Connect with us

ആനുകാലികം

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ദലിത് വി.സി യെ നിയമിക്കണം:ബി.എസ്.പി

Published

on

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ദലിത് വി.സി യെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.പി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുണിവേഴ്സിറ്റിക്ക് മുന്നില്‍ ധര്‍ണ നടത്തി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സി നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ യോഗ്യതകള്‍ ഏറെയുള്ള ഡോ.സി എ ജയപ്രകാശ് ഉണ്ടായിട്ടും രാഷ്ട്രീയ താൽപര്യങ്ങളുടെ പേരില്‍ ചുരുക്കപട്ടികയിലെ ഏറ്റവും യോഗ്യനായ ഡോ.ജയപ്രകാശിനെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതിനെതിരെ ബി എസ് പി കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് സര്‍വ്വകലാശാല ക്യാബസ് കവാടത്തില്‍ സംഘടിപ്പിച്ചു.

ധര്‍ണ എം കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്‍റ് പി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ടി.അയ്യപ്പന്‍,പി.കെ ധര്‍മജന്‍,പി.സുശീല,വാസു ചേളാരി,ശശി ചേലബ്ര,പി പി സെയ്താലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആനുകാലികം

സ്വര്‍ണ്ണ കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കും

Published

on

By

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര മാര്‍ഗം ദുരുപയോഗം ചെയ്ത് സ്വര്‍ണം കടത്തിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അന്വേഷിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ അറിയിച്ചു. ഇതിനുള്ള അനുമതി ആഭ്യന്തര മന്ത്രാലയം നൽകി. സംഘടിത കള്ളക്കടത്ത് ദേശസുരക്ഷയ്ക്ക് പ്രത്യാഘാതം ഉണ്ടാക്കിയേക്കാം എന്ന് ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു.

അതെ സമയം കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ശബ്ദ വിശദീകരണവുമായി രംഗത്തുവന്നു. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ഒരു തിരിമറിയും നടത്തിയിട്ടില്ലെന്നും മാറി നില്ക്കുന്നത് ഭയം കൊണ്ടാണെന്നും സ്വപ്ന വെളിപ്പെടുത്തി.

സ്വർണക്കടത്ത് കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് നാളെ കോടതി പരിഗണിക്കും. കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മറ്റൊരു പ്രധാനി സന്ദീപ് നായര്‍ ഒളിവിലാണ്. സന്ദീപിന് വേണ്ടിയും കസ്റ്റംസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Continue Reading

ആനുകാലികം

സ്വ​പ്ന എം​ബി​എ​ക്കാ​രി! ത​ന്‍റെ വി​വാ​ഹ​ത്തി​ന് ശി​വ​ശ​ങ്ക​ർ പ​ങ്കെ​ടു​ത്തി​രു​ന്നു​; ഇ​ള​യ സ​ഹോ​ദ​ര​ൻ

Published

on

By

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷ് പ​ത്താം ക്ലാ​സ് പാ​സാ​യ​താ​യി അ​റി​യി​ല്ലെ​ന്ന് സ്വ​പ്ന​യു​ടെ അ​മേ​രി​ക്ക​യി​ലു​ള്ള മൂ​ത്ത സ​ഹോ​ദ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ നി​ഷേ​ധി​ച്ച് ഇ​ള​യ സ​ഹോ​ദ​ര​ൻ.

സ്വ​പ്ന എം​ബി​എ​ക്കാ​രി​യാ​ണെ​ന്നാ​ണ് ത​ന്‍റെ അ​റി​വെ​ന്ന് ഇ​ള​യ സ​ഹോ​ദ​ര​ൻ ബ്രൗ​ൺ സു​രേ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ്വ​പ്ന​യ്ക്ക് ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളു​ണ്ടോ​യെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും ബ്രൗ​ൺ സു​രേ​ഷ് പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നു മു​ന്പ് സ്വ​പ്ന ഗ​ൾ​ഫി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി നോ​ക്കി​യി​രു​ന്നു​വെ​ന്നും അ​വി​ടെ​യെ​ല്ലാം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി​യി​രു​ന്നു​വെ​ന്നും ബ്രൗ​ൺ സു​രേ​ഷ് പ​റ​യു​ന്നു.

സ്വ​പ്ന​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ എ​ന്ന നി​ല​യി​ലാ​ണ് മു​ൻ ഐ​ടി സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​റി​നെ​യും സ​രി​ത്തി​നേ​യും പ​രി​ച​യം. ത​ന്‍റെ വി​വാ​ഹ​ത്തി​ന് ശി​വ​ശ​ങ്ക​ർ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്നും ബ്രൗ​ൺ പ​റ​യു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് വ​രു​ന്ന​തി​നു ര​ണ്ടു ദി​വ​സം മു​ന്പാ​ണ് സ്വ​പ്ന​യോ​ട് അ​ന​സാ​നം സം​സാ​രി​ച്ച​ത്. കേ​സ് വ​ന്ന​തി​നു​ശേ​ഷം സ്വ​പ്ന​യു​മാ​യി സം​സാ​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും ബ്രൗ​ൺ വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ മു​ൻ​ഭാ​ര്യ സ്വ​പ്ന​ക്കെ​തി​രേ മു​ൻ​പ് ന​ൽ​കി​യ ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ് വ്യാ​ജ​മാ​ണെ​ന്നും ഈ ​കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി​യെ​ന്നും ബ്രൗ​ൺ വെ​ളി​പ്പെ​ടു​ത്തി.

ത​ന്നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് സ്വ​പ്ന പ​ല​പ്പോ​ഴും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും സ്വ​പ്ന​യെ പേ​ടി​ച്ചാ​ണ് താ​ൻ നാ​ട്ടി​ലോ​ട്ടു വ​രാ​ത്ത​തെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം മൂ​ത്ത സ​ഹോ​ദ​ര​നാ​യ ബ്രൈ​റ്റ് സു​രേ​ഷ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Continue Reading

ആനുകാലികം

പാട്ടക്കാലാവധി കഴിഞ്ഞ മുഴുവൻ ഭൂമിയും സർക്കാർ ഏറ്റെടുക്കണം : ശ്രീ പുന്നല ശ്രീകുമാർ

Published

on

By

ഇരവിപേരൂർ: പാട്ടക്കാലാവധി കഴിഞ്ഞ 5 ലക്ഷം ഏക്കർ ഭൂമിയാണ് സംസ്ഥാനത്തുള്ളത്. ഫലപ്രദമായ നിയമനിർമ്മാണത്തിലൂടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ സർക്കാർ സ്വീകരിക്കേണമെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രി കുമാര്‍ പറഞ്ഞു. കെ.പി.എം.എസ് സുവർണ്ണ ജൂബിലിയുടെ ഭാഗമായുള്ള “ഹരിതം ” കാർഷിക പദ്ധതിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ഇരവിപേരൂരിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പെഷ്യൽ ഓഫീസർ എം.ജി.രാജമാണിക്യത്തിൻ്റെ 2015 ലെ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്ത് കൊണ്ടുള്ള ഹൈക്കോടതി, സുപ്രീം കോടതി നിർദ്ദേശങ്ങളെ തുടർന്നാണ് ഭൂമിക്ക് വേണ്ടി പാലാ മുൻസിഫ് കോടതിയിൽ കളക്ടർ ഹർജി ഫയൽ ചെയ്തിട്ടുള്ളത്.നിയമ വിരുദ്ധമായി ക്രയവിക്രയം നടത്തിയിട്ടുള്ളവർ ഏറ്റെടുക്കൽ പ്രക്രിയയെ കോടതി വ്യവഹാരങ്ങളിലൂടെ ഇപ്പോഴും തടസ്സപ്പെടുത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുവള്ളി എസ്റ്റേറ്റ് കോടതിയിൽ പണം കെട്ടി വച്ച് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം ഉടമസ്ഥാവകാശവാദത്തെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Updates

കേരളം21 mins ago

സംസ്ഥാനത്ത് എടിഎം ഉപയോഗത്തിലൂടെ രണ്ട് പേർക്ക് കോവിഡ്

കേരളത്തില്‍ രണ്ട് പേര്‍ക്ക് കോവിഡ് ബാധിച്ചത് എടിഎം വഴിയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എടിഎം ഉപയോഗിച്ചവർക്കാണ് കോവിഡ് ബാധിച്ചത്. രോഗ ഉറവിടം അറിയാതിരുന്ന...

കേരളം1 hour ago

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്: സംഘർഷം: പ്രതിഷേധം

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്നും പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം. വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്...

നാഷണൽ2 hours ago

അംബേദ്ക്കറുടെ വീടിനുനേരേ ആക്രമണം: എസ്ഡിപിഐ അപലപിച്ചു

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ വീടിനു നേരേ നടന്ന ആക്രമണത്തെ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ് ശക്തമായി...

കേരളം2 hours ago

പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘനം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി

പൂന്തുറയിൽ ചെരിയ മുട്ടത്ത് ലോക്ഡൗൺ ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി. ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൗകര്യങ്ങൾ നൽകിയില്ലെന്നാരോപിച്ചാണ് ഇവരുടെ പ്രതിഷേധം. പ്രദേശത്ത് പാചകവാതകം ഉൾപ്പെടെ അവശ്യ വസ്തുക്കൾ കിട്ടുന്നില്ലെന്നും...

കേരളം3 hours ago

യൂത്ത് ലീഗ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു....

കേരളം15 hours ago

സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അരിയും ഒമ്പതിന പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ...

നാഷണൽ15 hours ago

ഡോ. അംബേദ്കറുടെ വീട്ടിൽ ആക്രമണം: ഒരാൾ അറസ്റ്റിലായി

മുംബൈ: ഡോ. ബി ആർ അംബേദ്കറുടെ വസതിയായ രാജ് ഗൃഹ ആക്രമിച്ച് നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് സിസിടിവി ക്യാമറയിൽ പതിഞ്ഞ...

കേരളം16 hours ago

കോവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടം, നല്ലതോതിൽ ആശങ്ക വേണം- മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നതെന്നും നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ളസ്റ്ററുകൾ...

മൂവി17 hours ago

വിനായകനെ നായകനാക്കി ലീലയുടെ ‘കരിന്തണ്ടന്‍’ വരുന്നു

പ്രതിസന്ധികള്‍ മറികടന്ന് വിനായകനെ നായകനാക്കിയുള്ള കരിന്തണ്ടന്‍ സിനിമയുടെ ജോലികള്‍ ആരംഭിച്ചതായി സംവിധായിക ലീല സിനിമയുടെ റിഹേഴ്സല്‍ ചിത്രീകരിക്കണ ദൃശ്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നാല്...

പൊളിറ്റിക്സ്‌18 hours ago

നെറികേട് കാണിച്ച്​ പുറത്താക്കാമെന്ന്​ കരുതരുത്​ -മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ആൾ ഒഴിയണമെന്ന്​ പ്രതിപക്ഷത്തിന്​ ആഗ്രഹിക്കാമെന്നും അത്​ സ്വാഭാവികം മാത്രമാണെന്നും പിണറായി വിജയൻ. എന്നാൽ അതിനായി നെറികേട് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതിന്​ ശരിയായ...

Trending