Connect with us

സ്പോർട്ട്സ്‌

കറുത്തവന്റെ ടീമിനുള്ള അപ്രമാദിത്വം തകര്‍ക്കാനാണ് ബൗണ്‍സര്‍ നിയമം ക്രിക്കറ്റില്‍ അവതരിപ്പിച്ചതെന്ന് ഡാരന്‍ സമ്മി

Published

on

കറുത്തവരുടെ വിജയങ്ങളെ നമ്മുടെ സംവിധാനങ്ങള്‍ അത്ര പെട്ടെന്ന് അംഗീകരിച്ച് കൊടുക്കാറില്ലെന്നും വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകന്‍ ഡാരന്‍ സമ്മി.

ക്രിക്കറ്റില്‍ കറുത്തവന്റെ ടീമിനുള്ള അപ്രമാദിത്വം തകര്‍ക്കാനാണ് ബൗണ്‍സര്‍ നിയമം ക്രിക്കറ്റില്‍ അവതരിപ്പിച്ചതെന്ന് ഡാരന്‍ സമ്മി പറഞ്ഞു. വെള്ളക്കാരായ പേസ് ബൗളര്‍മാര്‍ക്ക് മേധാവിത്വമുണ്ടായിരുന്ന കാലത്ത് ബൗണ്‍സര്‍ എറിയുന്നതില്‍ നിയന്ത്രണമുണ്ടായിരുന്നില്ല. പിന്നീട് വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാര്‍ കളം വാണതോടെയാണ് ഈ നിയമം കൊണ്ടുവന്നതെന്നും സമ്മി ഓര്‍മ്മിപ്പിക്കുന്നു.

How the West Indies pace bowlers of today compares to their ...

‘ജെഫ് തോംസണും ഡെന്നിസ് ലില്ലിയും പേസ് ബൗളര്‍മാരായി തിളങ്ങിയ കാലത്ത് ബൗണ്‍സറുകള്‍ എത്ര എറിയാനും നിയന്ത്രണമുണ്ടായിരുന്നില്ല. പിന്നീട് കറുത്തവരുടെ സംഘത്തിന് മുന്‍തൂക്കം ലഭിച്ചു. അതോടെ ബൗണ്‍സര്‍ നിയമവും ക്രിക്കറ്റില്‍ അവതരിപ്പിക്കപ്പെട്ടു. കറുത്തവരുടെ സംഘത്തിന്റെ നേട്ടങ്ങള്‍ കുറക്കാനാണ് ഈ നിയന്ത്രണങ്ങളെന്നാണ് ഞാന്‍ മനസിലാക്കുന്നത്’ എന്നായിരുന്നു ഇന്‍സൈഡ് ഔട്ട് ഷോയില്‍ പങ്കെടുത്തുകൊണ്ട് ഡാരന്‍ സമ്മി പറഞ്ഞത്.

Who was the fastest West Indian bowler? Ask Jeff Dujon! - YouTube

തനിക്ക് ചിലപ്പോള്‍ തെറ്റിയേക്കാം, എങ്കിലും ഞാന്‍ അങ്ങനെയാണ് ആ കാര്യത്തെ കാണുന്നത്.  വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരുടെ സുവര്‍ണ്ണകാലത്തിനിടെ 1991ലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബൗണ്‍സര്‍ നിയമം കൊണ്ടുവരുന്നത്. ഒരു ഓവറില്‍ പരമാവധി ഒരു ബൗണ്‍സര്‍ മാത്രമേ എറിയാവൂ എന്നായിരുന്നു നിയമം. അധികമായി എറിയുന്ന ബൗണ്‍സര്‍ നോബോളായാണ് കണക്കാക്കുക. ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് മേല്‍ക്കൈ ലഭിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്നായി പിന്‍കാലത്ത് ഈ നിയമം മാറി.

സ്പോർട്ട്സ്‌

ഫിഫ റാങ്കിങ്; ഇന്ത്യ 109ാം സ്ഥാനത്ത്

Published

on

By

കോവിഡ് പ്രതിസന്ധികള്‍ക്കിടെ ഫിഫ റാങ്കിങ്ങും പുറത്തിറങ്ങി.

ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യ നിരാശപ്പെടുത്തി 109ാം സ്ഥാനത്താണ് ഇന്ത്യ മത്സരങ്ങള്‍ ഒന്നും കളിക്കാത്തതാണ് ടീമിന്റെ റാങ്കിങ്ങിനെ ബാധിച്ചത്. 1187 പോയിന്റാണ് ഇന്ത്യക്കുള്ളത്.

ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്.ബെല്‍ജിയത്തിന് 1773 പോയിന്റും ഫ്രാന്‍സിന് 1744 പോയിന്റുമാണുള്ളത്. ബ്രസീലിന്റെ അക്കൗണ്ടില്‍ 1712 പോയിന്റും ഇംഗ്ലണ്ടിന് 1664 പോയിന്റുമുണ്ട്. രണ്ട് സ്ഥാനങ്ങള്‍ മുന്നില്‍ കയറി പോര്‍ച്ചുഗല്‍ അഞ്ചാമതെത്തി.

യൂറോ കപ്പ് ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ നേഷന്‍സ് ലീഗിലെ പ്രകടനമാണ് തുണച്ചത്. 1653 പോയിന്റാണ് പോര്‍ച്ചുഗലിനുള്ളത്.

Continue Reading

സ്പോർട്ട്സ്‌

ആദ്യമായി വാങ്ങിയ മാരുതി 800 കണ്ടെത്താന്‍ സഹായിക്കാമോ? ആരാധകരോട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Published

on

By

മുംബൈ: താന്‍ ആദ്യമായി വാങ്ങിയ മാരുതി 800 കാര്‍ കണ്ടെത്താന്‍ ആരാധകരോട് സഹായം അഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

‘ഇന്‍ ദി സ്‌പോര്‍ട്ട്‌ലൈറ്റ്’ എന്ന അഭിമുഖത്തിലാണ് സച്ചിന്‍ തന്റെ പഴയ കാര്‍ കണ്ടെത്താന്‍ സഹായിക്കാമോ എന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചത്.

‘എന്റെ ആദ്യ കാര്‍ ഒരു മാരുതി 800ആണ്. ദൗര്‍ഭാഗ്യവശാല്‍ അതിപ്പോള്‍ എന്റെ കൈവശമില്ല. അതിന് തിരികെ ലഭിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ എന്നെ ശ്രവിക്കുന്ന ആരെങ്കിലും വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ ബന്ധപ്പെടുമല്ലോ’ – സച്ചിന്‍ പറഞ്ഞു.

ആദ്യമായി വാങ്ങിയ കാറെന്ന വൈകാരികതയാണ് സച്ചിനെ പഴയ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലേക്ക് എത്തിച്ചത്. എന്റെ വീടിന്റെ സമീപത്തായി വലിയൊരു ഡ്രൈവ് ഇന്‍ മൂവി ഹാളുണ്ടായിരുന്നു.

അവിടെ ആളുകള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും സിനിമ കാണുകയും ചെയ്യുമായിരുന്നു. ഞാനും എന്റെ സഹോദരനും ആ കാറുകള്‍ കാണുന്നതിനായി മണിക്കൂറുകളോളം വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കാറുണ്ടായിരുന്നെന്നും സച്ചിന്‍ പറഞ്ഞു.

ബിഎംഡബ്ല്യു ബ്രാന്‍ഡ് അംബാസഡറായ സച്ചിന്റെ കൈയില്‍ വലിയൊരു കാര്‍ ശേഖരം തന്നെയുണ്ട്. ബ്രാന്‍ഡ് കാറുകളായ ബെന്‍സ്, ഫെരാരി, ബിഎംഡബ്ല്യു, ജാഗോര്‍ എന്നിവയുടെ വിവിധ വാഹനങ്ങളും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

1989ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ച് തുടങ്ങിയതിന് ശേഷമാണ് സച്ചിന്‍ മാരുതി800 കാര്‍ വാങ്ങിയത്. സച്ചിന്റെ പ്രിയ കാറുകളൊന്നായിരുന്നു അത്. എന്നാല്‍ പിന്നീട് അത് ഒഴിവാക്കുകയായിരുന്നു.

Continue Reading

സ്പോർട്ട്സ്‌

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു

Published

on

By

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു. ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്.

ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിലാണ് ധോണി നിലവില്‍. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി, ഇന്ന് മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരമായി.

ബംഗ്ലാദേശിനെതിരെ 2004 ഡിസംബര്‍ 23ന് ചിറ്റഗോങ്ങിലായിരുന്നു ധോണിയുടെ ഏകദിന അരങ്ങേറ്റം. ആദ്യ പന്തില്‍ റണ്ണൗട്ടായി മടങ്ങി. പിന്നീട് മൂന്ന് ഇന്നിംഗ്‌സിലും 12,7,3 എന്നീ സ്‌കോറുകളില്‍ പുറത്തായി.

എന്നാല്‍, സൗരവ് ഗാംഗുലിയെന്ന ക്യാപ്റ്റന്റെ ദീര്‍ഘവീക്ഷണം ധോണിയെന്ന താരത്തെ കണ്ടെത്തി. പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ പതിവ് തെറ്റിച്ച് രണ്ടാമനായി ക്രീസിലെത്തിയ ധോണി തന്റെ വിധി മാറ്റിയെഴുതി. 123 പന്തില്‍ 148 റണ്‍സോടെ തകര്‍ത്താടിയ റാഞ്ചിക്കാരന്‍ തൊട്ടടുത്ത മത്സരത്തിലും സെഞ്ച്വറി നേടി.

2007ലെ ട്വന്റി 20 ലോകകപ്പിലാണ് അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുന്നത്. സീനിയര്‍ താരങ്ങളൊന്നുമില്ലാതിരുന്ന ടൂര്‍ണമെന്റില്‍ യുവ ടീമിനെ ധോണി നയിച്ചു. നിര്‍ണായക ഘട്ടങ്ങളില്‍ അക്ഷോഭ്യനായി ബുദ്ധിപരമായ തീരുമാനങ്ങളെടുത്ത ധോണിയുടെ മികവില്‍ ഇന്ത്യ കപ്പ് നേടി. ധോണിയുടെ ക്യാപ്റ്റന്‍സി മികവിനെ ആരാധകര്‍ വാഴ്ത്തി.

ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടിയായിരുന്നു 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്. സച്ചിന്റെ അവസാന ലോകകപ്പില്‍ കിരീടം സമ്മാനിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ധോണി ടീമിനെ മുന്നില്‍ നിന്നു നയിച്ചു.

ഫൈനലില്‍ ശ്രീലങ്കക്കെതിരെ റണ്‍ചേസിന്റെ അതിസമ്മര്‍ദ്ദത്തില്‍ സച്ചിനും സെവാഗും കോലിയും മടങ്ങിയതിന് പിന്നാലെ എല്ലാവരും യുവരാജിനെ പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായി ക്രീസിലെത്തിയത് എം എസ് ധോണി. ക്രീസ് വിട്ടതാകട്ടെ കുലശേഖരെ ലോംഗ് ഓണിന് മുകളിലൂടെ സിക്സറിന് പറത്തി 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ചും. കോലി പുറത്തായപ്പോള്‍ യുവിക്ക് മുമ്പെ ക്രീസിലിറങ്ങിയ ധോണിയുടെ തീരുമാനമായിരുന്നു ഫൈനലിലെ മാസ്റ്റര്‍ സ്ട്രോക്ക്.

2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടി കൊടുത്ത ധോണി ഐസിസിയുടെ മൂന്ന് പ്രധാന ടൂര്‍ണമെന്റുകളിലും കപ്പുയര്‍ത്തിയ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡും ധോണി സ്വന്തമാക്കി ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ അപ്രമാദിത്തത്തിന് തിരിച്ചടി നല്‍കി ധോണിയുടെ കീഴില്‍ ഏറെക്കാലം ഇന്ത്യ ഒന്നാം സ്ഥാനത്ത്.

2014ലെ ട്വന്റി20 ലോകകപ്പില്‍ വീണ്ടും ധോണിയുടെ മാജിക്കില്‍ വിശ്വാസമര്‍പ്പിച്ച് കിരീടം സ്വപ്‌നം കണ്ട ഇന്ത്യക്ക് തിരിച്ചടി. ഫൈനലിലെത്താതെ ടീം ഇന്ത്യ പുറത്തായി. പാകിസ്ഥാനെ തോല്‍പ്പിച്ച് ശ്രീലങ്ക കിരീടം നേടി.

2015ലെ ഏകദിന ലോകകപ്പിലും തോല്‍വിവായിരുന്നു ഫലം. സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യ വിമാനം കയറി. പിന്നീട് ടെസ്റ്റ് ടീമില്‍ നിന്ന് വിരമിച്ചു. ഏകദിനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം തുടര്‍ന്നെങ്കിലും അനിവാര്യമായ തലമുറ മാറ്റത്തില്‍ വിരാട് കോലിക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറി. 2019ലെ ഏകദിനത്തിലും പുറത്തായി. സെമിയില്‍ ന്യൂസിലാന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്.

49ാം ഓവറിലെ മൂന്നാം പന്തില്‍ ധോണി റണ്‍ ഔട്ടായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. അതായിരുന്നു ധോണിയുടെ അവസാനത്തെ അന്താരാഷ്ട്ര ഇന്നിംഗ്‌സ്. ഒരു റണ്ണൗട്ടില്‍ തുടങ്ങി മറ്റൊരു റണ്ണൗട്ടില്‍ അവസാനിപ്പിച്ച ക്രിക്കറ്റ് കരിയര്‍.

താരത്തി​െൻറ വിടവാങ്ങലിന്​ പിന്നാലെ മുൻ സഹതാരങ്ങൾ ആശംസകളും ആദരവുമായി സമൂഹ മാധ്യമങ്ങളിലെത്തി. ‘ഇന്ത്യൻ ക്രിക്കറ്റിന്​ താങ്കൾ നൽകിയ സംഭാവന വളരെ വലുതാണ്​. 2011 ലോകകപ്പ്​ താങ്കൾക്കൊപ്പം വിജയിച്ചത്​ എ​െൻറ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണ്​.

ഇൗ സെക്കൻറ്​ ഇന്നിങ്​സിൽ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. ഇതിഹാസ ബാറ്റ്​സ്​മാൻ സചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു.

Continue Reading

Updates

പൊളിറ്റിക്സ്‌2 hours ago

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി...

ആനുകാലികം3 hours ago

ആശങ്ക കനക്കുന്നു:4696 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം...

മൂവി3 hours ago

വിനായകന്‍ സംവിധായകനാകുന്നു

സിനിമയിൽ എത്തിയതിന്റെ 25ആം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രോജക്ട് പ്രഖ്യാപിച്ച് വിനായകൻ. വിനായകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പാർട്ടി’ റിമാ കല്ലിങ്കലും ആഷിക് അബുവും ചേർന്ന് നിർമ്മിക്കും....

കേരളം6 hours ago

മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

എറണാകുളം: മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ എച്ച്എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ്...

നാഷണൽ7 hours ago

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്. മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന്...

കേരളം9 hours ago

കേരളത്തില്‍ രണ്ട് ദിവസം തീവ്രമഴ

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

കേരളം1 day ago

ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ്

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടൂര്‍ നിയോജക മണ്ഡലം എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ...

കേരളം1 day ago

4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351...

കേരളം1 day ago

അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന്...

മൂവി2 days ago

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; ?’, സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും,രമ്യ നബീശനുമടക്കമുള്ള താരങ്ങൾ രംഗത്തെത്തി. ‘സിനിമയിലെ...

Trending