Connect with us

ആനുകാലികം

മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ് ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടത്തിയതില്‍ വ്യാപക ക്രമക്കേടെന്ന് വിവരവകാശ രേഖ

Published

on

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ്.  ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടപ്പാക്കിയതില്‍ ക്രമക്കേടെന്ന് വിവരാകാശ രേഖ. 2014-19 കാലഘട്ടത്തില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വീട് വെക്കാനുള്ള പദ്ധതിയാണ് ഇത്.

എന്നാല്‍ ഗുണഭേക്താക്കളെ തിരഞ്ഞെടുത്തില്‍ അഴിമതിയുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഉപഭോക്താക്കളായി കാണിച്ച് ഭൂമി നല്‍കിയവര്‍ക്ക് അനഹര്‍ ആണെന്നും. അലനല്ലൂർ പഞ്ചായത്തില്‍ ദയനീയ മായ ചുറ്റുപാടില്‍ മൂന്ന് സെന്‍റ് സ്ഥലത്ത് കുടില്‍ കെട്ടി താമസിക്കുന്ന 6 കുടുംബങ്ങളുള്ളവരെ പോലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടിലെന്നും ആരോപണം ഉയരുന്നുണ്ട്

ഭൂമാഫിയയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗുണഭോക്താക്കള്‍ക്കളെ തീരുമാനിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും
അലനല്ലൂർ പഞ്ചായത്ത് അധികാരികള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ആരോപിച്ചു. ആര്‍.ടി.ഐ കേരളാ ഫെഡറേഷൻ അലനല്ലൂർ പഞ്ചായത്തു കമ്മിറ്റി തിരുവനന്തപുരം വിജിലൻസ് ആൻഡ് ആൻ്റീ കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നൽകി. ആര്‍ ടി ഐ കേരളാ ഫെഡറേഷൻ അലനല്ലൂർ പഞ്ചായത്തു കമ്മിറ്റി പ്രസിഡൻ്റ് എൻ ഹരികൃഷ്ണനാണ് പരാതി നൽകിയത്.

2012-13 കാലഘട്ടത്തിലും മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസില്‍ ഭുരഹിത പദ്ധതി അട്ടിമറിച്ചു എന്ന് ആരോപണം ഉയര്ന്നിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടത്തിയതില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഭൂമാഫിയയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് ഗതാഗതയോഗ്യമല്ലാത്തതും വാസയോഗ്യമല്ലാത്തതുമായ നിലം നല്‍കുന്നതായും വിലകുറഞ്ഞ ഭൂമി കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായും പരാതി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പാലക്കാട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

ഇപ്പോള്‍ വീണ്ടും 2014 മുതല്‍ നടന്ന അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്.ഭൂരഹിതപുനരധിവാസ പദ്ധതി അട്ടിമറിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും. അനർഹരിൽ നിന്ന് ഭൂമി തിരിച്ച് പിടിച്ച് അർഹരായവർക്ക് നൽകണമെന്നും ആര്‍ ടി ഐ കേരളാ ഫെഡറേഷൻ അലനല്ലൂർ പഞ്ചായത്തു കമ്മിറ്റി ആവശ്യപ്പെട്ടു.

ആനുകാലികം

ഫാഷൻ ഡിസൈനിംഗ് കോഴ്‌സ്

Published

on

By

ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ഭാഗമായി കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള (IFTK) (Self Financing) യിൽ ബാച്ചിലർ ഓഫ് ഡിസൈനിംഗ് കോഴ്‌സിലേക്ക് പ്രവേശന പരീക്ഷാ നടപടികൾ ആരംഭിച്ചു.

കേരള യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത IFTK യുടെ B.Ees കോഴ്‌സിന് യൂണിവേഴ്‌സിറ്റി അംഗീകാരമുണ്ട്.
അപേക്ഷ 14നകം നൽകണം. പ്രവേശന പരീക്ഷ 19ന് ഓൺലൈനിൽ നടക്കും.

അഭിമുഖം 21ന് നടക്കും. വിശദവിവരങ്ങൾക്ക്-ഫോൺ:0474-2547775, 2549787, 9744754707 (പ്രിൻസിപ്പൽ), www.iftk.ac.in.

Continue Reading

ആനുകാലികം

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍

Published

on

By

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍.

ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മീഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്‌ളഡ് അഡൈ്വസറിയില്‍ പറയുന്നു.

കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലുദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും ജല കമ്മീഷന്‍ അറിയിച്ചു.

മലയോര മേഖലകളിലേക്ക് രാത്രിയാത്ര പൂര്‍ണമായി ഒഴിവാക്കണം. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതല്‍ നിര്‍ദേശങ്ങളോട് സഹകരിക്കുകയും വേണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

ക്വാറന്റീനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കൊവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പ് പറയുന്നു.

Continue Reading

ആനുകാലികം

പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം: ഇന്ന് (ആഗസ്റ്റ് 6) മുതൽ അപേക്ഷിക്കാം

Published

on

By

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു/വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ വിഷയങ്ങളായി പഠിച്ച് പ്ലസ് ടു പാസ്സായവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം. ഈ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇകാർക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കിൽ അപേക്ഷിക്കാം.

എ.ഐ.സി.റ്റി.ഇ മാനദണ്ഡ പ്രകാരം ഈ വർഷം മുതൽ രണ്ടുവർഷ ഐ.റ്റി.ഐ/കെ.ജി.സി.ഇ കോഴ്‌സുകൾ പാസായവർക്ക് തങ്ങളുടെ നൈപുണ്യ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഡിപ്ലോമ പ്രോഗ്രാമിലേക്ക് ലാറ്ററൽ എൻട്രി വഴി നേരിട്ട് രണ്ടാം വർഷത്തിലേക്ക് പ്രവേശനം ലഭിക്കും. ഇവർക്ക് ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിന് നീക്കി വച്ച മുഴുവൻ സീറ്റുകളും ഈ വർഷം മുതൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് നേരിട്ട് പൂർത്തിയാക്കാം. കഴിഞ്ഞ വർഷംവരെ ഐ.റ്റി.ഐ/കെ.ജി.സി.ഇ കോഴ്‌സുകൾ പഠിച്ചവർക്ക് മൂന്ന് വർഷം കൊണ്ട് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

പോളിടെക്‌നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാംവർഷത്തിന്റെ ക്രെഡിറ്റ് ലഭ്യമാക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസ്സാകണം. 300 രൂപയാണ് അപേക്ഷാ ഫീസ് (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 150 രൂപ). അപേക്ഷ www.polyadmission.org/let ൽ ഓൺലൈനായി ഇന്ന് (ആഗസ്റ്റ് 6) മുതൽ 17വരെ നൽകാം. അപേക്ഷയോടൊപ്പം അപേക്ഷാഫീസും ഓൺലൈനായി അടയ്ക്കണം.

മാർക്കിന്റെ അടസ്ഥാനത്തിലാണ് റാങ്കുകൾ തയ്യാറാക്കുന്നത്. റാങ്കുകളുടെ അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ വഴിയായിരിക്കും പ്രവേശനം. അർഹതയുള്ളവർക്ക് ജാതി സംവരണവും ലഭിക്കും. 22ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ 27നുള്ളിൽ പ്രവേശനം നടത്തും. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം നടത്തുക.

Continue Reading

Updates

കേരളം4 days ago

രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം

രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17...

ആനുകാലികം4 days ago

ഫാഷൻ ഡിസൈനിംഗ് കോഴ്‌സ്

ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ഭാഗമായി കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി...

ആനുകാലികം4 days ago

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍...

കേരളം4 days ago

‘ആ 130 കോടിയില്‍ ഞാനില്ല’; സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മോദിക്കെതിരെയുള്ള നിലപാട്

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ. രാജ്യത്ത് മുഴുവന്‍ ജനങ്ങളുടെയും മനസ് പ്രകാശഭരിതമായെന്നുള്ള പ്രസ്താവനയോടാണ് സോഷ്യല്‍ മീഡിയ...

കേരളം5 days ago

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന്...

ആനുകാലികം5 days ago

പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം: ഇന്ന് (ആഗസ്റ്റ് 6) മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്...

ആനുകാലികം5 days ago

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 1234 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 1234 പേര്‍ക്ക് രോഗമുക്തി. 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്ന 66...

കേരളം5 days ago

രാമക്ഷേത്ര നിര്‍മാണം സംഘപരിവാര്‍ വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി.

രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ സംഘപരിവാര്‍ വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ടി.എന്‍ പ്രതാപന്‍...

നാഷണൽ5 days ago

രാമക്ഷേത്രഭൂമിപൂജയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്:’രാമന്‍ നീതിയാണ്, അനീതിയോ വെറുപ്പോ അല്ല

ന്യൂഡല്‍ഹി: രാമക്ഷേത്രഭൂമിപൂജയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാമനെന്നാല്‍ നീതിയും കരുണയുമാണെന്നും അനീതിയും വെറുപ്പും രാമന്റെ ഗുണങ്ങളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: മര്യാദ...

കേരളം5 days ago

രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്

മലപ്പുറം: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്. പാണക്കാട് ചേര്‍ന്ന മുസ്‌ലിംലീഗ് യോഗത്തിലാണ് തീരുമാനം. പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണ്. ഇതുമായി ബന്ധപ്പെട്ട്...

Trending