ശാസ്ത്രം
സ്കൂൾ പ്രവേശനത്തിനും ടി.സി.യ്ക്കും ഓൺലൈൻ സംവിധാനമൊരുക്കി കൈറ്റ്

സ്കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ പ്രവേശനം നേടുന്നതിനും വിടുതൽ സർട്ടിഫിക്കറ്റിനും ഓൺലൈനായി (sampoorna.kite.kerala.gov.in) രക്ഷകർത്താക്കൾക്ക് അപേക്ഷ സമർപ്പിക്കാം. നേരിട്ട് അപേക്ഷ നൽകിയവർ ഓൺലൈനിൽ അപേക്ഷിക്കേണ്ടതില്ല. നിലവിൽ ~ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ് പ്രൊമോഷൻ ‘സമ്പൂർണ’ വഴി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുപോലെ തുടരുന്നതിനും ക്ലാസ് പ്രൊമോഷൻ വഴിയോ അല്ലാതെയോ ഉള്ള സ്കൂൾ മാറ്റത്തിന് ടി.സി.യ്ക്കുവേണ്ടി അപേക്ഷിക്കുമ്പോൾ ‘സമ്പൂർണ’ വഴി തന്നെ നൽകുന്നതിനുമാണ് ഉത്തരവ്.
ടി.സി.യ്ക്കുള്ള അപേക്ഷ ലഭിക്കുന്ന സ്കൂളിലെ പ്രഥമാധ്യാപകർ ‘സമ്പൂർണ’ വഴി ട്രാൻസ്ഫർ ചെയ്യേണ്ടതും ടി.സി.യുടെ ഡിജിറ്റൽ പകർപ്പ് പുതുതായി ചേർക്കുന്ന സ്കൂളിന് ലഭ്യമാക്കേണ്ടതുമാണ്. സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ തുടങ്ങി മറ്റു സ്ട്രീമുകളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേയ്ക്കു വരുന്ന കുട്ടികൾക്കും പുതുതായി സ്കൂൾ പ്രവേശനം തേടുന്ന കുട്ടികൾക്കും ‘സമ്പൂർണ’വഴി അപേക്ഷിക്കാം.പ്രഥമാധ്യാപകരുടെ ‘സമ്പൂർണ’ ലോഗിനിൽ ലഭിക്കുന്ന അപേക്ഷകൾക്കനുസരിച്ച് കുട്ടിയ്ക്ക് താൽക്കാലിക പ്രവേശനം നൽകും. അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് രക്ഷിതാവിന് അപേക്ഷയുടെ തൽസ്ഥിതി സമ്പൂർണ പോർട്ടലിൽ പരിശോധിക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട ഒറിജിനൽ രേഖകൾ സ്കൂളിൽ പ്രവേശിക്കുന്ന ദിവസം/ ആവശ്യപ്പെടുന്ന സമയത്ത് നൽകിയാൽ മതി.
നിലവിൽ ആധാർ നമ്പർ (യു.ഐ.ഡി.) ലഭിച്ച കുട്ടികൾ ആ നമ്പറും, യു.ഐ.ഡിയ്ക്ക് അപേക്ഷിക്കുകയും എൻറോൾമെന്റ് ഐ.ഡി. ലഭിക്കുകയും ചെയ്തിട്ടുള്ളവർ ആ നമ്പറും (ഇ.ഐ.ഡി) നിർബന്ധമായും രേഖപ്പെടുത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ആധാറിന് അപേക്ഷിച്ചിട്ടില്ല എങ്കിൽ ‘ഇല്ല’ എന്ന് രേഖപ്പെടുത്താൻ സോഫ്റ്റ്വെയറിൽ സംവിധാനമുണ്ട്. ഓൺലൈൻ പ്രവേശനം സംബന്ധിച്ച സഹായക രേഖകൾ, വീഡിയോ എന്നിവ sampoorna.kite.kerala.gov.in ൽ ലഭ്യമാണ്.
ശാസ്ത്രം
അതിരപ്പള്ളി പദ്ധതി എൽ ഡി എഫ് നയത്തിനെതിര്, നടപ്പാക്കാനുള്ള നീക്കം ചെറുക്കും: എ ഐ വൈ എഫ്

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനുള്ള നീക്കം എൽ.ഡി.എഫ് നയത്തിനെതിരാണ്. പരിസ്ഥിതി സൗഹൃദ വികസനമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പുകാലത്ത് എൽ ഡി എഫ് ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്. പദ്ധതിയുമായി മുന്നോട്ട് പോകാൻ KSEB ക്ക് സർക്കാർ അനുമതി നൽകിയതായുള്ള വാർത്തകൾ പുറത്തു വന്നിരിക്കുന്നു.ഇത് എൽഡിഎഫിന്റെ പ്രഖ്യാപിത നയത്തിനെതിരാണ്.
പദ്ധതിയെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടക്കുകയും ആ പദ്ധതി പരിസ്ഥിതിക്ക് എതിരാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. അതിരപ്പള്ളിയുടെ സമ്പന്നമായ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും തകർക്കുന്ന പദ്ധതിയാണിത്.
ഈ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് AIYF സംസ്ഥാന പ്രസിഡൻറ് അഡ്വ: ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പറഞ്ഞു.
ശാസ്ത്രം
കോവിഡ്-19: വിദഗ്ധ വെന്റിലേറ്റര്‍ പരിശീലനം സംഘടിപ്പിച്ചു

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പും ഡബ്ല്യു.എച്ച്.ഒ. കൊളാബറേറ്റിംഗ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്റ് ട്രോമയുമായി ചേര്‍ന്ന കോവിഡ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്കി.
വെന്റിലേറ്ററിന്റെ ഫലപ്രദമായ ഉപയോഗവും മാര്‍ഗ നിര്‍ദേശങ്ങളും സംബന്ധിച്ചായിരുന്നു ഓണ്‍ലൈന്‍ പരിശീലനം. കോവിഡ് ബാധിച്ച, ഗുരുതരമല്ലാത്ത രോഗികളെ വീട്ടില്‍വെച്ച് പരിചരിക്കുന്നതിനാവശ്യമായ ഹോം ഓക്സിജന്‍ മോണിറ്ററിംഗിനെ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു.സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്നുള്ള അത്യാഹിത വിഭാഗങ്ങളിലെ 100 ലധികം ഡോക്ടര്‍മാര്‍ പങ്കെടുത്തു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മികച്ച പരിശീലനമാണ് നടക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജിവനക്കാര്‍ക്കായി ആദ്യഘട്ടത്തില്‍ 8 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടാം ഘട്ടത്തില്‍ 5 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എസ്.എച്ച്.എസ്.ആര്‍സിയുടെ നേതൃത്വത്തില്‍ പരിശീലനം നല്കി.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും വെന്റിലേറ്റര്‍ കൃത്യമായി ഉപയോഗിച്ച് കോവിഡിനെതിരെ പൊരുതാന്‍ പ്രാപ്തരാക്കുകയായാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.ശ്വാസകോശ സംബന്ധിയായ ബുദ്ധുമുട്ടുകളും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകളും നേരിടുന്ന കോവിഡ് രോഗികള്‍ക്ക് വേണ്ട രീതിയില്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതിനും വെന്റിലേറ്റ് ചെയ്യുന്നതിനുമാവശ്യമായ ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
എല്ലാ കോവിഡ് രോഗികള്‍ക്കും വെന്റിലേറ്ററുകളുടെ ആവശ്യം വേണ്ടിവരില്ലെന്ന് മാത്രമല്ല, ഏത് ഘട്ടത്തിലാണ് അവ ഉപയോഗിക്കേണ്ടിവരികയെന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡവുമുണ്ട്. പലപ്പോഴും വെന്റിലേറ്റര്‍ ഉപയോഗിക്കാതെ കൃത്യമായ ഓക്സിജന്‍ തെറാപ്പികൊണ്ട് തന്നെ രോഗികളുടെ ജീവിന് രക്ഷിക്കാന്‍ കഴിയാറുണ്ട്.
കൂടുതല്‍ ശാസ്ത്രീയമായും മാനദണ്ഡങ്ങള്‍ പാലിച്ചും മുന്നോട്ടുപോകുകയെന്ന ലക്ഷ്യംവെച്ചാണ് കോവിഡ് 19 കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇത് സംബന്ധിച്ച പരിശീലനം നല്‍കിയത്. കേരളത്തിലെ ആശുപത്രികളെ വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കുന്നതിനായി പരിശീലന പരിപാടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി എയിംസിലെ സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്റ് ട്രോമയുടെ പങ്കാളിത്തത്തോടെയാണ് പരിശീലനം നടന്നത്. വേള്‍ഡ് അക്കാഡമിക് കൗണ്‍സില്‍ ഓഫ് എമര്‍ജന്‍സി മെഡിസിന് (WACEM), അമേരിക്കന്‍ കോളേജ് ഓഫ് അക്കാഡമിക് ഇന്റര്‍നാഷണല്‍ മെഡിസിന് (ACAIM), ഇന്‍ഡോ യുഎസ് ഹെല്‍ത്ത് ആന്റേ കൊളാബെറേറ്റീവ് (INDUSEM), ദ എമര്‍ജന്‍സി മെഡിസിന് അസോസിയേഷന് (EMA), ഇന്ത്യ ആന്റ് ദ അക്കാഡമിക് കോളേജ് ഓഫ് എമര്‍ജന്‍സി എക്സ്പേര്‍ട്ട്സ് ഓഫ് ഇന്ത്യ (ACEE-INDIA) എന്നിവയിലെ വിദഗ്ധരെയും ഉള്‍ക്കൊള്ളിച്ചായിരുന്നു പരിശീലന പരിപാടി സംഘടിപ്പിച്ചത്.
എയിംസ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്റ് ട്രോമ മേധാവി ഡോ. സഞ്ജീവ് ബോയ്, വാക്സെം എക്സിക്യൂട്ടീവ് ഡയറകര്‍ ഡോ. സാഗര്‍ ഗാല്‍വാങ്കര്‍, ഇന്‍ഡൂസെം സി.ഇ.ഒ. എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി. യു.എസ്.എ., യുകെ., നെതര്‍ലാന്റ്, ഇറ്റലി, എന്നിവിടങ്ങളിലെ പ്രശസ്ത ഡോക്ടര്‍മാര്‍ പരിശീലനത്തില്‍ പങ്കാളികളായി.
ശാസ്ത്രം
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി

ആരാധനാലയങ്ങൾ നാളെ മുതൽ തുറക്കാനിരിക്കെ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ഗുരുവായൂർ ക്ഷേത്തിൽ ഇന്ന് ശുചീകരണ പ്രവർത്തികൾ നടത്തും. ഓൺലൈൻ ബുക്കിംഗിലൂടെയാണ് നാളെ മുതൽ ക്ഷേത്രത്തിൽ പ്രവേശനം. പള്ളികൾ തുറക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു കാണിച്ച് തൃശൂർ അതിരൂപത സർക്കുലർ പുറത്തിറക്കി.
ഫയർ ഫോഴ്സിന്റെ നേതൃത്വത്തിലാണ് വടക്കുംനാഥ ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കിയത്. നാളെ രാവിലെ 7 മണി മുതൽ 11.30 വരെ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും നടപ്പിലാക്കിയാവും ദർശന സൗകര്യം ഒരുക്കുക. ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം പടിഞ്ഞാറേ നട വഴിയായിരിക്കും. നാലമ്പലത്തിനകത്ത് പ്രദക്ഷിണം വെക്കാൻ അനുവാദം ഉണ്ടാകില്ല. പ്രസാദ വിതരണവും തൽകാലത്തേക്ക് വേണ്ടെന്നാണ് ക്ഷേത്ര ഭരണ സമിതി തീരുമാനം.
ഓൺലൈൻ ബുക്കിംഗ് വഴിയാണ് ഗുരുവായൂരിൽ ഭക്തർക്ക് പ്രവേശനം. സോപാനത്തിനടുത്തേക്ക് പ്രവേശനമുണ്ടാകില്ല. കർശന നിയന്ത്രണങ്ങൾ തുടരും. ഇതിന്റെ ഭാഗമായി തൽക്കാലം അന്നദാനം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഗുരുവായൂർ ദേവസ്വം. ക്ഷേത്രവും പരിസരവും ഇന്ന് ശുചീകരിക്കും. നേരത്തെ തന്നെ 10 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹങ്ങൾക്ക് ഗുരുവായൂരിൽ അനുമതി നൽകിയിരുന്നു. തൃശൂർ അതിരൂപതക്ക് കീഴിലുള്ള ദേവാലയങ്ങൾ തുറക്കു ന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിശദീകരിച്ച് സർക്കുലർ പുറത്തിറക്കി.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സർക്കുലറിലൂടെ വ്യക്തമാക്കുന്നുണ്ട്. 65 വയസിനു മുകളിലുള്ളയാളുകൾക്കും 10 വയസിനു താഴെയുള്ള കുട്ടികൾക്കും ദേവാലയങ്ങളിൽ പ്രവേശനം ഉണ്ടാകില്ല. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓൺലൈനിൽ കുർബാനയടക്കം കാണാനുള്ള സൗകര്യം തുടരുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
-
ആനുകാലികം10 months ago
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് കളക്ടര്‍
-
കേരളം1 year ago
അട്ടപ്പാടിയിലെ ഒരു ക്ഷീര സംഘത്തിന്റെ ഏഴു കോടി അഴിമതിയെ പുറത്ത് കൊണ്ട് വന്ന ആദിവാസി ഉദ്യേഗസ്ഥയ്ക്ക് വധ ഭീഷണിയും, സർക്കാർ സർവിസിൽ നിന്നും മാനസിക പീഢനവും
-
ആനുകാലികം11 months ago
ഗള്‍ഫില്‍ കോവിഡ് ഇല്ലായിരുന്നു എങ്കില്‍ കേരളത്തിലേക്ക് പ്രവാസികളുടെ സഹായം ഒഴുകിയേനെ എന്ന് സംവിധായകന് നാദിര്‍ഷ
-
കേരളം2 years ago
വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും ദലിത് നേതാക്കള്‍ കൂട്ടത്തോടെ പുറത്തേക്ക്; ഫ്രറ്റേണിറ്റി ദേശീയ വൈസ്പ്രസിഡന്റ് പ്രദീപ് നെന്മാറ സ്ഥാനം രാജിവച്ചു
-
ചരിത്രം10 months ago
പാലങ്ങളുടെയും ചിറകളുടെയുെ ഉറപ്പിന് വേണ്ടി അനേകം പുലയരെ ഗുരുതി കൊടുത്തിട്ടുണ്ട്
-
കേരളം2 years ago
എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം
-
കേരളം2 years ago
ശ്രീധന്യയെ പലവട്ടം ഇറക്കിവിട്ടു!! മന്ത്രി ബാലന്റെ ക്രൂരത വിവരിച്ച് മാദ്ധ്യമപ്രവര്‍ത്തക
-
കേരളം10 months ago
ഭിം ആര്‍മി സംസ്ഥാന കമ്മിറ്റിയംഗം അനൂപിനെ വെട്ടിയും മർദിച്ചും കൊലപ്പെടുത്താൻ ശ്രമം