Connect with us

പൊളിറ്റിക്സ്‌

സിപിഐഎമ്മിന്റെ ഓണ്‍ലൈന്‍ പഠന ക്ലാസിന് തുടക്കമായി

Published

on

തിരുവനന്തപുപരം: സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ പ്രതിവാര ഓണ്‍ലൈന്‍ പഠന ക്ലാസിന് തുടക്കമായി. മാര്‍ക്സിസത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ ക്ലാസ് എടുത്ത് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പഠനപരിപാടി ഉദ്ഘാടനംചെയ്തു.പാര്‍ടി കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ ആമുഖപ്രഭാഷണം നടത്തി.

സംസ്ഥാനത്തെ ഏഴ് ലക്ഷത്തോളം വരുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും വേണ്ടിയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ പ്രതിവാര ഓണ്‍ലൈന്‍ പഠന ക്ലാസ്. ‘മാര്‍ക്സിസത്തിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയം അവതരിപ്പിച്ച് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പഠനപരിപാടി ഉദ്ഘാടനംചെയ്തു.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ നയസമീപനങ്ങളെയും പ്രവര്‍ത്തനത്തെയും നയിക്കുന്ന മാര്‍ക്സിസം വികസിക്കുന്ന സാമൂഹ്യശാസ്ത്രമാണെന്നും അതിലുള്ള അറിവ് നിരന്തരം വികസിപ്പിക്കേണ്ടതുണ്ടെന്നും എസ്ആര്‍പി പറഞ്ഞു.

ഓഗസ്റ്റ് 15വരെ 8 ആഴ്ചകളിലായിട്ടാണ് ക്ലാസ് നടക്കുക. മാര്‍ക്‌സിസവും ലെനിനിസവും അതിന്റെ ഇന്ത്യന്‍ സാഹചര്യത്തിലെ പ്രയോഗവും പാര്‍ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമൊപ്പം സമൂഹത്തിനാകെ മനസിലാക്കാനുള്ള അവസരമാണ് ക്ലാസുകള്‍.

എല്ലാ ശനിയാഴ്ചയും വൈകിട്ട് 7.30 മുതല്‍ ഒരുമണിക്കൂറാണ് ക്ലാസ് നടത്തുക. പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലുമാണ് ക്ലാസ് സംപ്രേഷണം ചെയ്യുന്നത്.

പൊളിറ്റിക്സ്‌

നെറികേട് കാണിച്ച്​ പുറത്താക്കാമെന്ന്​ കരുതരുത്​ -മുഖ്യമന്ത്രി

Published

on

By

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ആൾ ഒഴിയണമെന്ന്​ പ്രതിപക്ഷത്തിന്​ ആഗ്രഹിക്കാമെന്നും അത്​ സ്വാഭാവികം മാത്രമാണെന്നും പിണറായി വിജയൻ.

എന്നാൽ അതിനായി നെറികേട് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതിന്​ ശരിയായ മാർഗങ്ങളാണ്​ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ എടുത്തു നടപടികളിലെ ശരിതെറ്റുകൾ ചൂണ്ടികാണിക്കാം. അത്​ ജനങ്ങളോട്​ വിശദീകരിക്കാം. അങ്ങനെ ശരിയായ രാഷ്​ട്രീയ മത്സരമാണ്​ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഭാവനയിൽ ഒരു കാര്യം കെട്ടി ചമച്ച്​, അതിലൂടെ ആരോപണങ്ങൾ ഉന്നയിച്ച്​ തന്നെ പുറത്താക്കാമെന്നും ആരും കരുതേണ്ടെന്നും അതിന്​ കീഴടങ്ങാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിവ്​ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Continue Reading

പൊളിറ്റിക്സ്‌

സ്വർണക്കടത്തിലെ ഓഫീസ് ബന്ധം: ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം – വെൽഫെയർ പാർട്ടി

Published

on

By

തിരുവനന്തപുരം:സ്വർണക്കടത്തിലെ ഓഫീസ് ബന്ധം: ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണംമെന്ന് വെൽഫെയർ പാർട്ടി.

ഡിപ്ലോമാറ്റിക് പാഴ്സൽ വഴി സ്വർണ്ണം കടത്തിയ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും IT സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കരനെ മാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തുറന്ന് സമ്മതിക്കലാണ്. മുഖ്യസൂത്രധാരയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഭരിക്കുന്ന ഐ.ടി വകുപ്പിൽ നിയമനം നേടിയത് സർക്കാരുമായി ബന്ധപ്പെട്ട ഉന്നത ബന്ധം ഉപയോഗിച്ചാണ്.

കള്ളകടത്ത് സംഘങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടത്തിലെ ഉന്നതൻമാരും ഉൾകൊള്ളുന്ന അവിശുദ്ധ സഖ്യമാണ് സ്വർണക്കടത്ത് കേസിലൂടെ വെളിവായിരിക്കുന്നത്. കളളക്കടത്ത് സംഘാംഗം തന്നെ മുഖ്യമന്ത്രിയുടെ വകുപ്പിൽ ജീവനക്കാരിയായത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. ഇത്തരം ഒരു സ്ഥിതി മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.

നിരവധി അന്താരാഷ്ട്ര കൺസൽട്ടൻസികളുമായി കോവിഡ് കാലം മറയാക്കി ഐ.ടി വകുപ്പ് കരാറുകളിലേർപ്പെട്ടിട്ടുണ്ട്. സ്പ്രിംഗ്ലര്‍ വിഷയത്തിലും ഇതേ സെക്രട്ടറി തന്നെയായിരുന്നു ഇടനിലക്കാരൻ. പത്രസമ്മേളനത്തിനും ഘടകകക്ഷി നേതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും ഇദ്ദേഹത്തെയാണ് മുഖ്യമന്ത്രി നിയോഗിച്ചിരുന്നത്. കള്ളക്കടത്തിൽ സൂത്രധാരകയായ വ്യക്തിക്ക് ഐ.ടി സെക്രട്ടറിയുമായുള്ള ബന്ധം സംശയാസ്പദമാണ്.

തട്ടിപ്പ് കേസിൽ പ്രതിയായ ആൾ ഉന്നത തസ്ഥികയിൽ നിയമനം നേടിയത് ഈ ബന്ധങ്ങളിലൂടെയാണ്. ഇതൊന്നും മുഖ്യമന്ത്രിക്ക് അറിയില്ലെങ്കിൽ പിന്നെന്തിനാണ് അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത്. തന്റെ നിയന്ത്രണത്തിലുള്ള വകുപ്പിൽ നടന്ന ക്രിമിനൽ ഗൂഢാലോചനയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായി വിജയന് ഒഴിഞ്ഞ് മാറാനാവില്ല. ഇത്തരം ആരോപണങ്ങൾ ഉയർന്ന മുൻ ഘട്ടങ്ങളിൽ സ്വീകരിച്ച നിലപാടിന്റെ ഭാഗമായി പിണറായിയോട് രാജി വെക്കാൻ സി.പി.എം ദേശീയ നേതൃത്വം ആവശ്യപ്പെടണം. കോൺസുലേറ്റിനെ മറയാക്കി ഡിപ്ലോമാറ്റിക് പാഴ്സൽ വഴിയുള്ള സ്വർണ്ണക്കള്ളക്കടത്ത് അന്താരാഷ്ട്ര മാനങ്ങളുള്ള ക്രിമിനൽ പ്രവർത്തനമാണ്.

കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളിൽ സ്വാധീനമുള്ളവർ ഈ അച്ചുതണ്ടിന്റെ ഭാഗമായുണ്ടാകും. കേരള പോലീസിന്റെ പരിധിയിൽ നിൽക്കുന്ന വിഷയമല്ല ഇത്. അതുകൊണ്ട് കേന്ദ്ര ഏജൻസിയായ CBI യുടെ നേതൃത്വത്തിൽ സുതാര്യമായ അന്വേഷണം അനിവാര്യമാണ്. മുഖ്യമന്ത്രി രാജിവെയ്ക്കണെമെന്നും സ്വർണ്ണക്കടത്ത് കേസ് CBI അന്വേഷിക്കണം എന്നാവശ്യപ്പെട്ടും പഞ്ചായത്ത് തലങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

Continue Reading

പൊളിറ്റിക്സ്‌

സ്വർണക്കടത്ത്: ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ജോസ് കെ മാണി

Published

on

By

കോട്ടയം: സ്വർണക്കടത്ത് കേസിൽ ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ജോസ് കെ മാണി. കുറ്റക്കാരെ സംരക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണക്കടത്തില്‍ മുഖ്യമന്ത്രിയെയോ സർക്കാരിനെയോ വിമര്‍ശിക്കാതെയാണ് ജോസ് കെ മാണി പരാമർശം നടത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം അടക്കം സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോളാണ് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താതെയുള്ള ജോസ് കെ മാണിയുടെ പ്രതികരണം.

സ്വർണക്കടത്ത് ഗൗരവമേറയ കേസാണെന്ന് പറയുന്ന ജോസ് കെ മാണി വലിയ മാഫിയ സംഘം ഇതിന് പിറകിലുണ്ടെന്നും ആരോപിച്ചു. മുമ്പും ഇതുപോലെ കേസുണ്ടായോയെന്ന് അന്വേഷിക്കണം. അടിവേര് മുറിക്കുന്ന അന്വേഷം വേണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് താഴെത്തട്ടില്‍ അനൗദ്യോഗികമായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നെങ്കിലും സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ ഇടതുമുന്നണി സഹകരണത്തിനുള്ള ചര്‍ച്ചകള്‍ ജോസ് പക്ഷം താത്ക്കാലികമായി നിര്‍ത്തിയിരുന്നു. സ്വർണക്കടത്ത് വിവാദം സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ എല്ലാ ചര്‍ച്ചകളും നിര്‍ത്തിവയ്‌ക്കാനാണ് ജോസ് പക്ഷത്തിന്‍റെ തീരുമാനം. ഇപ്പോഴത്തെ ഇടത് സഹകരണം പ്രതികൂലമാകുമെന്നാണ് ജോസ് പക്ഷം വിലയിരുത്തുന്നത്.

Continue Reading

Updates

കേരളം60 mins ago

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്: സംഘർഷം: പ്രതിഷേധം

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്നും പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം. വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്...

നാഷണൽ2 hours ago

അംബേദ്ക്കറുടെ വീടിനുനേരേ ആക്രമണം: എസ്ഡിപിഐ അപലപിച്ചു

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ വീടിനു നേരേ നടന്ന ആക്രമണത്തെ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ് ശക്തമായി...

കേരളം2 hours ago

പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘനം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി

പൂന്തുറയിൽ ചെരിയ മുട്ടത്ത് ലോക്ഡൗൺ ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി. ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൗകര്യങ്ങൾ നൽകിയില്ലെന്നാരോപിച്ചാണ് ഇവരുടെ പ്രതിഷേധം. പ്രദേശത്ത് പാചകവാതകം ഉൾപ്പെടെ അവശ്യ വസ്തുക്കൾ കിട്ടുന്നില്ലെന്നും...

കേരളം3 hours ago

യൂത്ത് ലീഗ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു....

കേരളം14 hours ago

സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അരിയും ഒമ്പതിന പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ...

നാഷണൽ15 hours ago

ഡോ. അംബേദ്കറുടെ വീട്ടിൽ ആക്രമണം: ഒരാൾ അറസ്റ്റിലായി

മുംബൈ: ഡോ. ബി ആർ അംബേദ്കറുടെ വസതിയായ രാജ് ഗൃഹ ആക്രമിച്ച് നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് സിസിടിവി ക്യാമറയിൽ പതിഞ്ഞ...

കേരളം16 hours ago

കോവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടം, നല്ലതോതിൽ ആശങ്ക വേണം- മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നതെന്നും നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ളസ്റ്ററുകൾ...

മൂവി16 hours ago

വിനായകനെ നായകനാക്കി ലീലയുടെ ‘കരിന്തണ്ടന്‍’ വരുന്നു

പ്രതിസന്ധികള്‍ മറികടന്ന് വിനായകനെ നായകനാക്കിയുള്ള കരിന്തണ്ടന്‍ സിനിമയുടെ ജോലികള്‍ ആരംഭിച്ചതായി സംവിധായിക ലീല സിനിമയുടെ റിഹേഴ്സല്‍ ചിത്രീകരിക്കണ ദൃശ്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നാല്...

പൊളിറ്റിക്സ്‌17 hours ago

നെറികേട് കാണിച്ച്​ പുറത്താക്കാമെന്ന്​ കരുതരുത്​ -മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ആൾ ഒഴിയണമെന്ന്​ പ്രതിപക്ഷത്തിന്​ ആഗ്രഹിക്കാമെന്നും അത്​ സ്വാഭാവികം മാത്രമാണെന്നും പിണറായി വിജയൻ. എന്നാൽ അതിനായി നെറികേട് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതിന്​ ശരിയായ...

നാഷണൽ17 hours ago

യു.പി പോലീസ് ‘തട്ടിക്കൊണ്ടു പോയ’ ഷർജീൽ ഉസ്മാനിയെ ഉടൻ വിട്ടയക്കണം – വെൽഫെയർ പാർട്ടി

തിരുവനന്തപുരം:യു.പി പോലീസ് ‘തട്ടിക്കൊണ്ടു പോയ’ ഷർജീൽ ഉസ്മാനിയെ ഉടൻ വിട്ടയക്കണം – വെൽഫെയർ പാർട്ടി. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാവ് ഫ്രെറ്റേണിറ്റി മൂവ്മെന്റ് ദേശീയ...

Trending