Connect with us

Uncategorized

ഒരു ജനതയുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന ദഹനപ്പെട്ടി പദ്ധതി പിന്‍വലിക്കുണം രാമചന്ദ്രൻ മുല്ലശ്ശേരി ജനറൽ സെക്രട്ടറി, സാംബവ മഹാസഭ

Published

on

പട്ടികജാതി വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തെ ലക്ഷ്യമിട്ടു കൊണ്ട് ‘ ദഹനപ്പെട്ടി’ വിതരണം ചെയ്യാനുള്ള ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നീക്കം അനുചിതവും അസ്വീകാര്യവുമാണെന്ന് സാംബവ മഹാസഭ സംസ്ഥാന റജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി പറഞ്ഞു.

Image may contain: 3 people, people standing and outdoor

ആലപുപഴ ജില്ലാ പഞ്ചായത്ത് 2019/20 വർഷത്തേ പദ്ധതിയിൽപ്പെടുത്തി പട്ടികജാതി വനിതാ ഗ്രൂപ്പുകൾക്ക് ദഹനപ്പെട്ടി വിതരണോത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ: ജീ.വേണുഗോപാൽ നിർവഹിക്കുന്നു

ചാതുർവർണ്ണവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് ഓരോ ജാതികൾക്കും പ്രത്യേകതരം ജോലികൾ കല്പിച്ചു നല്കിയിരുന്നതായി ചരിത്രം പറയുന്നു.നാല് വർണ്ണങ്ങൾക്കും പുറത്തായിരുന്നവരും പില്ക്കാലത്ത് ചരിത്രകാരന്മാരാൽ വിശേഷിപ്പിക്കപ്പെടുന്ന പഞ്ചമർ അഥവാ വർണ്ണ ബാഹ്യർ ചുടല കാവല്ക്കാർ ആയിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു. ജില്ലാ പഞ്ചായത്ത് ഇപ്പോൾ ആവിഷ്ക്കരിച്ചിരിക്കുന്ന ദഹനപ്പെട്ടി പദ്ധതിയെ അത്തരത്തിൽ വ്യാഖ്യാനിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.

ഏത് തൊഴിലും മാന്യതയുള്ളതാണെന്നതിൽ ഒരു തർക്കവുമില്ല. പൗരസമത്വം അംഗീകരിക്കപ്പെട്ട ഇന്ത്യാ രാജ്യത്ത് തൊഴിൽ വിഭജനവും വനിതാ ശാക്തീകരണവും തുല്യമായിത്തീരണമെങ്കിൽ എല്ലാ വനിതകൾക്കുമായി ദഹനപ്പെട്ടി പദ്ധതി വിസ്തൃതമാക്കണമായിരുന്നു. മാത്രമല്ല പട്ടികജാതി വനിതാ ശാക്തീകരണം എന്നത്, പലവിധ കാരണങ്ങളാലും ഇതു വരെ അവർക്ക് എത്തിപ്പെടാൻ കഴിയാത്ത മേഖലകളിലേക്ക് വാതിൽ തുറന്നുകൊടുക്കുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണമായിരുന്നു. (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഷോപ്പിംഗ് കോംപ്ലക്സുകളിൽ നിശ്ചയമായും കടമുറികളും പ്രവർത്തന മൂലധനവും, ഐ റ്റി. മേഖല, ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾ, റേഷൻ കടകൾ, ( ബിനാമികളും കീഴ്വാടകക്കാരും ഇല്ലാതെ) എന്നിവ ഉദാഹരണം.)

സാമൂഹിക വിപ്ലവകാരികളും പരിഷ്ക്കരണവാദികളും പതിറ്റാണ്ടുകളിലൂടെ നടത്തിയ പോരാട്ടങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യത്തിൻ്റെ ഫലമായി വിദ്യാഭ്യാസവും തന്മൂലം സ്വത്വബോധവും മനുഷ്യാവകാശങ്ങളും സ്ഥിതി സമത്വചിന്തയും രാഷ്ട്രീയ അവബോധവും ആർജ്ജിച്ചവരാണ് കേരളത്തിലെ പട്ടിക വിഭാഗങ്ങൾ.നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും സാമൂഹിക പരിഷക്കരണ പ്രവർത്തനങ്ങളിലൂടെയും കേരളം കൈവരിച്ച നന്മകളയും മൂല്യങ്ങളെയും നിഷ്പ്രഭമാക്കുന്നതും പട്ടിക വിഭാഗങ്ങളുടെ പ്രത്യേകിച്ചും വനിതകളുടെ ആത്മാഭിമാനത്തെയും അസ്തിത്വത്തെയും ചോദ്യം ചെയ്യുന്നതും വംശീയ അധിക്ഷേപത്തിൻ്റെ വ്യാഖ്യാനത്തിൽ പെടുത്താവുന്നതുമായ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ചിരിക്കുന്നത്.

ഒരു ജനതയുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന പ്രസ്തുത തീരുമാനം ജില്ലാ പഞ്ചായത്ത് പിൻവലിച്ച് കൊണ്ട് കാലാനുസൃതവും ഗുണകരവും ദീർഘ വീക്ഷണത്തോടെയുമുള്ള പദ്ധതികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു

Uncategorized

കാസര്‍ഗോഡ് രണ്ട് ആദിവാസി കുടുംബങ്ങള്‍ കുടിയിറക്കല്‍ ഭീഷണിയില്‍

Published

on

By

കാസര്‍ഗോഡ്: ആദിവാസി കുടുംബങ്ങളെ സംരക്ഷിക്കുന്നതിനു നിയമങ്ങളും തയാറെടുപ്പുകളും ഏറെയുണ്ടായിട്ടും. വെള്ളരിക്കുണ്ട് താലുക്കിലെ പരപ്പ ഗ്രാമത്തിലെ കോട്ടപാറയില്‍ ആദിവാസി കുടുംബംഗങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍.

പതിറ്റാണ്ടുകളായി ഇതേ ഭൂമിയിൽ ജീവിച്ചു വരുന്ന ആദിവാസി വിഭാഗത്തിലെ മാവിലന്‍ സമുദായത്തില്‍പ്പെട്ട നാരയണിക്കും മക്കളുമാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. കാലിച്ചാനടുക്കത്ത്  എസ്.എൻ.ഡി.പി ക്ക് കോളേജ് നിർമിക്കാന്  സർക്കാർ അനുവദിച്ച ഒന്പത് ഏക്കർ ഭുമിയില് പെടുന്ന ഭുമിയിലാണ് നാരയണിയുടെ രണ്ട് മക്കള് വീട് വച്ച് താമസിക്കുന്നത് എന്ന് അവകാശപ്പെട്ടാണ് എസ് എന്‍ ‍ഡി പിയിലെ ചില പ്രവൃത്തകർ ആദിവാസി കുടുംബത്തെ കുടിയിറക്കാന്‍ ശ്രമിക്കുന്നത്

ഏതു സമയവും കുടിയിറക്കുമെന്ന ഭീഷണിയുമായി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥര്‍  സ്ത്രീകള്‍മാത്രം വീട്ടിലുള്ളപ്പോള്‍ വന്ന് ഇവരെ ഭിഷണിപ്പെടുത്തുകയും പിന്നീട് സ്റ്റേഷനില്‍ കൊണ്ട് പോയി 10 സെന്റ് സ്ഥലം വേറെ തരാമെന്ന് പറയുകയും ഇതിന്റെ പേരിൽ വേറെ പ്രശ്നം ഉണ്ടാക്കരുതെന്നും പറഞ്ഞു പേപ്പറിൽ ഒപ്പിട്ടു വാങ്ങിയതായും ഇവര്‍ പറയുന്നു

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍വികര്‍ വിലകൊടുത്തു വാങ്ങി കഠിനാധ്വാനം ചെയ്ത് കൃഷിയോഗ്യമാക്കിയ ഒന്നര ഏക്കറോളം വരുന്ന തരിശുഭൂമിയില്‍ നിന്നാണ് ആദിവാസി കുടുംബത്തെ ഇറക്കി വിടാന്‍ പോകുന്നത് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ പാവങ്ങള്‍. വീടിനു വീട് നമ്പറും റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകളും ഇവര്‍ക്കുണ്ട്

എസ് എൻ ഡി പി യിലെ ചിലപ്രവർത്തകരുടെയും വെള്ളരിക്കുണ്ട് പോലീസിന്റെയും നടപടിക്കെതിരെ ശക്തമായ സമരപോരാട്ടങ്ങൾക് നേതൃത്വം നൽകുമെന്ന് ആദിവാസി നേതാക്കൾ പറഞ്ഞു.ആദിവാസികളെ വന്നു ഭീഷണിപെടുത്തിയതിനു 14/7/2020നു എസ് എം എസ് dysp ക്ക് കൊടുത്ത പരാതിയിൽ ഇതുവരെ യാതൊരു നടപടിയും ഇവരുടെ ഭാഗത്തു നിന്നുമുണ്ടായില്ല. എസ് എൻ ഡി പി പ്രവർത്തകരും പോലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ് പരാതിക്കുമേൽ നടപടിയെടുക്കാത്തതെന്നു നേതാക്കൾ ആരോപിച്ചു. ഒ കെ പ്രഭാകരൻ, രതീഷ് കാട്ടുമാടം, രാമചന്ദ്രൻ കെ ടി ചാമക്കുഴി, കോരൻ പൊൻകുഴി, വിജയൻ കോട്ടപ്പാറ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Uncategorized

ഹയർ സെക്കൻററി രണ്ടാം വർഷ പരീക്ഷയിൽ 85.13 ശതമാനം വിജയം

Published

on

By

2020 മാർച്ചിൽ നടന്ന ഹയർ സെക്കൻററി രണ്ടാം വർഷ പരീക്ഷയിൽ 85.13 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അറിയിച്ചു.

ആകെ 2043 പരീക്ഷാ കേന്ദ്രങ്ങളിലായി സ്‌കൂൾ ഗോയിംഗ് റഗുലർ വിഭാഗത്തിൽ നിന്ന് 3,75,655 പേർ പരീക്ഷ എഴുതിയതിൽ 3,19,782 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷത്തെ വിജയ ശതമാനം 84.33 ആയിരുന്നു. ഒന്നാം വർഷത്തെ പരീക്ഷയുടെ സ്‌കോറുകൾ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിർണ്ണയിച്ചത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങൾക്ക് ഇരട്ട മൂല്യനിർണ്ണയം നടത്തിയാണ് സ്‌കോർ കണക്കാക്കിയത്. രണ്ട് മൂല്യനിർണ്ണയങ്ങൾ തമ്മിൽ 10 ശതമാനത്തിലധികം വ്യത്യാസം വന്ന ഉത്തരക്കടലാസുകൾ മൂന്നാമതും മൂല്യനിർണ്ണയം നടത്തിയാണ് സ്‌കോർ നിർണ്ണയിച്ചത്.

1,97,059 പെൺകുട്ടികളിൽ 1,81,870 പേരും (92.29%), 1,78,596 ആൺകുട്ടികളിൽ 1,37,912 പേരും (77.22%) ഉന്നതപഠനത്തിന് യോഗ്യത നേടി. 1,82,414 സയൻസ് വിദ്യാർത്ഥികളിൽ 1,61,661 പേരും (88.62%), 77,095 ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളിൽ 59,949 പേരും (77.76%) 1,16,146 കോമേഴ്‌സ് വിദ്യാർത്ഥികളിൽ 98,172 പേരും (84.52%) ഉന്നതപഠനത്തിന് യോഗ്യത നേടി. എസ്.സി. വിഭാഗത്തിൽ 36,601 ൽ 24,874 പേരും (67.96%) എസ്.റ്റി വിഭാഗത്തിൽ 5,386 ൽ 3,418 പേരും (63.46%) ഒ.ഇ.സി വിഭാഗത്തിൽ 13,957 ൽ 10,915 പേരും (78.20%) ഒ.ബി.സി വിഭാഗത്തിൽ 2,37,007 ൽ 2,33,686 പേരും (85.94%) ജനറൽ വിഭാഗത്തിൽ 82,404 ൽ 76,889 പേരും (93.30%) ഉന്നത പഠനത്തിന് അർഹത നേടി.

ഗവൺമെൻറ് മേഖലയിലെ സ്‌കൂളുകളിൽ നിന്ന് 1,58,828 ൽ 1,30,541 പേരും (82.19%) എയ്ഡഡ് മേഖലയിലെ 1,92,377 ൽ 1,69,316 പേരും (88.01%) അൺഎയ്ഡഡ് മേഖലയിലെ 24,233 ൽ 19,708 പേരും (81.33%) ഉന്നതപഠനത്തിന് യോഗ്യരായി. 18,510 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിനർഹരായി. ഇതിൽ 14,195 പേർ പെൺകുട്ടികളും 4,315 പേർ ആൺകുട്ടികളുമാണ്. സയൻസ് വിഭാഗത്തിൽ നിന്ന് 13,037 പേർക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നിന്ന് 1,630 പേർക്കും കോമേഴ്‌സ് വിഭാഗത്തിൽ നിന്ന് 3,843 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

18,510 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ 31,605 പേർ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡോ അതിനു മുകളിലോ, 41,904 പേർ എല്ലാ വിഷയങ്ങൾക്കും ബി പ്ലസോ അതിനു മുകളിലോ, 57,508 പേർ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ, 77,034 പേർ സി പ്ലസ് ഗ്രേഡോ അതിനു മുകളിലോ, 89,888 പേർ സി ഗ്രേഡോ അതിനു മുകളിലോ, 3,333 പേർ ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ നേടി. 54,751 പേർക്ക് ഡി ഗ്രേഡും 1122 പേർക്ക് ഇ ഗ്രേഡുമാണ് ലഭിച്ചത്.

വിജയ ശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലും (89.02%), ഏറ്റവും കുറവ് കാസർഗോഡ് ജില്ലയിലുമാണ് (78.68%). ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ (840 പേർ) പരീക്ഷയ്ക്ക് സജ്ജരാക്കിയ സെൻറ് മേരീസ് ഹയർസെക്കൻററി സ്‌കൂൾ പട്ടം, (തിരുവനന്തപുരം) 95.95 ശതമാനം പേരെ ഉന്നതപഠനത്തിന് യോഗ്യരാക്കി. മലപ്പുറം ജില്ലയിലെ എം.എസ്.എം ഹയർസെക്കൻററി സ്‌കൂൾ കല്ലിങ്ങൽപ്പറമ്പ, എസ്.വി ഹയർസെക്കൻററി സ്‌കൂൾ പാലേമേട് എന്നീ സ്‌കൂളുകളിൽ യഥാക്രമം 768 ഉം 762 ഉം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. വിജയശതമാനം യഥാക്രമം 95.18 ഉം 89.63 ഉം ആണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിനർഹരാക്കിയ ജില്ല മലപ്പുറമാണ് (2,234).

നൂറുമേനി വിജയം കരസ്ഥമാക്കിയ 114 സ്‌കൂളുകളാണുള്ളത്. മുപ്പതിൽ താഴെ വിജയശതമാനമുള്ള സ്‌കൂളുകളുടെ എണ്ണം 31 ആണ്. 234 വിദ്യാർത്ഥികൾ 1200 ൽ 1200 സ്‌കോറും കരസ്ഥമാക്കി. ഹയർസെക്കൻററിയുടെ സിലബസ് പിന്തുടരുന്ന 15 ടെക്‌നിക്കൽ സ്‌കൂളുകളിൽ നിന്നായി 1,227 പേർ പരീക്ഷയ്ക്കിരുന്നതിൽ 1079 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. (87.94%). (കഴിഞ്ഞവർഷത്തെ വിജയശതമാനം 69.72). ഇതിൽ 37 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.

കലാമണ്ഡലം ആർട്ട് ഹയർസെക്കൻററി സ്‌കൂൾ കലാമണ്ഡലം ആർട്‌സ് ഹയർസെക്കൻററി സ്‌കൂളിൽ 80 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്നതിൽ 79 വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.75.
49,245 വിദ്യാർത്ഥികൾ സ്‌കോൾ കേരള മുഖേന രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതിയതിൽ 21490 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 43.64 (കഴിഞ്ഞ വർഷം 43.48%). ഇതിൽ 132 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സയൻസ് വിഭാഗത്തിൽ നിന്ന് 686 പേരിൽ 640 പേരും (93.29%), ഹ്യുമാനിറ്റീസ് വിഭാഗത്തിൽനിന്ന് 29,572 പേരിൽ 12,688 പേരും (42.91%), കോമേഴ്‌സ് വിഭാഗത്തിൽ നിന്ന് 18,987 പേരിൽ 8,162 പേരും (42.99%), ഉപരിപഠനത്തിന് അർഹത നേടി. ഓപ്പൺ പഠന വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിലാണ്: 18,582 പേർ.

Continue Reading

Uncategorized

സ്വപ്‌ന സുരേഷ് എന്‍ഐഎ കസ്റ്റഡിയില്‍; പിടിയിലായത് ബെംഗളൂരുവില്‍

Published

on

By

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന പ്രധാന കണ്ണി സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയില്‍. ബെംഗളൂരുവിലെ എലഹങ്കയില്‍ എൻ.ഐ.ഐ സംഘമാണ് പിടികൂടിയത്. നാളെ പ്രതികളെ കൊച്ചിയിലെത്തിക്കും.

അതേസമയം സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എയുടെ എഫ്ഐആര്‍ പുറത്തായി. നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍ എന്നിവരാണുള്ളത്.

കേസിൽ നേരത്തെ എൻ.ഐ.എ യു.എ.പി.എ ചുമത്തിയിരുന്നു. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായാണ് എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചത്. കേസ് അന്വേഷിക്കാനുള്ള എൻ.ഐ.എ തീരുമാനം യു.എ.ഇയെ അറിയിച്ചു.

Continue Reading

Updates

കേരളം34 mins ago

രാമക്ഷേത്രനിർമാണം: കാര്യങ്ങൾ ​നടത്തേണ്ടത്​ സർക്കാരല്ല, രാമക്ഷേത്ര ട്രസ്​റ്റ്​

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ...

കേരളം3 hours ago

ആറ്റിപ്രയിൽ കുടിയിറക്കപ്പെട്ട ദലിത് കുടുംബാംഗംങ്ങളോട് സംസാരിക്കാൻ സംഘപരിവാർ വിലക്ക് കേരള ദലിത് ഫെഡറേഷന്‍

കോട്ടയം – തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ചെങ്കൊടിക്കാട്ടിൽ കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കുടിയിറക്കപ്പെട്ട ദലിതരോട് കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന പൊതുപ്രവർത്തകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞ് സംഘ പരിവാർ കുടിയിറക്കപ്പെട്ട...

ചരിത്രം4 hours ago

നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കല്ലറയെയും പോളിനെയും ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ് ഇന്ന്

ആഗസ്റ്റ് 4 ,നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ പ്രതിഭാധനരായ രണ്ടു നേതാക്കളുടെ, കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും വിപ്ളവാത്മക പേരാട്ട ജീവിതങ്ങളെ അനുസ്മരിക്കാൻ ഓർമപ്പെടുത്തുന്ന ചരിത്ര...

കേരളം5 hours ago

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആറ്...

കേരളം18 hours ago

കോവിഡ് കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

കോവിഡ് മഹാമാരിക്കാലമായതിനാൽ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും...

കേരളം18 hours ago

കോവിഡ് പ്രതിരോധം: തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് ഫലപ്രദമായ പ്രവര്‍ത്തനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി...

കേരളം19 hours ago

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് ; 815 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 815 പേര്‍ രോഗമുക്തി തേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്....

ആനുകാലികം19 hours ago

ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടും

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതി ബിജുലാലിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ...

കേരളം1 day ago

സ്വര്‍ണ്ണക്കടത്ത് കേസ് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

വ്രവാദ ബന്ധം ആരോപിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ നിർണ്ണായക അറസ്റ്റ്. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടി.ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ പൊലീസ് പ്രതി...

നാഷണൽ1 day ago

കര്‍ണാടക മുഖ്യമന്ത്രിക്ക് കൊവിഡ്

യെദിയൂരപ്പക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരിക്ഷണത്തിലേക്ക് മാറണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ...

Trending