reading

ഇന്റർനാഷണൽ

ഇന്ത്യയിലെ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന നിരുത്തരവാദപരമായ പരാമർശങ്ങൾ ചൈന-ഇന്ത്യ ബന്ധത്തിന് ഹാനികരമാണെന്ന് : ചൈന

Published

on

By

യൂഡൽഹി: അതിർത്തി പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലഡാക്ക് സന്ദർശനത്തിൽ പ്രതികരണവുമായി ചൈന.ഇന്ത്യയിലെ നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തി അതിർത്തിയിലെ സാഹചര്യം സങ്കീണ്ണമാക്കരുതെന്നും ചൈനയുമായുള്ള ബന്ധത്തിൽ ഇന്ത്യ തന്ത്രപരമായ വീഴ്ച ഒഴിവാക്കണമെന്നും ചൈന പ്രതികരിച്ചു.

രാജ്യത്തെ റോഡുകളും ദേശീയപാതകളും നിർമ്മിക്കുന്നതിൽ നിന്ന് ചൈനീസ് കമ്പനികളെ വിലക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങളോടും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പ്രതികരിച്ചു. ഇന്ത്യയിലെ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന നിരുത്തരവാദപരമായ പരാമർശങ്ങൾ ചൈന-ഇന്ത്യ ബന്ധത്തിന് ഹാനികരമാണ്. ചൈന-ഇന്ത്യ ബന്ധം നിലനിർത്തുന്നതിന് ഇരുവശത്തും സമഗ്രമായ ശ്രമം നടത്തണമെന്ന് ഷാവോ ആവശ്യപ്പെട്ടു. ഇന്ത്യ ചൈനയുമായി ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും ഉഭയകക്ഷി ബന്ധത്തിന്റെ മൊത്തത്തിലുള്ള താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

“ചൈന-ഇന്ത്യ പ്രായോഗിക സഹകരണം പരസ്പര പ്രയോജനകരവും സ്വാഭാവികതിൽ വിജയിക്കുന്നതുമാണ്. അത്തരം സഹകരണത്തിന് കൃത്രിമമായി തടസ്സങ്ങൾ സ്ഥാപിക്കുന്നത് ഡബ്ല്യുടിഒ നിയമങ്ങൾ ലംഘിക്കുക മാത്രമല്ല ഇന്ത്യയുടെ താൽപ്പര്യങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നു. ചൈനീസ് ബിസിനസുകളുടെ നിയമാനുസൃത അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ചൈന സ്വീകരിക്കും,” ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ച സംഭവത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഈ വിഷയം വിശദീകരിച്ചുകൊണ്ട് ഷാവോ പറഞ്ഞു, “ഇന്ത്യ നമ്മോടൊപ്പം പ്രവർത്തിക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നു, ഇരു നേതാക്കളും തമ്മിലുള്ള സുപ്രധാന സമവായത്തിൽ വീഴ്ച വരുത്താതിരിക്കുക. ഇരു സർക്കാരുകളും തമ്മിലുള്ള കരാറുകൾ പാലിക്കുക, ആശയവിനിമയവും ഏകോപനവും ശക്തിപ്പെടുത്തുക നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുക, അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും സംയുക്തമായി ഉയർത്തിപ്പിടിക്കുക.

Continue Reading

ഇന്റർനാഷണൽ

ഇന്ത്യയിലെ ആപ് നിരോധനത്തിനെതിരെ ചെെന; ഇന്ത്യ മര്യാദ പാലിക്കണം

Published

on

By

ന്യൂഡൽഹി: ഇന്ത്യയിലെ ചെെനീസ് ആപ് നിരോധനത്തിനെതിരെ ചെെന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇന്ത്യ മര്യാദ പാലിക്കണമെന്ന് ഇന്ത്യയിലെ ചെെനീസ് എംബസി വക്‌താവ് പറഞ്ഞു. “ഇന്ത്യ പക്ഷപാതപരമായ സമീപനം മാറ്റണം. ഇന്ത്യ-ചെെന ഉഭയകക്ഷി ബന്ധത്തിനു മങ്ങലേൽപ്പിച്ച നടപടിയാണിത്. പക്ഷപാതപരമായ സമീപനം മാറ്റാൻ ഇന്ത്യ തയ്യാറാകണം.

ഇന്ത്യയും ചെെനയും തമ്മിലുള്ള സാമ്പത്തിക-വ്യവസായ സഹകരണം തുടരണം. ഈ ആപ്പുകളെ ആശ്രയിച്ച് ജീവിക്കുന്ന ഇന്ത്യയിലെ ജീവനക്കാരെ മാത്രമല്ല ഇത് ബാധിക്കുക. ഇന്ത്യയിലെ നിരവധി പേരുടെ താൽപര്യങ്ങളെയും ഇത് ബാധിക്കും,” ഇന്ത്യയിലെ ചെെനീസ് എംബസി വക്‌താവ് പറഞ്ഞു.

“നിരോധിച്ച ആപ്പുകൾക്ക് ഇന്ത്യയിൽ വലിയ രീതിയിൽ സ്വീകാര്യതയുണ്ട്. ഇന്ത്യയിലെ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായാണ് ഈ ആപ്പുകളെല്ലാം പ്രവർത്തിപ്പിക്കുന്നത്. ആപ് നിരോധനം നിരവധി പേരുടെ ഉപജീവനത്തെയും ബാധിക്കും. ലോകവ്യാപാര സംഘടനകളുടെ ചട്ടലംഘനമാണ് ഇന്ത്യയിലെ ആപ് നിരോധനം. ” എംബസി വക്‌താവ് പറഞ്ഞു

Continue Reading

Updates

കേരളം36 mins ago

കെ.എസ്.ഇ.ബി ഓഫിസുകളില്‍ നാളെ മുതൽ; എല്ലാ ജീവനക്കാരും ഹാജരാകണം

നാളെ മുതൽ കെ എസ് ഇ ബി ഓഫിസുകള്‍ പുർണമായി തുറന്നു പ്രവർത്തിക്കണമെന്നു കെ എസ് ഇ ബി സര്‍ക്കുലര്‍.ഇതിനായി വകുപ്പ്‌ പുതിയ മാർഗനിർദേശം പുറത്തിറക്കി. ഓഫീസുകൾ...

ആനുകാലികം1 hour ago

മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ് ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടത്തിയതില്‍ വ്യാപക ക്രമക്കേടെന്ന് വിവരവകാശ രേഖ

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ്.  ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടപ്പാക്കിയതില്‍ ക്രമക്കേടെന്ന് വിവരാകാശ രേഖ. 2014-19 കാലഘട്ടത്തില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട...

കേരളം3 hours ago

സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ

തിരുവനന്തപുരം: സ്വർണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. കേരള ഗവർണറുടെ ഔദ്യോഗിക...

കേരളം4 hours ago

സ്വപ്ന സുരേഷിന്‍റെ നിയമനം താൻ അറിഞ്ഞല്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഫോൺ ചെയ്തുവെന്ന ആരോപണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം...

കേരളം5 hours ago

സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ്​ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തിൻെറ മുഖ്യ ആസൂത്രക സ്വപ്​ന സുരേഷാണെന്ന...

പൊളിറ്റിക്സ്‌5 hours ago

കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി

പാല: കേരളത്തിൽ യുഡിഎഫിൽ നിന്നു പുറത്തായെങ്കിലും കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി. കേരളത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് ഇപ്പോഴത്തെ...

കേരളം6 hours ago

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

കേരളം6 hours ago

രാഷ്ട്രീയധികാര വര്‍ഗത്തെ എങ്ങനെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്താം എന്ന് കാണിച്ച് തന്ന നേതാവ്; പുന്നല ശ്രികുമാറിന് ഇന്ന് പിറന്നാൾ

ആഘോഷങ്ങളില്ലാതെ കേരള പുലയര്‍ മഹ സഭ സംസ്ഥാന സെക്രട്ടറി പുന്നല ശ്രികൂമാറിന് ഇന്ന് പിറന്നാൾ. മാസങ്ങളായി കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ടെങ്കിലും കെ.പി.എം.എസ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്...

സ്പോർട്ട്സ്‌10 hours ago

അന്ന് കരഞ്ഞ് കളം വിട്ടു ഇന്ന് ലോഗോ പതിച്ച് പ്രതിഷേധം

ലണ്ടന്‍:കറുത്തവര്‍ഗക്കാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌ തന്റെ മുടിയില്‍ ലോഗോ പതിപ്പിച്ച്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച്‌ താരം പോള്‍ പോഗ്‌ബ. എ.എഫ്‌.സി. ബോണ്‍മൗത്തിനെതിരായ...

കേരളം11 hours ago

ഒബിസി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും വ്യാജം തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കും

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം ആസിഫിനെതിരെ...

Trending