Connect with us

മൂവി

സുരേഷ് ഗോപിക്ക് ഒന്നാം പിറനാള്‍ ആശംസകള്‍ നേര്‍ന്ന് സലിം കൂമാര്‍

Published

on

മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാള്‍. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടുന്നത് ആശംസകള്‍ നേര്‍ന്നുകൊണ്ട് സലീം കുമാര്‍ പങ്കുവെച്ച കുറിപ്പാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാന്‍ അറിയാത്ത സുരേഷ് ഗോപി എന്ന മഹത് വ്യക്തിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു. സലിം കുമാര്‍ എന്ന തിരക്കുള്ള നടനെ സൃഷ്ടിക്കുന്നതില്‍ സുരേഷ് ഗോപി വഹിച്ച പങ്ക് വളരെ വലുതാണ്, ‘തെങ്കാശിപ്പട്ടണം ‘എന്ന സിനിമയിലൂടെയാണ് ഞാന്‍ തിരക്കുള്ള നടനായി മാറിയത്. അതിന്റെ സംവിധായകരായ റാഫി മെക്കാര്‍ട്ടിനും, നിര്‍മാതാവായ ലാലും എന്നെ ആ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുന്നത് അതിനു തൊട്ടു മുമ്പായി റിലീസ് ചെയ്ത വിജി തമ്പി സംവിധാനം ചെയ്ത ‘സത്യമേവ ജയതേ ‘എന്ന സിനിമയിലെ എന്റെ അഭിനയം കണ്ടു ഇഷ്ടപ്പെട്ടിട്ടാണ്.

ഈ സത്യമേവ ജയതേയില്‍ സംവിധായകന്‍ വിജി തമ്പി എന്നെ അഭിനയിക്കാന്‍ വിളിക്കുന്നത്, സുരേഷ് ചേട്ടന്റെ നിര്‍ബന്ധം മൂലമായിരുന്നു അന്നുവരെ എന്നെ നേരിട്ട് അറിയാത്ത ഒരാളായിരുന്നു സുരേഷേട്ടന്‍, എന്റെ ടിവി പരിപാടികള്‍ കണ്ട പരിചയം മാത്രമേ അദ്ദേഹത്തിനു എന്നെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ. സത്യമേവ ജയതേയിലെ കള്ളനില്‍ നിന്ന് ഇന്നു നിങ്ങള്‍ കാണുന്ന സലിംകുമാറിലേക്ക് എത്താന്‍ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യന്‍ ഒരു കൊച്ചു നിര്‍ബന്ധബുദ്ധി ആയിരുന്നു.

ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കമ്പാര്‍ട്ട്‌മെന്റ്’. ഓട്ടിസം ബാധിച്ച കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയിട്ടുള്ള ഒരു പ്രമേയം ആയിരുന്നു കമ്പാര്‍ട്ട്‌മെന്റിന്റേത്. അതിന്റെ നിര്‍മ്മാതാവും ഞാന്‍ തന്നെയായിരുന്നു അതില്‍ ഒരു അതിഥി വേഷം ചെയ്യാന്‍ ഞാന്‍ സുരേഷേട്ടനെ ക്ഷണിച്ചു ഷൂട്ടിംഗ് കഴിഞ്ഞ് പോകാന്‍ സമയത്ത് ഞാനദ്ദേഹത്തോട് പ്രതിഫലത്തിന്റെ കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു ‘ ഈ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നീ ഒരു സിനിമ എടുക്കുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി, പിന്നെ ഇന്ന് ഈ കുട്ടികളുമായി ഒരുദിവസം ചിലവഴിച്ചപ്പോള്‍ വല്ലാത്തൊരു ചാരിതാര്‍ത്ഥ്യം തോന്നി, അതുമാത്രം മതി എനിക്ക് ഈ സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലമായി. അക്ഷരാര്‍ത്ഥത്തില്‍ എന്റെ കണ്ണുനിറഞ്ഞുപോയി….

60 കഴിഞ്ഞാല്‍ രണ്ടാം ബാല്യമായി എന്നാണ് എന്റെ ഒരു കണക്ക്. ആ കണക്ക് വെച്ചുനോക്കുമ്പോള്‍ ഇന്ന് ചേട്ടന്റെ ഒന്നാം പിറന്നാള്‍ ആണ്. ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സുരേഷേട്ടന് ഒരുപാട് ‘ഒരുപാട് ജന്മദിനങ്ങള്‍ സകുടുംബം ആഘോഷിക്കാന്‍ സര്‍വ്വശക്തന്‍ ദീര്‍ഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന പ്രാര്‍ത്ഥനയോടെ….”

മൂവി

സുരേഷ് ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവച്ചന് കോടതി വിലക്ക്

Published

on

By

സുരേഷ് ഗോപിയുടെ കരിയറിലെ ഇരുനൂറ്റമ്പതാമത് ചിത്രമായ‍ ‘കടുവാക്കുന്നേൽ കുറുവച്ചന്’ കോടതി വിലക്ക്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കാനിരുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യു തോമസ്‌, രചന ഷിബിന്‍ ഫ്രാന്‍സിസ്.

സുരേഷ് ഗോപിയുടെ 'കടുവാക്കുന്നേല്‍ ...

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന ചിത്രത്തിന്റെ പിന്നണി പ്രവർത്തകരാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. ‘കടുവ’യുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നാണ് ഹർജിക്കാരുടെ ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് ‘കടുവ’യുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. ഹർജി സ്വീകരിച്ച കോടതി സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സോഷ്യൽ മാധ്യമങ്ങളിലുൾപ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞ് ഉത്തരവായി.

‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഹർജി ഭാഗം കോടതിയിൽ ഹാജരാക്കി. കഥാപാത്രത്തിന്റെ പേരടക്കം ‘കടുവ’യുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്‌ ഗോപി ചിത്രത്തിന് കോടതി വിലക്കേർപ്പെടുത്തിയത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരന്‍ എന്നിവർ ചേർന്നാണ് ‘കടുവ’ നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം പൃഥ്വിരാജിന്റെ ജൻമദിനത്തോടനുബന്ധിച്ച് ‘കടുവ’യുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസും ചെയ്തിരുന്നു. ഈ വർഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന ‘കടുവ’ കോവിഡ് പ്രതിസന്ധിയേത്തുടർന്ന് മാറ്റി വക്കുകയായിരുന്നു.

ജിനു ഏബ്രഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. ഷിബിൻ ഫ്രാൻസിസ് ആണ് ഇതിന്റെ തിരക്കഥ. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം. ‘ലണ്ടൺ ബ്രിഡ്ജ്,’ ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും ഒരുക്കി. ഹർജിക്കാരന് വേണ്ടി അഡ്വ.ബിനോയി കെ. കടവൻ കോടതിയിൽ ഹാജരായി.

Continue Reading

മൂവി

ഡബ്ല്യുസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു:വിധുവിന്‍സെന്‍റ്

Published

on

By

മലയാള സിനിമയിലെ വനിത പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും പുറത്തു പോകുന്നതായി മാധ്യമപ്രവര്‍ത്തകയും സംവിധായികയുമായ വിധു വിന്‍സെന്റ്. ‘വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍’ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകായാണെന്ന് വിധു വിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു.

Kerala's Women in Cinema Collective aims to build a better ...

ഡബ്ല്യുസിസിയുടെ രൂപീകരണം മുതല്‍ വിധു വിന്‍സെന്‍റ് സംഘടനയില്‍ സജീവമായിരുന്നു. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഡബ്ല്യുസിസി ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഈ ഘട്ടത്തിലെല്ലാം വിധു വിന്‍സെന്‍റ് മുന്നിലുണ്ടായിരുന്നു. എന്നാല്‍ സംഘടനാ രൂപീകരണത്തില്‍ മുന്നിലുണ്ടായിരുന്ന മഞ്ജു വാര്യര്‍ പിന്നീട് സജീവമല്ലാതായി. ഇപ്പോള്‍ വിധുവും പിന്‍മാറിയിരിക്കുകയാണ്.

നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമാണ് ഡബ്ല്യുസിസിയുടെ ഉത്ഭവം. അക്കാലത്ത് നടന്‍ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഉണ്ണികൃഷ്ണനെതിരേ വിധു ഉള്‍പ്പെടെ വനിതകള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. അതേ, ഉണ്ണികൃഷ്ണനെ കൊണ്ട് സിനിമ നിര്‍മിപ്പിച്ചതില്‍ സംഘടനയ്ക്കുള്ളില്‍ നിന്ന് വിധുവിന് നേരേ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ സംഘടനയില്‍ നിന്നുള്ള രാജി. വിധു വിന്‍സെന്റിന്റെ ആദ്യ ഫീച്ചര്‍ ചിത്രമായ മാന്‍ഹോളിന് സംസ്ഥാന സര്‍ക്കാരിന്റെ 2016ലെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഇതേ ചിത്രത്തിന് മികച്ച സംവിധായിക എന്ന പുരസ്‌കാരവും വിധുവിന് ലഭിച്ചിരുന്നു. മലയാളത്തില്‍ ആദ്യത്തെ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം ലഭിക്കുന്നത് വിധു വിന്‍സെന്റിനാണ്.

Women in Cinema Collective begins new chapter- Cinema express

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപ് ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ നായകനാക്കി സിനിമ ചെയ്ത ബി ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് സിനിമ ചെയ്തതിനെതിരെ വിധുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിധുവിന്റെ രണ്ടാമത് ചിത്രം സ്റ്റാന്‍ഡ് അപ്പ് നിര്‍മിച്ചത് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനായിരുന്നു. ചിത്രത്തിന്റെ ആദ്യ നിര്‍മാതാതാവ് പിന്മാറിയതിനെ തുടര്‍ന്നാണ് ആന്റോ ജോസഫുമായി ചേര്‍ന്ന് ഉണ്ണികൃഷ്ണന്‍ ചിത്രം നിര്‍മിച്ചത്.  ചില നിര്‍ണായക ഘട്ടങ്ങളില്‍ ഡബ്ല്യുസിസി കൃത്യമായി ഇടപെട്ടില്ലെന്ന് വിധുവിനും വിമര്‍ശനമുണ്ടെന്നാണ് സൂചന.

വിധു വിന്‍സെന്‍റിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ.

സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.

Continue Reading

മൂവി

വിവാദങ്ങൾക്ക് വിട ഷെയ്ൻ നിഗം നായകനായെത്തുന്ന വെയിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായി

Published

on

By

വിവാദ ങ്ങൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ ഷെയ്ൻ നി ഗം നായകനായെത്തുന്ന വെയിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നിർമാതാവ് ജോബി ജോർജാണ് ചിത്രീകരണം അവസാനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഷെയ്നിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജോബിയുടെ കുറിപ്പ്

“ഇന്ന് വെയിൽ പൂർണമായും ചിത്രീകരണം തീർന്നു.. കാർമേഘങ്ങൾ ഒഴിഞ്ഞു പോയി.. ഈ വെയിൽ പൂർണ്ണ ശോഭയിൽ തെളിയും നിങ്ങൾക്കു മുൻപിൽ ഉടൻ”

ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. സുരാജ് വെഞ്ഞാറമ്മൂടും ഒരു പ്രധാന കഥാപാത്രമായെത്തുന്നു . ഷാസ് മുഹമ്മദാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

ഷെയ്നുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു വെയിൽ. നിർമ്മാതാക്കളുമായുണ്ടായ വാക്ക് തർക്കങ്ങൾ ഷെയ്നിനെതിരെ വിലക്ക് വന്നേക്കും എന്ന ഘട്ടം വരെ എത്തിയിരുന്നു.

Continue Reading

Updates

ചരിത്രം18 hours ago

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി എറിഞ്ഞുടച്ച മഹാത്മാവ്

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇരുപത്തിയെട്ട് ദിവസങ്ങളിലായാണ് ഉത്സവം. 26 ദിവസം ഉത്സവം ക്ഷേത്രത്തിനുള്ളില്‍ വച്ചും 27 നു പള്ളിവേട്ടയും 28 ന് ആറാട്ടും.ഇ ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍...

ആനുകാലികം21 hours ago

ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം

ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് രണ്ടാം വാരത്തോടെ നിർത്തിവെച്ച ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റുകൾ അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ...

കേരളം21 hours ago

എട്ടു വയസുകാരിയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി

കൊല്ലം: പീഡനത്തിനിരയായ ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ പിടികൂടിയത്. കടയ്ക്കലിൽ ജനുവരി 23നാണ് എട്ട്...

കേരളം21 hours ago

നോർക്ക പുനരധിവാസ പദ്ധതി: കേരള ബാങ്കും പങ്കാളിയാകുന്നു

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്സ്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്സുമായി കേരള ബാങ്ക് ധാരണപത്രം ഒപ്പുവച്ചു. നിലവിൽ...

നാഷണൽ21 hours ago

മോദിയുടെ സന്ദര്‍ശനത്തിനായി ചികില്‍സാകേന്ദ്രം ഒരുക്കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്: സൈന്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൽവാൻ സംഘർഷത്തിൽ പരുക്കേറ്റ സൈനികരെ കണ്ടത് അവർ ചികിൽസയിലുള്ള ലേയിലെ സൈനിക ആശുപത്രിയിൽവച്ചു തന്നെയെന്ന് സൈന്യം. പ്രധാനമന്ത്രി സൈനികരെ സന്ദർശിച്ചതിനെക്കുറിച്ച് മോശം പ്രചാരണം...

കേരളം21 hours ago

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍...

Uncategorized23 hours ago

ഒരു ജനതയുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന ദഹനപ്പെട്ടി പദ്ധതി പിന്‍വലിക്കുണം രാമചന്ദ്രൻ മുല്ലശ്ശേരി ജനറൽ സെക്രട്ടറി, സാംബവ മഹാസഭ

പട്ടികജാതി വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തെ ലക്ഷ്യമിട്ടു കൊണ്ട് ‘ ദഹനപ്പെട്ടി’ വിതരണം ചെയ്യാനുള്ള ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നീക്കം അനുചിതവും അസ്വീകാര്യവുമാണെന്ന് സാംബവ മഹാസഭ സംസ്ഥാന റജനറൽ...

ആനുകാലികം1 day ago

കോവിഡ് 19 സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ

കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ഗവ. സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകർക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തി. ഔദ്യോഗികാവശ്യങ്ങൾക്ക് വരുന്ന...

ഇന്റർനാഷണൽ1 day ago

വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്കയുടെ വന്‍ നീക്കം

ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്ക. വാൾസ്ട്രീറ്റ് ജേണലാണ് അമേരിക്കയുടെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യു‌എസ്‌എസ് റൊണാൾഡ് റീഗൻ,...

കേരളം1 day ago

ദലിത് സഹോദരിമാർക്ക് ലാപ്​ടോപ്​ നൽകാൻ പഞ്ചായത്തിന്​ നിർദേശം നല്‍കി ഹൈക്കോടതി വിധി

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിനോട് അഞ്ചാഴ്ചക്കുള്ളിൽ സഹോദരങ്ങളായ ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് നൽകാൻ ഹൈകോടതി വിധി. നെടുങ്കണ്ടം പഞ്ചായത്ത് ആറാം വാർഡിൽ വടക്കേടത്ത് ബാബുവി​െൻറ മക്കളായ അനഘ ബാബു, ആർദ്ര...

Trending