Connect with us

പൊളിറ്റിക്സ്‌

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

Published

on

കോഴിക്കോട്: തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീജ നെയ്യാറ്റിന്‍കര പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങളാലാണ് രാജിയെന്ന് ശ്രീജ പറഞ്ഞു.

‘യു.ഡി.എഫിനും എല്‍.ഡി.എഫിനും ബദലായ രാഷ്ട്രീയ മുന്നേറ്റമെന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരണ ലക്ഷ്യം. എന്നാല്‍ ബദല്‍ രാഷ്ട്രീയമെന്ന മുദ്രാവാക്യത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടുപോയെന്നും ഇതും രാജിക്ക് കാരണമെന്നും ശ്രീജ പറയുന്നു. ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി പോക്‌സോ കേസില്‍ സോഷ്യല്‍ മീഡിയ ഇടപെടലിനെതിരെ പാര്‍ട്ടി നടപടി അംഗീകരിക്കാനാവാത്തതും പെട്ടെന്ന് രാജിക്ക് കാരണമായി’- ശ്രീജ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന് നല്‍കിയ രാജിക്കത്ത് ശ്രീജ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ശ്രീജ നെയ്യാറ്റിന്‍കരയുടെ രാജികത്തിന്‍റെ പൂര്‍ണരൂപം

ഒൻപതു വർഷങ്ങളായി തുടരുന്ന വെൽഫെയർ പാർട്ടിയുമൊത്തുള്ള രാഷ്ട്രീയ സഞ്ചാരം അവസാനിപ്പിച്ചു കൊണ്ട് 18 – 6 – 2020 ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന് രാജിക്കത്ത്‌ നൽകി….

രാജിക്കാധാരമായ രാഷ്ട്രീയ കാരണങ്ങൾ നിങ്ങളോട് വിശദീകരിക്കുന്നതിന് മുൻപായി പ്രസിഡന്റിന് നൽകിയ രാജിക്കത്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നു….

From,
ശ്രീജ നെയ്യാറ്റിൻകര
രാരീരം, നോർത്ത് ഫോർട്ട്
നെയ്യാറ്റിൻകര

To,
ഹമീദ് വാണിയമ്പലം
സംസ്ഥാന പ്രസിഡന്റ്, വെൽഫെയർ പാർട്ടി

സർ,

വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന
എന്റെ സോഷ്യൽ മീഡിയാ ഇടപെടലുകളെ തുടർന്ന് ( പാലത്തായിയിലെ സ്‌കൂൾ അധ്യാപകനായ ബി ജെ പി നേതാവ് പ്രതിയായ പോക്സോ കേസ്, എനിക്കെതിരെയുള്ള സംഘ് പരിവാർ സൈബർ ആക്രമണം)
എനിക്കെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതിയെടുത്ത അച്ചടക്ക നടപടിയുടെ അറിയിപ്പ് കിട്ടി.. ( 2020 ജൂൺ 10 മുതൽ മൂന്നു മാസത്തേക്ക് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും എക്സിക്യൂട്ടിവിൽ നിന്നും സസ്‌പെൻഷൻ ) പ്രസ്തുത നടപടി, 2020 മെയ് പന്ത്രണ്ടിന് വിശദീകരണം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് എനിക്ക് നൽകിയ കത്തിനു മറുപടിയായി ഞാൻ നൽകിയ വിശദീകരണം തൃപ്തികരമാകാത്തത് കൊണ്ടാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു…

എന്നാൽ ഞാൻ നൽകിയ മറുപടിയിൽ സത്യവിരുദ്ധമായ യാതൊരു കാര്യങ്ങളുമില്ല എന്ന ബോധ്യം എനിക്കുണ്ട്.. പാർട്ടിയിൽ നിന്ന് എനിക്ക് അനുഭവേദ്യമായ കാര്യങ്ങൾ സത്യസന്ധമായി ഞാൻ കത്തിലൂടെ വിശദീകരിക്കുകയാണ് ചെയ്‌തിട്ടുള്ളത്‌… അതുകൊണ്ടുതന്നെ പ്രസ്തുത നടപടി യാതൊരു കാരണവശാലും എനിക്ക് അംഗീകരിക്കാവുന്നതല്ല..

വെൽഫെയർ പാർട്ടിയുടെ രൂപീകരണ കാലം മുതൽ കഴിഞ്ഞ ഒൻപതു വർഷത്തോളം ഞാൻ വെൽഫെയർ പാർട്ടിയോടൊപ്പം സഞ്ചരിച്ചത് നയപരമായ യോജിപ്പുകളുടേയും ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിയോജിക്കാനുള്ള അവകാശങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു. എന്നാലിപ്പോൾ പാർട്ടിയുടെ രാഷ്ട്രീയത്തോടും പ്രവർത്തന രീതിയോടും യോജിപ്പുകളേക്കാൾ വിയോജിപ്പുകളുള്ള ഈ രാഷ്ട്രീയ സാഹചര്യത്തിൽ വേർപിരിയുകയാണ് ഉചിതമെന്ന് കരുതുന്നു. അതുകൊണ്ടു തന്നെ വെൽഫെയർ പാർട്ടിയുമായി ചേർന്നുള്ള ഒരു രാഷ്ട്രീയ സഞ്ചാരം സാധ്യമല്ല എന്ന ബോധ്യത്തിൽ പാർട്ടിയോട് വിട പറയേണ്ടതുണ്ട് എന്ന
രാഷ്ട്രീയ തീരുമാനത്തിൽ ഞാൻ എത്തിചേർന്നിരിക്കുന്നു..

വെൽഫെയർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റെല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഞാൻ രാജിവെക്കുന്നു .

പാർട്ടിയുടെ രൂപീകരണം മുതൽ ഈ അച്ചടക്ക നടപടി വരെയുളള ജീവിത ഘട്ടത്തെ ഈ അവസരത്തിൽ ഓർമ്മിക്കുകയാണ് .
ഇനി നമുക്കൊരുമിച്ച് പ്രവർത്തിക്കാനാവാത്തത് വേദനാജനകമാണെങ്കിലും അതൊരു യാഥാർത്ഥ്യമാണ് .

ഒരുമിച്ചുളള യാത്രയിൽ കൂടെ നിന്ന നിങ്ങൾക്കെല്ലാവർക്കും രാഷ്ട്രിയ സ്വപ്‌നങ്ങൾക്ക് നിറം പകർന്ന പ്രിയപ്പെട്ടവർക്കും ഈ അവസരത്തിൽ നന്ദി പറയുന്നു .

അഭിവാദ്യങ്ങളോടെ
ശ്രീജ നെയ്യാറ്റിൻകര

പൊളിറ്റിക്സ്‌

കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി

Published

on

By

പാല: കേരളത്തിൽ യുഡിഎഫിൽ നിന്നു പുറത്തായെങ്കിലും കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി. കേരളത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും ജോസ് കെ.മാണി വ്യക്തമാക്കി.

“ഇപ്പോൾ ഇരുമുന്നണിയിലും ചേരാതെ സ്വതന്ത്രമായി നിൽക്കും. അതുകൊണ്ട് കാനം രാജേന്ദ്രനു മറുപടി പറയേണ്ട സാഹചര്യം ഇപ്പോഴില്ല. കേരളത്തിലെ യുഡിഎഫിലില്ലെങ്കിലും കേരളാ കോൺഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണ്.

നേരത്തെ യുഡിഎഫ് വിട്ടപ്പോഴും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി യുപിഎയ്‌ക്ക് ഒപ്പമായിരുന്നു,” ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

പൊളിറ്റിക്സ്‌

സി.പി.ഐ എല്‍.ഡി.എഫ് വിട്ട് പുറത്തുവരണമെന്ന് ആര്‍.എസ്.പി

Published

on

By

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശവുമായി എം.കെ പ്രേമചന്ദ്രന്‍ എംപി. കാനം രാജേന്ദ്രന്‍റെ വാക്ക് ആത്മാര്‍ഥമെങ്കില്‍ മുന്നണി വിട്ട് പുറത്ത് വരണം. 1960-70 വരെ പോയത് പോലെ യോജിച്ച് പ്രവര്‍ത്തിക്കാമെന്നും പ്രേമചന്ദ്രന്‍ പറ‍ഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു‍. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം പാടില്ല. ജോസ് കെ.മാണി ആദ്യം സ്ഥാനങ്ങള്‍ ഉപേക്ഷിക്കട്ടെയെന്നും കാനം പറഞ്ഞിരുന്നു.

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തില്‍ വിട്ട് വീഴ്ചയില്ലാത്ത നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. വരുകയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചല്ല അടിത്തറ വിപുലീകരിക്കേണ്ടതെന്നായിരുന്നു കാനത്തിന്റെ പ്രസ്താവന. ജോസ് കെ മാണി യുഡിഎഫില്‍ നിന്ന് നേടിയെടുത്ത സ്ഥാനം ഉപേക്ഷിക്കട്ടെയെന്ന് പറഞ്ഞ കാനം, 1965 ലെ ചരിത്രം ഓര്‍മ്മിച്ച കോടിയേരിക്ക് അതേനാണയത്തില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. നിലപാട് കടുപ്പിച്ചാല്‍ എല്‍ഡിഎഫില്‍ നിന്ന് പുറത്തുപോകേണ്ടി വരില്ലെ എന്ന ചോദ്യത്തിന് മുന്നണി എല്ലാവര്‍ക്കും വേണ്ടിയാണെന്ന മറുപടിയാണ് കാനം നല്‍കിയത്.

അതേസമയം, കാനത്തെ അനുരഞ്ജിപ്പിച്ച് ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെടുക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. സിപിഐ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളുമായി സിപിഎം ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികൾ ജോസ് കെ.മാണി വിഭാഗത്തോട് വിയോജിക്കുന്നില്ല. അതിനാൽ തന്നെ സിപിഐയെ കൂടി കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെടുക്കാൻ സാധിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. ഇതിനുവേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അടുത്ത എൽഡിഎഫ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ധാരണയുണ്ടാകാനും സാധ്യതയുണ്ട്.

നിലവിൽ സ്വതന്ത്രമായി നിൽക്കുമെന്നാണ് ജോസ് കെ.മാണി കഴിഞ്ഞ ദിവസം കൂടി വ്യക്തമാക്കിയത്. ഒരു മുന്നണിയിലേക്കും ഇപ്പോൾ ഇല്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും എന്നും ജോസ് കെ.മാണി വ്യക്തമാക്കിയിട്ടുണ്ട്. “സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. മാണിസാറിന്റെ പ്രസ്ഥാനത്തിനെ ഒരു ലോക്കല്‍ബോഡി പ്രശ്‌നത്തിനുമേല്‍ ഐക്യ ജനാധിപത്യ മുന്നണി പുറത്താക്കിയതിന് ശേഷം ഞങ്ങള്‍ യോഗം കൂടി തീരുമാനമെടുത്തത് സ്വതന്ത്രമായി നില്‍ക്കാനാണ്. ഭാവിയില്‍ ഉചിതമായ തീരുമാനമെടുക്കും,” ജോസ് കെ.മാണി പറഞ്ഞു.

Continue Reading

പൊളിറ്റിക്സ്‌

യുഡിഎഫിൽ നിൽക്കെ ലഭിച്ച എല്ലാ അധികാരങ്ങളും ജോസ് കെ.മാണി ഉപേക്ഷിക്കട്ടെ കാനം രാജേന്ദ്രന്‍

Published

on

By

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തെ ഇടത് മുന്നണിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിലപാട് ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.നിലവിൽ ഇടതുപക്ഷത്തിനു തുടർഭരണ സാധ്യതയുണ്ട്. തുടർഭരണ സാധ്യതയെ സിപിഎം ദുർബലപ്പെടുത്തരുതെന്നും കാനം പറഞ്ഞു. ജോസ് കെ.മാണിയെ ഇടതുമുന്നണിയിൽ സ്വീകരിക്കുന്നതിൽ സിപിഎമ്മിനു താൽപര്യമുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കാനത്തിന്റെ പ്രതികരണം.

“ഇടത് മുന്നണിയെ ദുർബലപ്പെടുത്തുന്ന തീരുമാനം സ്വീകരിക്കരുത്. വരുന്നവരെയും പോകുന്നവരെയും സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടത്. ജോസ് കെ.മാണി വിഭാഗം അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മൂന്ന് മുന്നണിയുമായും ജോസ് കെ.മാണി വിഭാഗം വിലപേശൽ നടത്തുന്നു.

യുഡിഎഫിൽ നിൽക്കെ ലഭിച്ച എല്ലാ അധികാരങ്ങളും ജോസ് കെ.മാണി ഉപേക്ഷിക്കട്ടെ. അപ്പോൾ ഇടതുമുന്നണി പ്രവേശനത്തെ കുറിച്ച് ആലോചിക്കാം. വീരേന്ദ്രകുമാറിന്റെ പാർട്ടി എൽഡിഎഫിലേക്ക് വരുമ്പോൾ യുഡിഎഫിൽ നിന്ന് ലഭിച്ച രാജ്യസഭാ എംപി സ്ഥാനം ഉപേക്ഷിച്ചാണ് വന്നത്.” കാനം പറഞ്ഞു.

Continue Reading

Updates

കേരളം1 hour ago

സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ

തിരുവനന്തപുരം: സ്വർണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. കേരള ഗവർണറുടെ ഔദ്യോഗിക...

കേരളം2 hours ago

സ്വപ്ന സുരേഷിന്‍റെ നിയമനം താൻ അറിഞ്ഞല്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഫോൺ ചെയ്തുവെന്ന ആരോപണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം...

കേരളം3 hours ago

സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ്​ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തിൻെറ മുഖ്യ ആസൂത്രക സ്വപ്​ന സുരേഷാണെന്ന...

പൊളിറ്റിക്സ്‌3 hours ago

കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി

പാല: കേരളത്തിൽ യുഡിഎഫിൽ നിന്നു പുറത്തായെങ്കിലും കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി. കേരളത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് ഇപ്പോഴത്തെ...

കേരളം4 hours ago

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

കേരളം4 hours ago

രാഷ്ട്രീയധികാര വര്‍ഗത്തെ എങ്ങനെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്താം എന്ന് കാണിച്ച് തന്ന നേതാവ്; പുന്നല ശ്രികുമാറിന് ഇന്ന് പിറന്നാൾ

ആഘോഷങ്ങളില്ലാതെ കേരള പുലയര്‍ മഹ സഭ സംസ്ഥാന സെക്രട്ടറി പുന്നല ശ്രികൂമാറിന് ഇന്ന് പിറന്നാൾ. മാസങ്ങളായി കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ടെങ്കിലും കെ.പി.എം.എസ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്...

സ്പോർട്ട്സ്‌9 hours ago

അന്ന് കരഞ്ഞ് കളം വിട്ടു ഇന്ന് ലോഗോ പതിച്ച് പ്രതിഷേധം

ലണ്ടന്‍:കറുത്തവര്‍ഗക്കാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌ തന്റെ മുടിയില്‍ ലോഗോ പതിപ്പിച്ച്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച്‌ താരം പോള്‍ പോഗ്‌ബ. എ.എഫ്‌.സി. ബോണ്‍മൗത്തിനെതിരായ...

കേരളം9 hours ago

ഒബിസി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും വ്യാജം തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കും

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം ആസിഫിനെതിരെ...

മൂവി10 hours ago

ഡബ്ല്യു സി സിക്ക് എതിരെ ഗുരുതര ആരോപണവുമായി വിധു വിന്‍സെന്റ്

കൊച്ചി: മലയാള സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും പുറത്തു പോകുന്നതായി മാധ്യമപ്രവര്‍ത്തകയും സംവിധായികയുമായ വിധു വിന്‍സെന്റ്. അറിയിച്ചിരുന്നു. ‘വ്യക്തിപരവും രാഷ്ട്രീയവുമായ...

കേരളം13 hours ago

കലക്‌ടർ തിരക്കിലാണ് കോവിഡ് കാലത്ത് കുഞ്ഞ് ജനിച്ചിട്ട് നേരിട്ട് കണ്ടത് ഒരിക്കല്‍ മാത്രം

കൊച്ചി: കോവിഡ്-19 സമൂഹവ്യാപനത്തിലേക്ക് കടക്കുമോ എന്ന ആശങ്കയിലാണ് എറണാകുളം ജില്ല. കലക്‌ടർ എസ്.സുഹാസിന്റെ നേതൃത്വത്തിൽ വിശ്രമമില്ലാത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയും...

Trending