Connect with us

ആനുകാലികം

ജൂലൈ അഞ്ചിന് മുന്‍പ് പാഠപുസ്തകങ്ങള്‍ എത്തും പാഠപുസ്തക വിതരണത്തിന് ഒരു കൈ സഹായവുമായി കുടുംബശ്രീയും

Published

on

ജില്ലയിലെ പാഠപുസ്തക വിതരണത്തിലും  ശ്രദ്ധേയ സാന്നിധ്യമാവുകയാണ് കുടുംബശ്രീ വനിതകള്‍. ഒന്നാം ക്ലാസ് മുതല്‍ ഹൈസ്‌കൂള്‍ തലംവരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള  പാഠപുസ്തകങ്ങള്‍ തരംതിരിച്ച് സ്‌കൂള്‍ സൊസൈറ്റികളില്‍  എത്തിക്കുന്നതിന്റെ തിരക്കിലാണ് ഈ പെണ്‍ കൂട്ടായ്മ.

ജില്ലയില്‍ 21 ലക്ഷം പാഠപുസ്തകങ്ങളാണ് വിതരണത്തിനൊരുങ്ങുന്നത്. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍  സൊസൈറ്റിയില്‍(കെ ബി പി എസ്) അച്ചടിക്കുന്ന പുസ്തകങ്ങളാണ് എല്ലാ ജില്ലകളിലുമുള്ള ടെക്സ്റ്റ് ബുക്ക് ഡിപ്പോകളിലേക്കും  എത്തുന്നത്. ഇത്തരത്തില്‍ എത്തുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് തരംതിരിച്ചു നല്‍കുന്ന ജോലിയാണ് കുടുംബശ്രീ വനിതകള്‍ ഏറ്റെടുത്തിരിക്കുന്നത്. പാഠപുസ്തക വിതരണം നിശ്ചിത സമയത്ത് തന്നെ പൂര്‍ത്തികരിക്കുന്നതിന്  വേണ്ടിയാണ് കെ ബി പി എസ് കുടുംബശ്രീയെ സമീപിച്ചത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതിനാല്‍ എത്രയും വേഗം പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കുന്നതിനായി കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂളില്‍ മറ്റൊരു വിതരണകേന്ദ്രം കൂടി ആരംഭിച്ചിട്ടുണ്ട്. ഒന്നു മുതല്‍ ഏഴുവരെയുള്ള പാഠപുസ്തകങ്ങള്‍ ടെക്സ്റ്റ് ബുക്ക് ഡിപ്പോയിലും ഹൈസ്‌കൂള്‍ തലത്തിലെ പുസ്തകങ്ങള്‍ സെന്റ് അലോഷ്യസ് സ്‌കൂളിലുമാണ് തരംതിരിക്കുന്നത്. 12 എ ഇ ഒ മാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  292 സൊസൈറ്റികളിലേക്കാണ് പാഠപുസ്തകങ്ങള്‍ എത്തിക്കേണ്ടത്. രണ്ട് സൂപ്പര്‍വൈസര്‍ അടക്കം 30 പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകള്‍ ആയിട്ടാണ്  പുസ്തകം തരംതിരിക്കുന്നതും വാഹനങ്ങളില്‍ കയറ്റി  ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക്  എത്തിക്കുന്നതും. ഈ ഗ്രൂപ്പില്‍  വനിതകളുടെ സഹായത്തിനായി എട്ട് പുരുഷ•ാരുമുണ്ട്.

പാഠപുസ്തകങ്ങള്‍ തരംതിരിക്കുന്നതിന് ജില്ലയില്‍ രണ്ട് കേന്ദ്രം തുടങ്ങിയതോടെ   ജൂലൈ അഞ്ചിന് മുന്‍പ്  തന്നെ ജില്ലയിലെ എല്ലാ സ്‌കൂള്‍ സൊസൈറ്റികളിലേക്കും പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്ന് കൊല്ലം ഡി ഡി ഇ സുബിന്‍ പോള്‍ പറഞ്ഞു. അവധി ദിവസങ്ങളിലും വിശ്രമം ഇല്ലാതെ തരംതിരിക്കല്‍ ജോലി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൃത്യതയോടെയും കാര്യക്ഷമതയോടും കൂടി  ജോലി തീര്‍ക്കുമെന്ന ഉറപ്പിലും വിശ്വാസത്തിലുമാണ്  തരംതിരിക്കല്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിച്ചതെന്നും അതിനാല്‍ പറഞ്ഞ സമയത്ത് തന്നെ ജോലി തീര്‍ക്കുമെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ ജി സന്തോഷ് പറഞ്ഞു.

ആനുകാലികം

ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം

Published

on

By

ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് രണ്ടാം വാരത്തോടെ നിർത്തിവെച്ച ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റുകൾ അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുനരാരംഭിക്കാൻ തീരുമാനമായി. അപേക്ഷകർക്ക് parivaahan.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിച്ച് അവരവരുടെ സ്ഥലങ്ങളിലിരുന്ന് ടെസ്റ്റിൽ പങ്കെടുക്കാം.

അപേക്ഷിക്കുമ്പോൾ ആവശ്യമായ മെഡിക്കൽ, കാഴ്ച പരിശോധന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ വയസ്സ്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന രേഖകളും അപ്ലോഡ് ചെയ്യണം. ഓൺലൈൻ ടെസ്റ്റിനായി അപേക്ഷിക്കുമ്പോൾ അപേക്ഷകന് സൗകര്യപ്രദമായ ദിവസവും തിരഞ്ഞെടുക്കാം. ടെസ്റ്റിനായി അനുവദിച്ച 30 മിനിറ്റ് സമയത്തിനുള്ളിൽ 50 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യത്തിൽ 30 ശരിയുത്തരങ്ങളാണ് നൽകേണ്ടത്.

പാസായവർക്ക് സാരഥി സോഫ്റ്റ് വെയറിലൂടെ ലേണേഴ്സ് ലൈസൻസ് ഡൗൺലോഡ് ചെയ്തെടുക്കാം. ലേണേഴ്സ് പരീക്ഷയിൽ പരാജയപ്പെടുന്ന പക്ഷം ഓൺലൈനിലൂടെ റീ ടെസ്റ്റിനുള്ള ഫീസ് അടച്ച് മറ്റൊരു പരീക്ഷാ ദിവസം തിരഞ്ഞെടുക്കാം. പരീക്ഷാ സഹായി mvd.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Continue Reading

ആനുകാലികം

കോവിഡ് 19 സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ

Published

on

By

കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ഗവ. സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകർക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തി.

ഔദ്യോഗികാവശ്യങ്ങൾക്ക് വരുന്ന സന്ദർശകർ ആവശ്യമായ രേഖകൾ കാണിച്ചാൽ മാത്രം പ്രവേശനം അനുവദിക്കും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയോ സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥരുടേയോ ലിഖിതമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലേ മറ്റുളളവർക്ക് പ്രവേശനം അനുവദിക്കുകയുളളൂ. സന്ദർശകരുടെ പേരുവിവരങ്ങൾ പ്രവേശന കവാടത്തിൽ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.ഇതിനാവശ്യമായ ക്രമീകരണം ചീഫ് സെക്യൂരിറ്റി ഓഫീസർ ഏർപ്പെടുത്തും. സെക്രട്ടേറിയറ്റ് കാമ്പസിനുളളിൽ എല്ലാ ജീവനക്കാരും മുഖാവരണം ധരിക്കണം. ജീവനക്കാർ കാമ്പസിനുളളിൽ സാമൂഹിക അകലം പാലിക്കണം.

കാമ്പസിനുളളിൽ ജീവനക്കാർ അവരവരുടെ സെക്ഷനുകളിൽ മാത്രം ഒതുങ്ങി ജോലി നിർവ്വഹിക്കണം. അനാവശ്യമായി മറ്റു വകുപ്പുകളിൽ സന്ദർശിക്കുന്നത് കർശനമായി ഒഴിവാക്കണം. ജീവനക്കാർ കാമ്പസിൽ നിന്നും പുറത്തു പോകുന്നതും സാമൂഹ്യ കൂട്ടായ്മകളിൽ പങ്കെടുക്കാൻ ഒരുമിച്ച് യാത്രചെയ്യുന്നതും അനുവദിക്കില്ല.

ഔദ്യോഗിക യോഗങ്ങൾ അത്യാവശ്യ സന്ദർഭങ്ങളിൽ പരിമിതമായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി കൂടണം. കഴിയുന്നതും ഇതിനായി ഓൺലൈനായി പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണം. ഇന്റർവ്യൂകൾ, ഔദ്യോഗിക ഹിയറിങ്ങുകൾ തുടങ്ങിയവ നടത്തുന്നതിന് വീഡിയോകോൾ അടക്കമുളള ഓൺലൈൻ/വെർച്വൽ സംവിധാനങ്ങൾ ഉപയോഗിക്കണം.

ഔദ്യോഗിക യോഗങ്ങളിൽ ചായ, ലഘുഭക്ഷണം എന്നിവയുടെ വിതരണം ഒഴിവാക്കണം. മുഖ്യമന്ത്രി, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അടുത്ത് ഇടപഴകേണ്ടി വരുന്ന ജീവനക്കാർ പൊതുഗതാഗത സംവിധാനം കഴിയുന്നതും ഒഴിവാക്കി സ്വകാര്യവാഹനങ്ങളിൽ ഓഫീസിൽ എത്തണം.സർവ്വീസ് സംഘടനകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുളള പ്രവർത്തനങ്ങൾ മാത്രമേ നടത്താവൂ. ഫിസിക്കൽ ഫയൽ പരമാവധി ഒഴിവാക്കി ഇ-ഫയൽ ഉപയോഗിക്കണം.

ലിഫ്റ്റിൽ ഓപ്പറേറ്റർ അടക്കം ഒരു സമയത്ത് നാലുപേരിൽ കൂടുതൽ പാടില്ല. ലിഫ്റ്റുകൾ, കൈവരികൾ, വാഷ്‌റൂം, വാതിൽ പിടികൾ എന്നിവ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കാൻ ഹൗസ് കീപ്പിംഗ് വകുപ്പ് പ്രത്യേകം ശ്രദ്ധ ചെലുത്തണം. ജീവനക്കാർ കോവണിപ്പടി ഉപയോഗിക്കുമ്പോൾ കൈവരിയിൽ സ്പർശിക്കരുത്.

എല്ലാ വാഷ്‌ബേസിനുകളിലും വാഷ്‌റൂമുകളിലും സോപ്പിന്റെ ലഭ്യത ഉറപ്പാക്കാനും ഇടയിക്കിടെ അണുവിമുക്തമാക്കാനും ഹൗസ്‌കീപ്പിംഗ് വകുപ്പ് ശ്രദ്ധിക്കണം. അവരവർ ഇരിക്കുന്ന സ്ഥലവും പരിസരവും സാനിറ്റൈസർ ഉപയോഗിച്ച് സ്വയം അണുവിമുക്തമാക്കുവാൻ എല്ലാ ജീവനക്കാരും അതീവ ശ്രദ്ധ ചെലുത്തണമെന്നും സർക്കലറിൽ പറയുന്നു

Continue Reading

ആനുകാലികം

സമ്പർക്കത്തിലൂടെ രോഗം കൂടുന്നു; എറണാകുളം ഭീതിയില്‍

Published

on

By

എറണാകുളം മാര്‍ക്കറ്റിലും ചെല്ലാനത്തും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാവുകയാണ്. ചെല്ലാനം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെല്ലാനം ഹാര്‍ബറും ഇവിടുത്തെ സ്വകാര്യ ആശുപത്രിയും അടച്ചു. രോഗി ചികില്‍സതേടിയെത്തിയ

ജില്ലാ ആശുപത്രിയില്‍ ഇവരുമായി ഇടപഴകിയ 75 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. രോഗികളും ജീവനക്കാരുമടക്കം 93 പേരാണ് ജില്ലാ ആശുപത്രിയില്‍ ഇവര്‍ കഴിഞ്ഞ വാര്‍ഡിലുണ്ടായിരുന്നത്. ഇവരുടെ എല്ലാം ആന്‍റിജന്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണ്. രോഗം സ്ഥിരീകരിച്ച സ്ത്രീ താമസിക്കുന്ന

ചെല്ലാനം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡും, ചെല്ലാനം ഹാര്ബര് ഉള്‍പ്പെടുന്ന പതിനാറാം വാര്‍ഡുമാണ് കണ്ടെയ്ന്‍മെന്‍റ് സോണ്‍. ചെല്ലാനത്ത് നിന്നുള്ളവര്‍ കടലില്‍ പോകുന്നതിനും വിലക്കുണ്ട്. കോവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് അടച്ചിട്ട എറണാകുളം മാര്‍ക്കറ്റ് തുറക്കുന്ന

കാര്യത്തില്‍ തീരുമാനമായിട്ടില്ല. തിരുവനന്തപുരത്തേതിനും പൊന്നാനിയിലേതിനും സമാനമായ തരത്തില്‍ ഗൗരവതരമാണ് എറണാകുളത്തെയും സ്ഥിതിവിശേഷമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

Continue Reading

Updates

കേരളം1 hour ago

സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ

തിരുവനന്തപുരം: സ്വർണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. കേരള ഗവർണറുടെ ഔദ്യോഗിക...

കേരളം2 hours ago

സ്വപ്ന സുരേഷിന്‍റെ നിയമനം താൻ അറിഞ്ഞല്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഫോൺ ചെയ്തുവെന്ന ആരോപണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം...

കേരളം3 hours ago

സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ്​ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തിൻെറ മുഖ്യ ആസൂത്രക സ്വപ്​ന സുരേഷാണെന്ന...

പൊളിറ്റിക്സ്‌3 hours ago

കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി

പാല: കേരളത്തിൽ യുഡിഎഫിൽ നിന്നു പുറത്തായെങ്കിലും കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി. കേരളത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് ഇപ്പോഴത്തെ...

കേരളം4 hours ago

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

കേരളം4 hours ago

രാഷ്ട്രീയധികാര വര്‍ഗത്തെ എങ്ങനെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്താം എന്ന് കാണിച്ച് തന്ന നേതാവ്; പുന്നല ശ്രികുമാറിന് ഇന്ന് പിറന്നാൾ

ആഘോഷങ്ങളില്ലാതെ കേരള പുലയര്‍ മഹ സഭ സംസ്ഥാന സെക്രട്ടറി പുന്നല ശ്രികൂമാറിന് ഇന്ന് പിറന്നാൾ. മാസങ്ങളായി കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ടെങ്കിലും കെ.പി.എം.എസ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്...

സ്പോർട്ട്സ്‌9 hours ago

അന്ന് കരഞ്ഞ് കളം വിട്ടു ഇന്ന് ലോഗോ പതിച്ച് പ്രതിഷേധം

ലണ്ടന്‍:കറുത്തവര്‍ഗക്കാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌ തന്റെ മുടിയില്‍ ലോഗോ പതിപ്പിച്ച്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച്‌ താരം പോള്‍ പോഗ്‌ബ. എ.എഫ്‌.സി. ബോണ്‍മൗത്തിനെതിരായ...

കേരളം9 hours ago

ഒബിസി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും വ്യാജം തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കും

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം ആസിഫിനെതിരെ...

മൂവി9 hours ago

ഡബ്ല്യു സി സിക്ക് എതിരെ ഗുരുതര ആരോപണവുമായി വിധു വിന്‍സെന്റ്

കൊച്ചി: മലയാള സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും പുറത്തു പോകുന്നതായി മാധ്യമപ്രവര്‍ത്തകയും സംവിധായികയുമായ വിധു വിന്‍സെന്റ്. അറിയിച്ചിരുന്നു. ‘വ്യക്തിപരവും രാഷ്ട്രീയവുമായ...

കേരളം12 hours ago

കലക്‌ടർ തിരക്കിലാണ് കോവിഡ് കാലത്ത് കുഞ്ഞ് ജനിച്ചിട്ട് നേരിട്ട് കണ്ടത് ഒരിക്കല്‍ മാത്രം

കൊച്ചി: കോവിഡ്-19 സമൂഹവ്യാപനത്തിലേക്ക് കടക്കുമോ എന്ന ആശങ്കയിലാണ് എറണാകുളം ജില്ല. കലക്‌ടർ എസ്.സുഹാസിന്റെ നേതൃത്വത്തിൽ വിശ്രമമില്ലാത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയും...

Trending