Connect with us

ഗൾഫ്

ഒമാനിൽ 1010 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

Published

on

മസ്​കത്ത്​: ഒമാനിൽ 1010 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതർ 40070 ആയി. 3121 പേർക്കാണ്​ പരിശോധന നടത്തിയത്​.

പുതിയ രോഗികളിൽ 776 പേരും സ്വദേശികളാണ്​. 234 പേർ മാത്രമാണ്​ പ്രവാസികൾ. 1003 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 23425 ആയി. ഏഴു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 176 ആയി ഉയരുകയും ചെയ്​തു. 51 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 437 ആയി. ഇതിൽ 117 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 16469 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 287 പേരും പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​​​.

ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ ആകെ രോഗികളുടെ എണ്ണം 26622 ആയി. ഇതിൽ 16339 പേർക്ക്​​ ഇവിടെ അസുഖം ഭേദമായിട്ടുണ്ട്​. മരണപ്പെട്ടതിൽ 119 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. സീബിലാണ്​ ഇന്നും കൂടുതൽ രോഗികൾ. 122 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ബോഷർ രണ്ടാമതും 49 പുതിയ രോഗികളുള്ള മത്ര മൂന്നാമതുമാണ്​.

ഗൾഫ്

കുവൈത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കി

Published

on

By

കുവൈത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കി. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമാക്കിയത്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ പ്രത്യേകസമിതി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധ നടപടികൾ നടപ്പാക്കുന്നതിനായി മന്ത്രിസഭ നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന.

രാജ്യത്തെ ഷോപ്പിങ് മാളുകളും വാണിജ്യ സമുച്ചയങ്ങളിലും സംഘം മിന്നൽ പരിശോധനകൾ നടത്തിവരുന്നുണ്ട്. തൊഴിലാളികളും ഉപഭോക്താക്കളും മാസ്ക്കും കയ്യുറയും ധരിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം ജീവനക്കാരും ഉപഭോക്താക്കളും അവഗണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇതേ തുടർന്നാണ് ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയത്.

Continue Reading

ഗൾഫ്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ വിലക്ക്

Published

on

By

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.

ജയ്പൂരില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്ദേ ഭാരത് വിമാനത്തില്‍ കോവിഡ് ബാധിതനെ കൊണ്ടു വന്ന സാഹചര്യത്തിലാണ് നടപടി.

സെപ്റ്റംബര്‍ 18 മുതല്‍ 15 ദിവസത്തേക്കാണ് താല്‍ക്കാലികമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതുസംബന്ധിച്ച് ദുബായ് സിവില്‍ ഏവിയേഷന്‍ വകുപ്പ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്ക് സര്‍ക്കുലര്‍ അയച്ചു.

Continue Reading

ഗൾഫ്

ഒമാനില്‍ നിന്ന് ഒക്ടോബര്‍ മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പറന്നുതുടങ്ങും

Published

on

By

ഒമാനില്‍ എയർപോർട്ടുകൾ തുറക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പറന്നുതുടങ്ങും. കൃത്യമായ സുരക്ഷ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്തിക്കൊണ്ടാകും വിമാന സര്‍വീസുകള്‍ പുനരാംഭിക്കുക.

ഒമാനിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് മാസത്തിലധികമായി എയർ പോർട്ടുകൾ അടച്ചിട്ടിരിക്കുകയായിരുന്നു.

വിവിധ രാജ്യങ്ങളിലേക്കുള്ള പ്രത്യേക ഷെഡ്യുൾഡ് സർവീസുകളും, ചാർട്ടേർഡ് വിമാനങ്ങളും മാത്രമായിരുന്നു ഈ കാലയളവിൽ സർവീസ് നടത്തിയിരുന്നത്.

Continue Reading

Updates

പൊളിറ്റിക്സ്‌26 mins ago

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി...

ആനുകാലികം1 hour ago

ആശങ്ക കനക്കുന്നു:4696 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം...

മൂവി2 hours ago

വിനായകന്‍ സംവിധായകനാകുന്നു

സിനിമയിൽ എത്തിയതിന്റെ 25ആം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രോജക്ട് പ്രഖ്യാപിച്ച് വിനായകൻ. വിനായകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പാർട്ടി’ റിമാ കല്ലിങ്കലും ആഷിക് അബുവും ചേർന്ന് നിർമ്മിക്കും....

കേരളം4 hours ago

മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

എറണാകുളം: മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ എച്ച്എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ്...

നാഷണൽ5 hours ago

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്. മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന്...

കേരളം7 hours ago

കേരളത്തില്‍ രണ്ട് ദിവസം തീവ്രമഴ

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

കേരളം1 day ago

ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ്

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടൂര്‍ നിയോജക മണ്ഡലം എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ...

കേരളം1 day ago

4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351...

കേരളം1 day ago

അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന്...

മൂവി2 days ago

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; ?’, സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും,രമ്യ നബീശനുമടക്കമുള്ള താരങ്ങൾ രംഗത്തെത്തി. ‘സിനിമയിലെ...

Trending