Connect with us

ചരിത്രം

ഡോ.അംബേദ്ക്കറുടെ കേരള സന്ദർശനം: നിത്യസ്മാരകം വേണം. സാംബവ മഹാസഭ

Published

on

ഇന്ത്യയുടെ പ്രഥമ നിയമന്ത്രിയായിരുന്ന ഡോ.ബി.ആർ.അംബേദ്ക്കറുടെ കേരള സന്ദർശനം ചരിത്രം സ്മാരകമുയർത്തി നിലനിർത്തണമെന്ന് സാംബവ മഹാസഭ സംസ്ഥാന ഗവർമെമണ്ടിനോടഭ്യർത്ഥിച്ചു.

പാർലമെൻ്റിൽ അവതരിപ്പിക്കാനിരിക്കുന്ന ഹിന്ദു കോഡ് ബില്ല് സംബന്ധിച്ച് ആവശ്യമായ വിവരശേഖരണം, മരുമക്കത്തായം, അളിയ സന്താനം തുടങ്ങി ഹിന്ദുക്കളെ പൊതുവായി ബാധിക്കുന്ന പ്രാദേശിക നിയമങ്ങൾ സംബന്ധിച്ച് അഡ്വക്കറ്റ് ജനറൽ അടക്കമുള്ള നിയമപന്ധിതന്മാർ, രാജപ്രമുഖൻ, മുഖ്യമന്ത്രി,മന്ത്രിമാർ, ജനപ്രതിനിധികൾ, പൗരപ്രമുഖർ അടക്കമുള്ളവരുമായി നേരിൽക്കണ്ട് ചർച്ച നടത്തുകയായിരുന്നു നിയമമന്ത്രിയുടെ സന്ദർശനോദ്ദേശം.

അതോടൊപ്പം വിവിധ സ്ഥാപനങ്ങളും സ്ഥലങ്ങളും സന്ദർശിക്കാനും കൂടിയായിരുന്നു വരവ്. കേന്ദ്ര നിയമന്ത്രാലയത്തിൽ നിന്നും ഡോ.അംബേദ്ക്കറുടെ പ്രൈവറ്റ് സെക്രട്ടറി എം.മസെയ് തിരു-കൊച്ചി ചീഫ് സെക്രട്ടറി കെ.ജി.മേനോൻ ഐ.സി.എസ് – ന് അയച്ച കത്തിലാണ് സന്ദർശന വിവരം അറിയിക്കുന്നത്. 1950 ജൂൺ 8 മുതൽ 11 വരെയാണ് സന്ദർശനമെന്നും മന്ത്രിയോടൊപ്പം ഭാര്യ ഡോ.സവിത അംബേദ്ക്കറും മന്ത്രിയുടെ ഒരു പെഴ്സണൽ സ്റ്റാഫും ഉണ്ടാകുമെന്നും സൂചിപ്പിച്ചിരുന്നു.

ജൂൺ 8ന് ട്രെയിനിൽ വന്നിറങ്ങുന്ന നിയമമന്ത്രിയെ മാലയിട്ടു സ്വീകരിക്കുന്നത് മുഖ്യമന്ത്രി പറവൂർ ടി.കെ.നാരായണപിള്ളയായിരിക്കുമെന്നും മന്ത്രിമാരായ ഏ.ജെ.ജോൺ, പനമ്പിള്ളി ഗോവിന്ദമേനോൻ,ഈ.ജോൺ ഫിലിപ്പോസ്, എൻ.കുഞ്ഞിരാമൻ, സ്പീക്കർ ടി.എം. വർഗ്ഗീസ്, ഡി.സി.സി.പ്രസിഡൻറ് സി.കേശവൻ, ചീഫ് സെക്രട്ടറി, അഡ്വ.ജനറൽ തൈക്കാട് എൻ.സുബ്രഹ്മണ്യ അയ്യർ ഡെപ്യൂട്ടി സ്പീക്കർ കെ. കൊച്ചു കുട്ടൻ, തിരുവനന്തപുരം മേയർ, തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ്, പൊലീസ് ഐ.ജി.എൻ.ചന്ദ്രശേഖരൻ നായർ, മുതലായവർ സന്നിഹിതരാകാനും കേരളത്തിൽ ചാർട്ട് തയ്യാറാക്കി.

സന്ദർശനം പൂർത്തീകരിച്ച് 11-6-ന് മടങ്ങുന്ന ഡോ.അംബേദ്ക്കറെ വിമാനത്താവളത്തിൽ യാത്രയാക്കാൻ തലസ്ഥാനത്ത് അപ്പോഴുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും ജില്ലാ മജിസ്ട്രേറ്റും മേയറും ഐ.ജി.യും ഹാജരുണ്ടാകുമെന്നും നിശ്ചയം ചെയ്തു.

തിരുവനന്തപുരത്തെ എം.എൽ.എ.മാർ, ആനിമസ്ക്രീൻ, കെ.ആർ.ഇലങ്കത്ത്, എം.ഗോവിന്ദൻ ,സി.കേശവൻ, സി.നാരായണപിള്ള, മന്നത്ത് പത്മനാഭപിള്ള,ജി.രാമചന്ദ്രൻ, പട്ടം എ.താണുപിള്ള, എ.പി.ഉദയഭാനു, കളത്തിൽ വേലായുധൻ നായർ, വി.എ.അബ്ദുൾ അസീസ്, എ.അച്ചുതൻ, പി.ബാലകൃഷ്ണൻ തമ്പി, ജി.ചന്ദ്രശേഖരപിള്ള, കെ.കെ. ചെല്ലപ്പൻ പിള്ള, എൻ.ഡാനിയൽ ജോസ്, ഡി.ജ്ഞാനശിഖാ മണി, മാന്നാർ ഗോപാലൻ നായർ ,കെ .എസ് .ജോസഫ്, ഡി. കൃഷ്ണൻ പോറ്റി, പി.എസ്.നടരാജ പിള്ള, എസ്. നീലകണ്ഠഅയ്യർ, കെ.പി. നീലകണ്ഠപിള്ള, കെ.രാമകൃഷ്ണപിള്ള തുടങ്ങിയവരും. തിരു-കൊച്ചി നിയമസഭയിലെ 179 എം.എൽ.എ.മാരിൽ മറ്റ് ചില പ്രമുഖരായ സഹോദരൻ അയ്യപ്പൻ, പി.കെ. ഡീവർ, കെ.കെ.കണ്ണൻ, ഡോ.സി.സി.പ്രസാദ്, കെ.കരുണാകരൻ, ജോസഫ് മുണ്ടശ്ശേരി, ടി.ടി.കേശവൻ ശാസ്ത്രി, പി.ടി. ചാക്കോ, കെ.ടി.അച്ചുതൻ, അക്കാമ്മ ചെറിയാൻ, അലക്സാണ്ടർ പറമ്പിത്തറ, ഈ.ഗോപാലകൃഷ്ണമേനോൻ, ടി.കെ.നായർ, ആർ.ശങ്കർ, പൊന്നറജി .ശ്രീധർ, കെ.കെ.വിശ്വനാഥൻ, എ.എൽ.ജേക്കബ്, ഡോ.ഇ.കെ.മാധവൻ എന്നിവർ വിവിധ ചർച്ചകളിൽ ക്ഷണിക്കപ്പെട്ടിരുന്നു.

കൂടാതെ മരുമക്കത്തായം – അളിയൻ സന്താനം ചർച്ചയ്ക്ക് സംസ്ഥാന നിയമസഭാ വിഭാഗം ക്ഷണിച്ചത് പി.ജി.നാരായണൻ ഉണ്ണിത്താൻ, സി.കേശവൻ, യു. കുക്കില്ലിയ, പട്ടം എ താണുപിള്ള, ജി.പരമേശ്വരൻപിള്ള, പുതുപ്പള്ളി എസ്.കൃഷ്ണപിള്ള, കയ്യളം പരമേശ്വരൻപിള്ള, കെ.പി.ഏബ്രഹാം, മള്ളൂർ കെ.ഗോവിന്ദപ്പിള്ള, സി.ഒാ.മാധവൻ, എം.ശിവരാമ പിള്ള, കൊച്ചു കൃഷ്ണപിള്ള, കെ.പി.പത്മനാഭപിള്ള, ജോസഫ് തളിയത്ത് എന്നിവരുമായിരുന്നു.

(കടപ്പാട്: ചെറായി രാമദാസ് എഴുതിയ അയ്യൻകാളിക്ക് ആദരവോട് എന്ന പുസ്തകം) ഹിന്ദു കോട് ബില്ല് പാർലമെൻ്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് നിയമമന്ത്രി രാജിവയ്ക്കുകയുണ്ടായി. ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടിട്ടുണ്ടായ സുപ്രീം കോടതി വിധി 1950-ൽ ഡോ.അംബേദ്ക്കർ ഇന്ത്യൻ പാർലമെൻ്റിൽ അവതരിപ്പിച്ച ഹിന്ദു കോഡ് ബില്ലിനെ സാധൂകരിക്കുന്നതാണ്. അങ്ങിനെ നോക്കുമ്പോൾ ഡോ.അംബേദ്ക്കറുടെ 1950-ലെ കേരള സന്ദർശനം ചരിത്ര പരമായി ഏറെ പ്രാധാന്യമർഹിക്കുന്നതാണു്.

പുതിയ നിയമസഭാ മന്ദിരത്തിന് മുന്നിൽ അദ്ദേഹത്തിൻ്റെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഡോ.അംബേദ്ക്കറുടെ ശബ്ദഘോഷണം മുഴങ്ങിയ പഴയ നിയമസഭാ മന്ദിരത്തിന് ഭരണഘടനാ ശില്പിയും പ്രഥമ നിയമമന്ത്രിയുമായ ഡോ.അംബേദ്ക്കറുടെ നാമധേയം നല്കി സ്മാരകമായി പ്രഖ്യാപിക്കുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് സാംബവ മഹാസഭ പ്രസിഡൻ്റ് പി.കെ.ശങ്കർ ദാസ് ,ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി എന്നിവർ സംസ്ഥാന മുഖ്യമന്ത്രിയോടും നിയമസഭാ സ്പീക്കറോടും പ്രതിപക്ഷ നേതാവിനോടും അഭ്യർത്ഥിച്ചു.

ചരിത്രം

നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കല്ലറയെയും പോളിനെയും ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ് ഇന്ന്

Published

on

By

ആഗസ്റ്റ് 4 ,നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ പ്രതിഭാധനരായ രണ്ടു നേതാക്കളുടെ, കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും വിപ്ളവാത്മക പേരാട്ട ജീവിതങ്ങളെ അനുസ്മരിക്കാൻ ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ്.

അതുല്യനായ നേതാവ് കല്ലറ സുകുമാരന്റെ ജന്മദിനവും അനന്യ നായ സാഹിത്യകാരൻ പോൾ ചിറക്കരോടിന്റെ സ്മൃതിദിനവുമാണ് ആഗസ്റ്റ് 4. നവോത്ഥാനന്തരം കേരളം കൈയൊഴിഞ്ഞ കേരളത്തിലെ ദലിത് മുന്നേറ്റത്തെ അസാധാരണമായ സംഘടനാപാടവത്തിലൂടെ വീണ്ടെടുത്ത് ചൈതന്യവത്ക്കരിക്കുന്നതിലും പുനർനിർവചിക്കുന്നതിലും അന്തർദേശീയ കാഴ്ചപ്പാടിൽ ദേശീയ പ്രസ്ഥാനങ്ങളുമായി വിളക്കിച്ചേർക്കുന്നതിലും, തുടർന്നുണ്ടായ കേരളത്തിലെ ദലിത് മുന്നേറ്റങ്ങൾക്കെല്ലാം ചരിത്രപരവും ദാർശനികവും രാഷ്ടീയവുമായ മാർഗദീപം തെളിക്കുന്നതിലും, ദലിത് വിമോചനത്തിന്റെ പ്രത്യയശാസ്ത്രം എന്ന നിലയിൽ അംബേദ്ക്കറിസത്തെ പരിചയപ്പെടുത്തുന്നതിലും ദലിത് സാഹിത്യ പ്രസ്ഥാനത്തിന് അടിത്തറ സൃഷ്ടിക്കുന്നതിലും കല്ലറയും പോളും നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.

ദലിത് സമൂഹത്തിനുള്ളിൽ ജാതി, മത വിഭാഗീയ ചിന്തകൾ കൊടികുത്തി വാണിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ദലിതർ ഒരു ജനതയും സംസ്കാരവും ചരിത്രവുമാണെന്ന ആശയത്തിന്റെ പതാക വാഹകനായി ഇടുക്കി ജില്ലയിലെ പീരുമേട് നിന്നും കല്ലറ തന്റെ സാമൂഹിക, രാഷ്ടീയ, സാംസ്കാരിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ദലിത് ഉയർത്തെഴുന്നേൽപ്പുകൾ അസാധ്യമായിരുന്ന അഥവാ അത്തരം ചലനങ്ങളെ ഉൾക്കൊള്ളാനോ അംഗീകരിക്കാനോ തയ്യാറാകാതിരുന്ന ഒരു കാലഘട്ടമായിരുന്നതിനാൽ വളരെയേറെ ത്യാഗങ്ങൾ സഹിച്ചു കൊണ്ടായിരുന്നു അദ്ദേഹം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഗ്രാമ ഗ്രാമാന്തരങ്ങളിൽ ദലിത് സംഘാടനത്തിന്റെയും വിമോചനത്തിന്റെയും സന്ദേശം എത്തിച്ചത്.

Image may contain: 2 people, people standing, flower and outdoor, text that says "കറുത്തമുത്ത് കല്ലറ സുകു ന്ത്യവിശ്രമം കൊള്ളുന്നു"

അദ്ദേഹം നേതൃത്വം നൽകിയ മഹാപ്രസ്ഥാനങ്ങളിലൂടെ ,ജാതി മത പരിഗണനകൾക്കതീതമായ കേരളത്തിലെ ദലിതർ ചരിത്രത്തിലാദ്യമായി ഒരു സാമൂഹിക, രാഷ്ടീയ മുന്നേറ്റമായി വികസിച്ചപ്പോൾ സമുദായ രൂപീകരണത്തിന്റെയും സംഘശക്തിയുടെയും ആശയ സമരത്തിന്റെയും ഉദാത്ത മാതൃകയാണ് രചിക്കപ്പെട്ടത്.ദലിത് വിമോചന പ്രവർത്തനങ്ങൾക്ക് അതിസാഹസികമായ ആത്മത്യാഗവും സമർപ്പണവും അനിവാര്യമാണെന്ന് മർദ്ദിത ജനതയെ ബോധ്യപ്പെടുത്തിയ കല്ലറയുടെ നേതൃത്വ പാടവത്തിനൊപ്പം പോൾ ചിറക്കരോടിന്റെ സർഗശേഷി കൂടി ഇഴുകിച്ചേർന്നപ്പോൾ ദലിത് മുന്നേറ്റം ഒരു മഹാപ്രസ്ഥാനമായി തന്നെ വളർന്നു പന്തലിച്ചു.

മലയാളത്തിലെ ദലിത് സാഹിത്യ പ്രസ്ഥാനത്തിന്റെ തുടക്കത്തക്കാരിൽ പ്രമുഖനായിരുന്ന പോൾ ചിറക്കാരോട് അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയ എഴുത്തുകാരനും വാഗ്മിയുമായ ബഹുമുഖ പ്രതിഭയുമായിരുന്നു. എങ്കിലും അംഗീകാരങ്ങൾക്കു വേണ്ടി കാത്തു നിൽക്കാതെ അറുപത്തിയെട്ടിലധികം ഉത്കൃഷ്ട രചനകളിലൂടെ അദ്ദേഹം ദലിത് ജീവിത യാഥാർഥ്യങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തി ഇന്നാട്ടിലെ ദലിത് സാഹിത്യത്തിന് ശക്തമായ അടിത്തറ സൃഷ്ടിച്ചു.

സാമൂഹിക മുന്നേറ്റങ്ങളിൽ എഴുത്തിടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കല്ലറയും എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമായിരുന്നു ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠിതനായത്.KHF,CKTU, ILP, CD0, BSP എന്നിങ്ങനെ കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും നേതൃത്വത്തിലും സർഗശേഷിയിലും കേരളത്തിൽ രൂപം കൊണ്ട ബഹുജന പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും പോരാട്ടങ്ങളും കേരളത്തിലെ സാമൂഹിക മുന്നേങ്ങളുടെ ചരിത്രത്തിലെ ഒരിക്കലും ഒളിമങ്ങാത്ത എക്കാലത്തെയും തിളക്കമാർന്ന അദ്ധ്യായങ്ങളാണ്.

നിയതാർഥത്തിൽ നവോത്ഥാനന്തര കേരളത്തിലെ ദലിത് മുന്നേറ്റങ്ങളുടെ ചരിത്രം ഇവരിൽ നിന്നാണ് ആരംഭിക്കുന്നതും വികസിക്കുന്നതും. ജാ തീയമായി തകർത്തെറിയപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങൾ തങ്ങൾ ഒരു ജനതയും സംസ്കാരവും ചരിത്രവുമാണെന്ന സ്വത്വബോധത്തിന് ഊന്നൽ നൽകി സാമൂഹികമായി ഐക്യപ്പെട്ട് രാഷ്ടീയശക്തിയായി വികസിക്കണം എന്ന കല്ലറയുടെയും പോളിന്റെയും വീക്ഷണങ്ങൾ അന്നും ഇന്നും ഒരു പോലെ പ്രസക്തമാണ്‌.

ഏതു പാതയിൽ കേരളത്തിലെ ദലിത് മുന്നേറ്റം വികസിക്കണം എന്ന ചോദ്യത്തിനുള്ള ശരിയുത്തരമാണ് കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും അസാധാരണമായ സാമൂഹിക, രാഷ്ട്രീയ വീക്ഷണങ്ങൾ. ചരിത്ര ശില്പികളായ മഹാരഥന്മാർക്ക് ശതകോടി പ്രണാമങ്ങൾ .

Continue Reading

ചരിത്രം

അധ:സ്ഥിത ജനതയുടെ അക്ഷര പ്രഭു ” ടി.എച്ച്.പി.ചെന്താരശ്ശേരിയുടെ ഓർമ്മകൾക്ക് രണ്ട് വയസ്

Published

on

By

“അധ:സ്ഥിത ജനതയുടെ അക്ഷര പ്രഭു ” ടി.എച്ച്.പി.ചെന്താരശ്ശേരി അന്തരിച്ചിട്ട് രണ്ട് വർഷം പിന്നിടുന്നു.

അഗളിയിൽ ഒരു പൊതു പരിപാടിയിൽ സംബന്ധിക്കുന്നതിനുള്ള യാത്രയുടെ ഭാഗമായി 2018 ജുലൈ 27 ന് കാലത്ത് പാലക്കാട് റെയിൽസ്റ്റേഷനിൽ വണ്ടിയിൽ നിന്നിറങ്ങുന്ന സമയത്താണ് അദ്ദേഹത്തിന്റെ പുത്രൻ ശ്രീ അനിൽ സാർ ആ ദു:ഖവാർത്ത എന്നെ വിളിച്ചറിയിച്ചത്.

1970-കളുടെ രണ്ടാം പകുതിയിലാണ് മഹാത്മാ അയ്യൻകാളിയുടെ ജീവചരിത്രം പുസ്തകമായി പുറത്തിറങ്ങുന്നത്. ചരിത്രപണ്ഡിതനായ ടി.എച്ച്.പി.ചെന്താരശേരി ആയിരുന്നു ആ മഹാ ദൗത്യം നിർവ്വഹിച്ചത്. അതിന് ശേഷമാണ് മഹാത്മായെക്കുറിച്ച് ഗൗരവതരമായ പഠനങ്ങൾ ആരംഭിക്കുന്നത്.1980 ൽ വെള്ളയമ്പലത്തെ പ്രതിമാസ്ഥാപനത്തിന് ശേഷം പഠനങ്ങൾക്ക് വേഗത കൈവന്നു.

ഇന്നത്തെ നിലയിൽ യജമാനൻ അറിയപ്പെടുന്നതിലേക്ക് ചരിത്ര ഗവേഷണ ശാഖയ്ക്ക് അസ്തിവാരമിട്ട അതുല്യപ്രതിഭയാണ് ചെന്താരശേരി മാഷ്. അയ്യൻകാളിയെ സ്മരിക്കുന്നവർക്ക് മാഷിനെ ഓർക്കാതിരിക്കാനാവില്ല. ചരിത്ര പുസ്തകങ്ങൾ അടക്കം30 ലധികം ബുക്കുകൾ പ്രസിദ്ധീകരിച്ചു. ചരിത്രം എഴുതി ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടി, ചെന്താരശ്ശേരി വിടവാങ്ങി മറഞ്ഞത് അധ:സ്ഥിത ജനതയുടെ അക്ഷര പ്രഭു എന്ന നിലയിലാണ്.
ആദ്യ പുസ്തകത്തിന്റെ മുഖവുരയിൽ അദ്ദേഹം ഇങ്ങിനെ രേഖപ്പെടുത്തി.

“അയ്യൻകാളിയുടെ ജീവചരിത്രം പൂർണ്ണമാകണമെങ്കിൽ കേരളത്തിലെ അയിത്തവർഗ്ഗക്കാരുടെ ബഹുമുഖങ്ങളായ സ്വാതന്ത്ര്യങ്ങൾക്ക് വേണ്ടി ധീര സമരങ്ങൾ നടത്തിയിട്ടുള്ള വെള്ളിക്കര ചോതി, പൊയ്കയിൽ കുമാര ഗുരുദേവൻ, കുറുമ്പൻ ദൈവത്താൻ, കാവാരികുളം കണ്ടൻകുമാരൻ, ടി.വി.തേവൻ സ്വാമി മുതലായ അനേകം വീരയോദ്ധാക്കളുടെ ജീവചരിത്രം കൂടി അറിയേണ്ടതുണ്ട്. ഇവരുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അയ്യൻകാളിയുടെ ജീവചരിത്രം.ഉടൻ തന്നെ അത് പ്രസിദ്ധീകരിക്കും.” ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും കണ്ടൻകുമാരൻ ഒഴികെയുള്ളവരെക്കുറിച്ചെഴുതിയിട്ടും കാവാരി കുളത്തെക്കുറിച്ചെഴുതാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

2015-ൽ ഞാൻ അദ്ദേഹത്തെ അക്കാര്യം ഭംഗ്യന്തരേണ ഓർമ്മപ്പെടുത്തുകയുണ്ടായി.കുറ്റബോധത്തോടു കൂടിയാണ് അതിന് അദ്ദേഹം പ്രതികരിച്ചത്.എനിക്ക് അയച്ചു തന്ന മറുപടി കത്തിൽ ഇങ്ങിനെ പറഞ്ഞു. “താങ്കൾ എന്നെ തെറ്റിദ്ധരിക്കരുത്.അയ്യൻകാളിയുടെ ജീവചരിത്രത്തെക്കാളും കുറച്ചു കൂടി സൂക്ഷ്മമായും ഗൗരവമായും പഠിക്കേണ്ടതാണ് കണ്ടൻകുമാരന്റെചരിത്രം. എന്റെ കൈവശം കിട്ടിയ തെളിവുകളിൽ ഞാൻ തൃപ്തനല്ല.കൂടുതൽ ഗവേഷണം നടത്തി വരികയാണ്.ഉടൻ പൂർത്തീകരിക്കാൻ കഴിയും.” ( കത്ത് ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നു.)

മരണത്തിന് ഏകദേശം ഒരു വർഷം മുമ്പ് അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു.മുല്ലശേരീ…. കണ്ടൻകുമാരനെക്കുറിച്ച് എഴുതിത്തുടങ്ങി.താങ്കളുടെ കൈവശമുള്ള രേഖകൾ തരിക. ഒക്കെയും മടക്കിത്തരാം. പിന്നെയും അദ്ദേഹം ഒരു പ്രാവശ്യം കൂടി വിളിച്ചു.

പല വിധ കാരണങ്ങളാൽ എനിക്ക് അത് എത്തിച്ചു കൊടുക്കാൻ കഴിഞ്ഞില്ല.( പ്രൊഫ.എസ്.കൊച്ചു കുഞ്ഞ് സാർ കാവാരികുളത്തെക്കുറിച്ച് എഴുതിത്തുടങ്ങുകയും ആ ശ്രമത്തിൽ ഞാൻ അദ്ദേഹത്തിന്റെ സഹായിയായി നിലകൊള്ളുകയും ചെയ്യുന്ന സമയം കൂടിയായിരുന്നു അത്.) പതിറ്റാണ്ടുകളായി തയ്യാറെടുത്തു നടത്തിയ പരിശ്രമം അദ്ദേഹം പൂർത്തീകരിച്ചോ എന്നു നിശ്ചയമില്ല. ഞാൻ ഇടയ്ക്കൊന്നു അദ്ദേഹത്തെ വിളിച്ചിരുന്നു.കിട്ടിയില്ല.അദ്ദേഹത്തിന്റെ വിയോഗത്തിൻ്റെ രണ്ടാം വാർഷികം ആയിട്ടും ആ കുറ്റബോധം എന്നെ വെട്ടയാടുകയും ചെയ്യുന്നു.

മലയാള ചരിത്ര ശാഖയ്ക്ക് പ്രത്യേകിച്ചും കീഴാള ജനതയുടെ (അദ്ദേഹത്തിന്റെ ഭാഷയിൽ വർണ്ണ ബാഹ്യർ ) അവഗണിക്കപ്പെട്ട ചരിത്രത്തിലെക്ക് അറിവിന്റെ പൊൻ വെളിച്ചം പകർന്നു നല്കി , വിജ്ഞാനത്തിന്റെ അനന്ത വിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ പിൻതലമുറയ്ക്ക് അവസരമൊരുക്കി അമരത്വം നേടിയ ടി.എച്ച്.പി.ചെന്താരശേരിയുടെ ഓർമ്മകൾക്ക് മുന്നിൽ അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നു.( രാമചന്ദ്രൻ മുല്ലശ്ശേരി

Continue Reading

ചരിത്രം

ഇന്ന് നെല്‍സണ്‍ മണ്ടേലയുടെ നൂറ്റിരണ്ടാം ജന്മദിനം

Published

on

By

ഇന്ന് നെല്‍സണ്‍ മണ്ടേലയുടെ നൂറ്റിരണ്ടാം ജന്മദിനം 1918 ജൂലൈ 18 ന് തൊമ്പു ഗോത്രത്തിലെ രാജ കുടുംബത്തിലാണ് മണ്ടേലയുടെ ജന്മദിനം.

വര്‍ണവിവേചനത്തില്‍ നിന്ന് വിമോചനത്തിലേക്കുള്ള ദക്ഷിണാഫ്രിക്കന്‍ ജനതയുടെ ദീര്‍ഘയാത്രയെ മുന്നില്‍ നിന്ന് നയിച്ച് ഇതിഹാസമായി മാറിയ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനം. ലോകം മണ്ടേല ദിനമായി ആചരിക്കുകയാണ്. ഓരോ മണ്ടേല ദിനവും മുന്നോട്ട് വയ്ക്കുന്ന സന്ദേശം പുതിയ കാലത്തും സുരക്ഷിതരല്ലാതെ, പാര്‍ശ്വവത്കരിക്കപ്പെട്ട, സ്വപ്നങ്ങള്‍ അറുത്തുമാറ്റിയ ഒരു ജനതയെ കുറിച്ചാണ്. അത് തന്നെയാണ് ഈ ദിനത്തിന്റെ മാനവും.

യു എന്‍ നേതൃത്വത്തില്‍ 2010 ജൂലായ് 18 നാണ് ആദ്യ മണ്ടേലദിനം ആഘോഷിച്ചത്. 2009 ഏപ്രില്‍ 27 ന് നെല്‍സണ്‍ മണ്ടേല ഫൗണ്ടേഷനും 46664 കണ്‍സേര്‍ട്ട്‌സും മണ്ടേല ദിനത്തില്‍ പങ്കുചേരാനായി ആഗോള സമൂഹത്തിന് ആഹ്വാനം നല്‍കിയിരുന്നു. മണ്ടേല ദിനം ഒരു പൊതു ഒഴിവുദിനമല്ലെന്നും ഇത് ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റിന്റെ ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ചിന്തകളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനായി ആഘോഷിക്കുന്ന ദിനമാണെന്നും ലോകത്തോട് വിളിച്ചു പറയുന്നു. ആഗോളമായി പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമാണ് മണ്ടേലദിനം മുന്നോട്ടുവയ്ക്കുന്നത്. ഓരോ മനുഷ്യനും ലോകം മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്നും ഒരു പ്രഭാവം ഉണ്ടാക്കാമെന്നുമുള്ള ആശയമാണ് മണ്ടേല ദിനത്തിന്റെ മുഖമുദ്ര.

Mandela's Fight for Freedom in South Africa | BBVA

1918 ജൂലൈ 18 ന് തൊമ്പു ഗോത്രത്തിലെ രാജ കുടുംബത്തില്‍ ജനിച്ച അദ്ദേഹം. ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും വിറ്റവാട്ടര്‍സ്രാന്റ് സര്‍വ്വകലാശാലയിലുമായി നിയമപഠനം പൂര്‍ത്തിയാക്കി. പഠനശേഷം സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം.

ദക്ഷിണാഫ്രിക്കയിലെ വെളളക്കാരുടെ സാമ്രാജ്യത്വ ഭരണത്തിനെതിരെയും വര്‍ണ വിവേചനത്തിനെതിരെയും പോരാടിയ മണ്ടേലക്ക് 27 വര്‍ഷമാണ് ജയിലറകള്‍ക്കുള്ളില്‍ കഴിയേണ്ടിവന്നത്. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്രസമര വിജയത്തെ തുടര്‍ന്ന് 1994 ല്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡന്‍റായി ചുമതലയേറ്റു. 1993 ല്‍ സമാധാനത്തിനുളള നോബേല്‍ സമ്മാനം ലഭിച്ച അദ്ദേഹത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്‍കി ഇന്ത്യയും ആദരിച്ചിട്ടുണ്ട്.

Timeline and pictures: milestones in life of South Africa's Nelson Mandela - The National

2008 ജൂലൈ വരെ അമേരിക്കന്‍ ഗവണ്‍മെന്റ്‌, മണ്ടേലയെ തീവ്രവാദിപട്ടികയില്‍‌ ഉള്‍പ്പെടുത്തിയിരുന്നു‍. മണ്ടേലയുടെ വംശക്കാര്‍ പ്രായത്തില്‍ മുതിര്‍ന്നവരെ ബഹുമാനസൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേര്‍ കൊണ്ടാണ് ദക്ഷിണാഫ്രിക്കക്കാര്‍ മണ്ടേലയെ അഭിസംബോധന ചെയ്തിരുന്നത്. ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, നെല്‍സണ്‍ മണ്ടേല ദിനമായി ആചരിക്കുമെന്ന് 2009 നവംബറില്‍ യു. എന്‍. പൊതുസഭ പ്രഖ്യാപിച്ചു.

ലോകത്തെ വര്‍ണ്ണവിവേചന രഹിത പോരാട്ടങ്ങളുടെ പ്രതീകമായിരുന്ന വിന്നി മണ്ടേല നെല്‍സണ്‍ മണ്ടേലയുടെ ആദ്യ ഭാര്യയായിരുന്നു. നെല്‍സണ്‍ മണ്ടേല ജയിലിലായിരുന്ന നീണ്ട 27 വര്‍ഷവും ദക്ഷിണാഫ്രിക്കന്‍ വിമോചന പോരാട്ടങ്ങളെ നയിച്ചത് വിന്നിയായിരുന്നു.

2013 ഡിസംബര്‍ അഞ്ചിന് ജോഹനാസ്ബര്‍ഗിലെ സ്വവസതിയില്‍ വെച്ചാണ് നെല്‍സണ്‍ മണ്ടേല അന്തരിച്ചത്.

Continue Reading

Updates

കേരളം14 hours ago

40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരിൽ ആണ് ഈ ദാരുണ സംഭവം നടന്നത്. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ...

കേരളം20 hours ago

അഭിജിത്തിന്‍റെത് തെറ്റായ പ്രവണത: മുഖ്യമന്ത്രി

കൊവിഡ് പരിശോധനയ്ക്ക് പേരും വിലാസവും വ്യാജമായി നല്‍കിയത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഒരു സംഭവം പ്രത്യേകം പറയേണ്ടതുണ്ട്. കൊവിഡ് പരിശോധനയ്ക്ക് പേരും വിലാസവും...

പൊളിറ്റിക്സ്‌20 hours ago

ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി ജലീല്‍ സ്റ്റേറ്റ് കാറില്‍ തന്നെ പോകണമായിരുന്നു; കാനം

ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി ജലീല്‍ ഒളിച്ചുപോകേണ്ടിയിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്വേഷണ ഏജന്‍സി വിളിച്ചാല്‍ മന്ത്രിക്ക് സ്റ്റേറ്റ് കാറില്‍ തന്നെ പോകാമെന്നാണ് തന്‍റെ...

മൂവി1 day ago

അഭിനയ കലയുടെ കുലപതി തിലകന്റെ ഓർമകൾക്ക് എട്ട് വയസ്

മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻമാരിലൊരാളായ തിലകന്റെ ഓർമകൾക്ക് എട്ട് വയസ്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്....

ആനുകാലികം2 days ago

എം. ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ...

കേരളം2 days ago

മുരിക്കുമണ്ണിലെ പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനത്തിനെതിരെ സി.എസ്.ഡി.എസ് ന്‍റെ വന്‍ പ്രതിഷേധ ധര്‍ണ

മുരിക്കുമണ്ണിലെ പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനത്തിനെതിരെ സി.എസ്.ഡി.എസ് ന്‍റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ ധര്‍ണ. ചടയമംഗലത്ത് നടത്തിയ പ്രതിഷേധമാർച്ചും ധർണ്ണയും സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ...

മൂവി2 days ago

കേരളത്തിന്‍റെ വിപ്ലവചരിത്രം ആസ്പദമാക്കി വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി

കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിലേക്ക്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും...

ആനുകാലികം2 days ago

REAKING NEWS അയ്യായിരം കടന്ന് കൊവിഡ് കേസുകള്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 പേ‍ർ രോഗബാധിതരായി മരിച്ചു. 4424 പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല....

ആനുകാലികം2 days ago

റംസിയുടെ മരണം; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം | കൊട്ടിയം സ്വദേശി റംസിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...

കേരളം2 days ago

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്

കോഴിക്കോട് പാളയം മാർക്കറ്റിൽ 233 പേർക്ക് കൊവിഡ്. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മാർക്കറ്റ് അടച്ചിടാൻ തീരുമാനമായി. മാർക്കറ്റ് കേന്ദ്രീകരിച്ച് ക്ലസ്റ്റർ രൂപപ്പെട്ടുവെന്നാണ് വിവരം. 760 പേർക്കാണ്...

Trending