Connect with us

കേരളം

രാഷ്ട്രീയധികാര വര്‍ഗത്തെ എങ്ങനെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്താം എന്ന് കാണിച്ച് തന്ന നേതാവ്; പുന്നല ശ്രികുമാറിന് ഇന്ന് പിറന്നാൾ

Published

on

ആഘോഷങ്ങളില്ലാതെ കേരള പുലയര്‍ മഹ സഭ സംസ്ഥാന സെക്രട്ടറി പുന്നല ശ്രികൂമാറിന് ഇന്ന് പിറന്നാൾ. മാസങ്ങളായി കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ടെങ്കിലും കെ.പി.എം.എസ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ഹരിതം കാർഷിക പദ്ധതിയുടെ ജില്ലതല ഉദ്ഘാടനങ്ങളുമായി കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കിലായിരുന്നു പുന്നല.

Image may contain: one or more people, people eating and food

 

എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ തിരുവന്ദപുരത്തെ ട്രിപ്പിള്‍ ലോക്ക്‍ഡൗണില്‍ കുടുങ്ങി ഭാര്യ ബീനയോടും ഏക മകള്‍ ഗൗരിനന്ദയോടപ്പം തിരുവനന്ദപുരത്തെ വീട്ടിലുണ്ട് ലോക്ക്ഡൗണില്‍ കുടുങ്ങിയില്ലായിരുന്നുവെങ്കില്‍ ഒരു ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ ഉപഭോഗ ജനതയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ ഉല്പാദിപ്പിക്കുന്ന സമൂഹമായി മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലായിരുന്നെനെ ഇന്നും അദ്ദേഹം. ഹരിതം കാർഷിക പദ്ധതിയിലൂടെ പുലയര്‍ക്ക് നഷ്ടപ്പെട്ട കാർഷിക അഭിവൃദ്ധിയെ തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് കെ.പി.എം.എസ് എന്നാണ് പുന്നല ഹരിത കേരള പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രഖ്യാപിച്ചത്.

കൊല്ലം ജില്ലയിലെ പുന്നലയില്‍ സുകുമാരന്‍റെയും ലീലയുടെയും മൂത്ത മകനായി 1970 ജൂലൈ 6 നാണ് പുന്നല ശ്രുകൂമാറിന്‍റെ ജനനം.പതിനെട്ടാം വയസില്‍ കെ.പി.എം.എസ് പുന്നല ശാഖയുടെ സെക്രട്ടിറിയായി പ്രവ‍ത്തനം തുടങ്ങിയ പുന്നല. പടി പടിയായി ഉയര്‍ന്ന് കേരള യൂത്ത് മൂവ്മെന്‍റ് സംസ്ഥാന സെക്രറട്ടറിയും പിന്നീട് കെ.പി.എം.എസ് കൊല്ലം ജില്ലാ ഭാരവാഹിയായും പിന്നീട് കേരള പുലയര്‍ സംസ്ഥാന സെക്രട്ടറിയുമായും സംസ്ഥാന രക്ഷധികാരിയുമായി പ്രവൃത്തിച്ചു. അതോടപ്പം തന്നെ എ ഐ വൈ.എഫ് ലൂടെ രാഷ്ട്രീയത്തിലും എത്തിയിരുന്നു.

സംസ്ഥാന എക്സൈസ് വകുപ്പില്‍ ജോലി ചെയ്യതു വരുബോളാണ് 2006 ഡിസംബർ 10 നാണ് ആദ്യമായി പുന്നല ശ്രീകുമാർ കെ.പി.എം.എസ് ൻറെ ജനറൽ സെക്രട്ടറി പദത്തിൽ എത്തിച്ചേരുന്നത്. അതോടെ ജോലിയില്‍ നിന്ന് ദീര്‍ഘ നാളത്തെ ലീവെടുക്കുകയും രാഷ്ട്രീയ പ്രവൃത്തനം അവസാനിപ്പിക്കുകയും ചെയ്തു. മുഴുവന്‍ സമയവും സമുദായത്തിന് വേണ്ടി മാറ്റി വച്ചു.

Image may contain: 2 people, crowd

അയ്യങ്കാളി നയിച്ചാ കാർഷിക സമരത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 2008 ഫെബ്രുവരി 14 നു എർണകുളം മറൈൻ ഡ്രൈവിൽ ജനലക്ഷങ്ങളെ അണിനിരത്തിയ ശദാബ്തി സംഗമത്തിലൂടെ എസ് എൻ ഡി പിയും, എൻ എസ് എസ് ഉം കഴിഞ്ഞാൽ കെ.പി.എം.എസ് കേരള രാഷ്ട്രീയത്തിലെ മൂന്നാമത്തെ സമുദായ സമ്മർദ്ദഗ്രൂപ്പ് എന്ന നിലയിലേക്കുയർത്താന്‍ പുന്നലയുടെ നേതൃത്വത്തിന് കഴിഞ്ഞു. മഹാത്മ അയ്യങ്കാളി ഉജ്വലങ്ങളായ പോരാട്ടങ്ങളിലൂടെ നേടി തന്ന വിദ്യഭ്യാസ സ്വാതന്ത്യം,ഭുമിയിലുള്ള അവകാശവും ഉദ്യോഗം ഭരണപങ്കാളിത്തവും വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തിലാണ് പുന്നലയുടെ നേതൃത്വത്തില്‍ കാർഷിക സമരത്തിന്റെ നൂറാം വാർഷികം സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശിയ സാമൂഹിക രാഷ്ട്രിയ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ചത് കെ പി എം എസിന്‍റെ സമ്മേളന ചരിത്രത്തില്‍ നാഴികകല്ലായിരുന്നു.

MY KPMS: Aug 24, 2009

എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പി എസ് സിക്ക് വിടണമെന്ന നിർദ്ദേശം നമ്മൂടെ സംസ്ഥാനത്ത് ഉയർന്ന് വന്നപ്പോൾ രണ്ടാം വിമോചന സമരം ആരംഭിക്കും എന്ന പ്രഖ്യാപനം തൃശൂരിൽ നിന്നുണ്ടായപ്പോൾ കേരളത്തിലെ മുഖ്യധാര പാർട്ടികൾ പ്രതികരിക്കുന്നതിനു മുൻബ് “വിമോചന സമരമുണ്ടായാൽ തെരുവിൽ നേരിടുമെന്ന്” പുന്നല പ്രതികരിച്ചത് ആവേശത്തോടെയാണ് കേരളത്തിലെ ദലിതര്‍ സ്വീകരിച്ചത്

2008 സെപ്തംബർ മാസത്തിൽ നടത്തിയ രണ്ടാം ഭൂപരിഷ്കരണ പ്രക്ഷോഭ ജാഥ, 2009 ൽ തിരുവനന്തപുരം ശംഖുമുഖത്ത് നടത്തിയ ലോക്സഭാ സ്പീക്കർ ശ്രീമതി മീരാകുമാർ ഉദ്ഘാടനം ചെയ്ത 39-ാമത് സംസ്ഥാന സമ്മേളനം, ശ്രീമതി സി.കെ.ജാനു , ശ്രീ.എം.ഗീതാനന്ദൻ എന്നിവരോടൊപ്പം കണ്ണൂർ നിന്നും തിരുവനന്തപുരം വരെ നടത്തിയ നീതിയാത്ര കേരളത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2010 ജനുവരി 29 ന് കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ മുകുൾ വാസ്നിക് എറണാകുളം മറൈൻ ഡ്രൈവിൽ വച്ച് ഉദ്ഘാടനം ചെയ്ത പഞ്ചമി ലോഞ്ചിംഗ് പ്രോഗ്രില്‍ 75000 പുലയ സ്ത്രികള്‍ യുണിഫോം ധരിച്ചു പങ്കെടുത്തിലൂടെ പുന്നലയുടെ സംഘാട മികവ് ഒരിക്കല്‍ കൂടി കേരളം കണ്ടു

പാലക്കാട് വെച്ച് നടത്തിയ 40-ാം സംസ്ഥാന സമ്മേളനം, 2011 ഡിസംബർ 11 ന് തിരുവനന്തപുരത്ത് ചന്ദ്രൻ നായർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മഹാത്മ അയ്യൻകാളി പ്രജാസഭ പ്രവേശന ശതാബ്ദി സമ്മേളനം, 2015 ഒക്ടോബർ 2 ന് കൊല്ലം കുര്യോട്ടുമലയിൽ ഉദ്ഘാടനം ചെയ്ത അയ്യൻകാളി മെമ്മോറിയൽ ആർട്ട്സ് ആൻറ് സയൻസ് കോളേജ്, 2015 ഡിസംബർ 5 ന് തിരുവനന്തുപുത്ത് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച്, 2016 മുതൽ ഒരു വർഷക്കാലം നീണ്ടുനിന്ന അക്മാസ് കോളേജ് ഫണ്ട് കളക്ഷൻ പ്രോഗ്രാം, 2017 ആഗസ്റ്റ് 12-15 വരെ തൃശൂർ നടന്ന 46 മത് സംസ്ഥാന സമ്മേളനം അങ്ങനെ ഒട്ടേറെ പ്രോഗ്രാമുകളിലൂടെ കെ.പി.എം.എസിനെയും മഹാത്മാ അയ്യൻകാളിയെയും പൊതുസമൂഹത്തിൻറെ ഭാഗമായി അദ്ദേഹം പ്രതിഷ്ഠിച്ചു.

ശബരിമല വിഷയത്തിലെ കേരള സര്‍ക്കാരിന്‍റെ സ്ത്രി പ്രവേശന നിലപാടിനെ അനൂകൂലിച്ചതോടെ ഇടത് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ രൂപികരിച്ച നവേത്ഥാന സംരക്ഷണ മുന്നണിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തീരഞ്ഞെടുക്കപ്പെട്ടു. ഇടത് പക്ഷ സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തു കേരള മുഖ്യമന്ത്രിയുടെ ഒപ്പമിരുന്നൂ സംസാരിക്കുന്ന പത്ര സമ്മേളനം നടത്തുന്ന ദലിത് നേതാവിനെ അടുത്ത കാലത്തൊന്നും കേരളം കണ്ടിട്ടില്ലായിരുന്നു. സാധരണ പട്ടികജാതി വിഭാഗങ്ങളുടെ സ്വകാര്യ അഹങ്കാരമായി പുന്നല മാറി.

Image may contain: 4 people, people smiling

കേരള സര്‍ക്കാര്‍ യുവതി പ്രവേശന നിലപാടില്‍ നിന്ന് പിന്നോട്ട് പോയപ്പോള്‍ രൂക്ഷഭാഷയിലാണ് വിമര്‍ശനമുയര്‍ത്തിയത്. നവേത്ഥാന സംരക്ഷണ മുന്നണിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വക്കും എന്ന് വരെ പ്രഖ്യാപിച്ചിരുന്നു. അന്ന് കേരളം കണ്ടത് നിലപാടുള്ള സമുദായ നേതാവിനെയായിരുന്നു. പുന്നല ശ്രി കുമാറിന്‍റെ വാക്കുകള്‍ക്ക് കേരളത്തില്‍ മൂല്യം ഉയര്‍ന്നതോടെ ടി വി ചാനലുകളും പത്രക്കാരും പുന്നലയുടെ വാക്കുകള്‍ കേള്‍പ്പിക്കാന്‍ മത്സരിച്ചു. കെ.പി.എം.എസ് നെ ഒരു സമ്മർദ്ദ ഗ്രൂപ്പായി മാറ്റിയെടുക്കുവാനും അയ്യൻകാളിയെ കേരളസമൂഹത്തിൻറെ നെറുകയിൽ പ്രതിഷ്ഠിക്കാനും അദ്ദേഹത്തിൻറെ പരിശ്രമങ്ങൾ കൊണ്ട് സാധിച്ചുവെന്ന് നിസംശയം പറയാം

Image may contain: 5 people
കേരള പുലയര്‍ മഹ സഭ സംസ്ഥാന ജനല്‍ സെക്രട്ടി അയ്യങ്കാളി ട്രസ്റ്റിന്‍റെ ചെയര്‍മാന്‍,പഞ്ചമി സ്വയം സഹായ സംഘ ചെയര്‍മാന്‍,നവോത്ഥാന സംരക്ഷണ മുന്നണിയുടെ സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു പോരുന്ന പുന്നല ശ്രി കുമാര്‍ കരുത്തുറ്റ നേതാക്കളും നേതൃത്വവും ഇല്ലാതിരുന്ന ദലിതര്‍ക്ക് പ്രതീക്ഷയാണ്.

കേരള പുലയര്‍ മഹ സഭ സംസ്ഥാന ജനല്‍ സെക്രട്ടി പുന്നല ശ്രി കുമാറിന് എ.ഐ.എം ന്യൂസിന്‍റെ ജന്മദിനാംശസകള്‍

കേരളം

രാമക്ഷേത്രനിർമാണം: കാര്യങ്ങൾ ​നടത്തേണ്ടത്​ സർക്കാരല്ല, രാമക്ഷേത്ര ട്രസ്​റ്റ്​

Published

on

By

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

അയോധ്യാതർക്കം ഇരുപക്ഷത്തിനും സ്വീകാര്യമായ ഉഭയകക്ഷി കരാർ വഴിയോ കോടതിവിധിയുടെ അടിസ്ഥാനത്തിലോ പരിഹരിക്കണമെന്ന നിലപാടാണ്‌ സിപിഐ എം തുടക്കംമുതൽ സ്വീകരിച്ചത്‌. സുപ്രീംകോടതി വിധി പറയുകയും രാമക്ഷേത്ര നിർമാണത്തിന്‌ വഴി തുറക്കുകയും ചെയ്‌തു.

നിർമാണച്ചുമതല ട്രസ്‌റ്റ്‌ ഏറ്റെടുക്കണമെന്നാണ്‌ സുപ്രീംകോടതി നിർദേശിച്ചത്‌. ട്രസ്‌റ്റാണ്‌ ഈ കടമ നിറവേറ്റേണ്ടത്‌.
1992 ഡിസംബർ ആറിന്‌ ബാബ്‌റി മസ്‌ജിദ്‌ തകർത്തതിനെ ക്രിമിനൽ കൃത്യമായി കണ്ട്‌ ‌ കോടതി അപലപിച്ചു. ഇതിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം, മസ്‌ജിദിന്റെ തകർച്ചയ്‌ക്ക്‌ മുൻകാലപ്രാബല്യത്തോടെ നിയമസാധുത നൽകുന്നവിധം കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കരുത്‌.

കോവിഡ്‌ മഹാമാരി രാജ്യമെമ്പാടും പടരുകയാണ്‌. ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം മതപരമായ സമ്മേളനം അനുവദനീയമല്ല. അയോധ്യയിൽ പുരോഹിതർക്കും പൊലീസുകാർക്കും കോവിഡ്‌ ബാധിച്ചെന്ന റിപ്പോർട്ട് മനുഷ്യജീവൻ നേരിടുന്ന ഭീഷണി എടുത്തുകാട്ടുന്നു.

ഭരണഘടനാതത്വങ്ങളായ മതനിരപേക്ഷതയും നീതിയും ഉയർത്തിപ്പിടിക്കാൻ രാജ്യത്തെ ജനങ്ങളോട്‌ പിബി ആഹ്വാനം ചെയ്‌തു. കോവിഡ്‌ പ്രതിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ മതവികാരം ചൂഷണം ചെയ്യാൻ അനുവദിക്കരുതെന്നും പിബി ജനങ്ങളോട്‌ ആഹ്വാനംചെയ്‌തു.

Continue Reading

കേരളം

ആറ്റിപ്രയിൽ കുടിയിറക്കപ്പെട്ട ദലിത് കുടുംബാംഗംങ്ങളോട് സംസാരിക്കാൻ സംഘപരിവാർ വിലക്ക് കേരള ദലിത് ഫെഡറേഷന്‍

Published

on

By

കോട്ടയം – തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ചെങ്കൊടിക്കാട്ടിൽ കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കുടിയിറക്കപ്പെട്ട ദലിതരോട് കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന പൊതുപ്രവർത്തകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞ് സംഘ പരിവാർ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നു എന്ന വ്യാജേന ഒറ്റപ്പെടുത്തുന്നുവെന്ന് കേരള ദലിത് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി രാജന് വെംബ്ലി ആരോപിച്ചു

കുടിയിറക്ക് സംഭവവുമായി ബന്ധപ്പെട്ട് കേടുംബങ്ങൾക്ക് പിൻതുണയുമായി നിരവധി പ്രവർത്തകരും സംഘടനകളുമാണ് മുന്നോട്ട് വന്നത്. എന്നാൽ സംഘപരിവാർ പ്രവർത്തകർ ആരെയും അങ്ങോട്ട് ചെല്ലാനോ വിഷയങ്ങൾ സംസാരിക്കാനോ , ഏതെങ്കിലും വിധത്തിലുള്ള സഹായം ഇവർക്ക് ലഭിക്കുന്ന സാഹചര്യങ്ങളോ ബോധപൂർവ്വം തടസ്സപ്പെടുത്തുന്നു.

KDF സംസ്ഥാന പ്രസിഡണ്ടിന്റെ നാർദ്ദേശപ്രകാരം KDF തിരുവനന്തപുരം ജില്ലാജനറൽ സെക്രട്ടറി ശ്രീ വിളപ്പിൽശാലാ പ്രേംകുമാറിന്റെ നേതൃത്വത്തിൽ KDF പ്രവർത്തകരും കെ കെ വനം സമരഭൂമിയിലെ ചില നേതാക്കളും ഇവരെ കാണാനെത്തിയപ്പോൾ സംഘപരിവാർ പ്രവർത്തകർ തടഞ്ഞുവയ്ക്കുകയും, കുടിയിറക്കപ്പെട്ടവരോട് സംസാരിക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്തു.

ബിജെപി പ്രവർത്തകരുടെ മനുഷ്യത്വരഹിതമായ ഈ നടപടി പ്രതിഷേധം അർഹിക്കുന്നതാണ്. കിടപ്പാടം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് പകരം അവരെ മുൻ നിർത്തി വൃത്തികെട്ട രാഷ്ടീയം കളിക്കുന്നത് അംഗീകരിക്കാനാവില്ല. ബിജെപിയുടെ തടങ്കലിലാണ് ഇപ്പോൾ വഴിയാധാരമാക്കപ്പെട്ട ദലിത് കുടുംബങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും രാജന്  വെബ്ലിം എ.ഐ.എം ന്യൂസിനോട് പറഞ്ഞു.

 

Continue Reading

കേരളം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

Published

on

By

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ദുരന്ത സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.

ഇടുക്കിയില്‍ ഹൈറേഞ്ച് മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. ദുരിത മേഖലകളിലുള്ളവരെ അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ രണ്ട് ഡാമുകളുടെ ഷട്ടറുകള്‍ ഇന്നലെ തുറന്നു.

Continue Reading

Updates

കേരളം2 hours ago

രാമക്ഷേത്രനിർമാണം: കാര്യങ്ങൾ ​നടത്തേണ്ടത്​ സർക്കാരല്ല, രാമക്ഷേത്ര ട്രസ്​റ്റ്​

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ...

കേരളം4 hours ago

ആറ്റിപ്രയിൽ കുടിയിറക്കപ്പെട്ട ദലിത് കുടുംബാംഗംങ്ങളോട് സംസാരിക്കാൻ സംഘപരിവാർ വിലക്ക് കേരള ദലിത് ഫെഡറേഷന്‍

കോട്ടയം – തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ചെങ്കൊടിക്കാട്ടിൽ കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കുടിയിറക്കപ്പെട്ട ദലിതരോട് കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന പൊതുപ്രവർത്തകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞ് സംഘ പരിവാർ കുടിയിറക്കപ്പെട്ട...

ചരിത്രം5 hours ago

നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കല്ലറയെയും പോളിനെയും ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ് ഇന്ന്

ആഗസ്റ്റ് 4 ,നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ പ്രതിഭാധനരായ രണ്ടു നേതാക്കളുടെ, കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും വിപ്ളവാത്മക പേരാട്ട ജീവിതങ്ങളെ അനുസ്മരിക്കാൻ ഓർമപ്പെടുത്തുന്ന ചരിത്ര...

കേരളം6 hours ago

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആറ്...

കേരളം19 hours ago

കോവിഡ് കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

കോവിഡ് മഹാമാരിക്കാലമായതിനാൽ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും...

കേരളം19 hours ago

കോവിഡ് പ്രതിരോധം: തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് ഫലപ്രദമായ പ്രവര്‍ത്തനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി...

കേരളം20 hours ago

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് ; 815 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 815 പേര്‍ രോഗമുക്തി തേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്....

ആനുകാലികം21 hours ago

ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടും

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതി ബിജുലാലിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ...

കേരളം1 day ago

സ്വര്‍ണ്ണക്കടത്ത് കേസ് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

വ്രവാദ ബന്ധം ആരോപിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ നിർണ്ണായക അറസ്റ്റ്. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടി.ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ പൊലീസ് പ്രതി...

നാഷണൽ1 day ago

കര്‍ണാടക മുഖ്യമന്ത്രിക്ക് കൊവിഡ്

യെദിയൂരപ്പക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരിക്ഷണത്തിലേക്ക് മാറണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ...

Trending