Connect with us

പൊളിറ്റിക്സ്‌

സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു

Published

on

അനധികൃത സ്വത്തു സമ്പാദനക്കേസിൽ സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ നടപടി. ആറു മാസത്തേയ്ക്ക് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

ഒരു വര്‍ഷം മുന്‍പ് നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. സക്കീര്‍ ഹുസൈന്‍ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. ജില്ല സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ടിന് ഒടുവില്‍ സക്കീറിനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനും സംസ്ഥാന സെക്രട്ടറിയേറ്റിനോട് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.

ആറു മാസത്തിനു ശേഷം സക്കീർ ഹുസൈൻ പ്രവർത്തിക്കേണ്ട ഘടകം ഏതാണെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. സക്കീർ ഹുസൈനെതിരെ ഉയർന്ന അനധികൃത സ്വത്തുസമ്പാദന പരാതിയിൽ പാർട്ടി നിയോഗിച്ച സി.എം. ദിനേശ്മണി കമ്മിഷന്റെ റിപ്പോർട്ടിൻമേലാണു നടപടി.

പാര്‍ട്ടി അംഗത്തിന്റെ തന്നെ പരാതിയില്‍ സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി കമ്മീഷന്‍ നടത്തിയ കണ്ടെത്തലുകളാണ് നടപടിയിലേക്ക് നയിച്ചത്. എറണാകുളത്തെ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ കെ ശിവന്‍ നല്‍കിയ പരാതിയില്‍ സംസ്ഥാന സമിതി അംഗം സിഎം ദിനേശ് മണി ഉള്‍പ്പെടുന്ന മൂന്നംഗ കമ്മിറ്റിയാണ് ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയത് . ഇതിനെ തുടര്‍ന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനുമാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു തീരുമാനം ഇല്ലെന്നായിരുന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ അന്ന് പ്രതികരിച്ചിരുന്നത്.

നേരത്തേ യുവ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സക്കീര്‍ ഹുസൈനെ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. പിന്നീട് പാര്‍ട്ടി കമ്മീഷന്‍ കുറ്റവിമുക്തനാക്കിയപ്പോള്‍ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ എത്തുകയായിരുന്നു. ചുമതലകളിൽ നിന്നു നീക്കാനുള്ള ജില്ലാക്കമ്മിറ്റി തീരുമാനം പുറത്തു വന്നതോടെ തനിക്കെതിരെ പ്രവർത്തിക്കുന്നത് ഒരു വിവരാവകാശ ഗുണ്ടയാണെന്നും തന്റെ പേരിൽ ഒരു വീടുപോലും ഇല്ലെന്നുമായിരുന്നു സക്കീർ ഹുസൈൻ മാധ്യമങ്ങളോട് അവകാശപ്പെട്ടത്. താൻ ഇപ്പോഴും ഏരിയ സെക്രട്ടറിയാണെന്നും അവകാശപ്പെട്ടിരുന്നു. ഇതു തന്നെ ജില്ലാ സെക്രട്ടറിയും ശരിവച്ചെങ്കിലും പാർട്ടി നടപടി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

പൊളിറ്റിക്സ്‌

കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി

Published

on

By

പാല: കേരളത്തിൽ യുഡിഎഫിൽ നിന്നു പുറത്തായെങ്കിലും കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി. കേരളത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും ജോസ് കെ.മാണി വ്യക്തമാക്കി.

“ഇപ്പോൾ ഇരുമുന്നണിയിലും ചേരാതെ സ്വതന്ത്രമായി നിൽക്കും. അതുകൊണ്ട് കാനം രാജേന്ദ്രനു മറുപടി പറയേണ്ട സാഹചര്യം ഇപ്പോഴില്ല. കേരളത്തിലെ യുഡിഎഫിലില്ലെങ്കിലും കേരളാ കോൺഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണ്.

നേരത്തെ യുഡിഎഫ് വിട്ടപ്പോഴും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി യുപിഎയ്‌ക്ക് ഒപ്പമായിരുന്നു,” ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

പൊളിറ്റിക്സ്‌

സി.പി.ഐ എല്‍.ഡി.എഫ് വിട്ട് പുറത്തുവരണമെന്ന് ആര്‍.എസ്.പി

Published

on

By

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശവുമായി എം.കെ പ്രേമചന്ദ്രന്‍ എംപി. കാനം രാജേന്ദ്രന്‍റെ വാക്ക് ആത്മാര്‍ഥമെങ്കില്‍ മുന്നണി വിട്ട് പുറത്ത് വരണം. 1960-70 വരെ പോയത് പോലെ യോജിച്ച് പ്രവര്‍ത്തിക്കാമെന്നും പ്രേമചന്ദ്രന്‍ പറ‍ഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു‍. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം പാടില്ല. ജോസ് കെ.മാണി ആദ്യം സ്ഥാനങ്ങള്‍ ഉപേക്ഷിക്കട്ടെയെന്നും കാനം പറഞ്ഞിരുന്നു.

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തില്‍ വിട്ട് വീഴ്ചയില്ലാത്ത നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. വരുകയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചല്ല അടിത്തറ വിപുലീകരിക്കേണ്ടതെന്നായിരുന്നു കാനത്തിന്റെ പ്രസ്താവന. ജോസ് കെ മാണി യുഡിഎഫില്‍ നിന്ന് നേടിയെടുത്ത സ്ഥാനം ഉപേക്ഷിക്കട്ടെയെന്ന് പറഞ്ഞ കാനം, 1965 ലെ ചരിത്രം ഓര്‍മ്മിച്ച കോടിയേരിക്ക് അതേനാണയത്തില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. നിലപാട് കടുപ്പിച്ചാല്‍ എല്‍ഡിഎഫില്‍ നിന്ന് പുറത്തുപോകേണ്ടി വരില്ലെ എന്ന ചോദ്യത്തിന് മുന്നണി എല്ലാവര്‍ക്കും വേണ്ടിയാണെന്ന മറുപടിയാണ് കാനം നല്‍കിയത്.

അതേസമയം, കാനത്തെ അനുരഞ്ജിപ്പിച്ച് ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെടുക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. സിപിഐ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളുമായി സിപിഎം ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികൾ ജോസ് കെ.മാണി വിഭാഗത്തോട് വിയോജിക്കുന്നില്ല. അതിനാൽ തന്നെ സിപിഐയെ കൂടി കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെടുക്കാൻ സാധിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. ഇതിനുവേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അടുത്ത എൽഡിഎഫ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ധാരണയുണ്ടാകാനും സാധ്യതയുണ്ട്.

നിലവിൽ സ്വതന്ത്രമായി നിൽക്കുമെന്നാണ് ജോസ് കെ.മാണി കഴിഞ്ഞ ദിവസം കൂടി വ്യക്തമാക്കിയത്. ഒരു മുന്നണിയിലേക്കും ഇപ്പോൾ ഇല്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും എന്നും ജോസ് കെ.മാണി വ്യക്തമാക്കിയിട്ടുണ്ട്. “സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. മാണിസാറിന്റെ പ്രസ്ഥാനത്തിനെ ഒരു ലോക്കല്‍ബോഡി പ്രശ്‌നത്തിനുമേല്‍ ഐക്യ ജനാധിപത്യ മുന്നണി പുറത്താക്കിയതിന് ശേഷം ഞങ്ങള്‍ യോഗം കൂടി തീരുമാനമെടുത്തത് സ്വതന്ത്രമായി നില്‍ക്കാനാണ്. ഭാവിയില്‍ ഉചിതമായ തീരുമാനമെടുക്കും,” ജോസ് കെ.മാണി പറഞ്ഞു.

Continue Reading

പൊളിറ്റിക്സ്‌

യുഡിഎഫിൽ നിൽക്കെ ലഭിച്ച എല്ലാ അധികാരങ്ങളും ജോസ് കെ.മാണി ഉപേക്ഷിക്കട്ടെ കാനം രാജേന്ദ്രന്‍

Published

on

By

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തെ ഇടത് മുന്നണിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിലപാട് ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.നിലവിൽ ഇടതുപക്ഷത്തിനു തുടർഭരണ സാധ്യതയുണ്ട്. തുടർഭരണ സാധ്യതയെ സിപിഎം ദുർബലപ്പെടുത്തരുതെന്നും കാനം പറഞ്ഞു. ജോസ് കെ.മാണിയെ ഇടതുമുന്നണിയിൽ സ്വീകരിക്കുന്നതിൽ സിപിഎമ്മിനു താൽപര്യമുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കാനത്തിന്റെ പ്രതികരണം.

“ഇടത് മുന്നണിയെ ദുർബലപ്പെടുത്തുന്ന തീരുമാനം സ്വീകരിക്കരുത്. വരുന്നവരെയും പോകുന്നവരെയും സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടത്. ജോസ് കെ.മാണി വിഭാഗം അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മൂന്ന് മുന്നണിയുമായും ജോസ് കെ.മാണി വിഭാഗം വിലപേശൽ നടത്തുന്നു.

യുഡിഎഫിൽ നിൽക്കെ ലഭിച്ച എല്ലാ അധികാരങ്ങളും ജോസ് കെ.മാണി ഉപേക്ഷിക്കട്ടെ. അപ്പോൾ ഇടതുമുന്നണി പ്രവേശനത്തെ കുറിച്ച് ആലോചിക്കാം. വീരേന്ദ്രകുമാറിന്റെ പാർട്ടി എൽഡിഎഫിലേക്ക് വരുമ്പോൾ യുഡിഎഫിൽ നിന്ന് ലഭിച്ച രാജ്യസഭാ എംപി സ്ഥാനം ഉപേക്ഷിച്ചാണ് വന്നത്.” കാനം പറഞ്ഞു.

Continue Reading

Updates

കേരളം12 mins ago

കെ.എസ്.ഇ.ബി ഓഫിസുകളില്‍ നാളെ മുതൽ; എല്ലാ ജീവനക്കാരും ഹാജരാകണം

നാളെ മുതൽ കെ എസ് ഇ ബി ഓഫിസുകള്‍ പുർണമായി തുറന്നു പ്രവർത്തിക്കണമെന്നു കെ എസ് ഇ ബി സര്‍ക്കുലര്‍.ഇതിനായി വകുപ്പ്‌ പുതിയ മാർഗനിർദേശം പുറത്തിറക്കി. ഓഫീസുകൾ...

ആനുകാലികം1 hour ago

മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ് ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടത്തിയതില്‍ വ്യാപക ക്രമക്കേടെന്ന് വിവരവകാശ രേഖ

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ്.  ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടപ്പാക്കിയതില്‍ ക്രമക്കേടെന്ന് വിവരാകാശ രേഖ. 2014-19 കാലഘട്ടത്തില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട...

കേരളം3 hours ago

സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ

തിരുവനന്തപുരം: സ്വർണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. കേരള ഗവർണറുടെ ഔദ്യോഗിക...

കേരളം4 hours ago

സ്വപ്ന സുരേഷിന്‍റെ നിയമനം താൻ അറിഞ്ഞല്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഫോൺ ചെയ്തുവെന്ന ആരോപണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം...

കേരളം4 hours ago

സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ്​ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തിൻെറ മുഖ്യ ആസൂത്രക സ്വപ്​ന സുരേഷാണെന്ന...

പൊളിറ്റിക്സ്‌4 hours ago

കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി

പാല: കേരളത്തിൽ യുഡിഎഫിൽ നിന്നു പുറത്തായെങ്കിലും കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി. കേരളത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് ഇപ്പോഴത്തെ...

കേരളം5 hours ago

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

കേരളം6 hours ago

രാഷ്ട്രീയധികാര വര്‍ഗത്തെ എങ്ങനെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്താം എന്ന് കാണിച്ച് തന്ന നേതാവ്; പുന്നല ശ്രികുമാറിന് ഇന്ന് പിറന്നാൾ

ആഘോഷങ്ങളില്ലാതെ കേരള പുലയര്‍ മഹ സഭ സംസ്ഥാന സെക്രട്ടറി പുന്നല ശ്രികൂമാറിന് ഇന്ന് പിറന്നാൾ. മാസങ്ങളായി കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ടെങ്കിലും കെ.പി.എം.എസ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്...

സ്പോർട്ട്സ്‌10 hours ago

അന്ന് കരഞ്ഞ് കളം വിട്ടു ഇന്ന് ലോഗോ പതിച്ച് പ്രതിഷേധം

ലണ്ടന്‍:കറുത്തവര്‍ഗക്കാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌ തന്റെ മുടിയില്‍ ലോഗോ പതിപ്പിച്ച്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച്‌ താരം പോള്‍ പോഗ്‌ബ. എ.എഫ്‌.സി. ബോണ്‍മൗത്തിനെതിരായ...

കേരളം11 hours ago

ഒബിസി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും വ്യാജം തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കും

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം ആസിഫിനെതിരെ...

Trending