Connect with us

സ്പോർട്ട്സ്‌

അന്ന് കരഞ്ഞ് കളം വിട്ടു ഇന്ന് ലോഗോ പതിച്ച് പ്രതിഷേധം

Published

on

ലണ്ടന്‍:കറുത്തവര്‍ഗക്കാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌ തന്റെ മുടിയില്‍ ലോഗോ പതിപ്പിച്ച്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച്‌ താരം പോള്‍ പോഗ്‌ബ. എ.എഫ്‌.സി. ബോണ്‍മൗത്തിനെതിരായ മത്സരത്തില്‍ കളിക്കാനിറങ്ങിയ പോഗ്‌ബയുടെ പുതിയ സ്‌റ്റൈല്‍ ശ്രദ്ധിക്കപ്പെട്ടു.കാലില്‍ കറുത്ത ബാന്റ്‌ ധരിച്ചും പോഗ്‌ബ കറുത്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരേ പ്രതിഷേധം രേഖപ്പെടുത്തി.

യു.എസിലെ മിനാപോലീസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്‌ ഫ്‌ളോയിഡിനെ പോലീസ്‌ റോഡില്‍ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതിലുണ്ടായ പ്രതിഷേധം കെട്ടടങ്ങിയില്ല. ഫുട്‌ബോള്‍ താരങ്ങളില്‍ പലരും ”ബ്ലാക്ക്‌ ലൈവ്‌സ് മാറ്റര്‍” പ്രചാരണത്തില്‍ പങ്കാളികളായി. ഫുട്‌ബോളില്‍ നിലനില്‍ക്കുന്ന വര്‍ണവെറിക്കു പോഗ്‌ബയും ഇരയായിട്ടുണ്ട്‌. ഗാലറിയില്‍നിന്നു കുരങ്ങന്‍ വിളി ഉള്‍പ്പെടെ നേരിടേണ്ടി വന്നു. മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ റഹിം സ്‌റ്റെര്‍ലിങ്‌, മരിയോ ബലോറ്റെലി, കൗലിബാലി തുടങ്ങിയ നിരവധി താരങ്ങളും വര്‍ണവെറിക്ക്‌ ഇരയായി.

ഓള്‍ഡ്‌ട്രാഫോഡില്‍ നടന്ന മത്സരത്തിനു മുമ്പ്‌ ബോണ്‍മൗത്ത്‌, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ താരങ്ങള്‍ ഒരു കാല്‍മുട്ടില്‍ ഇരുന്നു കറുത്ത വര്‍ഗക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. വംശീയതക്കെതിരെ ബലോറ്റലി ആരാധകര്‍ക്കിടയിലേക്ക്‌ പന്തടിച്ചതും കരച്ചിലടക്കാതെ കളംവിട്ടതും വിവാദമായിരുന്നു. നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന്‌ ഇന്റര്‍ മിലാന്റെ ബെല്‍ജിയം താരം റോമേലു ലുക്കാക്കുവും വെളിപ്പെടുത്തിയിട്ടുണ്ട്‌.

സ്പോർട്ട്സ്‌

ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായി തുടരുന്നത് കാണാന്‍ ആഗ്രഹിക്കുന്നു

Published

on

By

സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റായി തുടരുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് മുൻ ഇന്ത്യൻ നായകന്‍ സുനിൽ ഗവാസ്കർ.

2023 ലോകകപ്പ് അവസാനിക്കുന്നതുവരെ ഗാംഗുലി പ്രസിഡന്റായി തുടരാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും ഗവാസ്‌കർ പറഞ്ഞു.പണ്ട് നായകനായിരുന്ന കാലത്ത് സൗരവ് ഇന്ത്യൻ ടീമിനെ ഉയർത്തി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം പുനസ്ഥാപിച്ചതുപോലെ, ഗാംഗുലിയും സംഘവും ബിസിസിഐ ഭരണകൂടവുമായി ചേർന്ന് ഇന്ത്യയെ മികച്ച നിലയിൽ എത്തിക്കുമെന്ന് ഗാവസ്‌കർ പറഞ്ഞു.

Hope Sourav Ganguly is more successful BCCI chief than me: Sunil Gavaskar -  The Statesman

തങ്ങളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സൌരവ് ഗാംഗുലി, ജയ് ഷാ എന്നിവര്‍ നല്‍കിയ ഹരജി സുപ്രിം കോടതി പരിഗണനയിലാണ്.ഭാരവാഹികള്‍ ആറുവര്‍ഷ കാലയളവ് കഴിഞ്ഞാല്‍ മൂന്നുവര്‍ഷം മാറിനില്‍ക്കണമെന്ന (കൂളിങ് ഓഫ്) വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് ബി.സി.സി.ഐ കോടതിയെ സമീപിച്ചിരിക്കുന്നത്.

Continue Reading

സ്പോർട്ട്സ്‌

വംശീയ വിവേചനം തുറന്നു പറഞ്ഞു മഖായ എൻടിനി

Published

on

By

ജൊഹാനസ്ബെർഗ്∙ ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് നേരിടേണ്ടി വന്നിട്ടുള്ള വംശീയ വിവേചനങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞു ദക്ഷിണാഫ്രിക്കൻ മുൻ താരം മഖായ എൻടിനി.

ടീമിലുണ്ടായിരുന്ന സമയത്തു സഹതാരങ്ങൾ തന്നെ ഒറ്റപ്പെടുത്തിയിരുന്നതായി എൻടിനി പറഞ്ഞു. എല്ലായ്പ്പോഴും ഞാൻ ഒറ്റയ്ക്കായിരുന്നു. ഡിന്നർ കഴിക്കാൻ പോകുന്നതിനായി ആരും എന്റെ വാതിലിൽ മുട്ടിയിട്ടില്ല. ടീം അംഗങ്ങൾ എന്റെ മുന്നില്‍ വച്ചാണ് അതിനായുള്ള പ്ലാനുകൾ ഉണ്ടാക്കുക, എന്നാൽ എന്നെ ഒഴിവാക്കും. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാൻ പോയാലും ആരും എന്റെ കൂടെ ഇരിക്കാന്‍ തയാറാകില്ല– ദക്ഷിണാഫ്രിക്കൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷന് നൽകിയ അഭിമുഖത്തിൽ എൻടിനി പറഞ്ഞു.

ഞങ്ങൾ ടീമിലെ സഹതാരങ്ങൾ ഒരേ യൂണിഫോമാണു ധരിച്ചിരുന്നത്. ഒരേ ദേശീയ ഗാനം ആലപിക്കുന്നു. എന്നാൽ എനിക്ക് ഒറ്റപ്പെടലിനെയും മറികടക്കേണ്ടിവന്നു. ടീം ബസില്‍ സഞ്ചരിക്കുന്നതിനു പകരം സ്റ്റേഡിയത്തിലേക്ക് ഓടിപ്പോയിട്ടുണ്ട്. ബസ് ഡ്രൈവറെ കണ്ട് എന്റെ ബാഗ് ഏ‌ൽപിക്കും. പിന്നീട് ഗ്രൗണ്ടിലേക്ക് ഓടും.

മത്സരം കഴിഞ്ഞു തിരിച്ചെത്തുമ്പോഴും അങ്ങനെ തന്നെ ചെയ്യും. ഞാൻ എന്തിനാണ് അതു ചെയ്യുന്നതെന്ന് ആൾക്കാർക്കു മനസ്സിലായിരുന്നില്ല. എന്താണു ഞാൻ ഒഴിവാക്കാൻ ശ്രമിക്കുന്നതെന്ന് അവരോടു പറഞ്ഞിരുന്നില്ല. ഒറ്റപ്പെടലിൽനിന്ന് ഓടിയകലുകയായിരുന്നു ഞാൻ. ഞാൻ ബസിന്റെ പിറകിലാണ് ഇരിക്കുന്നതെങ്കിൽ സഹതാരങ്ങള്‍ മുന്നിലിരിക്കും– എൻടിനി വ്യക്തമാക്കി.

വംശീയമായ അവഗണനകൾ നേരിട്ടതിനെ തുടർന്ന് മകൻ താൻഡോ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാംപിൽ പോകുന്നതുതന്നെ നിർത്തിവച്ചതായും എൻടിനി അഭിമുഖത്തിൽ പ്രതികരിച്ചു. വംശീയതയ്ക്കെതിരായ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ മൂവ്മെന്റിനു പിന്തുണ അറിയിച്ച് എൻടിനി ഉൾപ്പെടെ 30 മുൻ ക്രിക്കറ്റ് താരങ്ങൾ പ്രസ്താവന ഇറക്കിയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ക്രിക്കറ്റിൽ ഇപ്പോഴും വംശീയത നിലനിൽക്കുന്നതായും താരം പ്രതികരിച്ചു. ബ്ലാക്ക് ലൈവ്സ് മാറ്ററിന് പിന്തുണ അറിയിച്ച ദക്ഷിണാഫ്രിക്കൻ ബോളർ ലുങ്കി എൻഗിഡിക്കെതിരെ മുൻ താരങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ മഖായ എൻടിനി ഉൾപ്പെടെയുള്ള താരങ്ങൾ എൻഗിഡിക്കു പിന്തുണയുമായെത്തി.

Continue Reading

സ്പോർട്ട്സ്‌

ഖത്തര്‍ ലോകകപ്പ്: ഫിക്‌സ് ചര്‍ പുറത്തിറക്കി; ആദ്യ മല്‍സരം നവംബര്‍ 21ന്

Published

on

By

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫിക്‌സ് ചര്‍ ഫിഫ പുറത്തിറക്കി. ലോക ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ലോകകപ്പ് പതിവിന് വിപരീതമായി ഇത്തവണ നവംബറിലാണ് ആരംഭിക്കുക.

നവംബര്‍ 21നാണ് ആദ്യമല്‍സരം. ഡിസംബര്‍ 18നാണ് ഫൈനല്‍. എട്ട് സ്‌റ്റേഡിയങ്ങളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറുക. ആദ്യമല്‍സരം അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് അരങ്ങേറുക. ഇവിടെ 60,000 പേര്‍ക്ക് ഇരിക്കാനാവും. ഫൈനല്‍ ലൂസൈല്‍ സ്‌റ്റേഡിയത്തിലാണ്. ഇവിടെ 80,000 കാണികള്‍ക്ക്് ഇരിക്കാനുള്ള സൗകര്യമുണ്ട്.

ഒരു ദിവസം നാല് മല്‍സരങ്ങളാണ് നടക്കുക. 32 ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ഖത്തര്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നിനാണ് ആദ്യ മല്‍സരം. ഖത്തറിലെ ചൂട് കാരണമാണ് മല്‍സരങ്ങള്‍ നവംബറിലേക്ക് മാറ്റിയത്. 2022ല്‍ തന്നെ നടക്കുന്ന ക്ലബ്ബ് ലോകകപ്പ് ഷെഡ്യൂള്‍ ഇതോടെ മാറിയേക്കും. ജൂണില്‍ ലോകകപ്പ് നടക്കുമെന്ന രീതിയിലാണ് ക്ലബ്ബ് ലോകകപ്പ് തയ്യാറാക്കിയിട്ടുള്ളത്.

Continue Reading

Updates

കേരളം2 hours ago

രാമക്ഷേത്രനിർമാണം: കാര്യങ്ങൾ ​നടത്തേണ്ടത്​ സർക്കാരല്ല, രാമക്ഷേത്ര ട്രസ്​റ്റ്​

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ...

കേരളം4 hours ago

ആറ്റിപ്രയിൽ കുടിയിറക്കപ്പെട്ട ദലിത് കുടുംബാംഗംങ്ങളോട് സംസാരിക്കാൻ സംഘപരിവാർ വിലക്ക് കേരള ദലിത് ഫെഡറേഷന്‍

കോട്ടയം – തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ചെങ്കൊടിക്കാട്ടിൽ കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കുടിയിറക്കപ്പെട്ട ദലിതരോട് കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന പൊതുപ്രവർത്തകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞ് സംഘ പരിവാർ കുടിയിറക്കപ്പെട്ട...

ചരിത്രം4 hours ago

നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കല്ലറയെയും പോളിനെയും ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ് ഇന്ന്

ആഗസ്റ്റ് 4 ,നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ പ്രതിഭാധനരായ രണ്ടു നേതാക്കളുടെ, കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും വിപ്ളവാത്മക പേരാട്ട ജീവിതങ്ങളെ അനുസ്മരിക്കാൻ ഓർമപ്പെടുത്തുന്ന ചരിത്ര...

കേരളം6 hours ago

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആറ്...

കേരളം19 hours ago

കോവിഡ് കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

കോവിഡ് മഹാമാരിക്കാലമായതിനാൽ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും...

കേരളം19 hours ago

കോവിഡ് പ്രതിരോധം: തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് ഫലപ്രദമായ പ്രവര്‍ത്തനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി...

കേരളം20 hours ago

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് ; 815 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 815 പേര്‍ രോഗമുക്തി തേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്....

ആനുകാലികം20 hours ago

ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടും

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതി ബിജുലാലിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ...

കേരളം1 day ago

സ്വര്‍ണ്ണക്കടത്ത് കേസ് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

വ്രവാദ ബന്ധം ആരോപിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ നിർണ്ണായക അറസ്റ്റ്. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടി.ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ പൊലീസ് പ്രതി...

നാഷണൽ1 day ago

കര്‍ണാടക മുഖ്യമന്ത്രിക്ക് കൊവിഡ്

യെദിയൂരപ്പക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരിക്ഷണത്തിലേക്ക് മാറണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ...

Trending