മൂവി
വിനായകൻ കമ്മട്ടി പാടത്ത് തന്നെ… അല്ലാതെവിടെ

” നിന്റെയൊക്കെ എറണാകുളം സിറ്റി… അതിന് വലിയ ഉറപ്പൊന്നുമില്ലടാ… അത് നിക്കുന്നതേ കമ്മട്ടിപ്പാടത്തിന്റെ ചതുപ്പിലാ… അത് കെട്ടിപൊക്കിയത് സിമന്റും കല്ലും കൊണ്ടൊന്നുമല്ല… കറുത്ത കട്ട പിടിച്ച ചോര കൊണ്ടാ… ഗംഗയുടെ ഓക്കെ ചോര… ”
കമ്മട്ടിപ്പാടത്തിന്റെ അവസാനം കൃഷ്ണൻ സുരേന്ദ്രനോട് ഇങ്ങനെ പറയുമ്പോൾ അത് കണ്ടിരുന്ന നമ്മളിൽ എത്രപേർ മനസിലാക്കിയിരുന്നു കമ്മട്ടിപ്പാടം മാൽഗുഡി പോലൊരു സാങ്കല്പിക സൃഷ്ടി അല്ലെന്നും ഗംഗ വെറുമൊരു കഥാപാത്രമല്ലന്നും…എല്ലാ മഹാനഗരങ്ങളും കെട്ടിപൊക്കിയത് ആ ഭൂമിയുടെ അവകാശികളായ യഥാർത്ഥ മനുഷ്യരുടെ, അവിടങ്ങളിലെ ഗാംഗമാരുടെ ചോരയിൽ ചവിട്ടി തന്നെയാണ്…അങ്ങനെ വികസനം എന്ന വെളുപ്പിക്കലിന്റെ പേരിൽ ഇരുട്ടിലേക്ക് തള്ളിവിടപ്പെട്ട മനുഷ്യരെ അവതരിപ്പിക്കാൻ വിനായകനോളം പോന്ന നടൻ ഒരുപക്ഷെ മലയാളത്തിൽ ഉണ്ടാവില്ല… കാരണം വിനായകന്റെ ഭൂതകാലം തന്നെ അതാണ്… ഗംഗ ആദ്യവും അവസാനവും വിനായകൻ തന്നെയായിരുന്നു.
“എല്ലാ നാട്ടിലും വികസനത്തിന്റെ പേരിൽ ആദ്യമൊരു പാലം വരും… ആ പാലത്തിന്റെ മുകളിൽ കൂടി എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പോകാൻ തുടങ്ങും… പതിയെ ആ നാട്ടിലെ മനുഷ്യർ പാലത്തിന്റെ അടിയിലാവും… പാലത്തിന്റെ താഴെ എന്നത് തന്നെ ‘ഡാർക്ക്’ ആണ്… അങ്ങനെ അവിടെ ഉള്ളവരെല്ലാം ആ ഡാർക്കിലാവും… ഞാനും കമ്മട്ടിപ്പാടത്തിലെ എന്റെ വീടുമെല്ലാം ഈ ഡാർക്കിൽ തന്നെയാണ്… ” എങ്ങനെയാണ് മനുഷ്യരെ വിഭജിച്ചുകൊണ്ട് ഒരു സിസ്റ്റത്തിൽ പാർശ്യവൽക്കരണം നടത്തുന്നത് എന്നതിനുള്ള വിനായകന്റെ ഭാഷ്യമാണ്… ഇത് അയാൾക്ക് ആലോചിക്കാതെ പറയാൻ കഴിയുന്ന മറുപടിയാണ്… കാരണം കഴിഞ്ഞ കാലങ്ങളിൽ അയാൾ അടങ്ങുന്ന ദളിത് സമൂഹം എങ്ങനെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിന്ന് നിഷ്കാസിതരായി എന്നതിന് അയാളുടെ ജീവിതം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണമായി അയാൾ എപ്പോഴും ചൂണ്ടി കാണിക്കുന്നത്… ഗംഗയെ പോലെ വാളെടുത്തു ജീവിക്കേണ്ടി വന്ന ഭൂതകാലം അയാൾക്കുമുണ്ടായിരുന്നു.
വിനായകനെ ഉൾകൊള്ളാൻ കഴിയാത്ത, അയാളുടെ നിലപാടുകളെ അംഗീകരിക്കാൻ കഴിയാത്ത മനുഷ്യർ അയാളൊരു ഗുണ്ടയായിരുന്നു എന്ന് പറഞ്ഞാൽ വിനായകൻ പറയും അത് അതിജീവനമായിരുന്നു എന്ന്…കാരണം വിനായകന്മാർക്കും ഗാംഗമാർക്കും ജീവിതം തന്നെ സമരമാണ്… പ്രതിരോധവും പ്രതിഷേധവുമാണ്… അത് കൊണ്ട് തന്നെയാണ് കൊച്ചി കായൽ കയ്യേറുന്നതിനെതിരെ അയാൾ ശബ്ദിച്ചത്… “കുറച്ചു കൂടി കായൽ ബാക്കിയുണ്ട്, അത് നിങ്ങളെല്ലാം കൂടി മണ്ണിട്ട് മൂടിക്കൊ…” ഈ നിലപാട് എടുക്കാൻ അയാൾക്ക് സിനിമ താരം എന്ന ഐഡന്റിറ്റി അയാൾക്കൊരു അധിക ബാധ്യത അല്ലായിരുന്നു… കോർപ്പറേഷൻ ഇടിച്ചു പൊളിക്കണമെന്നും കട്ടുമുടിക്കുന്ന ബ്യുറോക്രറ്റുകളുടെ വീട്ടിലേക്ക് ജനം കയറുന്ന കാലം ദൂരയല്ല എന്നും പറയുമ്പോൾ അയാൾ നടൻ വിനായകനല്ല… കമ്മട്ടിപ്പാടത്തെ ഗംഗ തന്നെയാണ്.
മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോൾ തന്റെ വീട്ടിലെത്തി ഒരു വികാരോജ്വല ബിറ്റിനു വേണ്ടി അമ്മയെ കെട്ടി പിടിച്ചു കൊണ്ട് ജിലേബി വായിൽ വെച്ചുകൊടുക്കാൻ പറഞ്ഞ മീഡിയക്കാരോട് പോയി പണി നോക്കാൻ പറഞ്ഞിടത്താണ് വിനായകൻ അത്രമേൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാവുന്നത്… “അത് ഞാനും അമ്മയും തമ്മിലുള്ളതാണ്… നിങ്ങൾക്ക് വേണ്ടി ആ സ്നേഹം വിൽക്കാൻ ഞാൻ തയാറല്ല… എനിക്ക് സിനിമയിലെ അഭിനയിക്കാനറിയു… ജീവിതത്തിലറിയില്ല..”
കൃത്യമായി തന്നെ പറഞ്ഞു അയാൾ… താൻ അത്രയും നാൾ ജീവിച്ചുവന്ന ചുറ്റുപാടുകളിൽ നിന്ന് ഒരിഞ്ചു പിന്നോട്ടില്ല എന്ന് തന്നെയാണ് അയാൾ പറയാതെ പറയുന്നത്….അവിടെയാണ് വൈകാരികത വിറ്റ് കാശാക്കുന്ന മാധ്യമ നയത്തിനെ ചോദ്യം ചെയ്യുന്ന വിനായകനും അതിന് കഴിയാത്ത മറ്റുള്ളവരും തമ്മിൽ നിലപാടുകളുടെ ദൂരമുള്ളത്. “ഞാൻ പുലയനാണ്… അതി ഭീകരമായ താളമാണ് എന്റെയുള്ളിൽ ഉള്ളത്… ചെളിയിൽ ചവിട്ടി നിൽക്കുമ്പോളും ആ താളം എന്റെ കാലുകളിൽ ഉണ്ടായിരിക്കും…” തന്റെ സ്വത്വം വെളിപ്പെടുത്താൻ അയാൾക്കൊരു മടിയുമില്ല… അയാളുടെ താളബോധം ഈ മണ്ണിന്റെ അവകാശികളായ ദ്രാവിഡന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്…അതവരുടെ ജീവിതം തന്നെയാണ്… ആ ബോധത്തെ അരക്കെട്ടുറപ്പിക്കാൻ അയാൾ മൈക്കൽ ജാക്സനെയും ബോബ് മാർലിയെയും കൂട്ട് പിടിച്ചതിലും അവരെ കേൾക്കാനും അനുകരിക്കാനും ഇഷ്ടപെട്ടതും വിരോധാഭാസമല്ല…കാരണം പല കാലത്ത് ഈ മൂന്ന് പേരും മുന്നോട്ട് വെച്ച രാഷ്ട്രീയം ഒന്ന് തന്നെയാണ്… അത് നിറത്തിന്റെയും അതിർവരമ്പുകളില്ലാത്ത സാഹോദര്യത്തിന്റെയും രാഷ്ട്രീയമാണ്.
“ഞാൻ അയ്യൻകാളിയുടെ ആരാധകനാണ്…ഒരു പുലയനായത് കൊണ്ട് പിന്നോട്ട് മാറി നിൽക്കാൻ ഒരുക്കമല്ല… ജീവിതത്തിന്റെ ഒരറ്റത്ത് ഫെറാരി കാറിൽ വരാൻ കഴിയുമെങ്കിൽ അതിലും ഞാൻ വരും…വേണമെങ്കിൽ തലയിൽ സ്വർണ കിരീടവും വെക്കും… ” നോക്കു എത്ര റിയലിസ്റ്റിക് ആയിട്ടാണ് അയാൾ അയാളുടെ സമൂഹം നേരിട്ട അട്രോസിറ്റീസിനെ ചോദ്യം ചെയ്യുന്നത്… മാറ്റി നിർത്തപ്പെട്ട, അരികു വത്കരിക്കപെട്ട തന്റെ സഹോദരങ്ങളോട് ഒരിഞ്ചു പിന്നോട്ട് മാറരുതെന്നും അപകർഷതാ ബോധം എന്നത് മുന്നോട്ടുള്ള വഴിയിൽ ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞുവെന്നും അയാൾ ഓർമിപ്പിക്കുന്നു…ഇത്തരം തീ പിടിക്കുന്ന നിലപാടുകളുള്ളതുകൊണ്ടാണ് അയാൾ എപ്പോഴും ചർച്ചയാവുന്നത്…വിനായകൻ വളരെ സിംപിളായാണ് മനുഷ്യനാണ്… പക്ഷെ അയാളുടെ ജീവിതവും വാക്കുകളും അടിമുടി പൊളിറ്റിക്സാണ്… ആ പൊളിറ്റിക്സ് നമുക്ക് അത്രവേഗം ദഹിക്കുന്നതല്ല.

റുണോക്കോ റാഷിദി
ജോർജ് ഫ്ലോയിഡിന്റെ രക്ത സാക്ഷിത്വത്തിനു ശേഷം വിപ്ലവം നടക്കുന്ന അതേ അമേരിക്കയിൽ നിന്നും വിഖ്യാതനായ ചരിത്രകാരനും കറുത്തവരുടെ നീതിക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന റുണോക്കോ റാഷിദിയുടെ ഫേസ് ബുക്ക് പോസ്റ്റിൽ വിനയനെ ഐഡന്റിഫൈ ചെയ്തതാണ് അയാളെ പറ്റി എഴുതാൻ പ്രേരിപ്പിച്ചത്…നമ്മുടെ സിസ്റ്റം ദളിതനാക്കി രണ്ടാം നിര പൗരന്മാരാക്കിയ മനുഷ്യരിൽ ഒരുവനെ സ്വന്തം സഹോദരനെന്നാണ് അയാൾ വിളിച്ചത്…നമ്മളെ പോലൊരു പ്രിവിലേജ്ഡ് സമൂഹത്തിന് റാഷിദി പറഞ്ഞതിന്റെ അന്തസത്ത ചിലപ്പോൾ മനസ്സിലാവാൻ പ്രയാസമായിരിക്കും… കാരണം നമ്മൾ അവരിൽ പെട്ടവരല്ല… അവർ ജീവിച്ചു വന്ന സാഹചര്യവും നേരിടേണ്ടി വന്ന യാഥാർഥ്യങ്ങളും ഒരു പക്ഷെ നമുക്ക് കെട്ടുകഥകളായി തോന്നിയേക്കാം… മൈലുകൾക്കപ്പുറത്തും ഭൂഖണ്ഡങ്ങൾക്കപ്പുറത്തും വിനായകന് സഹോദരന്മാരുണ്ടാവും…അയാളോട് ഐക്യപ്പെടാൻ മനുഷ്യരുണ്ടാവും…അതയാളോടുള്ള ആരാധന കൊണ്ട് മാത്രമാവില്ല, അയാളുൾപെട്ട ദളിത് സാമൂഹത്തോടുള്ള ഐക്യപ്പെടൽ കൂടിയാണ്… റാഷിദിയുടെ ഓരോ വരികളിലും ആ ചേർത്ത് പിടിക്കൽ കാണാൻ സാധിക്കും.
അവസാനമായി ഒരു ചോദ്യം…
“സ്റ്റേറ്റ് അവാർഡ് കിട്ടിയ വിനായകനാണ് ഇനി അടുത്ത ഓരു വർഷം കേരളത്തിലെ ഏറ്റവും മികച്ച നടൻ… ഒരു വർഷം കഴിഞ്ഞാൽ വിനായകൻ എവിടെ എത്തി നിൽക്കും…? ”
“വിനായകൻ കമ്മട്ടി പാടത്ത് തന്നെ… അല്ലാതെവിടെ… !!!”
(ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്ക് എന്ന പ്രോഗ്രാമിൽ വിനായകനുമായുള്ള അഭിമുഖത്തിലെ വാക്കുകളാണ് പോസ്റ്റിൽ മെൻഷൻ ചെയ്തിരിക്കുന്നത്)
മൂവി
പാര്‍വ്വതി തെരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ തീയറ്ററിലേയ്ക്ക്

പ്രശസ്ത സംവിധായകന് സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തെരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും, ആര്യാടന് ഷൗക്കത്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന് ഷൗക്കത്തിന്റേതാണ്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റി പ്രവര്‍ത്തനാനുമതി നല്‍കിയതോടെ ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുകയാണ്.
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡെല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. റോഷന് മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ ചിത്രം സജീവമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ ഒരു കൊമേഴ്ഷ്യല്‍ ഫിലിമിന്റെ എല്ലാ ചേരുവകളും അടങ്ങിയതാണ് ‘വര്‍ത്തമാനം’ എന്ന് സംവിധായകന് സിദ്ധാര്‍ത്ഥ് ശിവ പറയുന്നു.
കുടുംബ പ്രേക്ഷകര്‍ക്കും എല്ലാ ചലച്ചിത്ര ആസ്വാദകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് ‘വര്‍ത്തമാനം’. ഒരു പാന്‍ ഇന്ത്യ മൂവി എന്നു വേണമെങ്കില്‍ വര്‍ത്തമാനത്തെ വിശേഷിപ്പിക്കാമെന്നും സംവിധായകന് പറഞ്ഞു.
വലിയ തിരനാര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഡെല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് ‘വര്‍ത്തമാനം’ ചിത്രീകരിച്ചത്. രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് വര്‍ത്തമാനം. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഏറെ സാമൂഹ്യ പ്രസക്തിയുള്ള ‘പാഠം ഒന്ന് ഒരു വിലാപം,’ ‘ദൈവനാമത്തില്‍’, ‘വിലാപങ്ങള്‍ക്കപ്പുറം’, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആര്യാടന് ഷൗക്കത്ത് കഥയും തിരുക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് ‘വര്‍ത്തമാനം’. പാര്‍വ്വതി തെരുവോത്തിന്റെ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് വര്‍ത്തമാനത്തിലെ ഫൈസാസൂഫിയ.
ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം – സിദ്ധാര്‍ത്ഥ് ശിവ, നിര്‍മ്മാണം – ബെന്‍സി നാസര്‍, ആര്യാടന് ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം – ആര്യാടന് ഷൗക്കത്ത്, ക്യാമറ – അഴകപ്പന്‍, ഗാനരചന – റഫീക് അഹമ്മദ്, വിശാല്‍ ജോണ്സണ്, പശ്ചാത്തല സംഗീതം – ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – ഡിക്സന് പൊടുത്താസ്, പി.ആര്.ഒ. – പി.ആര്.സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്)
മൂവി
‘പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ‘ലാല്‍ ജോസ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.

മലയാള സിനിമയില്‍ മറ്റൊരു പുതുമയായി മാറുന്ന ‘ലാല്‍ ജോസ്’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ കുഞ്ചാക്കോ ബോബൻ റിലീസ് ചെയ്തു. പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന പുതിയ സിനിമയാണ് ലാല്‍ ജോസ്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്റെ പേരുതന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍.
ഈയൊരു പുതുമയിലൂടെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞിരുന്നു. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. സസ്പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്റര്‍ടൈനറാണ് ലാല്‍ജോസ്. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണ് ലാല്‍ജോസ്. സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. പൊന്നാനി, ഇടപ്പാള്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
ഒട്ടേറെ വെബ്സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന് ശാരിഖ് ആണ് ലാല്‍ജോസിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് ഇതിലെ നായിക. അഭിനേതാക്കള്‍ – ഭഗത് മാനുവല്‍, ജെന്സണ്, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു. ബാലതാരങ്ങളായ – നിഹാര ബിനേഷ് മണി, ആദര്‍ശ്. ബാനര്‍ – 666 പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – ഹസീബ് മേപ്പാട്ട്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – കബീര്‍ പുഴമ്പ്ര, ഡി.ഒ.പി. – ധനേഷ്, സംഗീതം – ബിനേഷ് മണി, ഗാനരചന – ജോ പോള്‍, മേക്കപ്പ് – രാജേഷ് രാഘവന്, കോസ്റ്റ്യൂംസ് – റസാഖ് തിരൂര്‍, ആര്‍ട്ട് – ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്ട്രോളര് – ഇ.എ. ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് – ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍ – അസീസ് കെ.വി, ലൊക്കേഷന്‍ മാനേജര്‍ – അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സനു, പി.ആര്.ഒ. പി.ആര്. സുമേരന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പി.ആര്. സുമേരന്‍ (പി.ആര്.ഒ.)
9446190254
മൂവി
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെതിരെ രൂക്ഷ വിമര്‍ശനവുമായി ശോഭാസുരേന്ദ്രന്

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്. ചിത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേരാണ് രംഗത്തുവരുന്നത്.
ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ വിമര്‍ശനം.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഭാരത സംസ്കൃതിയുടെ എണ്ണമറ്റ കാലത്തെ ചരിത്രം പരിശോധിച്ചാല്‍ ഈ നാടിന്റെ സാമൂഹ്യ മൈത്രിക്ക് കാരണമായത് ഹൈന്ദവ സംസ്കാരത്തിന്റെ ആതിഥ്യമര്യാദയും ഉള്‍ക്കൊള്ളല്‍ മനോഭാവവുമാണ്. നമ്മുടെ നാട്ടില്‍ വന്നവരെയെല്ലാം കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളു നാം. നമ്മുടെ പാരമ്പര്യത്തില്‍ ഉറച്ചു നില്ക്കുമ്പോള് തന്നെ, അവരില്‍നിന്ന് ഉള്‍ക്കൊള്ളേണ്ടത് നാം ഉള്‍ക്കൊണ്ടിട്ടുണ്ട്. പഠിക്കേണ്ടത് പഠിച്ചിട്ടുണ്ട്. ആ സാമൂഹ്യ ജൈവപ്രക്രിയയാണ് ഇന്നിന്റെ ലോകത്തെ ഇത്ര പുരോഗമനപരമാക്കിയത്.
പക്ഷേ നിര്‍ഭാഗ്യവശാല്‍, പുരോഗമനം എന്നാല്‍ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിന് അവര്‍ ആദ്യം ആക്രമിക്കാന്‍ ഉന്നംവയ്ക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും സംസ്കാരത്തെയുമാണ്. ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാന്‍ ഒരു സിനിമയെടുക്കുമ്പോള്‍ പോലും ശരണം വിളികള്‍ പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ് പുരോഗമനത്തെ ഈ കൂട്ടര് മനസ്സിലാക്കിയിരിക്കുന്നത്. ഈ കൂട്ടര് തന്നെയല്ലേ വിശ്വാസസംരക്ഷകരായ സ്ത്രീകളെ അപമാനിക്കാനായി ‘കുലസ്ത്രീകള്‍’ എന്ന് വിളിച്ചത്? അതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?
ശരാശരി മധ്യവര്‍ഗ്ഗ വീടുകളുടെ അടുക്കളയിലെ കരിക്കലങ്ങള്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന ഒരുപാട് സ്ത്രീകള്‍ ഈ നാട്ടിലുണ്ട്. പക്ഷേ അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയാണ്. അതുകൂടി തകര്‍ത്തു കഴിഞ്ഞാല്‍ ജീവിതത്തിന്റെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ചു പോയേക്കാവുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരെയും കൂടി അംഗീകരിച്ചുകൊണ്ട് മാത്രമേ സ്ത്രീ സംബന്ധിയായ ഏത് വിഷയത്തിലും നിങ്ങള്‍ക്ക് പുരോഗമനം കണ്ടെത്താന്‍ കഴിയൂ. ഇന്‍ക്ലൂസിവ് അല്ലാത്ത ഒരു പ്രത്യയശാസ്ത്രത്തെയും പുരോഗമനപരം എന്ന് വിളിക്കാന്‍ കഴിയില്ല.
-
ആനുകാലികം9 months ago
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് കളക്ടര്‍
-
കേരളം1 year ago
അട്ടപ്പാടിയിലെ ഒരു ക്ഷീര സംഘത്തിന്റെ ഏഴു കോടി അഴിമതിയെ പുറത്ത് കൊണ്ട് വന്ന ആദിവാസി ഉദ്യേഗസ്ഥയ്ക്ക് വധ ഭീഷണിയും, സർക്കാർ സർവിസിൽ നിന്നും മാനസിക പീഢനവും
-
ആനുകാലികം9 months ago
ഗള്‍ഫില്‍ കോവിഡ് ഇല്ലായിരുന്നു എങ്കില്‍ കേരളത്തിലേക്ക് പ്രവാസികളുടെ സഹായം ഒഴുകിയേനെ എന്ന് സംവിധായകന് നാദിര്‍ഷ
-
കേരളം2 years ago
വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും ദലിത് നേതാക്കള്‍ കൂട്ടത്തോടെ പുറത്തേക്ക്; ഫ്രറ്റേണിറ്റി ദേശീയ വൈസ്പ്രസിഡന്റ് പ്രദീപ് നെന്മാറ സ്ഥാനം രാജിവച്ചു
-
ചരിത്രം9 months ago
പാലങ്ങളുടെയും ചിറകളുടെയുെ ഉറപ്പിന് വേണ്ടി അനേകം പുലയരെ ഗുരുതി കൊടുത്തിട്ടുണ്ട്
-
കേരളം2 years ago
എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം
-
കേരളം2 years ago
ശ്രീധന്യയെ പലവട്ടം ഇറക്കിവിട്ടു!! മന്ത്രി ബാലന്റെ ക്രൂരത വിവരിച്ച് മാദ്ധ്യമപ്രവര്‍ത്തക
-
കേരളം9 months ago
ഭിം ആര്‍മി സംസ്ഥാന കമ്മിറ്റിയംഗം അനൂപിനെ വെട്ടിയും മർദിച്ചും കൊലപ്പെടുത്താൻ ശ്രമം