Connect with us

ചരിത്രം

അംബേഡ്‌കറുടെ തിരുവിതാംകൂര്‍ സന്ദര്‍ശനത്തിന്‍റെയും തെളിവ് കിട്ടി

Published

on

1950-ലെ ഡോ : ബി. ആര്‍ . അംബേഡ്‌കറുടെ തിരുക്കൊച്ചി സന്ദര്‍ശനത്തിനു മുന്‍പ് , അദ്ദേഹം തിരുവിതാംകൂറില്‍ വന്നതിന്‍റെ തെളിവും കണ്ടുകിട്ടിയതായി ചരിത്രകാരന്‍ ചെറായി രാമദാസ് അംബേദ്ക്കറുടെ ഏക പുത്രന്‍റെ ചികിത്സര്‍ത്ഥമാണ് തിരുവിതാം കൂര്‍ സന്ദര്‍ശനമെന്നാണ് കണ്ടെത്തല്‍

ചെറായി രാമദാസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

സമഗ്രമായി രേഖപ്പെടുത്തപ്പെട്ട 1950-ലെ ഡോ : ബി. ആര്‍ . അംബേഡ്‌കറുടെ തിരുക്കൊച്ചി സന്ദര്‍ശനത്തിനു മുന്‍പ് , അദ്ദേഹം തിരുവിതാംകൂറില്‍ വന്നതിന്‍റെ തെളിവും കണ്ടുകിട്ടി . ഏക മകന്‍ യശ്വന്തിന്‍റെ വാതരോഗ ‌ചികിത്സയ്ക്കായി അദ്ദേഹം , ആലപ്പുഴ ചേര്‍‌ത്തലയിലെ പാണാവള്ളിയിലുള്ള ചിറ്റയം കൃഷ്‌ണന്‍ വൈദ്യരുടെ വീട്ടില്‍ വന്നു താമസിച്ചിട്ടുണ്ട് .

Image may contain: text

ആയുര്‍‌വേദ ചികിത്സയില്‍ അതിപ്രശസ്‌തനായിരുന്ന വൈദ്യര്‍ മരിച്ചപ്പോള്‍ 4.7.1937 ( 20. 11. 1112 ) -ന് കേരള കൗമുദി പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം ( പേജ് 11 , കോളം 2 ) ഉള്ളത് . വൈക്കം സത്യാഗ്രഹത്തിലെ പങ്കാളിയും , ” വരിക വരിക സഹജരേ ” , ” ഒരുവനുള്ളതല്ല രാജവീഥി നമ്മള്‍ നല്‍കിടും കരമെടുത്തു പണിനടത്തിയതു നമുക്കു പൊതുവിലാം വരിക ” എന്നീ പടപ്പാട്ടുകളുടെ രജയിതാവുമാണു വൈദ്യര്‍ ; വൈദ്യ മാസികകളിലെ എഴുത്തുകാരനും , ” വസ്‌തുപ്രദീപം ” എന്ന വൈദ്യശാസ്‌ത്ര ഗ്രന്ഥത്തിന്‍റെ കര്‍‌ത്താവുമാണ് ; ശ്രീമൂലം പ്രജാസഭാംഗം കൂടിയായിരുന്നു .

യശ്വന്ത് രോഗം ഭേദമായി മടങ്ങിയപ്പോഴും പത്രം അതേപ്പറ്റി എഴുതിയിരുന്നു എന്നുമുണ്ട് പ്രസ്‌തുത ലേഖനത്തില്‍ : ” ഡാക്‌ടര്‍ അംബേദ്ക്കരുടെ ഏകപുത്രന്‍ അശ്വനീകുമാരന്‍ ബോംബയില്‍നിന്നു കഴിഞ്ഞയാണ്ടു പാണാവള്ളിയില്‍ വന്നു താമസിച്ചു അദ്ദേഹത്തിനുണ്ടായിരുന്ന വാതരോഗം ഭേദമാക്കിപ്പോയതു വായനക്കാര്‍ ഓര്‍മ്മി‌ക്കുമല്ലൊ . ” പത്രത്തിന്‍റെ തീയതി വച്ചിരിക്കുന്നത് മലയാളം ആണ്ട് 1112 എന്നും ഇംഗ്ലീഷ് ആണ്ട് 1937 എന്നുമായതിനാല്‍ , ” കഴിഞ്ഞയാണ്ടു ” വിന്‍റെ സ്‌ഥാനം കൃത്യമായി മനസ്സിലാക്കാനാവില്ല . ഒന്നുകില്‍ 1936 -ല്‍ എപ്പോഴെങ്കിലുമാകാം . അല്ലെങ്കില്‍ , 1111 ചിങ്ങം 1 മുതല്‍ കര്‍‌ക്കടകം 31 വരെയ്ക്കു തുല്യമായ 1935 ഓഗസ്‌റ്റ് 17 മുതല്‍ 1936 ഓഗസ്‌റ്റ് 15 വരെ എവിടെയെങ്കിലുമാകാം . അതുകൊണ്ട് ഈ ചികിത്സ 1935-ലോ 1936-ലോ ആകാം .

എട്ടു മാസം മുന്‍‌പ് നമ്മുടെ പത്ര ചരിത്രകാരന്‍ ജി. പ്രിയദര്‍‌ശനന്‍ സാര്‍ തന്‍റെ ഭാഷാപോഷിണി മാസികാ പംക്‌തിയില്‍ ( പഴമയില്‍നിന്ന് , 2019 സെപ്‌റ്റംബര്‍ ) പാണാവള്ളിയില്‍ കൃഷ്‌ണന്‍ വൈദ്യരെക്കുറിച്ച് എഴുതിയപ്പോള്‍ ഈ ചികിത്സാ കാര്യം സൂചിപ്പിച്ചിരുന്നു . ഇന്നലെ ഞാന്‍ ചോദിച്ചതു പ്രകാരം അതിന്‍റെ വിവര ഉറവിടം ( മുന്‍ പറഞ്ഞ കേരള കൗമുദി പേജ് ) അദ്ദേഹം എനിക്കയച്ചു തന്നു . അങ്ങനെയാണ് ഈ വാര്‍‌ത്ത ഇവിടെ പരസ്യപ്പെടുത്താനായത് .

No photo description available.

18 കൊല്ലമായി ഞാന്‍ ഈ അംബേഡ്‌കര്‍ സന്ദര്‍‌ശന വിവരം തേടുന്നു . 2002 സെപ്‌റ്റംബര്‍ 1-15 ന്‍റെ ” യോഗനാദം ” ദ്വൈവാരികയിലാണ് ആദ്യ സൂചന കണ്ടത് . പ്രശസ്‌ത പത്രപ്രവര്‍‌ത്തകന്‍ എം. പി. പ്രകാശം , കമ്യൂണിസ്‌റ്റ് നേതാവ് സി. ജി. സദാശിവനെക്കുറിച്ച് എഴുതിയ ലേഖനത്തിലാണത് . സി. ജി. യുടെ വല്യച്ഛനാണു കൃഷ്‌ണന്‍ വൈദ്യര്‍ . ” ഭരണഘടനാ ശില്‍‌പി ഡോ. ബി. ആര്‍. അംബേദ്‌കര്‍ തന്‍റെ മകന്‍റെ ചികില്‍‌സാര്‍ത്ഥം കൃഷ്ണന്‍ വൈദ്യരുടെ വീട്ടില്‍ വന്ന് താമസിച്ചിട്ടുണ്ട് ” എന്നാണ് ആ വാചകം ( പേജ് 11 ) . രണ്ടു കൊല്ലം കഴിഞ്ഞു ” യോഗനാദ ” ത്തില്‍ തന്നെ ( 16.10 2004 ) കേരള കൗമുദി എഡിറ്റോറിയല്‍ അഡ്വൈസര്‍ എന്‍. രാമചന്ദ്രന്‍ എഴുതിയ ലേഖനത്തിലും കണ്ടു അംബേഡ്‌കര്‍ സന്ദര്‍ശന സൂചന .

Image may contain: 1 person

പ്രശസ്‌ത സീനിയര്‍ പത്രപ്രവര്‍‌ത്തകന്‍ ബി. ആര്‍ . പി. ഭാസ്‌കര്‍ സാറിന്‍റെ അച്ഛന്‍ എ. കെ. ഭാസ്‌കറെ പരിചയപ്പെടുത്തുന്നതാണ് ആ ലേഖനം : ” അംബേദ്‌കറുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം അവസാനകാലം വരെ നീണ്ടുനിന്നു . അംബേദ്‌കര്‍ കൊല്ലത്തുള്ള എ. കെ. ഭാസ്‌കറിന്‍റെ ഭവനം സന്ദര്‍‌ശിച്ചിട്ടുണ്ട് . ഭാസ്‌കറിന്‍റെ മൂത്ത മകന്‍ ബി. ആര്‍. പി. ഭാസ്‌കറിന്‍റെ ബാല്യ‌സ്മൃതിയില്‍ ഈ സന്ദര്‍‌ശനമുണ്ട് . ഭാസ്‌കര്‍ അദ്ദേഹത്തെ ശിവഗിരിയില്‍ കൊണ്ടുപോയി . ജാതിവ്യവസ്ഥ പൂര്‍‌ണ്ണമായി നിരാകരിച്ച ഗുരു അന്ത്യവിശ്രമംകൊള്ളുന്ന സമാധി സ്ഥാനത്ത് അംബേദ്‌ക്കര്‍ ആദരാഞ്‌ജലികളര്‍‌പ്പിച്ചു. ” അജ്ജാതി രക്‌തത്തിലുണ്ടോ അസ്‌ഥി മജ്ജയിതുകളിലുണ്ടോ ” യെന്നു ചോദിച്ച മഹാകവിക്കു [ കുമാരനാശാനു ] തണലേകിയ വൃക്‌ഷങ്ങളുടെ ചുവട്ടില്‍ അംബേദ്‌കര്‍ വിശ്രമിച്ചു . അഞ്ചുതെങ്ങിലുള്ള മിസിസ്സ് ഭാസ്‌കറുടെ തറവാട്ടു വീടും അംബേദ്‌കര്‍ സന്ദര്‍‌ശിച്ചു ” ( പേജ് 18 ) .

Image may contain: text

അടുത്ത പേജില്‍ എഡിറ്ററുടെ കുറിപ്പോടുകൂടി ചേര്‍‌ത്തിട്ടുള്ള ഒരു പഴയ അഖില മലബാര്‍ ഹരിജന സമ്മേളന വാര്‍‌ത്തയില്‍ ( സഹോദരന്‍ വാരിക , 22.12.1945 ) അംബേഡ്‌കറുണ്ട് . അടുത്ത കൊല്ലം ഏപ്രിലില്‍ വലപ്പാട്ട് ആ സമ്മേളനം സംഘടിപ്പിക്കാന്‍ , മണപ്പുറം ഹരിജനസംഘത്തിന്‍റെ ജനറല്‍ കമ്മിറ്റി തീരുമാനിച്ചു എന്നാണു വാര്‍‌ത്ത . ഡോക്‌ടര്‍ അംബേദ്‌കര്‍ സമ്മേളനത്തില്‍ സന്നിഹിതനാവാമെന്നു സദയം സമ്മതിച്ചിട്ടുള്ളതായി ” ഇ. കണ്ണന്‍ എക്‌സ് എം.എല്‍. എ. യോഗത്തെ അറിയിച്ചു .

ചരിത്രം

കേരളത്തിലെ ആദ്യ പട്ടികജാതിക്കാരനായ കോർപ്പറേഷൻ മേയർ

Published

on

By

ഇരുപത്തിയൊന്നുകാരി ബിഎസ്‌സി മാത്‌സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി തിരുവനന്തപുരം മേയറായി അധികാരമേറ്റപ്പോള്‍ ലോകത്തിലെ മീഡിയക്കണ്ണുകളും മേയറുടെ പുറകെ കൂടിയിരിക്കുകയാണ് സി പി എം പ്രതിനിധിയായി വിജയിച്ച 21 കാരി ആര്യയെ മേയറാക്കിയ സി പി എം തീരുമാനത്തിന് വലിയ പിന്തുണ പലഭാഗത്തുനിന്ന് കിട്ടി കൊണ്ടിരിക്കുകയാണ്

എന്നാല്‍ മൂന്നാക്ക സമുദായംഗമെന്ന പരിഗണന മാത്രമാണ് ആര്യയെ മേയറാക്കിയതിന് പിന്നിലെ ഏക ഘടകമെന്ന ആരോപണവും മറുപക്ഷത്ത് ശക്തമാവുകയാണ് ഡിസം.29 ന് തിങ്കളാഴ്ച വലതു കൈ ഉയര്‍ത്തി, 21 ാം വയസില്‍ ആര്യ രാജേന്ദ്രന്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം മേയറായി അധികാരമേറ്റപ്പോള്‍

നാല് പതിറ്റാണ്ട് മുന്‍പ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ തന്നെ ആദ്യത്തെ മേയറായി 1970- 1971- ൽ തിരുവനന്തപുരം നഗരത്തിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ട എ.കുഞ്ഞിരാമനെ അനുസ്മരിച്ച് ചരിത്രകാരന്‍ ഒര്‍ണ കൃഷ്ണന്‍കുട്ടിയെഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്

കുറിപ്പിന്‍റെ പുര്‍ണരൂപം വായിക്കാം

കേരളത്തിലെ പട്ടികജാതിക്കാരനായ (പറയൻ/സാംബവൻ) കോർപ്പറേഷൻ മേയർ
– കുഞ്ഞിരാമൻ
——————— ———————.. ———-
വർക്കലക്ക് അടുത്തു പേരേറ്റ് എന്ന ഗ്രാമത്തിൽ ഒരു പറയ/സാംബവ കുടുംബത്തിൽ ജനിച്ചു. അധ:സ്ഥിതർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന അക്കാലത്ത് ശ്രീ നാരായണ ഗുരു തന്റെ ശിവഗിരി ആ ശ്രമത്തിൽ അധ:സ്ഥിത കുട്ടികളെ താമസിച്ചു പഠിപ്പിക്കുവാൻ തയ്യായപ്പോൾ അവിടെ അന്തേവാസിയായി ചേരാൻ ഭാഗ്യം കുഞ്ഞിരാമന് ലഭിച്ചു .ESLC – ക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഗുരുദേവൻ സമാധിയായി. അന്ന് ദു:ഖത്താൽ ക്ലസിൽ പോകാൻ കഴിഞ്ഞില്ല. ഗുരു ദേവന്റെ സമാധിക്കു ശേഷം മഠം വിട്ടു പോരാൻ മനസുണ്ടായില്ലെങ്കിലും മനസില്ലാമനസോടെ ആശ്രമം വിട്ടു പോന്നു. തുടർന്ന് മയ്യനാട് ഹൈസ്ക്കൂൾ പഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല.

No photo description available.

എ കുഞ്ഞിരാമന്‍, 1970- 1971- ൽ തിരുവനന്തപുരം മേയര്‍

ഇതിനിടെ ഗാന്ധിജിയുടെ ഹരിജൻ പ്രസ്ഥാനത്തിലും പ്രവർത്തിച്ചു. അയ്യൻകാളി, കാവാരിക്കുളം കണ്ടൻ കുമാരൻ , ശുഭാനന്ദ ഗുരുദേവൻ എന്നിവരുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു.

1952-ൽ തിരുവനന്തപുരം കോർപ്പറേഷനിൽ റിസർവേഷൻ സീറ്റിൽ നിന്നും മത്സരിച്ചു ജയിച്ചു. തുടർന്ന് ഒട്ടേറെ വർഷം കൗൻസിലറായിട്ടും മേയറാക്കാൻ അന്നത്തെ രാഷ്ട്രീയ നേതൃത്വം തയ്യറായില്ല. പിന്നിട് കേരള കൗമുദി പത്രാധിപർ കെ.സുകുമാരൻ പത്രത്തിൽ കൂടി വമ്പിച്ച പ്രചരണം നടത്തിയതിന്റെ ഭാഗമായി 1970- 1971- ൽ തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് തിരുവനന്തപുരം നഗരത്തിൽ കാണന്ന മിക്ക വികസന പ്രവർത്തനങ്ങളും കുഞ്ഞിരാമൻ തുടങ്ങി വച്ചതാണ്. മേയറായിരിക്കുമ്പോൾ അദ്ദേഹത്തിന് ഡോ.സി.സി. പ്രസാദ് MLA എറണാകുളത്ത് വച്ച് സ്വീകരണം നൽകുകയുണ്ടായി.1976 ഒക്ടോബർ 16- ന് അന്തരിച്ചു.

(ഉടൻ പുറത്തിറങ്ങാൻ പോകുന്ന എന്റെ “ഡോ.സി.സി. പ്രസാദിന്റെ “ജീവചരിത്രത്തിൽ കൂടുതൽ വായിക്കാം )

Continue Reading

ചരിത്രം

അച്ഛന്റെ ഓർമ്മദിനമാണിന്ന്.അദ്ദേഹം വിട വാങ്ങിയിട്ട് ഇന്ന് പത്ത് വർഷം തികയുകയാണ്

Published

on

By

ലീഡറുടെ മരണശേഷമാണ് വർഗീയശക്തികൾ തലപൊക്കിയതെന്നും രാജ്യത്ത് അപകടകരമാംവിധം ബി.ജെ.പി വളരുന്നത് കാണുമ്പോള്‍ കരുണാകരനെപ്പോലെയുള്ള നേതാക്കളെ ഓർത്തു പോവുകയാണെന്നും കെ മുരളിധരന്‍

കരുണാകരന്‍റെ ഓര്‍മദിനത്തില്‍ അച്ഛനെ അനുസ്മരിച്ചു കൊണ്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുരളീധരന്‍റെ പരാമര്‍ശം.

കെ.മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അച്ഛന്റെ ഓർമ്മദിനമാണിന്ന്.അദ്ദേഹം വിട വാങ്ങിയിട്ട് ഇന്ന് പത്ത് വർഷം തികയുകയാണ്.ശ്രീ.കെ.കരുണാകരന്റെ വിയോഗം കോൺഗ്രസിന് സൃഷ്ടിച്ച നഷ്ടം നികത്താനാകാത്തതാണ്. വ്യക്തിപരമായി അതെന്റെ ജീവിത നഷ്ടമാണ്.

#വർഗീയശക്തികളെ വളരാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല.കെ.കരുണാകരൻ ജീവിച്ചിരുന്ന കാലത്ത് ബിജെപിക്ക് കേരളത്തിൽ എത്തിനോക്കാൻ പോലും കഴിയാതിരുന്നത് ഇതിന് തെളിവാണ്. ലീഡറുടെ മരണശേഷമാണ് വർഗീയശക്തികൾ തലപൊക്കി തുടങ്ങിയത്.രാജ്യത്ത് അപകടകരമാംവിധം ബിജെപി വളരുമ്പോൾ കരുണാകരനെപ്പോലുള്ള നേതാക്കളെ ഓർത്തു പോവുകയാണ്.

#ശക്തമായ നിലപാടുകളാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത്. ഒരുകാലത്ത് മല്ലീശ്വരന്റെ ഒടിഞ്ഞ വില്ല് പോലെയായ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് കെ.കരുണാകരനാണ്.ആ കരുണാകര ശൈലിയാണ് ഇന്നത്തെ കോൺഗ്രസിന് ആവശ്യം.സാധാരണ കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹം ജീവനുതുല്യം സ്നേഹിച്ചു..സംരക്ഷിച്ചു…

#അച്ഛന്റെ ഓർമ്മകൾ പോലും വർഗീയതയെ ഭയപ്പെടുത്തും.ജനവിരുദ്ധ ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള പ്രതിജ്ഞയാണ് ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും നല്ല തീരുമാനം.ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ കരുത്ത് പകരുന്നത് അച്ഛൻ തന്നെയാണ്.

അദ്ദേഹം തെളിച്ച പാതയിലൂടെയായിരിക്കും എന്നുമെന്റെ സഞ്ചാരം.അച്ഛന്റെ അനശ്വരമായ ഓർമ്മകൾക്കു മുന്നിൽ നിറ മിഴികളോടെ പ്രണാമം അർപ്പിക്കുന്നു.

Continue Reading

ചരിത്രം

നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കല്ലറയെയും പോളിനെയും ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ് ഇന്ന്

Published

on

By

ആഗസ്റ്റ് 4 ,നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ പ്രതിഭാധനരായ രണ്ടു നേതാക്കളുടെ, കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും വിപ്ളവാത്മക പേരാട്ട ജീവിതങ്ങളെ അനുസ്മരിക്കാൻ ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ്.

അതുല്യനായ നേതാവ് കല്ലറ സുകുമാരന്റെ ജന്മദിനവും അനന്യ നായ സാഹിത്യകാരൻ പോൾ ചിറക്കരോടിന്റെ സ്മൃതിദിനവുമാണ് ആഗസ്റ്റ് 4. നവോത്ഥാനന്തരം കേരളം കൈയൊഴിഞ്ഞ കേരളത്തിലെ ദലിത് മുന്നേറ്റത്തെ അസാധാരണമായ സംഘടനാപാടവത്തിലൂടെ വീണ്ടെടുത്ത് ചൈതന്യവത്ക്കരിക്കുന്നതിലും പുനർനിർവചിക്കുന്നതിലും അന്തർദേശീയ കാഴ്ചപ്പാടിൽ ദേശീയ പ്രസ്ഥാനങ്ങളുമായി വിളക്കിച്ചേർക്കുന്നതിലും, തുടർന്നുണ്ടായ കേരളത്തിലെ ദലിത് മുന്നേറ്റങ്ങൾക്കെല്ലാം ചരിത്രപരവും ദാർശനികവും രാഷ്ടീയവുമായ മാർഗദീപം തെളിക്കുന്നതിലും, ദലിത് വിമോചനത്തിന്റെ പ്രത്യയശാസ്ത്രം എന്ന നിലയിൽ അംബേദ്ക്കറിസത്തെ പരിചയപ്പെടുത്തുന്നതിലും ദലിത് സാഹിത്യ പ്രസ്ഥാനത്തിന് അടിത്തറ സൃഷ്ടിക്കുന്നതിലും കല്ലറയും പോളും നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.

ദലിത് സമൂഹത്തിനുള്ളിൽ ജാതി, മത വിഭാഗീയ ചിന്തകൾ കൊടികുത്തി വാണിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ദലിതർ ഒരു ജനതയും സംസ്കാരവും ചരിത്രവുമാണെന്ന ആശയത്തിന്റെ പതാക വാഹകനായി ഇടുക്കി ജില്ലയിലെ പീരുമേട് നിന്നും കല്ലറ തന്റെ സാമൂഹിക, രാഷ്ടീയ, സാംസ്കാരിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ദലിത് ഉയർത്തെഴുന്നേൽപ്പുകൾ അസാധ്യമായിരുന്ന അഥവാ അത്തരം ചലനങ്ങളെ ഉൾക്കൊള്ളാനോ അംഗീകരിക്കാനോ തയ്യാറാകാതിരുന്ന ഒരു കാലഘട്ടമായിരുന്നതിനാൽ വളരെയേറെ ത്യാഗങ്ങൾ സഹിച്ചു കൊണ്ടായിരുന്നു അദ്ദേഹം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഗ്രാമ ഗ്രാമാന്തരങ്ങളിൽ ദലിത് സംഘാടനത്തിന്റെയും വിമോചനത്തിന്റെയും സന്ദേശം എത്തിച്ചത്.

Image may contain: 2 people, people standing, flower and outdoor, text that says "കറുത്തമുത്ത് കല്ലറ സുകു ന്ത്യവിശ്രമം കൊള്ളുന്നു"

അദ്ദേഹം നേതൃത്വം നൽകിയ മഹാപ്രസ്ഥാനങ്ങളിലൂടെ ,ജാതി മത പരിഗണനകൾക്കതീതമായ കേരളത്തിലെ ദലിതർ ചരിത്രത്തിലാദ്യമായി ഒരു സാമൂഹിക, രാഷ്ടീയ മുന്നേറ്റമായി വികസിച്ചപ്പോൾ സമുദായ രൂപീകരണത്തിന്റെയും സംഘശക്തിയുടെയും ആശയ സമരത്തിന്റെയും ഉദാത്ത മാതൃകയാണ് രചിക്കപ്പെട്ടത്.ദലിത് വിമോചന പ്രവർത്തനങ്ങൾക്ക് അതിസാഹസികമായ ആത്മത്യാഗവും സമർപ്പണവും അനിവാര്യമാണെന്ന് മർദ്ദിത ജനതയെ ബോധ്യപ്പെടുത്തിയ കല്ലറയുടെ നേതൃത്വ പാടവത്തിനൊപ്പം പോൾ ചിറക്കരോടിന്റെ സർഗശേഷി കൂടി ഇഴുകിച്ചേർന്നപ്പോൾ ദലിത് മുന്നേറ്റം ഒരു മഹാപ്രസ്ഥാനമായി തന്നെ വളർന്നു പന്തലിച്ചു.

മലയാളത്തിലെ ദലിത് സാഹിത്യ പ്രസ്ഥാനത്തിന്റെ തുടക്കത്തക്കാരിൽ പ്രമുഖനായിരുന്ന പോൾ ചിറക്കാരോട് അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയ എഴുത്തുകാരനും വാഗ്മിയുമായ ബഹുമുഖ പ്രതിഭയുമായിരുന്നു. എങ്കിലും അംഗീകാരങ്ങൾക്കു വേണ്ടി കാത്തു നിൽക്കാതെ അറുപത്തിയെട്ടിലധികം ഉത്കൃഷ്ട രചനകളിലൂടെ അദ്ദേഹം ദലിത് ജീവിത യാഥാർഥ്യങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തി ഇന്നാട്ടിലെ ദലിത് സാഹിത്യത്തിന് ശക്തമായ അടിത്തറ സൃഷ്ടിച്ചു.

സാമൂഹിക മുന്നേറ്റങ്ങളിൽ എഴുത്തിടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കല്ലറയും എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമായിരുന്നു ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠിതനായത്.KHF,CKTU, ILP, CD0, BSP എന്നിങ്ങനെ കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും നേതൃത്വത്തിലും സർഗശേഷിയിലും കേരളത്തിൽ രൂപം കൊണ്ട ബഹുജന പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും പോരാട്ടങ്ങളും കേരളത്തിലെ സാമൂഹിക മുന്നേങ്ങളുടെ ചരിത്രത്തിലെ ഒരിക്കലും ഒളിമങ്ങാത്ത എക്കാലത്തെയും തിളക്കമാർന്ന അദ്ധ്യായങ്ങളാണ്.

നിയതാർഥത്തിൽ നവോത്ഥാനന്തര കേരളത്തിലെ ദലിത് മുന്നേറ്റങ്ങളുടെ ചരിത്രം ഇവരിൽ നിന്നാണ് ആരംഭിക്കുന്നതും വികസിക്കുന്നതും. ജാ തീയമായി തകർത്തെറിയപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങൾ തങ്ങൾ ഒരു ജനതയും സംസ്കാരവും ചരിത്രവുമാണെന്ന സ്വത്വബോധത്തിന് ഊന്നൽ നൽകി സാമൂഹികമായി ഐക്യപ്പെട്ട് രാഷ്ടീയശക്തിയായി വികസിക്കണം എന്ന കല്ലറയുടെയും പോളിന്റെയും വീക്ഷണങ്ങൾ അന്നും ഇന്നും ഒരു പോലെ പ്രസക്തമാണ്‌.

ഏതു പാതയിൽ കേരളത്തിലെ ദലിത് മുന്നേറ്റം വികസിക്കണം എന്ന ചോദ്യത്തിനുള്ള ശരിയുത്തരമാണ് കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും അസാധാരണമായ സാമൂഹിക, രാഷ്ട്രീയ വീക്ഷണങ്ങൾ. ചരിത്ര ശില്പികളായ മഹാരഥന്മാർക്ക് ശതകോടി പ്രണാമങ്ങൾ .

Continue Reading

Updates

ആനുകാലികം2 weeks ago

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന നടപടി പൂര്‍ത്തിയായാലുടന്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിത്തുടങ്ങുമെന്ന് അമിത്ഷാ

കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന നടപടി പൂര്‍ത്തിയായാലുടന്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിത്തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പശ്ചിമബംഗാളിലെ മാത്‌വയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ....

Uncategorized2 weeks ago

സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന

ചലച്ചിത്ര സംവിധായകന്‍ സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും. ബിജെപിയുമായുള്ള...

കേരളം1 month ago

കെ സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും; ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചേക്കും

കെ സുധാകരന് സംസ്ഥാന കെപിസിസി അധ്യക്ഷന്റെ ചുമതല നല്‍കിക്കൊണ്ടുള്ള തീരുമാനം ഉടന്‍. ഇന്നോ നാളെയോ ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം....

ആനുകാലികം1 month ago

നവോത്ഥാന സമിതിയിൽ വിള്ളല്‍:കെ.പി.എം.എസും എസ് എന്‍ ഡി പിയും പങ്കെടുത്തില്ല

നവോത്ഥാന സമിതിയിൽ വിള്ളല്‍. മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറിയും സമിതി കണ്‍വീനറുമായ പുന്നല ശ്രികുമാര്‍. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വിളിച്ച യോഗത്തിൽ...

പൊളിറ്റിക്സ്‌1 month ago

കെ.വി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സി.പി.എം

മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിലപാട് വ്യക്തമാക്കിയത്....

പൊളിറ്റിക്സ്‌1 month ago

ജോൺ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന

മുഖ്യമന്ത്രിയുടെ  മാദ്ധ്യമ ഉപദേഷ്‌ടാവുമായ ജോൺ ബ്രിട്ടാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. കണ്ണൂർ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തിൽ നിന്ന് സീറ്റ് ലഭിക്കുമെന്നാണ്...

ആനുകാലികം1 month ago

തീരശോഷണം നേരിടാൻ കിഫ്ബി സഹായത്തോടെ പദ്ധതി: മുഖ്യമന്ത്രി

തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം....

കേരളം1 month ago

സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർ 24,558 പേർ

സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ....

കേരളം1 month ago

ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു

ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എച്ച്-5 എന്‍-8 വിഭാഗത്തില്‍ പെട്ട വൈറസാണ് കൈനകരിയിലും കണ്ടെത്തിയത്. രോഗം ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ...

പൊളിറ്റിക്സ്‌1 month ago

കെ.പി.സി.സി അധ്യക്ഷനാകാനൊരുങ്ങി കെ. സുധാകരന്‍

കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്. സുധാകരനെ താത്കാലിക അദ്ധ്യക്ഷനാക്കുന്നത്...

Trending