Connect with us

കേരളം

28 കുടുംബങ്ങള്‍ക്ക് വ്യക്തിഗത വനാവകാശ രേഖ വിതരണം ചെയ്തു

Published

on

പാലക്കാട്: പറമ്പിക്കുളം മേഖലയിലെ ഒറവന്‍പാടി കോളനിയിലെ 28 കുടുംബങ്ങള്‍ക്ക് വ്യക്തിഗത വനാവകാശ രേഖ വിതരണം ചെയ്തതായി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഒറവന്‍പാടി കോളനിയിലെ 30 കുടുംബങ്ങളില്‍ 28 പേര്‍ക്കാണ് നിലവില്‍ വനാവകാശ രേഖ വിതരണം ചെയ്തത്. ബാക്കി രണ്ട് കുടുംബങ്ങളുടെ രേഖകള്‍ കൂടി ഉടന്‍ നല്‍കും. വനാവകാശ രേഖ ലഭിച്ചതോടെ കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാരിന് ഇടപെടാനാകും.

ഒറവന്‍പാടി കോളനിയിലെ 30 കുടുംബങ്ങള്‍ 2009-10 കാലഘട്ടത്തില്‍ വനാവകാശം ലഭ്യമാക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും സര്‍വേനടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമിയുടെ ഉമസ്ഥാവകാശം സംബന്ധിച്ച് വനംവകുപ്പും സ്വകാര്യവ്യക്തിയും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം മൂലം വനാവകാശം ലഭ്യമാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പട്ടികവര്‍ഗ വികസന വകുപ്പും ജില്ലാ കലക്ടറും വിഷയത്തില്‍ ഇടപെട്ട് കുടുംബങ്ങള്‍ക്ക് അവകാശം സ്ഥാപിച്ചു നല്‍കി.

കെ.ബാബു എം.എല്‍.എ കൈവശാവകാശ രേഖകളുടെ വിതരണോദ്ഘാടനം നടത്തി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദാ തുളസീദാസ്, വൈസ് പ്രസിഡന്റ് ഗണേശന്‍, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബിസുധ, നെന്മാറ ഡി.എഫ്.ഒ അനീഷ്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എം.മല്ലിക, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.രാജീവ്, മറ്റ് ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

കേരളം

സംസ്ഥാനത്ത് എടിഎം ഉപയോഗത്തിലൂടെ രണ്ട് പേർക്ക് കോവിഡ്

Published

on

By

കേരളത്തില്‍ രണ്ട് പേര്‍ക്ക് കോവിഡ് ബാധിച്ചത് എടിഎം വഴിയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എടിഎം ഉപയോഗിച്ചവർക്കാണ് കോവിഡ് ബാധിച്ചത്. രോഗ ഉറവിടം അറിയാതിരുന്ന 166 രോഗികളെ കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കല്ലുവാതുക്കലിൽ ഒരു ആശാവര്‍ക്കര്‍ക്ക് കോവിഡ് പകര്‍ന്നത് എടിഎം കൌണ്ടർ വഴിയാണെന്നാണ് നിഗമനം. തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എടിഎമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എടിഎം ഉപയോഗിച്ച മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനും രോഗം പിടിപെട്ടു. ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ജൂണ്‍ 30 വരെ തുടക്കത്തില്‍ ഉറവിടം കണ്ടെത്താനാകാതിരുന്ന 166 പേരില്‍ 125 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടുണ്ട്. ബാക്കി 41 പേരെ കുറിച്ച് അന്വേഷണം തുടരുകയാണ്. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ ബാങ്കുകളിലും എടിഎമ്മുകളിലും സൂപ്പർമാർക്കറ്റുകളിലും മറ്റ് പ്രധാന ഇടങ്ങളിലുമെല്ലാം സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.

Continue Reading

കേരളം

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്: സംഘർഷം: പ്രതിഷേധം

Published

on

By

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്നും പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം. വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടു.

കണ്ണൂർ പിണറായിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. മാധ്യമപ്രവർത്തകർക്കും നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന മാർച്ച് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

കേരളം

പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘനം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി

Published

on

By

പൂന്തുറയിൽ ചെരിയ മുട്ടത്ത് ലോക്ഡൗൺ ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി. ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൗകര്യങ്ങൾ നൽകിയില്ലെന്നാരോപിച്ചാണ് ഇവരുടെ പ്രതിഷേധം. പ്രദേശത്ത് പാചകവാതകം ഉൾപ്പെടെ അവശ്യ വസ്തുക്കൾ കിട്ടുന്നില്ലെന്നും ആക്ഷപം. പൊലീസെത്തി ജനങ്ങളെ പിരിച്ചു വിട്ടു.

പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ സാഹചര്യത്തില്‍ പ്രത്യേക ക്ലസ്റ്ററാക്കി പരിശോധനയും പ്രതിരോധനടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രദേശത്തെ ജനങ്ങളെ പ്രത്യേക ക്ലസ്റ്ററുകളായി തിരിച്ച് പരിശോധന നടത്തും. ആളുകള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ പൂന്തുറയില്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെ 500 ല്‍ പരം പൊലീസുകാരെ വിന്യസിച്ചു.

പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ അതിതീവ്ര കണ്ടെയിന്‍മെന്‍റ് സോണുകളായും ചുറ്റുമുള്ള അഞ്ച് വാര്‍ഡുകള്‍ ബഫര്‍ സോണുകളായും തിരിച്ചിട്ടുണ്ട്. നഗരത്തിലെ കടകംപള്ളി, പേട്ട മേഖലയിലും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നഗരത്തിന് പുറത്ത് ആര്യനാടും ജാഗ്രത പാലിക്കേണ്ട സ്ഥിതിയാണ്.

Continue Reading

Updates

കേരളം25 mins ago

സംസ്ഥാനത്ത് എടിഎം ഉപയോഗത്തിലൂടെ രണ്ട് പേർക്ക് കോവിഡ്

കേരളത്തില്‍ രണ്ട് പേര്‍ക്ക് കോവിഡ് ബാധിച്ചത് എടിഎം വഴിയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എടിഎം ഉപയോഗിച്ചവർക്കാണ് കോവിഡ് ബാധിച്ചത്. രോഗ ഉറവിടം അറിയാതിരുന്ന...

കേരളം1 hour ago

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്: സംഘർഷം: പ്രതിഷേധം

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്നും പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം. വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്...

നാഷണൽ2 hours ago

അംബേദ്ക്കറുടെ വീടിനുനേരേ ആക്രമണം: എസ്ഡിപിഐ അപലപിച്ചു

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ വീടിനു നേരേ നടന്ന ആക്രമണത്തെ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ് ശക്തമായി...

കേരളം3 hours ago

പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘനം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി

പൂന്തുറയിൽ ചെരിയ മുട്ടത്ത് ലോക്ഡൗൺ ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി. ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൗകര്യങ്ങൾ നൽകിയില്ലെന്നാരോപിച്ചാണ് ഇവരുടെ പ്രതിഷേധം. പ്രദേശത്ത് പാചകവാതകം ഉൾപ്പെടെ അവശ്യ വസ്തുക്കൾ കിട്ടുന്നില്ലെന്നും...

കേരളം3 hours ago

യൂത്ത് ലീഗ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു....

കേരളം15 hours ago

സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അരിയും ഒമ്പതിന പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ...

നാഷണൽ15 hours ago

ഡോ. അംബേദ്കറുടെ വീട്ടിൽ ആക്രമണം: ഒരാൾ അറസ്റ്റിലായി

മുംബൈ: ഡോ. ബി ആർ അംബേദ്കറുടെ വസതിയായ രാജ് ഗൃഹ ആക്രമിച്ച് നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് സിസിടിവി ക്യാമറയിൽ പതിഞ്ഞ...

കേരളം16 hours ago

കോവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടം, നല്ലതോതിൽ ആശങ്ക വേണം- മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നതെന്നും നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ളസ്റ്ററുകൾ...

മൂവി17 hours ago

വിനായകനെ നായകനാക്കി ലീലയുടെ ‘കരിന്തണ്ടന്‍’ വരുന്നു

പ്രതിസന്ധികള്‍ മറികടന്ന് വിനായകനെ നായകനാക്കിയുള്ള കരിന്തണ്ടന്‍ സിനിമയുടെ ജോലികള്‍ ആരംഭിച്ചതായി സംവിധായിക ലീല സിനിമയുടെ റിഹേഴ്സല്‍ ചിത്രീകരിക്കണ ദൃശ്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നാല്...

പൊളിറ്റിക്സ്‌18 hours ago

നെറികേട് കാണിച്ച്​ പുറത്താക്കാമെന്ന്​ കരുതരുത്​ -മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ആൾ ഒഴിയണമെന്ന്​ പ്രതിപക്ഷത്തിന്​ ആഗ്രഹിക്കാമെന്നും അത്​ സ്വാഭാവികം മാത്രമാണെന്നും പിണറായി വിജയൻ. എന്നാൽ അതിനായി നെറികേട് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതിന്​ ശരിയായ...

Trending