Connect with us

നാഷണൽ

രാജ്യത്ത് ഇന്ധന വില കുതിക്കുന്നു.23 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ വർധിച്ചു

Published

on

പെട്രോളിന് ഇന്ന് 5 പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ 22 ദിവസത്തിനിടെ ഡീസലിന് 10 രൂപ 43 പൈസയാണ് കൂടിയത്. പെട്രോളിന് 9 രൂപ 23 പൈസയും വർധിച്ചു. ഇതോടെ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് കൊച്ചിയിൽ 80 രൂപ 59 പൈസയായി. ഡീസലിന് 76 രൂപ 23 പൈസയായി.

ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 80 രൂപ 69 പൈസയും ഡീസലിന് 76 രൂപ 33 പൈസയും നൽകണം. കഴിഞ്ഞ ദിവസം പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ മൂന്നാഴ്ചയ്ക്കിടെ പെട്രോളിന് 9.22 രൂപയും ഡീസലിന് 10.57 രൂപയുമാണ് വർധിച്ചത്. ഡൽഹിയിൽ ഡീസൽ വില പെട്രോളിനെ മറികടന്നിരുന്നു. ഒരു ദിവസം ഒഴികെ 19 ദിവസവും പെട്രോൾ വില വർധിപ്പിച്ചിരുന്നു. ഡീസൽ വില കഴിഞ്ഞ 21 ദിവസവും വർധിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വർധനവിന് ഇടയാക്കിയത്.

നാഷണൽ

മോദിയുടെ സന്ദര്‍ശനത്തിനായി ചികില്‍സാകേന്ദ്രം ഒരുക്കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്: സൈന്യം

Published

on

By

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൽവാൻ സംഘർഷത്തിൽ പരുക്കേറ്റ സൈനികരെ കണ്ടത് അവർ ചികിൽസയിലുള്ള ലേയിലെ സൈനിക ആശുപത്രിയിൽവച്ചു തന്നെയെന്ന് സൈന്യം. പ്രധാനമന്ത്രി സൈനികരെ സന്ദർശിച്ചതിനെക്കുറിച്ച് മോശം പ്രചാരണം നടക്കുന്നതായും സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. മോദിയുടെ സന്ദർശനത്തിനും ചിത്രങ്ങളെടുക്കാനുമായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയെന്ന് സമൂഹമാധ്യമങ്ങളിൽ ആക്ഷേപമുയർന്നിരുന്നു.

കോവിഡ് സാഹചര്യത്തില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്താണ് പരിക്കേറ്റ സൈനികര്‍ക്ക് ചികിത്സ നല്‍കുന്നത്. ലേയിലെ ജനറല്‍ ആശുപത്രി കോംപ്ലക്സിന്റെ ഭാഗമാണിത്. ആശുപത്രിയിലെ ചില വാര്‍ഡുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഐസലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയിരുന്നു. അതുകൊണ്ടാണ് പരിശീലനഹാളായി ഉപയോഗിച്ചിരുന്ന കേന്ദ്രം സൈനികരുടെ ചികിത്സയ്ക്കായി പ്രത്യേകമായി സജ്ജീകരിച്ചതെന്നും കരസേന വിശദീകരിച്ചു.

വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ലഡാക്കില്‍ ചൈനീസ് അതിര്‍ത്തിക്കു സമീപം നിമുവിലെ സൈനികപോസ്റ്റ് സന്ദര്‍ശിച്ച് സൈനികരെ അഭിസംബോധന ചെയ്തത്. പിന്നാലെ ഗാല്‍വന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ലേയില്‍ ചികിത്സിലുള്ള സൈനികരേയും സന്ദര്‍ശിച്ചു. ഈ ചികിത്സാകേന്ദ്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് കരസേന വിശദീകരണം നല്‍കിയത്.

Continue Reading

നാഷണൽ

രാജ്യം കോവിഡ് ഭീതിയില്‍: രാജ്യത്ത് 6 ലക്ഷത്തോളം പേര്‍ക്ക് കോവിഡ്

Published

on

By

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 22,771 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ 6,48,315 പേർക്ക്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഒരു ദിവസം 22,000 ത്തിൽ അധികം ​േപർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​.

442 മരണവും പുതുതായി റിപ്പോർട്ട്​ ചെയ്​തതോടെ രാജ്യത്തെ മരണസംഖ്യ 18,655 ആയി ഉയർന്നു. 3,94,227 പേർക്ക്​ ഇതുവരെ രോഗം ഭേദമായി. രാജ്യത്തെ രോഗമുക്തി നിരക്ക്​ 60.80 ശതമാനമാണ്​. നിലവിൽ രാജ്യത്ത്​ 2,35,433 പേരാണ്​ ചികിത്സയിലുള്ളതെന്നും ആരോഗ്യ​ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. തമിഴ്​നാടും ഡൽഹിയുമാണ്​ തൊട്ടുപിന്നിൽ. മഹാരാഷ്​ട്രയിൽ 1,92,990 പേർക്ക്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചു. 8376 പേരാണ്​ ഇതുവരെ മരിച്ചത്​. വെള്ളിയാഴ്​ച 198 മരണം റിപ്പോർട്ട്​ ​െചയ്​തു.

Continue Reading

നാഷണൽ

സെെനികർക്ക് ബലം പകർന്ന് പ്രധാനമന്ത്രി ലഡാക്കിൽ

Published

on

By

ശ്രീനഗര്‍: ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി ലഡാക്ക് സന്ദര്‍ശിച്ചു. ചൈനയുമായുള്ള സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിക്കുന്നത്. അപ്രതീക്ഷിതമായാണ് ഇന്ന് രാവിലെ അദ്ദേഹം അതിര്‍ത്തിയിലെത്തിയത്. ലഡാക്കിലെ സൈനിക ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

Image

രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്‌ത എല്ലാ സെെനികരെയും ഓർമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സെെന്യത്തിന്റെ ധെെര്യം ലോകത്തിനാകെ പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ നിമുവിൽ സെെന്യത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പ്രയാസമേറിയ സമയത്ത് ഇന്ത്യൻ സെെന്യം കാണിച്ച ധെെര്യം പ്രശംസനീയമെന്നും ലോകത്തിനു തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെെനികർക്ക് ബലം നൽകുന്ന തരത്തിലുള്ള വാക്കുകളാണ് പ്രധാനമന്ത്രി നിമുവിൽ പങ്കുവച്ചത്.

“ലോകത്തിനു മുഴുവനായുള്ള സന്ദേശമാണ് ഇന്ത്യയുടെ സെെന്യം നൽകിയത്. രാജ്യത്തെ സുരക്ഷിതമായി നോക്കാനുള്ള ആർജവം നിങ്ങൾക്കുണ്ടെന്ന് എല്ലാ ഭാരതീയർക്കും ഇതിൽ നിന്നു ബോധ്യപ്പെട്ടു. ലോകത്തുള്ള എന്തിനേക്കാൾ ശക്തരും ധീരരുമാണ് ഇന്ത്യൻ സെെനികർ എന്ന് ലോകത്തിനു മുഴുവൻ നിങ്ങൾ കാണിച്ചുകൊടുത്തു. രാജ്യത്തിനുവേണ്ടിയുള്ള നിങ്ങളുടെ ധെെര്യവും ആത്മസമർപ്പണവും സമാനതകളില്ലാത്തതാണ്. നിങ്ങളുടെ കരങ്ങൾ ചുറ്റുമുള്ള മലനിരകളോളം ശക്തമാണ്. ഇന്ത്യ സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നു. ചിലർ കടന്നുകയറ്റങ്ങൾക്ക് ശ്രമിക്കുന്നു. ചർച്ചകളിലൂടെ സമാധാനപരമായി കാര്യങ്ങൾ നീക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ, കടന്നുകയറ്റക്കാർക്ക് നഷ്‌ടങ്ങളുണ്ടാകുന്ന ചരിത്രമാണുള്ളത്.” മോദി പറഞ്ഞു

Image

ഗാൽവാൻ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട് ആഴ്‌ചകൾ പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക് സന്ദർശനം. അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്.

ഇന്നു അതിരാവിലെ പ്രധാനമന്ത്രി ലഡാക്കിലെത്തി. കരസേന, വ്യോമസേന, ഐടിബിപി എന്നിവരുമായി അദ്ദേഹം സംവദിച്ചു.
മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. കിഴക്കൻ ലഡാക്കിലെ 14 കോർപ്‌സ് സൈന്യവുമായി അദ്ദേഹം ചർച്ച നടത്തി. പുറമെ, അതിർത്തിയിലെ സൈനിക വിന്യാസം വിലയിരുത്തുകയും ചെയ്‌തു.

Continue Reading

Updates

കേരളം12 mins ago

കെ.എസ്.ഇ.ബി ഓഫിസുകളില്‍ നാളെ മുതൽ; എല്ലാ ജീവനക്കാരും ഹാജരാകണം

നാളെ മുതൽ കെ എസ് ഇ ബി ഓഫിസുകള്‍ പുർണമായി തുറന്നു പ്രവർത്തിക്കണമെന്നു കെ എസ് ഇ ബി സര്‍ക്കുലര്‍.ഇതിനായി വകുപ്പ്‌ പുതിയ മാർഗനിർദേശം പുറത്തിറക്കി. ഓഫീസുകൾ...

ആനുകാലികം1 hour ago

മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ് ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടത്തിയതില്‍ വ്യാപക ക്രമക്കേടെന്ന് വിവരവകാശ രേഖ

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ്.  ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടപ്പാക്കിയതില്‍ ക്രമക്കേടെന്ന് വിവരാകാശ രേഖ. 2014-19 കാലഘട്ടത്തില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട...

കേരളം3 hours ago

സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ

തിരുവനന്തപുരം: സ്വർണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. കേരള ഗവർണറുടെ ഔദ്യോഗിക...

കേരളം4 hours ago

സ്വപ്ന സുരേഷിന്‍റെ നിയമനം താൻ അറിഞ്ഞല്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഫോൺ ചെയ്തുവെന്ന ആരോപണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം...

കേരളം4 hours ago

സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ്​ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തിൻെറ മുഖ്യ ആസൂത്രക സ്വപ്​ന സുരേഷാണെന്ന...

പൊളിറ്റിക്സ്‌4 hours ago

കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി

പാല: കേരളത്തിൽ യുഡിഎഫിൽ നിന്നു പുറത്തായെങ്കിലും കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി. കേരളത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് ഇപ്പോഴത്തെ...

കേരളം5 hours ago

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

കേരളം6 hours ago

രാഷ്ട്രീയധികാര വര്‍ഗത്തെ എങ്ങനെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്താം എന്ന് കാണിച്ച് തന്ന നേതാവ്; പുന്നല ശ്രികുമാറിന് ഇന്ന് പിറന്നാൾ

ആഘോഷങ്ങളില്ലാതെ കേരള പുലയര്‍ മഹ സഭ സംസ്ഥാന സെക്രട്ടറി പുന്നല ശ്രികൂമാറിന് ഇന്ന് പിറന്നാൾ. മാസങ്ങളായി കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ടെങ്കിലും കെ.പി.എം.എസ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്...

സ്പോർട്ട്സ്‌10 hours ago

അന്ന് കരഞ്ഞ് കളം വിട്ടു ഇന്ന് ലോഗോ പതിച്ച് പ്രതിഷേധം

ലണ്ടന്‍:കറുത്തവര്‍ഗക്കാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌ തന്റെ മുടിയില്‍ ലോഗോ പതിപ്പിച്ച്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച്‌ താരം പോള്‍ പോഗ്‌ബ. എ.എഫ്‌.സി. ബോണ്‍മൗത്തിനെതിരായ...

കേരളം11 hours ago

ഒബിസി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും വ്യാജം തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കും

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം ആസിഫിനെതിരെ...

Trending