Connect with us

ശാസ്ത്രം

ഇ-മൊബിലിറ്റി: ധാരണാപത്രം ഇന്ന് ഒപ്പിടും

Published

on

സർക്കാരിന്റെ വിവിധ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഡീസൽ/ പെട്രോൾ വാഹനങ്ങൾക്ക് പകരമായി ഇലക്ട്രിക് കാറുകൾ നൽകുന്ന ഇ-മൊബിലിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഊർജ്ജ വകുപ്പിനു കീഴിലുള്ള അനെർട്ട് മുഖേനയാണ് പദ്ധതി നടപ്പാക്കുക. ഇത് സംബന്ധിച്ച ധാരണാപത്രം അനെർട്ട് ഡയറക്ടർ അമിത് മീണയും കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിനു കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ പ്രതിനിധികളും തമ്മിൽ ലോക പരിസ്ഥിതി ദിനമായ ഇന്ന് രാവിലെ അനെർട്ട് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഒപ്പുവയ്ക്കും.

പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും കേരള സർക്കാരിന്റെ ഇലക്ട്രിക് വാഹനനയം നടപ്പാക്കുന്നതിന്റെ ഭാഗമായും സർക്കാർ വകുപ്പുകൾ കരാറടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഡീസൽ/ പെട്രോൾ വാഹനങ്ങൾക്ക് പകരമായി ഇലക്ട്രിക് കാറുകൾ നൽകുന്നതിനാണ് ഇ-മൊബിലിറ്റി പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഇ-മൊബിലിറ്റി പദ്ധതി പ്രകാരമുള്ള ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ സർക്കാർ ഓഫീസുകളിൽ ഇനിമുതൽ വാടകയ്ക്ക് പുതുതായി എടുക്കാൻ പാടുള്ളൂവെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്.

 

ലോക പരിസ്ഥിതി ദിനത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന് സെക്രട്ടേറിയറ്റിലും പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലും വിവിധതരം ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശനവും ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കും. പദ്ധതി പ്രകാരം ഒറ്റത്തവണ ചാർജ്ജിംഗിൽ 120 കി.മീ മുതൽ 450 കി.മീ വരെ മൈലേജ് ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ് നൽകുന്നത്. അഞ്ച് മുതൽ എട്ട് വർഷം വരെ കോൺട്രാക്ട് വ്യവസ്ഥയിൽ നൽകുന്ന ഇലക്ട്രിക് കാറുകൾ എല്ലാം പുതിയവയാണ്.

ശാസ്ത്രം

അതിരപ്പള്ളി പദ്ധതി എൽ ഡി എഫ് നയത്തിനെതിര്, നടപ്പാക്കാനുള്ള നീക്കം ചെറുക്കും: എ ഐ വൈ എഫ്

Published

on

By

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനുള്ള നീക്കം എൽ.ഡി.എഫ് നയത്തിനെതിരാണ്. പരിസ്ഥിതി സൗഹൃദ വികസനമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പുകാലത്ത് എൽ ഡി എഫ് ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്. പദ്ധതിയുമായി മുന്നോട്ട് പോകാൻ KSEB ക്ക് സർക്കാർ അനുമതി നൽകിയതായുള്ള വാർത്തകൾ പുറത്തു വന്നിരിക്കുന്നു.ഇത് എൽഡിഎഫിന്റെ പ്രഖ്യാപിത നയത്തിനെതിരാണ്.

Athirappilly Water Falls, Kerala, India - YouTube

പദ്ധതിയെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടക്കുകയും ആ പദ്ധതി പരിസ്ഥിതിക്ക് എതിരാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. അതിരപ്പള്ളിയുടെ സമ്പന്നമായ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും തകർക്കുന്ന പദ്ധതിയാണിത്.

ഈ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് AIYF സംസ്ഥാന പ്രസിഡൻറ് അഡ്വ: ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പറഞ്ഞു.

Continue Reading

ശാസ്ത്രം

കോവിഡ്-19: വിദഗ്ധ വെന്റിലേറ്റര്‍ പരിശീലനം സംഘടിപ്പിച്ചു

Published

on

By

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പും ഡബ്ല്യു.എച്ച്.ഒ. കൊളാബറേറ്റിംഗ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്റ് ട്രോമയുമായി ചേര്‍ന്ന കോവിഡ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി.

വെന്റിലേറ്ററിന്റെ ഫലപ്രദമായ ഉപയോഗവും മാര്‍ഗ നിര്‍ദേശങ്ങളും സംബന്ധിച്ചായിരുന്നു ഓണ്‍ലൈന്‍ പരിശീലനം. കോവിഡ് ബാധിച്ച, ഗുരുതരമല്ലാത്ത രോഗികളെ വീട്ടില്‍വെച്ച് പരിചരിക്കുന്നതിനാവശ്യമായ ഹോം ഓക്‌സിജന്‍ മോണിറ്ററിംഗിനെ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു.സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്നുള്ള അത്യാഹിത വിഭാഗങ്ങളിലെ 100 ലധികം ഡോക്ടര്‍മാര്‍ പങ്കെടുത്തു.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മികച്ച പരിശീലനമാണ് നടക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജിവനക്കാര്‍ക്കായി ആദ്യഘട്ടത്തില്‍ 8 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടാം ഘട്ടത്തില്‍ 5 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എസ്.എച്ച്.എസ്.ആര്‍സിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.

സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും വെന്റിലേറ്റര്‍ കൃത്യമായി ഉപയോഗിച്ച് കോവിഡിനെതിരെ പൊരുതാന്‍ പ്രാപ്തരാക്കുകയായാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.ശ്വാസകോശ സംബന്ധിയായ ബുദ്ധുമുട്ടുകളും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകളും നേരിടുന്ന കോവിഡ് രോഗികള്‍ക്ക് വേണ്ട രീതിയില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനും വെന്റിലേറ്റ് ചെയ്യുന്നതിനുമാവശ്യമായ ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.

എല്ലാ കോവിഡ് രോഗികള്‍ക്കും വെന്റിലേറ്ററുകളുടെ ആവശ്യം വേണ്ടിവരില്ലെന്ന് മാത്രമല്ല, ഏത് ഘട്ടത്തിലാണ് അവ ഉപയോഗിക്കേണ്ടിവരികയെന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡവുമുണ്ട്. പലപ്പോഴും വെന്റിലേറ്റര്‍ ഉപയോഗിക്കാതെ കൃത്യമായ ഓക്‌സിജന്‍ തെറാപ്പികൊണ്ട് തന്നെ രോഗികളുടെ ജീവിന്‍ രക്ഷിക്കാന്‍ കഴിയാറുണ്ട്.

കൂടുതല്‍ ശാസ്ത്രീയമായും മാനദണ്ഡങ്ങള്‍ പാലിച്ചും മുന്നോട്ടുപോകുകയെന്ന ലക്ഷ്യംവെച്ചാണ് കോവിഡ് 19 കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇത് സംബന്ധിച്ച പരിശീലനം നല്‍കിയത്. കേരളത്തിലെ ആശുപത്രികളെ വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കുന്നതിനായി പരിശീലന പരിപാടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി എയിംസിലെ സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്റ് ട്രോമയുടെ പങ്കാളിത്തത്തോടെയാണ് പരിശീലനം നടന്നത്. വേള്‍ഡ് അക്കാഡമിക് കൗണ്‍സില്‍ ഓഫ് എമര്‍ജന്‍സി മെഡിസിന്‍ (WACEM), അമേരിക്കന്‍ കോളേജ് ഓഫ് അക്കാഡമിക് ഇന്റര്‍നാഷണല്‍ മെഡിസിന്‍ (ACAIM), ഇന്‍ഡോ യുഎസ് ഹെല്‍ത്ത് ആന്റേ കൊളാബെറേറ്റീവ് (INDUSEM), ദ എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ (EMA), ഇന്ത്യ ആന്റ് ദ അക്കാഡമിക് കോളേജ് ഓഫ് എമര്‍ജന്‍സി എക്‌സ്‌പേര്‍ട്ട്‌സ് ഓഫ് ഇന്ത്യ (ACEE-INDIA) എന്നിവയിലെ വിദഗ്ധരെയും ഉള്‍ക്കൊള്ളിച്ചായിരുന്നു പരിശീലന പരിപാടി സംഘടിപ്പിച്ചത്.

എയിംസ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്റ് ട്രോമ മേധാവി ഡോ. സഞ്ജീവ് ബോയ്, വാക്‌സെം എക്‌സിക്യൂട്ടീവ് ഡയറകര്‍ ഡോ. സാഗര്‍ ഗാല്‍വാങ്കര്‍, ഇന്‍ഡൂസെം സി.ഇ.ഒ. എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. യു.എസ്.എ., യുകെ., നെതര്‍ലാന്റ്, ഇറ്റലി, എന്നിവിടങ്ങളിലെ പ്രശസ്ത ഡോക്ടര്‍മാര്‍ പരിശീലനത്തില്‍ പങ്കാളികളായി.

Continue Reading

ശാസ്ത്രം

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി

Published

on

By

ആരാധനാലയങ്ങൾ നാളെ മുതൽ തുറക്കാനിരിക്കെ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ഗുരുവായൂർ ക്ഷേത്തിൽ ഇന്ന് ശുചീകരണ പ്രവർത്തികൾ നടത്തും. ഓൺലൈൻ ബുക്കിംഗിലൂടെയാണ് നാളെ മുതൽ ക്ഷേത്രത്തിൽ പ്രവേശനം. പള്ളികൾ തുറക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു കാണിച്ച് തൃശൂർ അതിരൂപത സർക്കുലർ പുറത്തിറക്കി.

ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് വടക്കുംനാഥ ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കിയത്. നാളെ രാവിലെ 7 മണി മുതൽ 11.30 വരെ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും നടപ്പിലാക്കിയാവും ദർശന സൗകര്യം ഒരുക്കുക. ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം പടിഞ്ഞാറേ നട വഴിയായിരിക്കും. നാലമ്പലത്തിനകത്ത് പ്രദക്ഷിണം വെക്കാൻ അനുവാദം ഉണ്ടാകില്ല. പ്രസാദ വിതരണവും തൽകാലത്തേക്ക് വേണ്ടെന്നാണ് ക്ഷേത്ര ഭരണ സമിതി തീരുമാനം.

ഓൺലൈൻ ബുക്കിംഗ് വഴിയാണ് ഗുരുവായൂരിൽ ഭക്തർക്ക് പ്രവേശനം. സോപാനത്തിനടുത്തേക്ക് പ്രവേശനമുണ്ടാകില്ല. കർശന നിയന്ത്രണങ്ങൾ തുടരും. ഇതിന്റെ ഭാഗമായി തൽക്കാലം അന്നദാനം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഗുരുവായൂർ ദേവസ്വം. ക്ഷേത്രവും പരിസരവും ഇന്ന് ശുചീകരിക്കും. നേരത്തെ തന്നെ 10 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹങ്ങൾക്ക് ഗുരുവായൂരിൽ അനുമതി നൽകിയിരുന്നു. തൃശൂർ അതിരൂപതക്ക് കീഴിലുള്ള ദേവാലയങ്ങൾ തുറക്കു ന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിശദീകരിച്ച് സർക്കുലർ പുറത്തിറക്കി.

കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ആർ‍ച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സർക്കുലറിലൂടെ വ്യക്തമാക്കുന്നുണ്ട്. 65 വയസിനു മുകളിലുള്ളയാളുകൾക്കും 10 വയസിനു താഴെയുള്ള കുട്ടികൾക്കും ദേവാലയങ്ങളിൽ പ്രവേശനം ഉണ്ടാകില്ല. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓൺലൈനിൽ കുർബാനയടക്കം കാണാനുള്ള സൗകര്യം തുടരുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

Continue Reading

Updates

കേരളം31 mins ago

കെ.എസ്.ഇ.ബി ഓഫിസുകളില്‍ നാളെ മുതൽ; എല്ലാ ജീവനക്കാരും ഹാജരാകണം

നാളെ മുതൽ കെ എസ് ഇ ബി ഓഫിസുകള്‍ പുർണമായി തുറന്നു പ്രവർത്തിക്കണമെന്നു കെ എസ് ഇ ബി സര്‍ക്കുലര്‍.ഇതിനായി വകുപ്പ്‌ പുതിയ മാർഗനിർദേശം പുറത്തിറക്കി. ഓഫീസുകൾ...

ആനുകാലികം1 hour ago

മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ് ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടത്തിയതില്‍ വ്യാപക ക്രമക്കേടെന്ന് വിവരവകാശ രേഖ

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ്.  ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടപ്പാക്കിയതില്‍ ക്രമക്കേടെന്ന് വിവരാകാശ രേഖ. 2014-19 കാലഘട്ടത്തില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട...

കേരളം3 hours ago

സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ

തിരുവനന്തപുരം: സ്വർണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. കേരള ഗവർണറുടെ ഔദ്യോഗിക...

കേരളം4 hours ago

സ്വപ്ന സുരേഷിന്‍റെ നിയമനം താൻ അറിഞ്ഞല്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഫോൺ ചെയ്തുവെന്ന ആരോപണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം...

കേരളം4 hours ago

സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ്​ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തിൻെറ മുഖ്യ ആസൂത്രക സ്വപ്​ന സുരേഷാണെന്ന...

പൊളിറ്റിക്സ്‌5 hours ago

കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി

പാല: കേരളത്തിൽ യുഡിഎഫിൽ നിന്നു പുറത്തായെങ്കിലും കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി. കേരളത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് ഇപ്പോഴത്തെ...

കേരളം5 hours ago

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

കേരളം6 hours ago

രാഷ്ട്രീയധികാര വര്‍ഗത്തെ എങ്ങനെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്താം എന്ന് കാണിച്ച് തന്ന നേതാവ്; പുന്നല ശ്രികുമാറിന് ഇന്ന് പിറന്നാൾ

ആഘോഷങ്ങളില്ലാതെ കേരള പുലയര്‍ മഹ സഭ സംസ്ഥാന സെക്രട്ടറി പുന്നല ശ്രികൂമാറിന് ഇന്ന് പിറന്നാൾ. മാസങ്ങളായി കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ടെങ്കിലും കെ.പി.എം.എസ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്...

സ്പോർട്ട്സ്‌10 hours ago

അന്ന് കരഞ്ഞ് കളം വിട്ടു ഇന്ന് ലോഗോ പതിച്ച് പ്രതിഷേധം

ലണ്ടന്‍:കറുത്തവര്‍ഗക്കാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌ തന്റെ മുടിയില്‍ ലോഗോ പതിപ്പിച്ച്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച്‌ താരം പോള്‍ പോഗ്‌ബ. എ.എഫ്‌.സി. ബോണ്‍മൗത്തിനെതിരായ...

കേരളം11 hours ago

ഒബിസി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും വ്യാജം തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കും

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം ആസിഫിനെതിരെ...

Trending