Connect with us

കേരളം

കോവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടം, നല്ലതോതിൽ ആശങ്ക വേണം- മുഖ്യമന്ത്രി

Published

on

കോവിഡ്-19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നതെന്നും നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ളസ്റ്ററുകൾ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേയ്ക്ക് നയിക്കാനുമുള്ള സാധ്യത ഏറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും ഈ സ്ഥിതിവിശേഷം സംഭവിക്കുകയും കാര്യങ്ങൾ നിയന്ത്രണാതീതമാവുകയും ചെയ്യുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് പൂന്തുറയിൽ ആണ് ആദ്യത്തെ സൂപ്പർ സ്പ്രെഡിങ് ഉണ്ടായത്.  ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്റെ കാര്യത്തിൽ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ ആളുകൾ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല. വായു സഞ്ചാരമുള്ള മുറികളിൽ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളിൽ ആളുകൾ കയറിയതിനു ശേഷം ഷട്ടറുകൾ അടച്ചിടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതും അനുവദനീയമല്ല. വായു സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ രോഗം വളരെ പെട്ടെന്ന് പടരും. പരിശോധനയുടെ തോത് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം 12,592 സാമ്പിളുകൾ പരിശോധിച്ചു.

ഒരു മത്സ്യ മാർക്കറ്റിലുണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവൻ ലോക്ക്ഡൗണിലേക്കാണ് നയിച്ചത്. നഗരത്തിന്റെ വിവിധ മേഖലകളിലേയ്ക്ക് രോഗം എത്തിയിട്ടുണ്ട് എന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ ആര്യനാടും സമാനമായ സാഹചര്യമാണ്. തലസ്ഥാന നഗരത്തിൽ മാത്രമല്ല കൊച്ചിയിലും സമാന വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോൾ വേണ്ടിവന്നാലും നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യമാണ്.

ഇത് സംസ്ഥാനത്തിനാകെ ബാധകമാണ്. നാം ആരും അതിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നവരാണ് എന്ന ബോധം വേണ്ട. നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നില്ലെങ്കിൽ സമ്പർക്ക വ്യാപനം സൂപ്പർ സ്പ്രെഡിലെത്താനും സമൂഹവ്യാപനത്തിലെത്താനും അധികംസമയം വേണ്ട. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കണം. അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി മാത്രമേ നാം പുറത്തേക്കിറങ്ങാവൂ. എവിടേയും ആൾക്കൂട്ടം ഉണ്ടാകരുത്. റിവേഴ്സ് ക്വാറന്റെനിലുള്ളവരുടെ വീടുകളിലേയ്ക്ക് അനാവശ്യ സന്ദർശനങ്ങൾ പാടില്ല.

ഫീൽഡ് നിരീക്ഷണം, ചെക്ക്പോസ്റ്റ്  നിരീക്ഷണം, റോഡ്, റെയിൽ നിരീക്ഷണം, വിമാനത്താവള നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. സെന്റിനൽ സർവയലൻസ് ഊർജിതപ്പെടുത്തുകയും ആന്റിജൻ പരിശോധന വ്യാപകമാക്കുകയും ചെയ്തു. രോഗവ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിങ് നടത്തുന്നു.

പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ തരംതിരിച്ച് കോണ്ടാക്ട് ട്രെയ്സിങ് വിപുലമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോൺ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്റൈൻ ചെയ്യും. അനാവശ്യ സഞ്ചാരം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടുന്നുണ്ട്. കേസുകളുടെ ട്രെൻഡും ദൈനംദിന റിപ്പോർട്ടുകളും വിലയിരുത്തിയാണ് നടപടി സ്വീകരിക്കുന്നത്. ആരോഗ്യം, പൊലീസ്, മീഡിയ, ഫയർ ഫോഴ്സ്, റവന്യൂ, ഭക്ഷ്യസുരക്ഷ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ടൂറിസം എന്നിവയുമായി ഏകോപനം ഉറപ്പാക്കി.

ആരോഗ്യ പ്രവർത്തകർ, ആർആർടി ടീം, പൊലീസ്, ടൂറിസം വകുപ്പ് തുടങ്ങിയവയ്ക്ക് പരിശീലനങ്ങളും നടത്തുന്നുണ്ട്. ഇതോടൊപ്പം കോവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ സർക്കാർ, സ്വകാര്യ മേഖലകളിൽ നടക്കുന്നുമുണ്ട്. സൂപ്പർ സ്പ്രെഡിലേക്ക് പോയ പൂന്തുറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ചു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചു. അതിർത്തിക്കപ്പുറത്ത് നിന്നും വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒപി തുടങ്ങും. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കും.

രോഗബാധിതരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനും ക്വാറന്റൈനിലാക്കുന്നതിന്റേയും ഭാഗമായി വിവിധ വിഭാഗങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് വിപുലമായ പരിശോധനകളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഗൈഡ്ലൈനും ആരോഗ്യ വകുപ്പ് പുറത്തിറക്കി. റുട്ടീൻ ആർടിപിസിആർ പരിശോധനയ്ക്ക് പുറമേ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി റാപ്പിഡ് ആന്റിജൻ ബേസ്ഡ് ടെസ്റ്റിങ്ങും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുകൂടാതെയാണ് 5 ക്ലസ്റ്റുകളായി തിരിച്ച് അവർക്ക് പ്രത്യേക പരിശോധന നടത്തുന്നത്. ക്ലസ്റ്റർ ഒന്നിൽ കണ്ടെയ്ൻമെന്റ് സോണിലെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ജെഎച്ച്ഐ, ജെപിഎച്ച്, ആശാവർക്കർ, ആബുലൻസുകാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകരാണുള്ളത്. ക്ലസ്റ്റർ രണ്ടിൽ സമൂഹവുമായി അടുത്തിടപഴകുന്ന തദ്ദേശസ്വയംഭരണ മെമ്പർമാർ, വളണ്ടിയർമാർ, ഭക്ഷണ വിതരണക്കാർ, കച്ചവടക്കാർ, പൊലീസുകാർ, മാധ്യമ പ്രവർത്തകർ, ഡ്രൈവർമാർ, ഇന്ധന പമ്പ് ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ബാങ്ക്, ഓഫീസ് ജീവനക്കാർ എന്നിവരാണുള്ളത്.

ക്ലസ്റ്റർ മൂന്നിൽ കണ്ടെയ്ൻമെന്റ് സോണിലെ  ഗർഭിണികൾ, പ്രസവം കഴിഞ്ഞ അമ്മമാർ, വയോജനങ്ങൾ, ഗുരുതര രോഗമുള്ളവർ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവരാണുള്ളത്. ക്ലസ്റ്റർ നാലിൽ അതിഥി തൊഴിലാളികൾക്കാണ് പരിശോധന നടത്തുത്. ഈ നാല് ക്ലസ്റ്ററുകളിലും സിഎൽഐഎ ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്. ക്ലസ്റ്റർ അഞ്ചിൽ രോഗം സ്ഥിരീകരിച്ചവരുടെ സമീപ പ്രദേശങ്ങളിലുള്ളവർക്കാണ് പരിശോധന നടത്തുന്നത്. റാപ്പിഡ് ആന്റിജൻ ടെസ്റ്റാണ് ഇവർക്ക് നടത്തുന്നത്. ദ്രുതഗതിയിലുള്ള പരിശോധനകളിലൂടെ രോഗബാധിതരെ പെട്ടെന്നു കണ്ടുപിടിക്കുന്നതിനും വ്യാപനം ചെറുക്കുതിനും സാധിക്കുന്നു.

ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം. വിട്ടുവീഴ്ച ചെയ്താൽ അതിന്റെ പ്രത്യാഘാതം വലുതാണ്. വളരെ കർശനമായ ട്രിപ്പിൾ ലോക്ക്ഡൗൺ ആണ് നടപ്പാക്കുന്നത്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. കമാണ്ടോകളുടെ സേവനവും ഉപയോഗിച്ചു.

കമാണ്ടോകളും മുതിർന്ന ഓഫീസർമാരും ഉൾപ്പെടെ 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് പൂന്തുറയിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. മത്സ്യബന്ധന ബോട്ടുകൾ കടലിലൂടെ തമിഴ്നാട്ടിലേയ്ക്ക് പോകുന്നതും വരുന്നതും തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തമിഴ്നാട് പൊലീസുമായുള്ള സഹകരണം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളം

രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം

Published

on

By

രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.

14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17 ആണ്. 24നാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിരീക്ഷകനായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ ഇലക്ഷൻ കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. നിയമസഭാ സെക്രട്ടറിയാണ് റിട്ടേണിംഗ് ഓഫീസർ.

നാമനിർദ്ദേശം രാവിലെ 9 മണിക്കും വൈകിട്ട് നാലു മണിക്കുമിടയിൽ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ സമർപ്പിക്കാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം നാമനിർദ്ദേശം സമർപ്പിക്കേണ്ടതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Continue Reading

കേരളം

‘ആ 130 കോടിയില്‍ ഞാനില്ല’; സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മോദിക്കെതിരെയുള്ള നിലപാട്

Published

on

By

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ. രാജ്യത്ത് മുഴുവന്‍ ജനങ്ങളുടെയും മനസ് പ്രകാശഭരിതമായെന്നുള്ള പ്രസ്താവനയോടാണ് സോഷ്യല്‍ മീഡിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

‘ആ 130 കോടിയില്‍ ഞാനില്ല’, ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നവരെന്ന് നരേന്ദ്രമോദി പറഞ്ഞ ആ 130 കോടി ജനങ്ങളില്‍ ഞാനില്ല’ എന്ന നിലപാടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

റിമ കല്ലിംഗല്‍,ആഷിക്ക് അബു,വിനയ് ഫോര്‍ട്ട്,ജൂട് ആന്‍റണി തുടങ്ങി മലയാള സിനിമ രംഗത്തുള്ളവരും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.കേരളത്തിന് പുറത്തും സോഷ്യല്‍ മീഡിയയുടെ നിലപാട് തരംഗമാകുന്നുണ്ട്.

Continue Reading

കേരളം

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

Published

on

By

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊച്ചി ക്യാമ്പസിലെ കോഴ്സുകൾ നിർത്തി വയ്ക്കാനും നിർദ്ദേശം നൽകിയിരുന്നു.

കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യു.ജി.സി.അംഗീകാരമില്ലെന്നും വിദ്യാർത്ഥികൾ ശ്രദ്ധ പുലർത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. യൂണിവേഴ്സിറ്റിയുടെ തെറ്റായ നീക്കത്തിനെതിരെ നടപടിയെടുക്കണമെന്ന് സർക്കാർ യു.ജി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Updates

കേരളം4 days ago

രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം

രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17...

ആനുകാലികം4 days ago

ഫാഷൻ ഡിസൈനിംഗ് കോഴ്‌സ്

ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ഭാഗമായി കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി...

ആനുകാലികം4 days ago

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍...

കേരളം4 days ago

‘ആ 130 കോടിയില്‍ ഞാനില്ല’; സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മോദിക്കെതിരെയുള്ള നിലപാട്

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ. രാജ്യത്ത് മുഴുവന്‍ ജനങ്ങളുടെയും മനസ് പ്രകാശഭരിതമായെന്നുള്ള പ്രസ്താവനയോടാണ് സോഷ്യല്‍ മീഡിയ...

കേരളം4 days ago

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന്...

ആനുകാലികം4 days ago

പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം: ഇന്ന് (ആഗസ്റ്റ് 6) മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്...

ആനുകാലികം5 days ago

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 1234 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 1234 പേര്‍ക്ക് രോഗമുക്തി. 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്ന 66...

കേരളം5 days ago

രാമക്ഷേത്ര നിര്‍മാണം സംഘപരിവാര്‍ വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി.

രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ സംഘപരിവാര്‍ വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ടി.എന്‍ പ്രതാപന്‍...

നാഷണൽ5 days ago

രാമക്ഷേത്രഭൂമിപൂജയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്:’രാമന്‍ നീതിയാണ്, അനീതിയോ വെറുപ്പോ അല്ല

ന്യൂഡല്‍ഹി: രാമക്ഷേത്രഭൂമിപൂജയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാമനെന്നാല്‍ നീതിയും കരുണയുമാണെന്നും അനീതിയും വെറുപ്പും രാമന്റെ ഗുണങ്ങളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: മര്യാദ...

കേരളം5 days ago

രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്

മലപ്പുറം: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്. പാണക്കാട് ചേര്‍ന്ന മുസ്‌ലിംലീഗ് യോഗത്തിലാണ് തീരുമാനം. പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണ്. ഇതുമായി ബന്ധപ്പെട്ട്...

Trending