Connect with us

നാഷണൽ

ഡോ. അംബേദ്കറുടെ വീട്ടിൽ ആക്രമണം: ഒരാൾ അറസ്റ്റിലായി

Published

on

മുംബൈ: ഡോ. ബി ആർ അംബേദ്കറുടെ വസതിയായ രാജ് ഗൃഹ ആക്രമിച്ച് നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.

Mumbai police arrests one person in connection with attack on ...

സംഭവസ്ഥലത്ത് സിസിടിവി ക്യാമറയിൽ പതിഞ്ഞ രണ്ട് പേരിൽ ഒരാളാണ് അറസ്റ്റിലായ ഉമേഷ് സീതാറാം ജാദവ് (35) എന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Vandalism at Dr Ambedkar's Mumbai residence; FIR filed – Mysuru Today

കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകുന്നേരത്താണ് അംബേദക്കറുടെ മുംബൈയിലെ വസതിയായ രാജഗൃഹത്തിനു പുറത്തു വച്ചിരുന്ന പൂച്ചട്ടികളും,ജനല് ചില്ലുകളും സി.സി.ടി.വി. ക്യാമറകളും രണ്ട് പേര്‍ ചേര്‍ന്ന് തകർത്തത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ സംഭവത്തെ അപലപിച്ചു. ഐപിസി സെക്ഷൻ 427,447 (ക്രിമിനൽ അതിക്രമം) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു

Police detain man for vandalising Ambedkar home

ദാദറിലെ ഹിന്ദു കോളനിയിൽ സ്ഥിതി ചെയ്യുന്ന രണ്ട് നിലകളുള്ള ഹെറിറ്റേജ് ബംഗ്ലാവിൽ ഡോ. അംബേദ്കറുടെ വിശാലമായ പുസ്തക ശേഖരം, ചിതാഭസ്മം, ജീവിതവുമായി ബന്ധപ്പെട്ട മറ്റ് കരകകൗശല വസ്തുക്കൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയവും ഉണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ശില്പി രണ്ടു പതിറ്റാണ്ട് അവിടെ താമസിച്ചിരുന്നു.ഡോ. അംബേദ്കറുടെ മരുമകളും വഞ്ചിത് ബാഹുജൻ അഗദി നേതാവ് പ്രകാശ് അംബേദ്കർ ഉൾപ്പെടെയുള്ള പേരക്കുട്ടികളുമാണ് ഇപ്പോള്‍ ബംഗ്ലാവിൽ താമസിക്കുന്നത്.

നാഷണൽ

കര്‍ണാടക മുഖ്യമന്ത്രിക്ക് കൊവിഡ്

Published

on

By

യെദിയൂരപ്പക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരിക്ഷണത്തിലേക്ക് മാറണമെന്ന് കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്വിറ്റര്‍ അക്കൗണ്ടിലൂടെ യെദിയൂരപ്പ തന്നെ ഇക്കാര്യം അറിയിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷത്തിലേക്ക് മാറണമെന്ന് യെദിയൂരപ്പ ആവശ്യപ്പെട്ടു.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പ്രാഥമിക ലക്ഷണങ്ങൾ കണ്ടതോടെയാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അമിത് ഷാ തന്നെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ എത്തിയവർ ഉടൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരിൽ കൊവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത് ഷായാണ്. അതേസമയം തന്‍റെ ആരോഗ്യനിലയിൽ ഭയപ്പെടേണ്ടതായ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Continue Reading

നാഷണൽ

അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു

Published

on

By

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച വിവരം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

‘കോവിഡിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ കാണപ്പെട്ടതോടെ ടെസ്റ്റ് നടത്തുകയും റിപ്പോര്‍ട്ടില്‍ പോസിറ്റീവെന്ന് കണ്ടെത്തുകയും ചെയ്തു. എന്‍റെ ആരോഗ്യാവസ്ഥ ഇപ്പോള്‍ നല്ലതാണ്. പക്ഷേ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഞാനുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരോടും ക്വാറന്‍റൈനില്‍ പോകാനും ടെസ്റ്റ് നടത്താനും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.’; അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

രോഗബാധിതനായതോടെ അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

നാഷണൽ

ഡൽഹിയിൽ ഡീസൽ വില 8 രൂപ 36 പൈസ കുറയും

Published

on

By

കോവിഡ് വ്യാപനത്തിനിടെ ദിനംപ്രതിയുള്ള ഇന്ധന വിലവർധനയിൽ പൊറുതിമുട്ടിയ ജനത്തെ സഹായിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഇടപെടല്‍.

ഡീസലിന്റെ മൂല്യവര്‍ധിത നികുതി കെജ്‍രിവാൾ സര്‍ക്കാര്‍ കുറച്ചു. 30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമായാണ് ഡീസലിന്റെ മൂല്യവര്‍ധിത നികുതി കുറച്ചത്.

നിലവില്‍ രാജ്യ തലസ്ഥാനത്ത് പെട്രോളിനേക്കാള്‍ മുകളിലാണ് ഡീസലിന്റെ വില. ലിറ്ററിന് 82 രൂപയാണ് ഇപ്പോൾ ഡൽഹിയിൽ. നികുതി കുറച്ചതോടെ ഡീസൽ വില 73.64 രൂപയാകും. അതായത് ലിറ്ററിന് 8 രൂപ 36 പൈസ കുറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു.

കോവിഡിൽ തകർന്ന സമ്പദ് ഘടന പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാ​ഗമാണ് ഇത്തരം നടപടികളെന്ന് കെജ്‍രിവാൾ പറഞ്ഞു. നേരത്തെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിൽ കണ്ടെത്താൻ സർക്കാരിന്റെ നേതൃത്വത്തിൽ പോർട്ടൽ തുടങ്ങിയിരുന്നു. ഡൽഹിയിലെ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് സഹായകരമായ പദ്ധതികൾക്കായി വ്യവസായ ​ഗ്രൂപ്പുകളുമായും സാമ്പത്തിക വിദ​ഗ്ധരുമായും ചർച്ച നടത്തുമെന്നും കെജ്‍രിവാൾ അറിയിച്ചു.

ജൂൺ 7 മുതലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കാൻ തുടങ്ങിയത്. ഈ രണ്ട് മാസത്തിനുള്ളിൽ ഡീസലിന് 12 രൂപ 55 പൈസയാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചത്. കോവിഡും ലോക്ക്ഡൗണും കാരണം പ്രതിസന്ധിയിലായ ജനങ്ങൾക്ക് ഇരുട്ടടിയായി മാറി ഇന്ധന വിലവർധന. എന്നിട്ടും ഇടപെടാതിരുന്നതോടെ രൂക്ഷവിമർശനവും പ്രതിഷേധവും മോദി സർക്കാരിനെതിരെയുണ്ടായി.

Continue Reading

Updates

കേരളം2 hours ago

രാമക്ഷേത്രനിർമാണം: കാര്യങ്ങൾ ​നടത്തേണ്ടത്​ സർക്കാരല്ല, രാമക്ഷേത്ര ട്രസ്​റ്റ്​

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ...

കേരളം4 hours ago

ആറ്റിപ്രയിൽ കുടിയിറക്കപ്പെട്ട ദലിത് കുടുംബാംഗംങ്ങളോട് സംസാരിക്കാൻ സംഘപരിവാർ വിലക്ക് കേരള ദലിത് ഫെഡറേഷന്‍

കോട്ടയം – തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ചെങ്കൊടിക്കാട്ടിൽ കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കുടിയിറക്കപ്പെട്ട ദലിതരോട് കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന പൊതുപ്രവർത്തകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞ് സംഘ പരിവാർ കുടിയിറക്കപ്പെട്ട...

ചരിത്രം5 hours ago

നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കല്ലറയെയും പോളിനെയും ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ് ഇന്ന്

ആഗസ്റ്റ് 4 ,നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ പ്രതിഭാധനരായ രണ്ടു നേതാക്കളുടെ, കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും വിപ്ളവാത്മക പേരാട്ട ജീവിതങ്ങളെ അനുസ്മരിക്കാൻ ഓർമപ്പെടുത്തുന്ന ചരിത്ര...

കേരളം6 hours ago

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആറ്...

കേരളം19 hours ago

കോവിഡ് കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

കോവിഡ് മഹാമാരിക്കാലമായതിനാൽ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും...

കേരളം19 hours ago

കോവിഡ് പ്രതിരോധം: തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് ഫലപ്രദമായ പ്രവര്‍ത്തനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി...

കേരളം20 hours ago

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് ; 815 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 815 പേര്‍ രോഗമുക്തി തേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്....

ആനുകാലികം21 hours ago

ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടും

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതി ബിജുലാലിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ...

കേരളം1 day ago

സ്വര്‍ണ്ണക്കടത്ത് കേസ് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

വ്രവാദ ബന്ധം ആരോപിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ നിർണ്ണായക അറസ്റ്റ്. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടി.ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ പൊലീസ് പ്രതി...

നാഷണൽ1 day ago

കര്‍ണാടക മുഖ്യമന്ത്രിക്ക് കൊവിഡ്

യെദിയൂരപ്പക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരിക്ഷണത്തിലേക്ക് മാറണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ...

Trending