Connect with us

പൊളിറ്റിക്സ്‌

ജോസ് കെ.മാണി രണ്ട് മാസമായി ബി.ജെ.പിയുടെ പിറകെ; പുറത്താക്കിയതു നന്നായെന്ന് പി.സി ജോര്‍ജ്

Published

on

രണ്ട് മാസമായി ബിജെപിയുടെ പിറകേ നടക്കുകയാണ് ജോസ്.കെ. മാണിയെന്ന് പി.സി. ജോർജ് എംഎൽഎ. അവിടെ കയറി എന്തെങ്കിലും സ്ഥാനം കിട്ടണമെന്നാണ് ജോസ്.കെ. മാണിയുടെ ആഗ്രഹം. ഡൽഹിയിൽ പോയി ബിജെപി നേതാക്കളെ ജോസ്. കെ. മാണി നേരത്തേ കണ്ടിരുന്നുവെന്നും ആ അഹങ്കാരം വച്ചാണ് യുഡിഎഫിൽ ഈ വഴക്കുണ്ടാക്കിയതെന്നും പി.സി. ജോർജ് ആരോപിച്ചു. വിഡിയോ സ്റ്റോറി കാണാം.

യുഡിഎഫിൽ നിന്ന് ജോസ്.കെ മാണിയെ പുറത്താക്കിയ നടപടി നൂറ് ശതമാനവും ശരിയാണ്. വൈകിയ വേളയിലെങ്കിലും കോൺഗ്രസ് നേതൃത്വത്തിന് വിവരമുണ്ടായതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എം മാണിയുടെ മുഖ്യമന്ത്രി പദം വരെ തട്ടിത്തെറിപ്പിച്ചയാളാണ് ജോസ് കെ മാണി. സ്വന്തം അപ്പനോട് പോലും നീതി പുലർത്താത്ത ആളെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് നന്നായി.

ദല്‍ഹിയില്‍ പോയി ബി.ജെ.പി നേതാക്കളെ ജോസ് നേരത്തേ കണ്ടിരുന്നു. ആ അഹങ്കാരം വച്ചാണ് യു.ഡി.എഫില്‍ ഈ വഴക്കുണ്ടാക്കിയത്’, അദ്ദേഹം പറഞ്ഞു.

പൊളിറ്റിക്സ്‌

പാലത്തായി പോക്സോ കേസ് : ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കുക : ഫ്രറ്റേണിറ്റി മൂവ്മെന്റ്

Published

on

By

കണ്ണൂർ : പാലത്തായി പോക്സോ കേസ് : ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കുകയെന്നാവശ്യപ്പെട്ടുകൊണ്ട്  ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി കുട്ടികളുടെ സമര വീട്  സംഘടിപ്പിച്ചു. പാലത്തായിയിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ  ക്രൈംബ്രാഞ്ചിന് ഇത് വരെ  കേസ് ചാർജ് ഷീറ്റ് നൽകാൻ സാധിച്ചില്ലയെന്നത്  അത്യന്തം നിർഭാഗ്യകരമാണെന്ന്  സമര വീടുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡൻറ് ജവാദ് അമീർ ആരോപിച്ചു.

പാലത്തായിയെ മറ്റൊരു വാളയാറാവാൻ അനുവദിക്കില്ലയെന്നും പോക്സോ കേസ് ചുമത്തി കൂട്ട് പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനങ്ങളെ കാറ്റിൽപ്പറത്തി കൊണ്ടുള്ള  ഇത്തരം  കൊള്ളരുതായ്മകൾക്കെതിരെ ശക്തമായ  സമരങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് മുന്നിൽ തന്നെ  ഉണ്ടാകുമെന്നും അദ്ദേഹം  പ്രസ്താവിച്ചു.

പാലത്തായി കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ചെറുക്കണമെന്നും പാലത്തായി  പെൺകുട്ടിക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തണമെന്നും  ഫ്രറ്റേണിറ്റി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ആരിഫാ മെഹബൂബ് പ്രസ്താവിച്ചു. ജില്ലയിലെ  വിവിധ മണ്ഡലങ്ങളിലായി  നടന്ന  സമര വീടുകൾക്ക് ജില്ലാ നേതാക്കളായ ശബീർ എടക്കാട്, ഡോ: മിസ്ഹബ് ഇരിക്കൂർ , അഞ്ജു ആന്റണി, മുഹ്സിൻ ഇരിക്കൂർ, അർഷാദ് ഉളിയിൽ, മശ്ഹൂദ് കെ.പി, ശഹ്സാന സി.കെ, സഫൂറ നദീർ , റമീസ് നരയംമ്പാറ, ശബീർ ഇരിക്കൂർ, ശരീഫ് കടവത്തൂർ എന്നിവർ നേതൃത്വം നൽകി.

Continue Reading

പൊളിറ്റിക്സ്‌

കേരള കോൺഗ്രസ് ജോസ് വിഭാഗത്തോടുള്ള നിലപാട് വ്യക്തമാക്കി കോടിയേരി

Published

on

By

കേരള കോൺഗ്രസ് ജോസ് വിഭാഗത്തോടുള്ള നിലപാട് വ്യക്തമാക്കി കോടിയേരി. യുഡിഎഫിലെ ആഭ്യന്തര സംഘർഷമാണ് ജോസ് കെ.മാണിയെ പുറത്താക്കാൻ കാരണം.

യുഡിഎഫിന്റെ കൂടെയുണ്ടായിരുന്ന എല്‍ജെഡി ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമാണ്. കേരള കോണ്‍ഗ്രസിനെ പുറത്താക്കി എന്ന് പറയുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ പുറത്താക്കിയിട്ടില്ലെന്ന് പറയുന്നു. ഇത് ജോസ് കെ മാണി വിഭാഗത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ശ്രമത്തിനുവേണ്ടിയായിരുന്നു. എന്നാല്‍, തങ്ങളുടെ വരുതിയില്‍ നില്‍ക്കുമെന്നതില്‍ നിന്നും വ്യത്യസ്തമായ നിലയിലാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്.

ക്ലാസില്‍ നിന്നും പുറത്താക്കി, സ്‌കൂളില്‍ നിന്നും പുറത്താക്കിയില്ല എന്നാണ് പറയുന്നത്. ജോസഫും മാണിയും കൂടി ഉള്‍ക്കൊള്ളുന്ന കേരള കോണ്‍ഗ്രസ് തന്നെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് വിട്ട് കുറച്ചുകാലം നിന്നിരുന്നു. അന്ന് കേരള കോണ്‍ഗ്രസിനെ അനുനയിപ്പിച്ചത് ചെങ്ങന്നൂരില്‍ യുഡിഎഫിന് ജയിക്കാനായിരുന്നില്ലെ. പക്ഷെ ചെങ്ങന്നൂരില്‍ എല്ലാവരുമുണ്ടായിട്ടും പരാജയപ്പെട്ടില്ലെ. അന്നുണ്ടാക്കിയ വ്യവസ്ഥയുടെ ഭാഗമായിരുന്നില്ലെ പിജെ കുര്യന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തത്.

തമ്മിലടിക്കുക, പുറത്താക്കുക, വീണ്ടും യോജിക്കുക എന്നതൊക്കെ യുഡിഎഫില്‍ സഹജമായി നടക്കുന്ന കാര്യമാണ്. യുഡിഎഫിന്റെ തകര്‍ച്ചക്ക് ഇത് വേഗത കൂട്ടും. ജോസ് കെ മാണിയെ പുറത്താക്കിയത് ഐക്യജനാധിപത്യ മുന്നണിയെ ശിഥിലമാക്കും. ജോസ് കെ മാണി വിഭാഗവുമായി എല്‍ഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ല. എല്‍ഡിഎഫില്‍ ചേരണമെന്ന് ജോസ് കെ മാണി വിഭാഗം അഭിപ്രായം പ്രകടിപ്പിച്ചിട്ടുമില്ല.

അവരുടെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല, എന്ത് രാഷ്ട്രീയ നിലപാടാണ് അവരെടുക്കുന്നത് എന്ന് നോക്കിയായിരിക്കും അവരോടുള്ള സിപിഐ എം സമീപനം. അവരുടെ നിലപാട് വ്യക്തമാകണം. അതിനുശേഷമാണ് പാര്‍ട്ടിയും എല്‍ഡിഎഫും തീരുമാനമെടുക്കുക.

അതേസമയം, യുഡിഎഫ് ഇന്ന് പ്രതിസന്ധിയിലാണ്. ഇതില്‍ നിന്നും അവരെ രക്ഷിക്കേണ്ട കാര്യം സിപിഐ എമ്മിനില്ല. ഓരോ പാര്‍ട്ടിയുടേയും രാഷ്ട്രീയ നിലപാടാണ് സിപിഐ എമ്മിനെ സംബന്ധിച്ച് പ്രധാനം. അതിനനുസരിച്ചാണ് മുന്‍കാലത്തും നിലപാട് സ്വീകരിച്ചിട്ടുള്ളത്. ‘ബിജെപിയെ പരാജയപ്പെടുത്തുക, യുഡിഎഫ് വര്‍ഗീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക’; ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പാര്‍ട്ടികള്‍, വ്യക്തികള്‍ എന്നിവരുമായി സഹകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇടതുപക്ഷ മുന്നണിയുടെ ബഹുജന അടിത്തറ വിപുലീകരിച്ച് വരുന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടുക എന്നാണ് സിപിഐ എം തീരുമാനിച്ചിരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

Continue Reading

പൊളിറ്റിക്സ്‌

വണ്‍ റാങ്ക് വണ്‍ പെന്‍ഷനെ പിന്തുണച്ച്; ജോസ് കെ മാണി

Published

on

By

കോട്ടയം: കേരളത്തില്‍ തരംഗമായി മാറിയ ‘വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍’ ക്യാബയിനെ പിന്തുണച്ച് ജോസ് കെ മാണി. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കണമെന്നും 60 വയസുകഴിഞ്ഞവര്‍ക്ക് 10,000 രൂപ പെന്‍ഷന്‍ നല്‍കണമെന്നും ജോസ് കെ മാണി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരുപം

60 വയസ്സ് കഴിഞ്ഞവര്‍ക്ക് 10000 രൂപ പെന്‍ഷന്‍
പദ്ധതി നടപ്പിലാക്കണം

രാജ്യത്തെ 60 വയസ്സ് പൂര്‍ത്തിയായതും നിലവിലുള്ള പെന്‍ഷന്‍ പദ്ധതികള്‍ക്ക് ഉപരിയായി പെന്‍ഷന്‍ ലഭിക്കാത്തതുമായ മുഴുവന്‍ ആളുകള്‍ക്കും പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടികളുണ്ടാവണം. കോവിഡ് പോലെയുള്ള മഹാവിപത്തുകള്‍ ഗുരുതരമായ സാമ്പത്തിക തകര്‍ച്ച സൃഷ്ടിച്ച സാഹചര്യത്തില്‍ പെന്‍ഷനിലൂടെ സാധാരണ ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കേണ്ട് ഭരണകൂടങ്ങളുടെ കടമയാണ്. ഇന്ത്യയില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ എന്ന ആശയം മുന്നോട്ടുവെച്ചത് കേരളാ കോണ്‍ഗ്രസ്സാണ്.

1973 ല്‍ കൊണ്ടുവന്ന ആലുവ സാമ്പത്തിക പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ.എം മാണി അദ്ദേഹത്തിന്റെ സ്വപ്നപദ്ധതികളായ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍ എന്നിങ്ങനെ നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി. ഈ പദ്ധതികള്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ മൂലപദ്ധതികളായി മാറി. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതി എങ്ങനെ നടപ്പിലാക്കണം എന്നതിനെപ്പറ്റി ഗൗരവമേറിയ ചര്‍ച്ച ഉന്നതതലങ്ങളില്‍ നടക്കണമെന്നും ഈ ജനകീയ പദ്ധതിക്കായുള്ള പണം കണ്ടെത്തുന്നതിനുള്ള നൂതന വരുമാനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം.

Continue Reading

Updates

ചരിത്രം20 hours ago

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി എറിഞ്ഞുടച്ച മഹാത്മാവ്

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇരുപത്തിയെട്ട് ദിവസങ്ങളിലായാണ് ഉത്സവം. 26 ദിവസം ഉത്സവം ക്ഷേത്രത്തിനുള്ളില്‍ വച്ചും 27 നു പള്ളിവേട്ടയും 28 ന് ആറാട്ടും.ഇ ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍...

ആനുകാലികം22 hours ago

ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം

ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് രണ്ടാം വാരത്തോടെ നിർത്തിവെച്ച ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റുകൾ അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ...

കേരളം22 hours ago

എട്ടു വയസുകാരിയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി

കൊല്ലം: പീഡനത്തിനിരയായ ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ പിടികൂടിയത്. കടയ്ക്കലിൽ ജനുവരി 23നാണ് എട്ട്...

കേരളം23 hours ago

നോർക്ക പുനരധിവാസ പദ്ധതി: കേരള ബാങ്കും പങ്കാളിയാകുന്നു

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്സ്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്സുമായി കേരള ബാങ്ക് ധാരണപത്രം ഒപ്പുവച്ചു. നിലവിൽ...

നാഷണൽ23 hours ago

മോദിയുടെ സന്ദര്‍ശനത്തിനായി ചികില്‍സാകേന്ദ്രം ഒരുക്കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്: സൈന്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൽവാൻ സംഘർഷത്തിൽ പരുക്കേറ്റ സൈനികരെ കണ്ടത് അവർ ചികിൽസയിലുള്ള ലേയിലെ സൈനിക ആശുപത്രിയിൽവച്ചു തന്നെയെന്ന് സൈന്യം. പ്രധാനമന്ത്രി സൈനികരെ സന്ദർശിച്ചതിനെക്കുറിച്ച് മോശം പ്രചാരണം...

കേരളം23 hours ago

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍...

Uncategorized1 day ago

ഒരു ജനതയുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന ദഹനപ്പെട്ടി പദ്ധതി പിന്‍വലിക്കുണം രാമചന്ദ്രൻ മുല്ലശ്ശേരി ജനറൽ സെക്രട്ടറി, സാംബവ മഹാസഭ

പട്ടികജാതി വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തെ ലക്ഷ്യമിട്ടു കൊണ്ട് ‘ ദഹനപ്പെട്ടി’ വിതരണം ചെയ്യാനുള്ള ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നീക്കം അനുചിതവും അസ്വീകാര്യവുമാണെന്ന് സാംബവ മഹാസഭ സംസ്ഥാന റജനറൽ...

ആനുകാലികം1 day ago

കോവിഡ് 19 സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ

കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ഗവ. സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകർക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തി. ഔദ്യോഗികാവശ്യങ്ങൾക്ക് വരുന്ന...

ഇന്റർനാഷണൽ1 day ago

വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്കയുടെ വന്‍ നീക്കം

ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്ക. വാൾസ്ട്രീറ്റ് ജേണലാണ് അമേരിക്കയുടെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യു‌എസ്‌എസ് റൊണാൾഡ് റീഗൻ,...

കേരളം1 day ago

ദലിത് സഹോദരിമാർക്ക് ലാപ്​ടോപ്​ നൽകാൻ പഞ്ചായത്തിന്​ നിർദേശം നല്‍കി ഹൈക്കോടതി വിധി

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിനോട് അഞ്ചാഴ്ചക്കുള്ളിൽ സഹോദരങ്ങളായ ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് നൽകാൻ ഹൈകോടതി വിധി. നെടുങ്കണ്ടം പഞ്ചായത്ത് ആറാം വാർഡിൽ വടക്കേടത്ത് ബാബുവി​െൻറ മക്കളായ അനഘ ബാബു, ആർദ്ര...

Trending