Connect with us

പൊളിറ്റിക്സ്‌

വബൻ നീക്കം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു‍ഡിഎഫിൽ നിന്ന് പുറത്താക്കി

Published

on

ജോസ്.കെ.മാണി പക്ഷത്തെ യുഡിഎഫ് പുറത്താക്കി. ജോസ് കെ മാണി പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അറിയിച്ചു. ജോസ് പക്ഷം യുഡിഎഫ് നേതൃത്വത്തെ ധിക്കരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയണമെന്ന തീരുമാനം പാലിച്ചില്ല. എല്ലാ മാന്യതയും നല്‍കിയിട്ടും ജോസ് വിഭാഗം തീരുമാനം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം തൽക്കാലം നോക്കുന്നില്ലെന്നും പല തവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കുന്നു.

കെ എം മാണിയുടെ മരണശേഷം ഉടനെത്തന്നെ കേരളാ കോൺഗ്രസിന്‍റെ അധ്യക്ഷസ്ഥാനം ആർക്ക് എന്നതിൽ വലിയ അധികാരത്തർക്കം തുടങ്ങിയിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴാകട്ടെ തമ്മിലടി അതിന്‍റെ മൂർദ്ധന്യത്തിലെത്തി. ഏറ്റവുമൊടുവിൽ വർഷങ്ങളോളം യുഡിഎഫ് കയ്യിൽ വച്ച പാലാ കയ്യിൽ നിന്ന് പോയി. ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ ജയിച്ചു. ദുർബലനായ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റു.

കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് തര്‍ക്കമാണ് ഏറ്റവുമൊടുവിൽ പൊട്ടിത്തെറിയിലെത്തിയത്. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പദവി ജോസഫ് വിഭാഗത്തിന് കൈമാറേണ്ടതായിരുന്നു. എന്നാൽ ജോസ് കെ മാണി അതിന് തയ്യാറായില്ല. യുഡിഎഫിന്‍റെ നേതൃത്വത്തിൽ പല തവണ സമവായചർച്ചകൾ നടന്നു. ഒരുമിച്ച് പോകണം എന്ന നിലപാട് യുഡിഎഫ് കൺവീനറും പ്രതിപക്ഷനേതാവും പല തവണ ജോസ് കെ മാണിയോടും പി ജെ ജോസഫിനോടും പറഞ്ഞു.

ഇതിനിടെ, പി ജെ ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്, കൊവിഡ് പ്രതിരോധത്തിൽ ഇടതുമുന്നണി സർക്കാർ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത് എന്ന അഭിപ്രായപ്രകടനം നടത്തിയത് വലിയ അഭ്യൂഹങ്ങൾക്ക് വഴി വച്ചു. ജോസഫ് പക്ഷം യുഡിഎഫ് വിടുന്നു എന്ന് അണിയറസംസാരങ്ങളുണ്ടായി. എൽഡിഎഫിലേക്ക് പോകാൻ തയ്യാറായി ജോസഫ് വിഭാഗം നിൽക്കുകയാണെന്ന ആരോപണം പല തവണ ജോസ് കെ മാണി തന്നെ നേരിട്ട് ഉന്നയിച്ചു. ഇടപെട്ട യുഡിഎഫ് നേതൃത്വം ജോസ് കെ മാണി പക്ഷത്തിന് കർശനമുന്നറിയിപ്പ് നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസഫ് പക്ഷത്തിന് കൈമാറിയേ തീരൂ. ജോസ് പക്ഷം രാജി വച്ചില്ലെങ്കിൽ ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരാൻ യുഡിഎഫ് തീരുമാനമെടുക്കും എന്ന് അറിയിച്ചിട്ട് പോലും ജോസ് പക്ഷം ഒരിഞ്ച് പിന്നോട്ട് മാറിയില്ല. ഏറ്റവുമൊടുവിൽ പി ജെ ജോസഫിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ജോസ് കെ മാണിയുമായി ഒരു വട്ടം കൂടി സംസാരിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചിരുന്നെങ്കിലും അവസാനചർച്ച കൂടി നടന്നിട്ടും ഒന്നും നടക്കാതിരുന്നതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് യുഡിഎഫ് കടന്നതെന്നാണ് സൂചന.

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടി ഒരിക്കൽക്കൂടി വഴി പിരിയുന്നു. നേരത്തേ തന്നെ പിളർന്നെങ്കിലും ഇപ്പോൾ യുഡിഎഫിൽ നിന്ന് ഔദ്യോഗികമായിത്തന്നെ പുറത്ത് പോകണ്ട സ്ഥിതി വരുമ്പോൾ ഇനിയെന്താകുമെന്നതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

പൊളിറ്റിക്സ്‌

നെറികേട് കാണിച്ച്​ പുറത്താക്കാമെന്ന്​ കരുതരുത്​ -മുഖ്യമന്ത്രി

Published

on

By

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ആൾ ഒഴിയണമെന്ന്​ പ്രതിപക്ഷത്തിന്​ ആഗ്രഹിക്കാമെന്നും അത്​ സ്വാഭാവികം മാത്രമാണെന്നും പിണറായി വിജയൻ.

എന്നാൽ അതിനായി നെറികേട് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതിന്​ ശരിയായ മാർഗങ്ങളാണ്​ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ എടുത്തു നടപടികളിലെ ശരിതെറ്റുകൾ ചൂണ്ടികാണിക്കാം. അത്​ ജനങ്ങളോട്​ വിശദീകരിക്കാം. അങ്ങനെ ശരിയായ രാഷ്​ട്രീയ മത്സരമാണ്​ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഭാവനയിൽ ഒരു കാര്യം കെട്ടി ചമച്ച്​, അതിലൂടെ ആരോപണങ്ങൾ ഉന്നയിച്ച്​ തന്നെ പുറത്താക്കാമെന്നും ആരും കരുതേണ്ടെന്നും അതിന്​ കീഴടങ്ങാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിവ്​ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Continue Reading

പൊളിറ്റിക്സ്‌

സ്വർണക്കടത്തിലെ ഓഫീസ് ബന്ധം: ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം – വെൽഫെയർ പാർട്ടി

Published

on

By

തിരുവനന്തപുരം:സ്വർണക്കടത്തിലെ ഓഫീസ് ബന്ധം: ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണംമെന്ന് വെൽഫെയർ പാർട്ടി.

ഡിപ്ലോമാറ്റിക് പാഴ്സൽ വഴി സ്വർണ്ണം കടത്തിയ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും IT സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കരനെ മാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തുറന്ന് സമ്മതിക്കലാണ്. മുഖ്യസൂത്രധാരയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഭരിക്കുന്ന ഐ.ടി വകുപ്പിൽ നിയമനം നേടിയത് സർക്കാരുമായി ബന്ധപ്പെട്ട ഉന്നത ബന്ധം ഉപയോഗിച്ചാണ്.

കള്ളകടത്ത് സംഘങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടത്തിലെ ഉന്നതൻമാരും ഉൾകൊള്ളുന്ന അവിശുദ്ധ സഖ്യമാണ് സ്വർണക്കടത്ത് കേസിലൂടെ വെളിവായിരിക്കുന്നത്. കളളക്കടത്ത് സംഘാംഗം തന്നെ മുഖ്യമന്ത്രിയുടെ വകുപ്പിൽ ജീവനക്കാരിയായത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. ഇത്തരം ഒരു സ്ഥിതി മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.

നിരവധി അന്താരാഷ്ട്ര കൺസൽട്ടൻസികളുമായി കോവിഡ് കാലം മറയാക്കി ഐ.ടി വകുപ്പ് കരാറുകളിലേർപ്പെട്ടിട്ടുണ്ട്. സ്പ്രിംഗ്ലര്‍ വിഷയത്തിലും ഇതേ സെക്രട്ടറി തന്നെയായിരുന്നു ഇടനിലക്കാരൻ. പത്രസമ്മേളനത്തിനും ഘടകകക്ഷി നേതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും ഇദ്ദേഹത്തെയാണ് മുഖ്യമന്ത്രി നിയോഗിച്ചിരുന്നത്. കള്ളക്കടത്തിൽ സൂത്രധാരകയായ വ്യക്തിക്ക് ഐ.ടി സെക്രട്ടറിയുമായുള്ള ബന്ധം സംശയാസ്പദമാണ്.

തട്ടിപ്പ് കേസിൽ പ്രതിയായ ആൾ ഉന്നത തസ്ഥികയിൽ നിയമനം നേടിയത് ഈ ബന്ധങ്ങളിലൂടെയാണ്. ഇതൊന്നും മുഖ്യമന്ത്രിക്ക് അറിയില്ലെങ്കിൽ പിന്നെന്തിനാണ് അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത്. തന്റെ നിയന്ത്രണത്തിലുള്ള വകുപ്പിൽ നടന്ന ക്രിമിനൽ ഗൂഢാലോചനയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായി വിജയന് ഒഴിഞ്ഞ് മാറാനാവില്ല. ഇത്തരം ആരോപണങ്ങൾ ഉയർന്ന മുൻ ഘട്ടങ്ങളിൽ സ്വീകരിച്ച നിലപാടിന്റെ ഭാഗമായി പിണറായിയോട് രാജി വെക്കാൻ സി.പി.എം ദേശീയ നേതൃത്വം ആവശ്യപ്പെടണം. കോൺസുലേറ്റിനെ മറയാക്കി ഡിപ്ലോമാറ്റിക് പാഴ്സൽ വഴിയുള്ള സ്വർണ്ണക്കള്ളക്കടത്ത് അന്താരാഷ്ട്ര മാനങ്ങളുള്ള ക്രിമിനൽ പ്രവർത്തനമാണ്.

കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളിൽ സ്വാധീനമുള്ളവർ ഈ അച്ചുതണ്ടിന്റെ ഭാഗമായുണ്ടാകും. കേരള പോലീസിന്റെ പരിധിയിൽ നിൽക്കുന്ന വിഷയമല്ല ഇത്. അതുകൊണ്ട് കേന്ദ്ര ഏജൻസിയായ CBI യുടെ നേതൃത്വത്തിൽ സുതാര്യമായ അന്വേഷണം അനിവാര്യമാണ്. മുഖ്യമന്ത്രി രാജിവെയ്ക്കണെമെന്നും സ്വർണ്ണക്കടത്ത് കേസ് CBI അന്വേഷിക്കണം എന്നാവശ്യപ്പെട്ടും പഞ്ചായത്ത് തലങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

Continue Reading

പൊളിറ്റിക്സ്‌

സ്വർണക്കടത്ത്: ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ജോസ് കെ മാണി

Published

on

By

കോട്ടയം: സ്വർണക്കടത്ത് കേസിൽ ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ജോസ് കെ മാണി. കുറ്റക്കാരെ സംരക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണക്കടത്തില്‍ മുഖ്യമന്ത്രിയെയോ സർക്കാരിനെയോ വിമര്‍ശിക്കാതെയാണ് ജോസ് കെ മാണി പരാമർശം നടത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം അടക്കം സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോളാണ് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താതെയുള്ള ജോസ് കെ മാണിയുടെ പ്രതികരണം.

സ്വർണക്കടത്ത് ഗൗരവമേറയ കേസാണെന്ന് പറയുന്ന ജോസ് കെ മാണി വലിയ മാഫിയ സംഘം ഇതിന് പിറകിലുണ്ടെന്നും ആരോപിച്ചു. മുമ്പും ഇതുപോലെ കേസുണ്ടായോയെന്ന് അന്വേഷിക്കണം. അടിവേര് മുറിക്കുന്ന അന്വേഷം വേണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് താഴെത്തട്ടില്‍ അനൗദ്യോഗികമായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നെങ്കിലും സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ ഇടതുമുന്നണി സഹകരണത്തിനുള്ള ചര്‍ച്ചകള്‍ ജോസ് പക്ഷം താത്ക്കാലികമായി നിര്‍ത്തിയിരുന്നു. സ്വർണക്കടത്ത് വിവാദം സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ എല്ലാ ചര്‍ച്ചകളും നിര്‍ത്തിവയ്‌ക്കാനാണ് ജോസ് പക്ഷത്തിന്‍റെ തീരുമാനം. ഇപ്പോഴത്തെ ഇടത് സഹകരണം പ്രതികൂലമാകുമെന്നാണ് ജോസ് പക്ഷം വിലയിരുത്തുന്നത്.

Continue Reading

Updates

കേരളം2 hours ago

സംസ്ഥാനത്ത് എടിഎം ഉപയോഗത്തിലൂടെ രണ്ട് പേർക്ക് കോവിഡ്

കേരളത്തില്‍ രണ്ട് പേര്‍ക്ക് കോവിഡ് ബാധിച്ചത് എടിഎം വഴിയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എടിഎം ഉപയോഗിച്ചവർക്കാണ് കോവിഡ് ബാധിച്ചത്. രോഗ ഉറവിടം അറിയാതിരുന്ന...

കേരളം3 hours ago

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്: സംഘർഷം: പ്രതിഷേധം

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്നും പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം. വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്...

നാഷണൽ3 hours ago

അംബേദ്ക്കറുടെ വീടിനുനേരേ ആക്രമണം: എസ്ഡിപിഐ അപലപിച്ചു

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ വീടിനു നേരേ നടന്ന ആക്രമണത്തെ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ് ശക്തമായി...

കേരളം4 hours ago

പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘനം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി

പൂന്തുറയിൽ ചെരിയ മുട്ടത്ത് ലോക്ഡൗൺ ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി. ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൗകര്യങ്ങൾ നൽകിയില്ലെന്നാരോപിച്ചാണ് ഇവരുടെ പ്രതിഷേധം. പ്രദേശത്ത് പാചകവാതകം ഉൾപ്പെടെ അവശ്യ വസ്തുക്കൾ കിട്ടുന്നില്ലെന്നും...

കേരളം4 hours ago

യൂത്ത് ലീഗ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു....

കേരളം16 hours ago

സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അരിയും ഒമ്പതിന പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ...

നാഷണൽ16 hours ago

ഡോ. അംബേദ്കറുടെ വീട്ടിൽ ആക്രമണം: ഒരാൾ അറസ്റ്റിലായി

മുംബൈ: ഡോ. ബി ആർ അംബേദ്കറുടെ വസതിയായ രാജ് ഗൃഹ ആക്രമിച്ച് നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് സിസിടിവി ക്യാമറയിൽ പതിഞ്ഞ...

കേരളം17 hours ago

കോവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടം, നല്ലതോതിൽ ആശങ്ക വേണം- മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നതെന്നും നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ളസ്റ്ററുകൾ...

മൂവി18 hours ago

വിനായകനെ നായകനാക്കി ലീലയുടെ ‘കരിന്തണ്ടന്‍’ വരുന്നു

പ്രതിസന്ധികള്‍ മറികടന്ന് വിനായകനെ നായകനാക്കിയുള്ള കരിന്തണ്ടന്‍ സിനിമയുടെ ജോലികള്‍ ആരംഭിച്ചതായി സംവിധായിക ലീല സിനിമയുടെ റിഹേഴ്സല്‍ ചിത്രീകരിക്കണ ദൃശ്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നാല്...

പൊളിറ്റിക്സ്‌19 hours ago

നെറികേട് കാണിച്ച്​ പുറത്താക്കാമെന്ന്​ കരുതരുത്​ -മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ആൾ ഒഴിയണമെന്ന്​ പ്രതിപക്ഷത്തിന്​ ആഗ്രഹിക്കാമെന്നും അത്​ സ്വാഭാവികം മാത്രമാണെന്നും പിണറായി വിജയൻ. എന്നാൽ അതിനായി നെറികേട് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതിന്​ ശരിയായ...

Trending