Connect with us

ഗൾഫ്

പ്രവാസികൾക്കുള്ള കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ ഒരുക്കണം

Published

on

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണം. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാൻ എംബസികളെ ചുമതലപ്പെടുത്താൻ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പിസിആർ ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ റാപിഡ് ടെസ്റ്റിനു വേണ്ട സൗകര്യങ്ങൾ ഉറപ്പു വരുത്തണം.

കോവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേക ഫ്ലൈറ്റ് ഏർപ്പെടുത്തുന്ന

ഗൾഫ്

ഒമാനിൽ 1010 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

Published

on

By

മസ്​കത്ത്​: ഒമാനിൽ 1010 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതർ 40070 ആയി. 3121 പേർക്കാണ്​ പരിശോധന നടത്തിയത്​.

പുതിയ രോഗികളിൽ 776 പേരും സ്വദേശികളാണ്​. 234 പേർ മാത്രമാണ്​ പ്രവാസികൾ. 1003 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 23425 ആയി. ഏഴു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 176 ആയി ഉയരുകയും ചെയ്​തു. 51 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 437 ആയി. ഇതിൽ 117 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 16469 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 287 പേരും പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​​​.

ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ ആകെ രോഗികളുടെ എണ്ണം 26622 ആയി. ഇതിൽ 16339 പേർക്ക്​​ ഇവിടെ അസുഖം ഭേദമായിട്ടുണ്ട്​. മരണപ്പെട്ടതിൽ 119 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. സീബിലാണ്​ ഇന്നും കൂടുതൽ രോഗികൾ. 122 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ബോഷർ രണ്ടാമതും 49 പുതിയ രോഗികളുള്ള മത്ര മൂന്നാമതുമാണ്​.

Continue Reading

ഗൾഫ്

ഇത്തവണയും ഹജ്ജ് കര്‍മം നടത്തും

Published

on

By

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഇത്തവണ ഹജ്ജ് കര്‍മം നടത്താന്‍ സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ തീരുമാനം.

സൗദി അറേബ്യയില്‍ താമസിക്കുന്ന വിവിധ രാജ്യക്കാരായ ഏതാനുംപേര്‍ക്ക് മാത്രമാവും ഹജ്ജില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടത്തുക. തീര്‍ഥാടകരുടെ സുരക്ഷയും സംരക്ഷണവും സാമൂഹിക അകലവും ഉറപ്പുവരുത്തിയാവും ഹജ്ജ് നടത്തുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

Consultations underway with Saudi Arabia for Haj 2020: ministry ...

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ മുഴുവന്‍ തീര്‍ഥാടകരെയും പങ്കെടുപ്പിച്ച് ഹജ്ജ് നടത്തുന്നത് ബുദ്ധിമുട്ടാണെന്നും ഇതിനാലാണ് സൗദിയിലുള്ള തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് നടത്താന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. കൊറോണ വ്യാപനം കണ്ടെത്തിയതു മുതല്‍ ഉംറ തീര്‍ഥാടനവും സിയാറത്തും മാസങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ്. കൊറോണ വ്യാപനത്തില്‍ നിന്നു ആഗോള പൊതുജനാരോഗ്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് സൗദി മന്ത്രാലയം ഹജ്ജ് മന്ത്രാലയം അറിയിച്ചു.

Continue Reading

ഗൾഫ്

പ്രവാസികളുടെ മടങ്ങി വരവിന് തിരിച്ചടിയാകുന്നത് നോര്‍ക്ക അടക്കമുള്ള കേരള സര്‍ക്കാര്‍ സംവിധാനങ്ങള്‍

Published

on

By

ദുബയ്: ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ മടങ്ങി വരവിന് തിരിച്ചടിയാകുന്നത് കേരള സര്‍ക്കാരിന്റെ നിയമങ്ങള്‍.

രോഗികളും തൊഴില്‍ നഷ്ടപ്പെട്ടവരും സ്വന്തം വീടണയാന്‍ ശ്രമിക്കുമ്പോള്‍ തിരിച്ചടിയാകുന്നത് നോര്‍ക്ക അടക്കമുള്ള കേരള സര്‍ക്കാര്‍ സംവിധാനങ്ങളാണ്. എങ്ങനെയെങ്കിലും നാടണയാന്‍ ശ്രമിക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ ഓരോ നിബന്ധനകളുമായി വരുന്നത്. കോവിഡ് -19 വ്യാപനം ആരംഭിക്കുമ്പോള്‍തന്നെ കുവൈത്തും യുഎഇയും അത്യാവശ്യക്കാരെ നാട്ടിലേക്കയക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ആദ്യം തടസ്സ വാദം ഉന്നയിച്ചത് പിണറായി സര്‍ക്കാര്‍ ആയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി കേരളത്തിലേക്ക് ആദ്യ ഘട്ടമായി 90 വിമാനങ്ങള്‍ അനുവദിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ 33 വിമാനങ്ങള്‍ മാത്രം മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രവാസികള്‍ ക്വോറന്റെന്‍ ചിലവ് സ്വന്തം വഹിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പിണറായി പിന്നീട് രംഗത്തിറങ്ങിയത്.

പ്രതിപക്ഷവും ഗള്‍ഫ് മലയാളികളും പ്രതിഷേധം ശക്തമാക്കിയതോടെ മുഖ്യമന്ത്രി നിലപാട് മാറ്റുകയായിരുന്നു. പ്രവാസി മലയാളികളെ വീണ്ടും കൊണ്ട് വരാതിരിക്കാന്‍ ആന്റിബോഡി ടെസ്റ്റ് നടത്തണമെന്നാണ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ ഈ നിലപാടും പിണറായി മാറ്റി.

Continue Reading

Updates

കേരളം37 mins ago

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്: സംഘർഷം: പ്രതിഷേധം

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്നും പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം. വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്...

നാഷണൽ2 hours ago

അംബേദ്ക്കറുടെ വീടിനുനേരേ ആക്രമണം: എസ്ഡിപിഐ അപലപിച്ചു

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ വീടിനു നേരേ നടന്ന ആക്രമണത്തെ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ് ശക്തമായി...

കേരളം2 hours ago

പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘനം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി

പൂന്തുറയിൽ ചെരിയ മുട്ടത്ത് ലോക്ഡൗൺ ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി. ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൗകര്യങ്ങൾ നൽകിയില്ലെന്നാരോപിച്ചാണ് ഇവരുടെ പ്രതിഷേധം. പ്രദേശത്ത് പാചകവാതകം ഉൾപ്പെടെ അവശ്യ വസ്തുക്കൾ കിട്ടുന്നില്ലെന്നും...

കേരളം2 hours ago

യൂത്ത് ലീഗ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു....

കേരളം14 hours ago

സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അരിയും ഒമ്പതിന പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ...

നാഷണൽ14 hours ago

ഡോ. അംബേദ്കറുടെ വീട്ടിൽ ആക്രമണം: ഒരാൾ അറസ്റ്റിലായി

മുംബൈ: ഡോ. ബി ആർ അംബേദ്കറുടെ വസതിയായ രാജ് ഗൃഹ ആക്രമിച്ച് നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് സിസിടിവി ക്യാമറയിൽ പതിഞ്ഞ...

കേരളം15 hours ago

കോവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടം, നല്ലതോതിൽ ആശങ്ക വേണം- മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നതെന്നും നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ളസ്റ്ററുകൾ...

മൂവി16 hours ago

വിനായകനെ നായകനാക്കി ലീലയുടെ ‘കരിന്തണ്ടന്‍’ വരുന്നു

പ്രതിസന്ധികള്‍ മറികടന്ന് വിനായകനെ നായകനാക്കിയുള്ള കരിന്തണ്ടന്‍ സിനിമയുടെ ജോലികള്‍ ആരംഭിച്ചതായി സംവിധായിക ലീല സിനിമയുടെ റിഹേഴ്സല്‍ ചിത്രീകരിക്കണ ദൃശ്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നാല്...

പൊളിറ്റിക്സ്‌17 hours ago

നെറികേട് കാണിച്ച്​ പുറത്താക്കാമെന്ന്​ കരുതരുത്​ -മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ആൾ ഒഴിയണമെന്ന്​ പ്രതിപക്ഷത്തിന്​ ആഗ്രഹിക്കാമെന്നും അത്​ സ്വാഭാവികം മാത്രമാണെന്നും പിണറായി വിജയൻ. എന്നാൽ അതിനായി നെറികേട് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതിന്​ ശരിയായ...

നാഷണൽ17 hours ago

യു.പി പോലീസ് ‘തട്ടിക്കൊണ്ടു പോയ’ ഷർജീൽ ഉസ്മാനിയെ ഉടൻ വിട്ടയക്കണം – വെൽഫെയർ പാർട്ടി

തിരുവനന്തപുരം:യു.പി പോലീസ് ‘തട്ടിക്കൊണ്ടു പോയ’ ഷർജീൽ ഉസ്മാനിയെ ഉടൻ വിട്ടയക്കണം – വെൽഫെയർ പാർട്ടി. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാവ് ഫ്രെറ്റേണിറ്റി മൂവ്മെന്റ് ദേശീയ...

Trending