Connect with us

സ്പോർട്ട്സ്‌

ഖത്തര്‍ ലോകകപ്പ്: ഫിക്‌സ് ചര്‍ പുറത്തിറക്കി; ആദ്യ മല്‍സരം നവംബര്‍ 21ന്

Published

on

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫിക്‌സ് ചര്‍ ഫിഫ പുറത്തിറക്കി. ലോക ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ലോകകപ്പ് പതിവിന് വിപരീതമായി ഇത്തവണ നവംബറിലാണ് ആരംഭിക്കുക.

നവംബര്‍ 21നാണ് ആദ്യമല്‍സരം. ഡിസംബര്‍ 18നാണ് ഫൈനല്‍. എട്ട് സ്‌റ്റേഡിയങ്ങളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറുക. ആദ്യമല്‍സരം അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് അരങ്ങേറുക. ഇവിടെ 60,000 പേര്‍ക്ക് ഇരിക്കാനാവും. ഫൈനല്‍ ലൂസൈല്‍ സ്‌റ്റേഡിയത്തിലാണ്. ഇവിടെ 80,000 കാണികള്‍ക്ക്് ഇരിക്കാനുള്ള സൗകര്യമുണ്ട്.

ഒരു ദിവസം നാല് മല്‍സരങ്ങളാണ് നടക്കുക. 32 ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ഖത്തര്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നിനാണ് ആദ്യ മല്‍സരം. ഖത്തറിലെ ചൂട് കാരണമാണ് മല്‍സരങ്ങള്‍ നവംബറിലേക്ക് മാറ്റിയത്. 2022ല്‍ തന്നെ നടക്കുന്ന ക്ലബ്ബ് ലോകകപ്പ് ഷെഡ്യൂള്‍ ഇതോടെ മാറിയേക്കും. ജൂണില്‍ ലോകകപ്പ് നടക്കുമെന്ന രീതിയിലാണ് ക്ലബ്ബ് ലോകകപ്പ് തയ്യാറാക്കിയിട്ടുള്ളത്.

സ്പോർട്ട്സ്‌

ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായി തുടരുന്നത് കാണാന്‍ ആഗ്രഹിക്കുന്നു

Published

on

By

സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റായി തുടരുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് മുൻ ഇന്ത്യൻ നായകന്‍ സുനിൽ ഗവാസ്കർ.

2023 ലോകകപ്പ് അവസാനിക്കുന്നതുവരെ ഗാംഗുലി പ്രസിഡന്റായി തുടരാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും ഗവാസ്‌കർ പറഞ്ഞു.പണ്ട് നായകനായിരുന്ന കാലത്ത് സൗരവ് ഇന്ത്യൻ ടീമിനെ ഉയർത്തി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം പുനസ്ഥാപിച്ചതുപോലെ, ഗാംഗുലിയും സംഘവും ബിസിസിഐ ഭരണകൂടവുമായി ചേർന്ന് ഇന്ത്യയെ മികച്ച നിലയിൽ എത്തിക്കുമെന്ന് ഗാവസ്‌കർ പറഞ്ഞു.

Hope Sourav Ganguly is more successful BCCI chief than me: Sunil Gavaskar -  The Statesman

തങ്ങളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സൌരവ് ഗാംഗുലി, ജയ് ഷാ എന്നിവര്‍ നല്‍കിയ ഹരജി സുപ്രിം കോടതി പരിഗണനയിലാണ്.ഭാരവാഹികള്‍ ആറുവര്‍ഷ കാലയളവ് കഴിഞ്ഞാല്‍ മൂന്നുവര്‍ഷം മാറിനില്‍ക്കണമെന്ന (കൂളിങ് ഓഫ്) വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് ബി.സി.സി.ഐ കോടതിയെ സമീപിച്ചിരിക്കുന്നത്.

Continue Reading

സ്പോർട്ട്സ്‌

വംശീയ വിവേചനം തുറന്നു പറഞ്ഞു മഖായ എൻടിനി

Published

on

By

ജൊഹാനസ്ബെർഗ്∙ ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് നേരിടേണ്ടി വന്നിട്ടുള്ള വംശീയ വിവേചനങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞു ദക്ഷിണാഫ്രിക്കൻ മുൻ താരം മഖായ എൻടിനി.

ടീമിലുണ്ടായിരുന്ന സമയത്തു സഹതാരങ്ങൾ തന്നെ ഒറ്റപ്പെടുത്തിയിരുന്നതായി എൻടിനി പറഞ്ഞു. എല്ലായ്പ്പോഴും ഞാൻ ഒറ്റയ്ക്കായിരുന്നു. ഡിന്നർ കഴിക്കാൻ പോകുന്നതിനായി ആരും എന്റെ വാതിലിൽ മുട്ടിയിട്ടില്ല. ടീം അംഗങ്ങൾ എന്റെ മുന്നില്‍ വച്ചാണ് അതിനായുള്ള പ്ലാനുകൾ ഉണ്ടാക്കുക, എന്നാൽ എന്നെ ഒഴിവാക്കും. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാൻ പോയാലും ആരും എന്റെ കൂടെ ഇരിക്കാന്‍ തയാറാകില്ല– ദക്ഷിണാഫ്രിക്കൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷന് നൽകിയ അഭിമുഖത്തിൽ എൻടിനി പറഞ്ഞു.

ഞങ്ങൾ ടീമിലെ സഹതാരങ്ങൾ ഒരേ യൂണിഫോമാണു ധരിച്ചിരുന്നത്. ഒരേ ദേശീയ ഗാനം ആലപിക്കുന്നു. എന്നാൽ എനിക്ക് ഒറ്റപ്പെടലിനെയും മറികടക്കേണ്ടിവന്നു. ടീം ബസില്‍ സഞ്ചരിക്കുന്നതിനു പകരം സ്റ്റേഡിയത്തിലേക്ക് ഓടിപ്പോയിട്ടുണ്ട്. ബസ് ഡ്രൈവറെ കണ്ട് എന്റെ ബാഗ് ഏ‌ൽപിക്കും. പിന്നീട് ഗ്രൗണ്ടിലേക്ക് ഓടും.

മത്സരം കഴിഞ്ഞു തിരിച്ചെത്തുമ്പോഴും അങ്ങനെ തന്നെ ചെയ്യും. ഞാൻ എന്തിനാണ് അതു ചെയ്യുന്നതെന്ന് ആൾക്കാർക്കു മനസ്സിലായിരുന്നില്ല. എന്താണു ഞാൻ ഒഴിവാക്കാൻ ശ്രമിക്കുന്നതെന്ന് അവരോടു പറഞ്ഞിരുന്നില്ല. ഒറ്റപ്പെടലിൽനിന്ന് ഓടിയകലുകയായിരുന്നു ഞാൻ. ഞാൻ ബസിന്റെ പിറകിലാണ് ഇരിക്കുന്നതെങ്കിൽ സഹതാരങ്ങള്‍ മുന്നിലിരിക്കും– എൻടിനി വ്യക്തമാക്കി.

വംശീയമായ അവഗണനകൾ നേരിട്ടതിനെ തുടർന്ന് മകൻ താൻഡോ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാംപിൽ പോകുന്നതുതന്നെ നിർത്തിവച്ചതായും എൻടിനി അഭിമുഖത്തിൽ പ്രതികരിച്ചു. വംശീയതയ്ക്കെതിരായ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ മൂവ്മെന്റിനു പിന്തുണ അറിയിച്ച് എൻടിനി ഉൾപ്പെടെ 30 മുൻ ക്രിക്കറ്റ് താരങ്ങൾ പ്രസ്താവന ഇറക്കിയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ക്രിക്കറ്റിൽ ഇപ്പോഴും വംശീയത നിലനിൽക്കുന്നതായും താരം പ്രതികരിച്ചു. ബ്ലാക്ക് ലൈവ്സ് മാറ്ററിന് പിന്തുണ അറിയിച്ച ദക്ഷിണാഫ്രിക്കൻ ബോളർ ലുങ്കി എൻഗിഡിക്കെതിരെ മുൻ താരങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ മഖായ എൻടിനി ഉൾപ്പെടെയുള്ള താരങ്ങൾ എൻഗിഡിക്കു പിന്തുണയുമായെത്തി.

Continue Reading

സ്പോർട്ട്സ്‌

വർണവെറിക്കെതിരെ പ്രതിഷേധിച്ച് ക്രിക്കറ്റ് താരങ്ങളും

Published

on

By

ക്രിക്കറ്റ് ആരാധകർ ഏറെ ആകാംഷയോടെയാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരം ആരംഭിച്ചു.  സമൂഹത്തിൽ നിലനിൽക്കുന്ന വംശീയതയ്‌ക്കെതിരെ ശക്തമായ സന്ദേശം നല്കിയാണ് ബുധനാഴ്ച സതംപ്ടണിൽ ആദ്യ മത്സരത്തിന് തുടക്കമായത്.

Black Lives Matter | Michael Holding delivers stirring message ...

കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതോടൊപ്പം വർണ വെറിയെയും നേരിടണമെന്ന സന്ദേശം കൂടി നൽകി ആദ്യ ഇന്നിങ്സിലെ ആദ്യ പന്ത് എറിയുന്നതിന് മുമ്പ് ഇരു ടീമിലെയും താരങ്ങൾ ഫീൽഡിൽ കാൽമുട്ടിൽ നിന്ന് മുഷ്ടി ചുരുട്ടിയാണ് ലോകത്ത് ഇപ്പോഴും നിലനിൽക്കുന്ന വർണവെറിക്കെതിരെ പ്രതിഷേധിച്ചത്. കൂടെ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാരും കൂടി. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് റോഡില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ തുടർച്ചയാണിത്.

ENG vs WI: Players 'take a knee' in support of Black Lives Matter ...

ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് വര്‍ണവെറിക്കെതിരായ ലോഗോ പതിപ്പിച്ച ജേഴ്‌സിയണിഞ്ഞാണ് ഇംഗ്ലണ്ട് താരങ്ങള്‍ കളത്തിലിറങ്ങുക. കറുത്തവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവര്‍ക്ക് പിന്തുണ അറിയിക്കുന്നതിനും വേണ്ടിയാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

Continue Reading

Updates

ഇന്റർനാഷണൽ1 hour ago

ബെയ്‌റൂത്ത് സ്‌ഫോടനം: 78 പേര്‍ കൊല്ലപ്പെട്ടു; 4,000 പേര്‍ക്ക് പരിക്ക്

ബെയ്‌റൂത്ത്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ അത്യുഗ്രസ്‌ഫോടനത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. 4,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. ലെബനന്‍ ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം...

നാഷണൽ2 hours ago

അയോധ്യയില്‍ രാമക്ഷേത്രത്തിന് നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും:1528ല്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850ഓടെയാണ്

ഫൈസാബാദ്: 1850 മുതല്‍ ഇന്ത്യയുടെ ഹൃദയത്തിലെ നോവായി നീറുന്ന അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രത്തിനായി ഇന്ന് തറക്കല്ലിടൽ ചടങ്ങ് നടക്കുകയാണ്. അയോധ്യകേസിലെ സുപ്രീംകോടതി വിധിയാണ്...

കേരളം12 hours ago

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല: ആരോഗ്യമന്ത്രി

പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നത്...

കേരളം13 hours ago

ആറ്റിപ്രയിലെ ദലിത് കുടുംബങ്ങളുടെ പുനരധിവാസം തടഞ്ഞ് സംഘപരിവാര്‍

തിരുവനന്തപുരം: ആറ്റിപ്ര മണ്‍വിള ചെങ്കൊടിക്കാടില്‍ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ സംഘപരിവാര്‍ ദലിത് കുടുംബങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപണം ശക്തമാകുന്നു. കുടിയിറക്ക്...

കേരളം16 hours ago

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടിയത് 1021 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറത്ത് നിന്നുള്ള 131 പേര്‍ക്കും,...

നാഷണൽ19 hours ago

രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി പ്രീയങ്ക: മുസ്‌ലിം ലീഗ് ദേശീയ കമ്മറ്റി യോഗത്തിന് ശേഷം നിലപാട് അറിയിക്കും: പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം | അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നതോടെ നിലപാട് വ്യക്തമാക്കാനാകാതെ മുസ്ലിം ലീഗ്. കോണ്‍ഗ്രസ് നിലപാടിനോട് ഏതു രീതിയില്‍ പ്രതികരിക്കണമെന്ന്...

നാഷണൽ19 hours ago

അയോധ്യ ക്ഷേത്ര നിർമാണത്തെ പിന്തുണച്ച്‌ പ്രിയങ്കാ ഗാന്ധിയും; ഭൂമിപൂജ രാജ്യ ഐക്യത്തിന്റെ പ്രതീകം

ലക്‌നൗ| അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് പരസ്യപിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. എല്ലാവരുടെയും സൗഹൃദവും സാഹോദര്യവും മുന്‍നിര്‍ത്തി ഇന്ത്യയിൽ ദേശീയ ഐക്യത്തിനുള്ള അവസരമാകും രാമക്ഷേത്ര നിര്‍മ്മാണമെന്ന് പ്രിയങ്ക...

കേരളം22 hours ago

രാമക്ഷേത്രനിർമാണം: കാര്യങ്ങൾ ​നടത്തേണ്ടത്​ സർക്കാരല്ല, രാമക്ഷേത്ര ട്രസ്​റ്റ്​

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ...

കേരളം1 day ago

ആറ്റിപ്രയിൽ കുടിയിറക്കപ്പെട്ട ദലിത് കുടുംബാംഗംങ്ങളോട് സംസാരിക്കാൻ സംഘപരിവാർ വിലക്ക് കേരള ദലിത് ഫെഡറേഷന്‍

കോട്ടയം – തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ചെങ്കൊടിക്കാട്ടിൽ കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കുടിയിറക്കപ്പെട്ട ദലിതരോട് കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന പൊതുപ്രവർത്തകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞ് സംഘ പരിവാർ കുടിയിറക്കപ്പെട്ട...

ചരിത്രം1 day ago

നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കല്ലറയെയും പോളിനെയും ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ് ഇന്ന്

ആഗസ്റ്റ് 4 ,നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ പ്രതിഭാധനരായ രണ്ടു നേതാക്കളുടെ, കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും വിപ്ളവാത്മക പേരാട്ട ജീവിതങ്ങളെ അനുസ്മരിക്കാൻ ഓർമപ്പെടുത്തുന്ന ചരിത്ര...

Trending