Connect with us

ഇന്റർനാഷണൽ

ഇന്ത്യയിലെ ആപ് നിരോധനത്തിനെതിരെ ചെെന; ഇന്ത്യ മര്യാദ പാലിക്കണം

Published

on

ന്യൂഡൽഹി: ഇന്ത്യയിലെ ചെെനീസ് ആപ് നിരോധനത്തിനെതിരെ ചെെന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇന്ത്യ മര്യാദ പാലിക്കണമെന്ന് ഇന്ത്യയിലെ ചെെനീസ് എംബസി വക്‌താവ് പറഞ്ഞു. “ഇന്ത്യ പക്ഷപാതപരമായ സമീപനം മാറ്റണം. ഇന്ത്യ-ചെെന ഉഭയകക്ഷി ബന്ധത്തിനു മങ്ങലേൽപ്പിച്ച നടപടിയാണിത്. പക്ഷപാതപരമായ സമീപനം മാറ്റാൻ ഇന്ത്യ തയ്യാറാകണം.

ഇന്ത്യയും ചെെനയും തമ്മിലുള്ള സാമ്പത്തിക-വ്യവസായ സഹകരണം തുടരണം. ഈ ആപ്പുകളെ ആശ്രയിച്ച് ജീവിക്കുന്ന ഇന്ത്യയിലെ ജീവനക്കാരെ മാത്രമല്ല ഇത് ബാധിക്കുക. ഇന്ത്യയിലെ നിരവധി പേരുടെ താൽപര്യങ്ങളെയും ഇത് ബാധിക്കും,” ഇന്ത്യയിലെ ചെെനീസ് എംബസി വക്‌താവ് പറഞ്ഞു.

“നിരോധിച്ച ആപ്പുകൾക്ക് ഇന്ത്യയിൽ വലിയ രീതിയിൽ സ്വീകാര്യതയുണ്ട്. ഇന്ത്യയിലെ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായാണ് ഈ ആപ്പുകളെല്ലാം പ്രവർത്തിപ്പിക്കുന്നത്. ആപ് നിരോധനം നിരവധി പേരുടെ ഉപജീവനത്തെയും ബാധിക്കും. ലോകവ്യാപാര സംഘടനകളുടെ ചട്ടലംഘനമാണ് ഇന്ത്യയിലെ ആപ് നിരോധനം. ” എംബസി വക്‌താവ് പറഞ്ഞു

ഇന്റർനാഷണൽ

വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്കയുടെ വന്‍ നീക്കം

Published

on

By

ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്ക. വാൾസ്ട്രീറ്റ് ജേണലാണ് അമേരിക്കയുടെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യു‌എസ്‌എസ് റൊണാൾഡ് റീഗൻ, യു‌എസ്‌എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹനികൾ ശനിയാഴ്ച മുതൽ ദക്ഷിണ ചൈനാ കടലിലുണ്ടാകുമെന്ന് സ്‌ട്രൈക്ക് ഗ്രൂപ്പ് കമാൻഡറെ ഉദ്ധരിച്ച് യുഎസ് വാർത്താ ഏജൻസി വ്യക്തമാക്കി.

Image

യു​എ​സ്എ​സ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ, യു​എ​സ്എ​സ് നി​മി​റ്റ്സ് എ​ന്നി വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളാ​ണ് ഇ​നി മു​ത​ൽ ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ക. ചൈ​ന സൈ​നി​ക അ​ഭ്യാ​സം ന​ട​ത്തു​ന്ന സ​മ​യ​ത്ത് ത​ന്നെ​യാ​ണ് യു​എ​സ് സേ​ന​യും ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ല്‍ പ​രി​ശീ​ല​നം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്ന​ത്.ജൂലൈ ഒന്നു മുതൽ അഞ്ച് ദിവസം സൈനികാഭ്യാസം നടത്തുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. ചൈനയും വിയറ്റ്നാമും അവകാശവാദമുന്നയിക്കുന്ന പരാസൽ ദ്വീപിന് സമീപമാണ് അഭ്യാസപ്രകടനം.

ഒരോ വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പവും നാല് പടക്കപ്പല്‍ കൂടി ഇവയ്ക്കൊപ്പം ദക്ഷിണ ചൈന കടലിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്. 24 മണിക്കൂറും യുദ്ധവിമാനങ്ങളെ പറത്താനും ഇറക്കാനും സാധ്യമാകുന്ന സംവിധാനങ്ങള്‍ ഉള്ള വിമാനവാഹിനികളാണ് യു​എ​സ്എ​സ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ, യു​എ​സ്എ​സ് നി​മി​റ്റ്സ് എന്നിവ.

അ​തേ​സ​മ​യം, ഇ​ന്തോ-​പ​സ​ഫി​ക്കി​ല്‍ സ്ഥി​ര​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള യു​എ​സ് നാ​വി​ക​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗം മാ​ത്ര​മാ​ണി​തെ​ന്നും നി​ല​വി​ലെ രാ​ഷ്ട്രീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​യി ഇ​തി​ന് ബ​ന്ധ​മി​ല്ലെ​ന്നും യു​എ​സ് റി​യ​ര്‍ അ​ഡ്മി​റ​ല്‍ ജോ​ര്‍​ജ് എം. ​വൈ​കോ​ഫ് പ​റ​ഞ്ഞു.

ചൈനയുടെ നീക്കത്തിനെതിരെ വിയറ്റ്നാമും ഫിലിപ്പൈൻസും രംഗത്തെത്തിയിരുന്നു. മേഖലയിൽ സംഘർഷമുണ്ടാക്കുന്നത് അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.എണ്ണ, വാതക ശേഖരം സ്വന്തമാക്കുന്നതിനായി ചൈന അയൽ രാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.ഊർജ്ജ സമ്പന്നമായ ദക്ഷിണ ചൈനാ കടലിന്റെ തൊണ്ണൂറ് ശതമാനവും തങ്ങളുടെ അധീനതയിലാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ ബ്രൂണൈ, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇവിടെ അവകാശവാദമുന്നയിച്ചിട്ടുണ്ട്.

Continue Reading

ഇന്റർനാഷണൽ

ഇന്ത്യയിലെ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന നിരുത്തരവാദപരമായ പരാമർശങ്ങൾ ചൈന-ഇന്ത്യ ബന്ധത്തിന് ഹാനികരമാണെന്ന് : ചൈന

Published

on

By

യൂഡൽഹി: അതിർത്തി പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലഡാക്ക് സന്ദർശനത്തിൽ പ്രതികരണവുമായി ചൈന.ഇന്ത്യയിലെ നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തി അതിർത്തിയിലെ സാഹചര്യം സങ്കീണ്ണമാക്കരുതെന്നും ചൈനയുമായുള്ള ബന്ധത്തിൽ ഇന്ത്യ തന്ത്രപരമായ വീഴ്ച ഒഴിവാക്കണമെന്നും ചൈന പ്രതികരിച്ചു.

രാജ്യത്തെ റോഡുകളും ദേശീയപാതകളും നിർമ്മിക്കുന്നതിൽ നിന്ന് ചൈനീസ് കമ്പനികളെ വിലക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങളോടും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പ്രതികരിച്ചു. ഇന്ത്യയിലെ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന നിരുത്തരവാദപരമായ പരാമർശങ്ങൾ ചൈന-ഇന്ത്യ ബന്ധത്തിന് ഹാനികരമാണ്. ചൈന-ഇന്ത്യ ബന്ധം നിലനിർത്തുന്നതിന് ഇരുവശത്തും സമഗ്രമായ ശ്രമം നടത്തണമെന്ന് ഷാവോ ആവശ്യപ്പെട്ടു. ഇന്ത്യ ചൈനയുമായി ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും ഉഭയകക്ഷി ബന്ധത്തിന്റെ മൊത്തത്തിലുള്ള താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

“ചൈന-ഇന്ത്യ പ്രായോഗിക സഹകരണം പരസ്പര പ്രയോജനകരവും സ്വാഭാവികതിൽ വിജയിക്കുന്നതുമാണ്. അത്തരം സഹകരണത്തിന് കൃത്രിമമായി തടസ്സങ്ങൾ സ്ഥാപിക്കുന്നത് ഡബ്ല്യുടിഒ നിയമങ്ങൾ ലംഘിക്കുക മാത്രമല്ല ഇന്ത്യയുടെ താൽപ്പര്യങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നു. ചൈനീസ് ബിസിനസുകളുടെ നിയമാനുസൃത അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ചൈന സ്വീകരിക്കും,” ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ച സംഭവത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഈ വിഷയം വിശദീകരിച്ചുകൊണ്ട് ഷാവോ പറഞ്ഞു, “ഇന്ത്യ നമ്മോടൊപ്പം പ്രവർത്തിക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നു, ഇരു നേതാക്കളും തമ്മിലുള്ള സുപ്രധാന സമവായത്തിൽ വീഴ്ച വരുത്താതിരിക്കുക. ഇരു സർക്കാരുകളും തമ്മിലുള്ള കരാറുകൾ പാലിക്കുക, ആശയവിനിമയവും ഏകോപനവും ശക്തിപ്പെടുത്തുക നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുക, അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും സംയുക്തമായി ഉയർത്തിപ്പിടിക്കുക.

Continue Reading

ഇന്റർനാഷണൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായവരെ വിട്ടയക്കണം: യുഎന്‍

Published

on

By

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഇന്ത്യ ഉടൻ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമീഷണർ. യു.എൻ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സിഎഎ വിരുദ്ധ സമരത്തിന്‍റെ പേരില്‍ തെളിവുകളില്ലാതെ തടങ്കലിലാക്കിയ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കണം. സിഎഎ വിവേചനത്തിനെതിരെ സംസാരിച്ചു എന്ന് പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ കൂടുതലും വിദ്യാർഥികളാണ്. പൗരത്വ നിയമത്തിനെതിരെ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഉപയോഗിച്ചതിനാണ് അവരെല്ലാം അറസ്റ്റിലായതെന്ന് ഹൈകമ്മീഷണര്‍ വിശദീകരിച്ചു.

സർക്കാർ നയങ്ങളെ വിമർശിക്കുന്നത് സഹിക്കില്ലെന്ന കടുത്ത സന്ദേശം സമൂഹത്തിന് നൽകുന്നതിനായാണ് ഈ അറസ്റ്റുകളെന്ന് യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ വിമര്‍ശിച്ചു. 11 പേരെ പ്രസ്താവനയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ, സഫൂറ സർഗാർ, ആസിഫ് ഇക്ബാൽ തൻഹ, ദേവാംഗന കലിത, നതാഷ നർവാൾ, ഖാലിദ് സൈഫി, ഷിഫ ഉർ റഹ്മാൻ, ഡോ. കഫീൽ ഖാൻ, ഷാർജീൽ ഇമാം, അഖിൽ ഗോഗോയ് എന്നീ പേരുകളാണ് എടുത്ത് പറഞ്ഞിട്ടുള്ളത്. ഇവര്‍ക്ക് മനുഷ്യാവകാശ ലംഘനവും പീഡനവും നേരിടേണ്ടിവന്നു. ഇവര്‍ക്ക് രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് ജാമ്യം നിഷേധിച്ചതും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

പ്രക്ഷോഭകരോടുള്ള സര്‍ക്കാരിന്‍റെ വിവേചനപരമായ സമീപനത്തെയും യുഎന്‍ വിദഗ്ധര്‍ വിമര്‍ശിക്കുന്നു. സിഎഎ അനുകൂലികള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് ഒരു അന്വേഷണവും നടത്തിയില്ല. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുക എന്നത് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ അവര്‍ മുഴക്കിയിട്ടും അന്വേഷണമുണ്ടായില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Continue Reading

Updates

ചരിത്രം18 hours ago

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി എറിഞ്ഞുടച്ച മഹാത്മാവ്

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇരുപത്തിയെട്ട് ദിവസങ്ങളിലായാണ് ഉത്സവം. 26 ദിവസം ഉത്സവം ക്ഷേത്രത്തിനുള്ളില്‍ വച്ചും 27 നു പള്ളിവേട്ടയും 28 ന് ആറാട്ടും.ഇ ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍...

ആനുകാലികം21 hours ago

ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം

ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് രണ്ടാം വാരത്തോടെ നിർത്തിവെച്ച ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റുകൾ അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ...

കേരളം21 hours ago

എട്ടു വയസുകാരിയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി

കൊല്ലം: പീഡനത്തിനിരയായ ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ പിടികൂടിയത്. കടയ്ക്കലിൽ ജനുവരി 23നാണ് എട്ട്...

കേരളം21 hours ago

നോർക്ക പുനരധിവാസ പദ്ധതി: കേരള ബാങ്കും പങ്കാളിയാകുന്നു

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്സ്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്സുമായി കേരള ബാങ്ക് ധാരണപത്രം ഒപ്പുവച്ചു. നിലവിൽ...

നാഷണൽ21 hours ago

മോദിയുടെ സന്ദര്‍ശനത്തിനായി ചികില്‍സാകേന്ദ്രം ഒരുക്കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്: സൈന്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൽവാൻ സംഘർഷത്തിൽ പരുക്കേറ്റ സൈനികരെ കണ്ടത് അവർ ചികിൽസയിലുള്ള ലേയിലെ സൈനിക ആശുപത്രിയിൽവച്ചു തന്നെയെന്ന് സൈന്യം. പ്രധാനമന്ത്രി സൈനികരെ സന്ദർശിച്ചതിനെക്കുറിച്ച് മോശം പ്രചാരണം...

കേരളം22 hours ago

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍...

Uncategorized23 hours ago

ഒരു ജനതയുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന ദഹനപ്പെട്ടി പദ്ധതി പിന്‍വലിക്കുണം രാമചന്ദ്രൻ മുല്ലശ്ശേരി ജനറൽ സെക്രട്ടറി, സാംബവ മഹാസഭ

പട്ടികജാതി വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തെ ലക്ഷ്യമിട്ടു കൊണ്ട് ‘ ദഹനപ്പെട്ടി’ വിതരണം ചെയ്യാനുള്ള ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നീക്കം അനുചിതവും അസ്വീകാര്യവുമാണെന്ന് സാംബവ മഹാസഭ സംസ്ഥാന റജനറൽ...

ആനുകാലികം1 day ago

കോവിഡ് 19 സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ

കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ഗവ. സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകർക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തി. ഔദ്യോഗികാവശ്യങ്ങൾക്ക് വരുന്ന...

ഇന്റർനാഷണൽ1 day ago

വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്കയുടെ വന്‍ നീക്കം

ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്ക. വാൾസ്ട്രീറ്റ് ജേണലാണ് അമേരിക്കയുടെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യു‌എസ്‌എസ് റൊണാൾഡ് റീഗൻ,...

കേരളം1 day ago

ദലിത് സഹോദരിമാർക്ക് ലാപ്​ടോപ്​ നൽകാൻ പഞ്ചായത്തിന്​ നിർദേശം നല്‍കി ഹൈക്കോടതി വിധി

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിനോട് അഞ്ചാഴ്ചക്കുള്ളിൽ സഹോദരങ്ങളായ ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് നൽകാൻ ഹൈകോടതി വിധി. നെടുങ്കണ്ടം പഞ്ചായത്ത് ആറാം വാർഡിൽ വടക്കേടത്ത് ബാബുവി​െൻറ മക്കളായ അനഘ ബാബു, ആർദ്ര...

Trending