Connect with us

ആനുകാലികം

ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം

Published

on

ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് രണ്ടാം വാരത്തോടെ നിർത്തിവെച്ച ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റുകൾ അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുനരാരംഭിക്കാൻ തീരുമാനമായി. അപേക്ഷകർക്ക് parivaahan.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിച്ച് അവരവരുടെ സ്ഥലങ്ങളിലിരുന്ന് ടെസ്റ്റിൽ പങ്കെടുക്കാം.

അപേക്ഷിക്കുമ്പോൾ ആവശ്യമായ മെഡിക്കൽ, കാഴ്ച പരിശോധന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ വയസ്സ്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന രേഖകളും അപ്ലോഡ് ചെയ്യണം. ഓൺലൈൻ ടെസ്റ്റിനായി അപേക്ഷിക്കുമ്പോൾ അപേക്ഷകന് സൗകര്യപ്രദമായ ദിവസവും തിരഞ്ഞെടുക്കാം. ടെസ്റ്റിനായി അനുവദിച്ച 30 മിനിറ്റ് സമയത്തിനുള്ളിൽ 50 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യത്തിൽ 30 ശരിയുത്തരങ്ങളാണ് നൽകേണ്ടത്.

പാസായവർക്ക് സാരഥി സോഫ്റ്റ് വെയറിലൂടെ ലേണേഴ്സ് ലൈസൻസ് ഡൗൺലോഡ് ചെയ്തെടുക്കാം. ലേണേഴ്സ് പരീക്ഷയിൽ പരാജയപ്പെടുന്ന പക്ഷം ഓൺലൈനിലൂടെ റീ ടെസ്റ്റിനുള്ള ഫീസ് അടച്ച് മറ്റൊരു പരീക്ഷാ ദിവസം തിരഞ്ഞെടുക്കാം. പരീക്ഷാ സഹായി mvd.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ആനുകാലികം

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം

Published

on

By

എറണാകുളം രാമമംഗലം പഞ്ചായത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച സംഭവത്തില്‍ നീതി തേടി  കുടുംബം. കഴിഞ്ഞ സെത്ബംര്‍ ഏഴിനാണ് രാമമംഗലത്ത് പഞ്ചായത്തിലെ 5ാം വാര്‍ഡില് രണ്ട് സെന്‍റ് ഭുമിയില്‍ താമസിക്കുന്ന പ്രകാശന്‍റെ മകള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രജീഷ പ്രകാശന്‍ വീട്ടില്‍ വച്ച് മണ്ണെണയൊഴിച്ച് തീ കൊളുത്തി ആത്മ ഹത്യക്ക് ശ്രമിച്ചത്.

 

തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളെജിലേക്കും അവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളെജലേക്കും മാറ്റുകയായിരുന്നു ഇവിടെ വച്ചാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ ദൂരൂഹതയാരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബവും കേരള ഉള്ളാട മഹസഭവും രംഗത്ത് വന്നിരുന്നു രംഗത്ത് വന്നിരുന്നു

ഇവരുടെ അയല്‍വാസിയായ സ്ത്രി മരിച്ച പെണ്‍കുട്ടി മറ്റൊരാളുമായി സംസാരിക്കുന്നത് മൊബെലില്‍ പകര്‍ത്തുകയും ഇത് കാണിച്ച് കുട്ടിയെ കുട്ടിയെ നിരന്തരം ശല്യം ചെയ്യ്തു വന്നിരുന്നതായും സംഭവം നടന്ന ദിവസം കുട്ടിയെ രണ്ട് പുരുഷമാരും അയല്‍വാസിയായ സ്ത്രിയും ചേര്‍ന്ന് മര്‍ദ്ധിക്കുകയും ഇതിന് അരമണിക്കൂറിന് ശേഷമാണ് കുട്ടി ആത്മ ഹത്യക്ക് ശ്രമിച്ചത് എന്നും അയല്‍വാസിയായ സ്ത്രിയുടെ ഭീഷണിയിലും മര്‍ദ്ദനത്തിലും മനം നൊന്താണ് മകള്‍ മരിച്ചത് എന്നും ഇതിനെല്ലാം ദൃക്സാക്ഷിയായിരുന്ന ഇളയകുട്ടിക്ക് സംഭവം നടന്ന് മൂന്ന് മാസമായിട്ടും അതിന്‍റെ ആഘാതത്തില്‍ മാറിയിട്ടിലെന്നും പെണ്‍കുട്ടിയുടെ അമ്മ ന്യൂസിനോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായവരെ തെളിവുകളളോടെ ചൂണ്ടി കാണിച്ച് രാമമംഗലം പോലീസിലും പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും എടുത്തിട്ടില്ലെന്നും പെണ്‍കുട്ടിയുടെ നീതിക്കായി കേരള ഉള്ളാട മഹാസഭ ശക്തമായ പ്രക്ഷോഭത്തിലായിരുന്നു വെന്നും പോലിസില്‍ വിശ്വാസം നഷ്ടമായത് കൊണ്ട് പെണ്‍കുട്ടിയുടെ നീതിക്കായി ഹൈക്കോടതി സമീപിക്കാനൊരുങ്ങുകയാണെന്ന് കേരള ഉള്ളാട മഹാസഭ ജില്ലവൈസ് പ്രസിഡന്‍റ് രാജേഷ് പറഞ്ഞു
പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായവരെ തെളിവുകളളോടെ ചൂണ്ടി കാണിച്ച് രാമമംഗലം പോലീസിലും പട്ടിക വര്‍ഗ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും എടുത്തിട്ടില്ലെന്നും കേരള ഉള്ളാട മഹാസഭ ജില്ലവൈസ് പ്രസിഡന്‍റ് രാജേഷ് പറഞ്ഞു

മരിച്ച പെണ്‍കുട്ടിയെ ഭീഷണിപെടുത്തുന്നതിനും മര്‍ദ്ദിക്കുന്നതിനും സ്വന്തം ചേച്ചി ദേഹത്ത് പടര്‍ന്നുപിടിച്ച തീയുമായി വീട്ടില്‍ നിന്ന് ഇറങ്ങിയോടുന്നതിനും സാക്ഷിയാവെണ്ടി വന്ന ഇളയ സഹോദരിമാര്‍ സംഭവം നടന്ന് മൂന്ന് മാസം പിന്നിട്ടിട്ടും മാനസിക ആഘാതത്തില് മുക്തമായിട്ടില്ലാ.

പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാര്‍ ആരെന്നും എന്തെന്നും വ്യക്തമായിരുന്നിട്ടും ഒരു സംവിധാനം മുഴുവനും അവര്‍ക്കൊപ്പം നിന്നപ്പോള്‍ രാമമംഗലത്ത് നീതി നിഷേധിക്കപ്പെട്ടത് പട്ടിക വര്‍ഗത്തില്‍ പെട്ട പാവപ്പെട്ട ഒരു പതിനഞ്ചു കാരിക്കാണ്

Continue Reading

ആനുകാലികം

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം: വി മുരളീധരന്‍

Published

on

By

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പുതിയ നിയമം സുപ്രിം കോടതി നിലപാടിനും ഭരണഘടനയ്ക്കും വിരുദ്ധമാണ്.

അതേസമയം ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമഭേദഗതി മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

Continue Reading

ആനുകാലികം

‘എന്റെ തന്ത ചമയാനും തീവ്രവാദിയാക്കാനും ഏഷ്യാനെറ്റ് കഷ്ടപ്പെടണ്ട’; ചിത്ര ലേഖ

Published

on

By

കണ്ണൂര്‍: ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ ഇസ്‌ലാം മതം സ്വീകരിക്കാന്‍ പോകുകയാണെന്ന വാര്‍ത്തക്ക് പിന്നാലെ വിവാദങ്ങള്‍ ശക്തമാകുന്നു.

ചിത്രലേഖയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് ചിത്രലേഖ രംഗത്തെത്തിയതോടെയാണ് സംഭവം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. തന്റെ തന്ത ചമയാനും തീവ്രവാദിയാക്കാനും ആരും ശ്രമിക്കേണ്ടെന്നാണ് ചിത്രലേഖ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്.

ജാതി വിവേചനത്തിൽ നിന്ന് രക്ഷപ്പെടാൻ ഇസ്ലാമിലേക്ക് മതം മാറാൻ ആലോചിച്ച് തനിക്ക് യുഎപിഎ നടപടികൾ നേരിടേണ്ടി വരുമോ എന്നാണ് ഇപ്പോഴത്തെ ഭയം. ഇസ്ലാമിലേക്ക് മാറുന്നു എന്നതിന്റെ അർത്ഥം ഏതെങ്കിലും മത സംഘടനയിലേക്ക് മാറുന്നു എന്നല്ലെന്നും ചിത്രലേഖ പറഞ്ഞു.

എന്നാൽ വീട് പൂർത്തിയാക്കാൻ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തനിക്കാര് സഹായം തന്നാലും അത് സ്വീകരിക്കും. എസ് ഡി പി ഐയോ പോപ്പുലർ ഫ്രണ്ടോ സഹായം തന്നാൽ സ്വീകരിക്കും. ചിത്രലേഖ ന്യൂസ് 18 നോട് വ്യക്തമാക്കി.

“ചിത്ര ലേഖയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയൊക്കെ ഉണ്ട്. അതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെങ്കില്‍ അത് പറയുന്നതില്‍ എനിക്കു ഒട്ടും മടിയുമില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ എനിക്കു വീട് വെയ്ക്കാൻ സാമ്പത്തികമായി സഹായിക്കാമെന്നും പറഞ്ഞിരുന്നു. ” ചിത്രലേഖ ഫേസ്ബുക്കിൽ കുറിച്ചു.

ഇസ്ലാമിലേക്ക് മതം മാറാൻ ആലോചിക്കുന്നതെന്ന് കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെയാണ് ചിത്രലേഖ വ്യക്തമാക്കിയത്. സിപിഎമ്മിനെ ജാതി വിവേചനത്തിനെതിരെ കഴിഞ്ഞ ഇരുപത് വർഷം പോരാട്ടം നടത്തിയ തനിക്ക് ഇനി ഒറ്റയ്ക്ക് പിടിച്ചുനിൽക്കാനാകാത്തത് കൊണ്ടാണ് മതം മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നത് എന്നായിരുന്നു നിലപാട്. തുടർന്ന് തന്നെ രണ്ടുപ്രാവശ്യം ഇൻറലിജൻസ് ഉദ്യോഗസ്ഥർ വിളിച്ചതായി ഫേസ്ബുക്കിൽ കുറിച്ചു.

Continue Reading

Updates

ആനുകാലികം13 hours ago

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം

എറണാകുളം രാമമംഗലം പഞ്ചായത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച സംഭവത്തില്‍ നീതി തേടി  കുടുംബം. കഴിഞ്ഞ സെത്ബംര്‍ ഏഴിനാണ് രാമമംഗലത്ത് പഞ്ചായത്തിലെ 5ാം വാര്‍ഡില് രണ്ട്...

പൊളിറ്റിക്സ്‌14 hours ago

സാമൂഹ്യക്ഷേമത്തിന് പരിഗണന; ഇടത് മുന്നണി പ്രകടനപത്രിക പുറത്തിറക്കി

തദ്ദേശതെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. ജനുവരി ഒന്നു മുതല്‍ ക്ഷേമ പെന്‍ഷന്‍ 1500 രൂപയായി വര്‍ധിപ്പിക്കുമെന്നും പത്ത് ലക്ഷം പേര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴി തൊഴില്‍...

കേരളം1 day ago

കോവിഡ് രോഗിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസ്; പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയിൽ

തിരുവനന്തപുരം പാങ്ങോട് കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നും ഇര സത്യവാങ്മൂലത്തിൽ പറയുന്നു. ആരോപണ...

കേരളം2 days ago

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി സംബന്ധിച്ച് നിയമസഭയില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ വരെ രൂക്ഷമായ വിമര്‍ശനം...

പൊളിറ്റിക്സ്‌2 days ago

പൊലീസ് ആക്ട് 118(എ) പ്രകാരമുള്ള പരാതി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പി.കെ ഫിറോസ്

കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന വിവാദമായ പൊലീസ് ആക്റ്റ് ഭേദഗതി നിയമമനുസരിച്ച്​ ആദ്യ പരാതി തൃശൂർ വലപ്പാട് പൊലീസ്​ സ്​റ്റേഷനിൽ ​ ലഭിച്ചിരുന്നു. സി.പി.എം പ്രവർത്തകനെതിരെയായിരുന്നു പ്രഥമകേസ്​....

കേരളം2 days ago

എന്താണീ വിവാദ 118 എ ഭേദഗതി…; അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു

എന്താണീ വിവാദ 118 എ ഭേദഗതി…; അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു പൗരാവകാശ-സാംസ്‌കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഒറ്റ നോട്ടത്തില്‍ തന്നെ എതിര്‍ത്ത വിവാദ ഭേദഗതിയെ കുറിച്ച് ഹൈക്കോടതിയിലെ യുവ...

കേരളം2 days ago

118 A ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഡോ.സുനില്‍ പി ഇളയിടം

സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി -118 A ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനില്‍ പി ഇളയിടം...

ആനുകാലികം2 days ago

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം: വി മുരളീധരന്‍

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പുതിയ നിയമം സുപ്രിം കോടതി നിലപാടിനും ഭരണഘടനയ്ക്കും...

കേരളം5 days ago

ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ

ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ. ഇന്ന് കൊച്ചിയിൽ നടക്കുന്ന ബി.ജെ.പി നേതൃയോഗത്തിൽ ശോഭ പങ്കെടുക്കില്ല. സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ...

മൂവി5 days ago

ഉറങ്ങാത്തവരുടെ കഥയുമായി റഷ്യ

മലയാളസിനിമയില്‍ ഇതാ വേറിട്ട പ്രമേയവുമായി റഷ്യ. ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങള്‍ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രം നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. റഷ്യയില്‍...

Trending