Connect with us

കേരളം

ഇന്ന് സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published

on

സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 131പേർ രോഗവിമുക്തി നേടി. കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്.

മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

ഇന്ന് ഡോക്ടേഴ്സ്‍ ഡേയാണ്. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ അടിത്തറകളിലൊന്ന്. ലോകത്തിന്റെ നാനാകോണുകളിലും ജീവൻ വരെ ബലി കൊടുത്താണ് ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരെ പടപൊരുതുന്നത്. ലോക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ തിരികെയെത്തി തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.

എങ്കിലും സമ്പർക്ക രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന ഇല്ലെന്നും മരണ നിരക്ക് വലുതായി വർധിച്ചിട്ടില്ല എന്നതും നമുക്ക് ആശ്വാസം നൽകുന്നു. വരും ദിവസങ്ങളിൽ നമുക്ക് കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവന്നേക്കാം. ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും കോവിഡ് വ്യാപനത്തെ ചെറുക്കാൻ മുന്നിൽ നിൽക്കുമെന്ന് ഉറപ്പുണ്ട്്. ഡോക്ടർ ബി.സി.റോയിയുടെ ജന്മദിനമാണ് ഇന്ത്യയി്ൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.

മനുഷ്യരാശിയുടെ രക്ഷയ്ക്കായി ആത്മാർപ്പണം ചെയ്യുന്ന ഡോക്ടർമാരാണ് ഈ ദിനത്തിൽ ആദരിക്കപ്പെടുന്നത്. നമ്മുടെ പൊതുജന ആരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഡോക്ടർമാർ സ്തുത്യർഹമായ പങ്കാണു വഹിക്കുന്നത്. ലോകം ആദരിക്കുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ വലിയൊരു പങ്കും ഡോക്ടർമാർക്ക് അവകാശപ്പെട്ടതാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ ഡോക്ടർമാർ കേരളത്തിൽ മാത്രമല്ല, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും പല ലോകരാജ്യങ്ങളിലും സേവനത്തിന്റേതായ പുതിയ മാതൃകകൾ സൃഷ്ടിക്കുന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവന്നേക്കാം. ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ മുന്നില്‍ നില്‍ക്കുമെന്ന് ഉറപ്പുണ്ട്. നമ്മുടെ പൊതുജന ആരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഡോക്ടര്‍മാര്‍ സ്തുത്യര്‍ഹമായ പങ്ക് വഹിക്കുന്നു. ലോകം ആദരിക്കുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീര്‍ത്തിയുടെ വലിയൊരു പങ്കും ഡോക്ടര്‍മാര്‍ക്ക് അവകാശപ്പെട്ടതാണ്. ഡോക്ടേഴ്സ് ദിനത്തില്‍ കോവിഡിനെതിരെ പോരാടുന്ന ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം

രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം

Published

on

By

രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.

14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17 ആണ്. 24നാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിരീക്ഷകനായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ ഇലക്ഷൻ കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. നിയമസഭാ സെക്രട്ടറിയാണ് റിട്ടേണിംഗ് ഓഫീസർ.

നാമനിർദ്ദേശം രാവിലെ 9 മണിക്കും വൈകിട്ട് നാലു മണിക്കുമിടയിൽ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ സമർപ്പിക്കാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം നാമനിർദ്ദേശം സമർപ്പിക്കേണ്ടതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Continue Reading

കേരളം

‘ആ 130 കോടിയില്‍ ഞാനില്ല’; സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മോദിക്കെതിരെയുള്ള നിലപാട്

Published

on

By

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ. രാജ്യത്ത് മുഴുവന്‍ ജനങ്ങളുടെയും മനസ് പ്രകാശഭരിതമായെന്നുള്ള പ്രസ്താവനയോടാണ് സോഷ്യല്‍ മീഡിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

‘ആ 130 കോടിയില്‍ ഞാനില്ല’, ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നവരെന്ന് നരേന്ദ്രമോദി പറഞ്ഞ ആ 130 കോടി ജനങ്ങളില്‍ ഞാനില്ല’ എന്ന നിലപാടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

റിമ കല്ലിംഗല്‍,ആഷിക്ക് അബു,വിനയ് ഫോര്‍ട്ട്,ജൂട് ആന്‍റണി തുടങ്ങി മലയാള സിനിമ രംഗത്തുള്ളവരും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.കേരളത്തിന് പുറത്തും സോഷ്യല്‍ മീഡിയയുടെ നിലപാട് തരംഗമാകുന്നുണ്ട്.

Continue Reading

കേരളം

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

Published

on

By

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊച്ചി ക്യാമ്പസിലെ കോഴ്സുകൾ നിർത്തി വയ്ക്കാനും നിർദ്ദേശം നൽകിയിരുന്നു.

കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യു.ജി.സി.അംഗീകാരമില്ലെന്നും വിദ്യാർത്ഥികൾ ശ്രദ്ധ പുലർത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. യൂണിവേഴ്സിറ്റിയുടെ തെറ്റായ നീക്കത്തിനെതിരെ നടപടിയെടുക്കണമെന്ന് സർക്കാർ യു.ജി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Updates

കേരളം4 days ago

രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം

രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17...

ആനുകാലികം4 days ago

ഫാഷൻ ഡിസൈനിംഗ് കോഴ്‌സ്

ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ഭാഗമായി കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി...

ആനുകാലികം4 days ago

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍...

കേരളം4 days ago

‘ആ 130 കോടിയില്‍ ഞാനില്ല’; സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മോദിക്കെതിരെയുള്ള നിലപാട്

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ. രാജ്യത്ത് മുഴുവന്‍ ജനങ്ങളുടെയും മനസ് പ്രകാശഭരിതമായെന്നുള്ള പ്രസ്താവനയോടാണ് സോഷ്യല്‍ മീഡിയ...

കേരളം4 days ago

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന്...

ആനുകാലികം4 days ago

പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം: ഇന്ന് (ആഗസ്റ്റ് 6) മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്...

ആനുകാലികം5 days ago

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 1234 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 1234 പേര്‍ക്ക് രോഗമുക്തി. 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്ന 66...

കേരളം5 days ago

രാമക്ഷേത്ര നിര്‍മാണം സംഘപരിവാര്‍ വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി.

രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ സംഘപരിവാര്‍ വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ടി.എന്‍ പ്രതാപന്‍...

നാഷണൽ5 days ago

രാമക്ഷേത്രഭൂമിപൂജയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്:’രാമന്‍ നീതിയാണ്, അനീതിയോ വെറുപ്പോ അല്ല

ന്യൂഡല്‍ഹി: രാമക്ഷേത്രഭൂമിപൂജയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാമനെന്നാല്‍ നീതിയും കരുണയുമാണെന്നും അനീതിയും വെറുപ്പും രാമന്റെ ഗുണങ്ങളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: മര്യാദ...

കേരളം5 days ago

രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്

മലപ്പുറം: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്. പാണക്കാട് ചേര്‍ന്ന മുസ്‌ലിംലീഗ് യോഗത്തിലാണ് തീരുമാനം. പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണ്. ഇതുമായി ബന്ധപ്പെട്ട്...

Trending