Connect with us

ഇന്റർനാഷണൽ

കോവിഡ് വാക്‌സിന്‍; ആദ്യഘട്ട പരീക്ഷണം വിജയം

Published

on

ലണ്ടന്‍: ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയമെന്നു റിപ്പോര്‍ട്ട്. വാക്‌സിന്‍ മനുഷ്യരില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്.

മരുന്ന് പരീക്ഷിച്ച 1077 പേരില്‍ ആര്‍ക്കും ഇതുവരെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, അവരുടെ പ്രതിരോധ ശേഷി വര്‍ധിച്ചുവെന്നും പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

അതേസമയം അടുത്ത രണ്ട് ഘട്ടങ്ങള്‍ കൂടി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മരുന്ന് വിപണിയില്‍ എത്തൂ. ഇന്ത്യന്‍ കമ്ബനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുന്നത്.

ഇന്റർനാഷണൽ

ആസ്​ഥാനം മാറ്റാനൊരുങ്ങി ടിക്​ടോക്​

Published

on

By

ലണ്ടൻ: ചൈനീസ്​ ആപ്പെന്ന പേരിൽ ഇന്ത്യയിൽ വിലക്ക്​ വന്നതിന്​ പിന്നാലെ ആസ്​ഥാനം മാറ്റാനൊരുങ്ങി ടിക്​ടോക്​.

ചൈനയിൽനിന്ന്​ ആസ്​ഥാനം ലണ്ടനിലേക്ക്​ മാറ്റുന്നതി​​െൻറ ചർച്ചകൾ യു.കെ സർക്കാരുമായി പുരോഗമിക്കുന്നതായാണ്​ വിവരം. ആസ്​ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട്​ ചർച്ചകൾ നടത്തിയതായും അന്തിമ തീരുമാനമായില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു. മറ്റു സ്​ഥലങ്ങളും പരിഗണിക്കുന്നതായാണ്​ വിവരം.

നേരത്തേ വാൾട്ട്​ ഡിസ്​നിയിൽ നിന്നെത്തിയ കെവിൻ മേയർ സി.ഇ.ഒ ആയി ചുമതലയേറ്റതി​ന്​ പിന്നാലെ ബൈറ്റ്​ഡാൻസ്​ അധികാരകേന്ദ്രം മാറ്റുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ടിക്​ടോകി​​െൻറ ഉടമസ്​ഥ സ്​ഥാപനമാണ്​ ബൈറ്റ്​ഡാൻസ്​. കാലിഫോർണിയ മൗണ്ടൻ വ്യൂവിലെ ടിക്​ടോകി​​െൻറ ഗവേഷണ വികസന എൻജിനീയറിങ്​ പ്രവർത്തനങ്ങൾ വിപുലമാക്കുകയും ചെയ്​തിരുന്നു. എന്നാൽ യു.എസി​​െൻറ ടിക്​ടോക്​, ചൈനീസ്​ വിരോധം പ്രവർത്തനങ്ങൾ ഇവിടെ കേന്ദ്രീകരിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കും.

ടിക്​ടോക്​ വ്യക്തികളുടെ വിവരങ്ങൾ ചോർത്തുകയും ചൈനക്ക്​ കൈമാറുകയും ​െചയ്യുന്നുവെന്ന്​ ട്രംപ്​ ഭരണകൂടം നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന്​ ലണ്ടൻ തന്നെ ആസ്​ഥാനമായി തെരഞ്ഞെടുക്കുമെന്നാണ്​ വിവരം. ഇതിന്​ മുന്നോടിയായി ലണ്ടനിലെയും ചൈനക്ക്​ പുറത്തുള്ള മറ്റ്​ പ്രധാന ടിക്​ടോക്​ ആസ്​ഥാനങ്ങളിലും കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതടക്കം നടപടികൾ സ്വീകരിച്ചിരുന്നു. അതേസമയം ടിക്​ടോക്​ ആസ്​ഥാനം ലണ്ടനിലേക്ക്​ മാറ്റുന്നതുമായി യു​.കെ സർക്കാരുമായി നടത്തുന്ന ചർച്ച അവസാനിപ്പിച്ചതായി സൺഡേ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു.

Continue Reading

ഇന്റർനാഷണൽ

ലോകത്ത് 1.30 കോടിയിലധികം പേര്‍ക്ക് കോവിഡ് ശ്രദ്ധിച്ചില്ലെങ്കിൽ കൂടുതല്‍ വഷളാകും- ലോകാരോഗ്യ സംഘടന

Published

on

By

ജനീവ: കൃത്യമായ ആരോഗ്യ സംരക്ഷണ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ കോവിഡ് മഹാമാരി കൂടുതല്‍ വഷളാകുമെന്ന് ലോകാരോഗ്യ സംഘടന. അടിസ്ഥാന കാര്യങ്ങള്‍ പോലും പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളാകുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.

പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് പോകുന്നതെന്നും വൈറസ് ഇപ്പോഴും പൊതുശത്രുവായി തുടരുകയാണെന്നും ഗബ്രിയേസസ് പറഞ്ഞു. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത 230,000 പുതിയ കേസുകളില്‍ 80 ശതമാനവും 10 രാജ്യങ്ങളില്‍ നിന്നുള്ളവയാണെന്നും ഇതില്‍ 50 ശതമാനം കേവലം രണ്ട് രാജ്യങ്ങളില്‍ നിന്നുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ ചില സ്ഥലങ്ങളില്‍ പരിമിതമായതോ ഭൂമിശാസ്ത്രപരമോ ആയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന് ഡബ്ലു.എച്ച്.ഒ എമർജൻസീസ് വിഭാഗം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. ഇത് പ്രത്യേക പ്രദേശങ്ങളില്‍ രോഗം പടരുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകള്‍ തുറക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

ലോകത്ത് 1.30 കോടിയിലധികം ആളുകള്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലുമാണ് രോഗം ഏറ്റവും മോശമായി ബാധിച്ചത്.

Continue Reading

ഇന്റർനാഷണൽ

ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോക്ക് കോവിഡ് സ്ഥിരീകരിച്ചു

Published

on

By

റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സിഎന്‍എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവില്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഔദ്യോ​ഗിക വസതിയിൽ വെച്ച് നടന്ന തത്സമയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ഇതെല്ലാം ചേർന്നതാണ് ജീവിതം. ജീവിതം മുന്നോട്ട് പോവുകതന്നെ ചെയ്യും. ബ്രസീലിനെ നയിക്കാൻ അവസരം ലഭിച്ചതിൽ, രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ സാധിച്ചതിൽ ദെെവത്തോട് നന്ദി പറയുന്നതായും ബോൾസൊനാരോ പറഞ്ഞു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്കും രോഗം സ്ഥിരീകരിക്കുന്നത്. ലോകത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. 65,000ല്‍ അധികം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 16 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിൽ അമേരിക്കക്ക് ശേഷം രണ്ടാമതാണ് ഈ ലാറ്റിനമേരിക്കൻ രാജ്യം. ഒന്നര മില്യൻ രോ​ഗ ബാധിതരുള്ള ബ്രസീലീൽ, ഇതുവരെയായി 65,000 പേരാണ് മരിച്ചിട്ടുള്ളത്.

നേരത്തെ കോവിഡിനെ നിസ്സാരവല്‍ക്കരിച്ച് സംസാരിക്കുകയും നിയന്ത്രണത്തിനായി രാജ്യം അടച്ചിട്ടതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു ബൊല്‍സൊനാരോ. കോവിഡ് ഒരു കെട്ടുകഥയാണെന്നും വിഭ്രാന്തിയുള്ളവരാണ് അതിനു മുന്‍കരുതലെടുക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതൊരു ചെറിയ പനിയല്ലേ, എന്തിനാണ് ഇത്രയേറെ ഒച്ചയുണ്ടാക്കുന്നത് എന്നാണ് നേരത്തെ അദ്ദേഹം ചോദിച്ചത്.

അടച്ചിടല്‍ രാജ്യത്തെ തൊഴിലുകള്‍ നഷ്ടപ്പെടുത്തുന്നതായും അത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് അടച്ചിടല്‍ നടപ്പാക്കിയിട്ടുള്ള സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കെതിരേയും ബൊല്‍സൊനാരോ വിമര്‍ശനമുന്നയിച്ചിരുന്നു. നിയന്ത്രണങ്ങള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

Continue Reading

Updates

കേരളം2 hours ago

രാമക്ഷേത്രനിർമാണം: കാര്യങ്ങൾ ​നടത്തേണ്ടത്​ സർക്കാരല്ല, രാമക്ഷേത്ര ട്രസ്​റ്റ്​

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ...

കേരളം4 hours ago

ആറ്റിപ്രയിൽ കുടിയിറക്കപ്പെട്ട ദലിത് കുടുംബാംഗംങ്ങളോട് സംസാരിക്കാൻ സംഘപരിവാർ വിലക്ക് കേരള ദലിത് ഫെഡറേഷന്‍

കോട്ടയം – തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ചെങ്കൊടിക്കാട്ടിൽ കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കുടിയിറക്കപ്പെട്ട ദലിതരോട് കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന പൊതുപ്രവർത്തകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞ് സംഘ പരിവാർ കുടിയിറക്കപ്പെട്ട...

ചരിത്രം5 hours ago

നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കല്ലറയെയും പോളിനെയും ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ് ഇന്ന്

ആഗസ്റ്റ് 4 ,നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ പ്രതിഭാധനരായ രണ്ടു നേതാക്കളുടെ, കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും വിപ്ളവാത്മക പേരാട്ട ജീവിതങ്ങളെ അനുസ്മരിക്കാൻ ഓർമപ്പെടുത്തുന്ന ചരിത്ര...

കേരളം6 hours ago

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആറ്...

കേരളം19 hours ago

കോവിഡ് കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

കോവിഡ് മഹാമാരിക്കാലമായതിനാൽ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും...

കേരളം19 hours ago

കോവിഡ് പ്രതിരോധം: തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് ഫലപ്രദമായ പ്രവര്‍ത്തനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി...

കേരളം20 hours ago

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് ; 815 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 815 പേര്‍ രോഗമുക്തി തേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്....

ആനുകാലികം21 hours ago

ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടും

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതി ബിജുലാലിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ...

കേരളം1 day ago

സ്വര്‍ണ്ണക്കടത്ത് കേസ് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

വ്രവാദ ബന്ധം ആരോപിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ നിർണ്ണായക അറസ്റ്റ്. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടി.ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ പൊലീസ് പ്രതി...

നാഷണൽ1 day ago

കര്‍ണാടക മുഖ്യമന്ത്രിക്ക് കൊവിഡ്

യെദിയൂരപ്പക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരിക്ഷണത്തിലേക്ക് മാറണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ...

Trending