Connect with us

മൂവി

സുരേഷ് ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവച്ചന് കോടതി വിലക്ക്

Published

on

സുരേഷ് ഗോപിയുടെ കരിയറിലെ ഇരുനൂറ്റമ്പതാമത് ചിത്രമായ‍ ‘കടുവാക്കുന്നേൽ കുറുവച്ചന്’ കോടതി വിലക്ക്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കാനിരുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യു തോമസ്‌, രചന ഷിബിന്‍ ഫ്രാന്‍സിസ്.

സുരേഷ് ഗോപിയുടെ 'കടുവാക്കുന്നേല്‍ ...

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന ചിത്രത്തിന്റെ പിന്നണി പ്രവർത്തകരാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. ‘കടുവ’യുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നാണ് ഹർജിക്കാരുടെ ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് ‘കടുവ’യുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. ഹർജി സ്വീകരിച്ച കോടതി സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സോഷ്യൽ മാധ്യമങ്ങളിലുൾപ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞ് ഉത്തരവായി.

‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഹർജി ഭാഗം കോടതിയിൽ ഹാജരാക്കി. കഥാപാത്രത്തിന്റെ പേരടക്കം ‘കടുവ’യുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്‌ ഗോപി ചിത്രത്തിന് കോടതി വിലക്കേർപ്പെടുത്തിയത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരന്‍ എന്നിവർ ചേർന്നാണ് ‘കടുവ’ നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം പൃഥ്വിരാജിന്റെ ജൻമദിനത്തോടനുബന്ധിച്ച് ‘കടുവ’യുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസും ചെയ്തിരുന്നു. ഈ വർഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന ‘കടുവ’ കോവിഡ് പ്രതിസന്ധിയേത്തുടർന്ന് മാറ്റി വക്കുകയായിരുന്നു.

ജിനു ഏബ്രഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. ഷിബിൻ ഫ്രാൻസിസ് ആണ് ഇതിന്റെ തിരക്കഥ. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം. ‘ലണ്ടൺ ബ്രിഡ്ജ്,’ ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും ഒരുക്കി. ഹർജിക്കാരന് വേണ്ടി അഡ്വ.ബിനോയി കെ. കടവൻ കോടതിയിൽ ഹാജരായി.

മൂവി

കേരളത്തിന്‍റെ വിപ്ലവചരിത്രം ആസ്പദമാക്കി വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി

Published

on

By

കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിലേക്ക്.

No description available.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും കനൽ മൂടിക്കിടന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ വസന്തത്തിന്‍റെ കനല്‍വഴികളില്‍ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. മലയാളസിനിമയില്‍ ഇന്നേവരെ ആവിഷ്ക്കരിച്ച വിപ്ലവ സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ ചിത്രം. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകര്‍ ഒന്നാകെ ചിത്രം ഏറ്റെടുക്കുകയായിരുന്നു.

No description available.

പുതതലമുറയ്ക്ക് അജ്ഞാതമായ ചരിത്ര വീഥികളിലേക്കാണ് വസന്തത്തിന്‍റെ കനല്‍വഴികള്‍ വെളിച്ചം വീശിയത്. മൂവായിരത്തോളം അഭിനേതാക്കളും ഗ്രാമീണ തൊഴിലാളികളും ചിത്രത്തില്‍ അണിനിരന്നു.ഇൻഡ്യൻ സിനിമാ സംഗീത ചരിത്രത്തിൽ പുതചരിത്രം സൃഷ്ടിച്ച് ഏട്ട്സംഗീത സംവിധായകര്‍ ഒന്നിച്ചു ചേർന്നതാണ് ഇതിലെ സംഗീത വിഭാഗം. ഉൾക്കരുത്തിൻ്റെ പ്രതീകമായ സഖാവ് പി.കൃഷ്ണപിള്ളയ്ക്ക് ചിത്രത്തിൽ ജീവൻ നൽകിയത് പ്രമുഖ തമിഴ്നാടനും, സംവിധായകനും മയ സമുന്ദ്രക്കനിയാണ്. മലയാള സിനിമയിൽ നായിക – നായകന്മാരായി, പ്രതിഭാധനരായ സുരഭി ലക്ഷ്മിയെയും സമുദ്രക്കനിയെയും ആദ്യമായി പരീക്ഷിച്ച ചിത്രം കൂടിയായിരുന്നു, വസന്തത്തിൻ്റെ കനൽവഴികളിൽ ഇരുവരും പിന്നീട് മികച്ച അഭിനേതാക്കൾക്കുള്ള ദേശീയ പുരസ്കാരം നേടിയതു ചരിത്രം. ചരിത്രത്തിന്‍റെ ചോര ചീന്തിയ വഴികളില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്കുള്ള പ്രണാമം കൂടിയായിരുന്നു ഈ ചിത്രം.

ബോളിവുഡില്‍ ശ്രദ്ധേയനായ ക്യാമറാമാന്‍ കവിയരശനായിരുന്നു ചിത്രത്തിന്‍റെ ക്യാമറാമാന്‍. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ജനപ്രിയമായി. ദേശിയ – സംസ്ഥാന തലത്തിലും നിരവധി പുരസ്ക്കാരങ്ങൾ ഈ ചിത്രം നേടി.നല്ല സിനിമകൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല സ്വീകാര്യത ലഭിക്കുന്ന പുതിയ സാഹചര്യത്തിലാണ് ‘ഈ ചിത്രവും ഓൺലൈൻ റിലീസിനൊരുങ്ങുന്നത്.

ബാനര്‍ – വിശാരദ് ക്രിയേഷന്‍സ്, കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം – അനില്‍ വി നാഗേന്ദ്രന്‍, ക്യാമറ – കവിയരശ്, എഡിറ്റര്‍ – ബി അജിത്ത്കുമാര്‍, ഗാനരചന- കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രഭാവര്‍മ്മ, അനില്‍ വി നാഗേന്ദ്രന്‍.സംഗീതം- വി ദക്ഷിണാമൂര്‍ത്തി, എം.കെ. അര്‍ജ്ജുനന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ജയിംസ് വസന്തന്‍, പി കെ മേദിനി, സി ജെ കുട്ടപ്പന്‍, എ ആര്‍ റേഹാന, അഞ്ചല്‍ ഉദയകുമാര്‍.പി.ആർ.ഒ.പി.ആർ.സുമേരൻ അഭിനേതാക്കള്‍- സമുദ്രക്കനി, സുരഭിലക്ഷ്മി, സിദ്ദിഖ്, മുകേഷ്, റിതേഷ്,ദേവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഭീമന്‍ രഘു, പ്രേംകുമാര്‍, സുധീഷ്, കെ പി എ സി ലളിത, ദേവിക, ശാരി, ഊര്‍മ്മിള ഉണ്ണി, ഭരണി എന്നീ താരങ്ങള്‍ക്ക് പുറമേ മൂവായിരത്തോളം അഭിനേതാക്കളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

Continue Reading

മൂവി

വിനായകന്‍ സംവിധായകനാകുന്നു

Published

on

By

സിനിമയിൽ എത്തിയതിന്റെ 25ആം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രോജക്ട് പ്രഖ്യാപിച്ച് വിനായകൻ.

വിനായകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പാർട്ടി’ റിമാ കല്ലിങ്കലും ആഷിക് അബുവും ചേർന്ന് നിർമ്മിക്കും.

ആഷിക് അബു നേതൃത്വം നൽകുന്ന ഒപിഎം സിനിമാസ് 2021ൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘പാർട്ടി’.

Continue Reading

മൂവി

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; ?’, സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

Published

on

By

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും,രമ്യ നബീശനുമടക്കമുള്ള താരങ്ങൾ രംഗത്തെത്തി.

‘സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാൻ കഴിയാത്തതില്‍ വിഷമമുണ്ട്. . ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ സ്വന്തം മൊഴികള്‍ കോടതിയില്‍ പിൻവലിച്ചു. അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. ഇപ്പോള്‍ സിദ്ദിഖും ഭാമയും. സിദ്ദിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാക്കാം. പക്ഷേ ഭാമ?’ രേവതി കുറിച്ചു.

‘നാണക്കേട്’ എന്നായിരുന്നു റിമയുടെ പ്രതികരണം. ഒരുപാട് കാലം ജോലി ചെയ്‍തു. വളരെയധികം പ്രൊജക്റ്റുകള്‍. എന്നിട്ടും ഒരു സ്‍ത്രീക്ക് പ്രശ്‍നം വരുമ്പോള്‍ എല്ലാവരും പിന്നോട്ടുപോകുന്നത് എന്തുകൊണ്ടാണെന്നും രേവതി ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.അതേസമയം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയിലാണ്.

രമ്യനബിശന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സത്യം വേദനിപ്പിക്കും പക്ഷേ ചതി? നിങ്ങളോടൊപ്പം നിന്ന് പൊരുതുകയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നയാള്‍ പെട്ടെന്ന് നിറം മാറുമ്പോള്‍ അത് ഒരുപാട് ആഴത്തില്‍ വേദനിപ്പിക്കും.

കേസുകളില്‍ സാക്ഷികളായവര്‍ കൂറുമാറാറുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷെ അക്രമത്തെ അതിജീവിച്ചവള്‍ നിങ്ങളുടെ സ്വന്തമാണെന്നിരിക്കെ, എങ്ങനെയാണ് നിങ്ങള്‍ക്ക് അവളെ ചതിക്കാന്‍ പറ്റുക?

Continue Reading

Updates

കേരളം6 hours ago

മുരിക്കുമണ്ണിലെ പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനത്തിനെതിരെ സി.എസ്.ഡി.എസ് ന്‍റെ വന്‍ പ്രതിഷേധ ധര്‍ണ

മുരിക്കുമണ്ണിലെ പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനത്തിനെതിരെ സി.എസ്.ഡി.എസ് ന്‍റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ ധര്‍ണ. ചടയമംഗലത്ത് നടത്തിയ പ്രതിഷേധമാർച്ചും ധർണ്ണയും സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ...

മൂവി8 hours ago

കേരളത്തിന്‍റെ വിപ്ലവചരിത്രം ആസ്പദമാക്കി വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി

കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിലേക്ക്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും...

ആനുകാലികം8 hours ago

REAKING NEWS അയ്യായിരം കടന്ന് കൊവിഡ് കേസുകള്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 പേ‍ർ രോഗബാധിതരായി മരിച്ചു. 4424 പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല....

ആനുകാലികം8 hours ago

റംസിയുടെ മരണം; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം | കൊട്ടിയം സ്വദേശി റംസിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...

കേരളം10 hours ago

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്

കോഴിക്കോട് പാളയം മാർക്കറ്റിൽ 233 പേർക്ക് കൊവിഡ്. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മാർക്കറ്റ് അടച്ചിടാൻ തീരുമാനമായി. മാർക്കറ്റ് കേന്ദ്രീകരിച്ച് ക്ലസ്റ്റർ രൂപപ്പെട്ടുവെന്നാണ് വിവരം. 760 പേർക്കാണ്...

ഇന്റർനാഷണൽ11 hours ago

കൊറോണ എന്നല്ല ചൈന വൈറസ് എന്നാണ് വിളിക്കേണ്ടതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

കോവിഡ് 19 മഹാമാരിയ്ക്ക് കാരണമായ വൈറസിനെ കൊറോണ എന്നല്ല ചൈന വൈറസ് എന്നാണ് വിളിക്കേണ്ടതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ എന്ന പേര് കേള്‍ക്കുമ്പോള്‍...

പൊളിറ്റിക്സ്‌11 hours ago

ദലിത്-പിന്നാക്ക സംവരണത്തിൽ ഇടതുസർക്കാർ വൻ അട്ടിമറി നടത്തുന്നു – വെൽഫെയർ പാർട്ടി

ദലിത് – ആദിവാസി- മുസ്‍ലിം – ഈഴവ തുടങ്ങി വിവിധ പിന്നാക്ക സമുദായങ്ങളുടെ പി.എസ്.സി നിയമനങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനിലും ഇടതു സർക്കാർ ബോധപൂർവം സംവരണ അട്ടിമറി...

ആനുകാലികം12 hours ago

മഅ്ദനി: ഭരണകൂട ഇടപെടല്‍ വൈകുന്നത് സംഘപരിവാരത്തെ തൃപ്തിപ്പെടുത്താന്‍- പിഡിപി

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിലും അടിയന്തര ഇടപെടലിന് മടിക്കുന്ന ഭരണകൂടങ്ങള്‍ സംഘപരിവാരത്തെ ഭയപ്പെടുകയാണെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ...

ആനുകാലികം12 hours ago

ലക്ഷദ്വീപ് ഇപ്പോള്‍ അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണ്: നിവേധനവുമായി യുവ സംവിധായിക

കൊച്ചി: സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കുന്ന ലക്ഷദ്വീപ് ഇപ്പോള്‍ അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണ്. ദ്വീപുകളില്‍ ആധുനിക ചികിത്സാ സംവിധാനം...

കേരളം12 hours ago

പാലാരിവട്ടം മേല്‍പാലം:സുപ്രിം കോടതി വിധി അംഗീകരിക്കുന്നു; പാലം പുതുക്കി പണിയുന്നതുകൊണ്ട് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലനിര്‍മാണത്തില്‍ തന്റെ കൈകള്‍ ശുദ്ധമെന്ന് വി.കെ ഇബ്രാഹിം കുഞ്ഞ്.പാലത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ബാധ്യത കരാറുകാരനാണ്‌. തന്നെ കുടുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. സാമ്പത്തികമായി ഒന്നും...

Trending