Connect with us

മൂവി

തമിഴകത്തിന്റെ നടിപ്പിന് നായകന്‍ സൂര്യക്ക് ഇന്ന് നാല്പത്തിയഞ്ചാം പിറന്നാള്‍

Published

on

തമിഴ് ചലച്ചിത്ര ലോകത്തെ നടന വിസ്മയം സൂര്യ ഇന്ന് തന്‍റെ 45-ാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനത്തിൽതന്നെ സൂരറൈ പോട്ര് എന്ന പുതു ചിത്രത്തിന്റെ പ്രൊമോ വീഡിയോയും പുറത്തിറങ്ങി.

ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബലമുരളിയാണ് നായിക. സൂര്യയുടെ മുപ്പത്തിയെട്ടാമത്‌ ചിത്രമാണിത്.ആഭ്യന്തര വിമാന സര്‍വ്വീസായ ‘എയര്‍ ഡെക്കാണി’ന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സംവിധായിക സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അപര്‍ണ ബാലമുരളിയുടെ രണ്ടാം തമിഴ് ചിത്രമാണിത്. കൊവിഡ് പശ്ചാത്തലത്തിൽ സൂര്യയുടെ ജന്മദിനം ഓൺലൈൻ ലോകത്ത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ജന്മദിന സ്പെഷൽ പോസ്റ്ററുകള്‍ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുമുണ്ട്.

 

Suriya's Soorarai Pottru signs a major deal! - Tamil News - IndiaGlitz.com

1975 ചെന്നൈയിലാണ് സൂര്യയുടെ ജനനം. തമിഴ് നടന്‍ ശിവകുമാറിന്റെയും ഭാര്യ ലക്ഷ്മിയുടെയും മൂത്തമകനാണ് സൂര്യ. പദ്മ സേശദ്രി ബാല ഭവന്‍ സ്‌കൂള്‍, ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ശേഷം അദ്ദേഹം ലയോള കോളേജില്‍ നിന്ന് ബി.കോം ബിരുദം നേടി. സൂര്യക്ക് രണ്ട് സഹോദരങ്ങള്‍ ഉണ്ട്. അതില്‍ സഹോദരന്‍ കാര്‍ത്തി പ്രശസ്ത ചലച്ചിത്ര താരമാണ്. സഹോദരി വൃന്ദ പിന്നണി ഗാനരംഗത്ത് പ്രവര്‍ത്തിക്കുന്നു.

 

Tamil Actor Surya Singam 2 Movie Images - Actor Surya Masss Movie First look Trailers Teaser Songs Posters Stills

1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. നേര്‍ക്ക് നേര്‍ എന്ന ചിത്രത്തില്‍ നടന്‍ വിജയിനോടൊപ്പം അഭിനയിച്ചത് വന്‍ വിജയമായിരുന്നു. 2001 ലെ ഫ്രണ്ട്‌സ് എന്ന ചിത്രവും ശ്രദ്ധേയമായ ഒന്നായിരുന്നു. നന്ദ, പിതാമകന്‍, ആറ്, പേരഴകന്‍, ഗജിനി, കാക്ക കാക്ക, ആയുത എഴുത്ത്, വാരണം ആയിരം, സിങ്കം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയ ചിത്രങ്ങള്‍. മൂന്ന് തവണ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കി.

 

Mohanlal and Surya team up for Tamil film 'Kaappaan' | South-indian – Gulf News

കാക്ക കാക്ക എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പ്രശസ്ത നടി ജ്യോതികയുമായി അദ്ദേഹം പ്രണയത്തിലായി. നന്ദയിലെ സൂര്യയുടെ പ്രകടനം കണ്ട ജ്യോതിക സംവിധായകന്‍ ഗൗതം മേനോനോട് സൂര്യയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. അതിനു മുന്‍പും ഇരുവരും സിനിമകളില്‍ ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കാക്ക കാക്കയാണ് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവായി മാറിയത് . സൂര്യയ്ക്കും ജ്യോതികയ്ക്കും പുറമെ ഭൂമിക ചൗള പ്രധാന വേഷത്തിലെത്തിയ സില്ലന് ഒരു കാതല്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും വിവാഹിതരായി.

വിവാഹത്തിന് ശേഷം ജ്യോതിക സിനിമയില്‍ നിന്ന്നീണ്ട ഇടവേള എടുത്തിരുന്നു . പിന്നീട് സൂര്യ നിര്‍മിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലേ എന്ന സിനിമയിലൂടെയായിരുന്നു ജ്യോതിക അഭിനയ രംഗത്ത് മടങ്ങിയെത്തിയത്. ദിയ, ദേവ് എന്നിവരാണ് സൂര്യയുടെയും ജ്യോതികയുടെയും മക്കള്‍.

മൂവി

ബോളിവുഡിൽ തനിക്കെതിരെ പ്രവർത്തിക്കുന്ന ഒരു സംഘമുള്ളതായി എ.ആർ.റഹ്‌മാൻ

Published

on

By

കഴിഞ്ഞ കുറച്ച് കാലങ്ങളായി സംഗീത സംവിധാനം നിർവഹിച്ച ബോളിവുഡ് ചിത്രങ്ങളുടെ എണ്ണം കുറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി സംഗീത സാമ്രാട്ട് എ.ആർ.റഹ്മാൻ.

ബോളിവുഡ് ചലച്ചിത്ര രംഗത്തെ സംഘങ്ങൾ തന്നെ പ്രതികൂലമായി ബാധിച്ചതായി റഹ്മാൻ പറഞ്ഞു. റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരേ ബോളിവുഡിലെ സംഘങ്ങൾ പ്രവർത്തിക്കുന്നതായി റഹ്മാൻ വെളിപ്പെടുത്തിയത്.

“നല്ല സിനിമകൾ വേണ്ടെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഒരു സംഘമുണ്ടെന്ന് ഞാൻ കരുതുന്നു, തെറ്റിദ്ധാരണകൾ കാരണം ചില തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നു. മുകേഷ് ചബ്ര എന്റെയടുത്തെത്തിയപ്പോൾ, രണ്ട് ദിവസത്തിനുള്ളിൽ ഞാൻ അദ്ദേഹത്തിന് നാല് ഗാനങ്ങൾ നൽകി.

അദ്ദേഹം എന്നോട് പറഞ്ഞു, ‘സർ, എത്ര പേർ പറഞ്ഞു, പോകരുത്, അവന്റെ (എ ആർ റഹ്മാൻ) അടുത്തേക്ക് പോകരുത് അവർ കഥകൾക്ക് ശേഷം കഥകൾ പറഞ്ഞു.’ ഞാൻ അത് കേട്ടു, ഞാൻ മനസ്സിലാക്കി,” എആർ റഹ്മാൻ പറഞ്ഞു.

“അതെ, ഇപ്പോൾ എനിക്ക് മനസ്സിലായി ഞാൻ കുറച്ച് ചെയ്യുന്നത് (ഹിന്ദി സിനിമകൾ) എന്തുകൊണ്ടാണെന്ന്, നല്ല സിനിമകൾ എന്നിലേക്ക് വരാത്തത് എന്തുകൊണ്ടാണെന്ന്. ഞാൻ ഇരുണ്ട സിനിമകൾ ചെയ്യുന്നു, കാരണം ഒരു സംഘം മുഴുവൻ എനിക്കെതിരെ പ്രവർത്തിക്കുന്നു, ഉപദ്രവമാണ് ചെയ്യുന്നതെന്ന് അറിയാതെയാണ് അത് അവർ ചെയ്യുന്നത്,” എആർ റഹ്മാൻ പറഞ്ഞു.

“ഞാൻ കാമ്പുള്ള കാര്യം ചെയ്യുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഇത് സംഭവിക്കുന്നത് തടയുന്ന മറ്റൊരു സംഘമുണ്ട്. ഇത് കുഴപ്പമില്ല, കാരണം ഞാൻ വിധിയിൽ വിശ്വസിക്കുന്നു, എല്ലാം ദൈവത്തിൽ നിന്നുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ, ഞാൻ എന്റെ സിനിമകൾ എടുക്കുകയും എന്റെ മറ്റ് കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു.

എന്നാൽ എന്റെ അടുത്തേക്ക് വരാൻ നിങ്ങൾക്കെല്ലാവർക്കും സ്വാഗതം. മനോഹരമായ സിനിമകൾ നിർമ്മിക്കുക, എന്റെ അടുത്തേക്ക് വരാൻ നിങ്ങൾക്ക് സ്വാഗതം,”
അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

മൂവി

കരിന്തണ്ടന്‍റെ നിര്‍മാതാവിലേക്കുള്ള യാത്രയില്‍ ലീല സന്തോഷിനെ സഹായിക്കാന്‍ കഴിയുമോ

Published

on

By

ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ സംവിധായിക ലീല സന്തോഷ് തന്‍റെ ആദ്യ മുഴുനീള സിനിമ കരിന്തണ്ടന് സാമ്പത്തിക സഹായം തേടുന്നു.

താമരശ്ശേരി ചുരം പാത യാഥാര്‍ഥ്യമാവാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച കരിന്തണ്ടന്‍ മൂപ്പന്‍റെ ജീവിതം പ്രമേയമായി നിര്‍മിക്കുന്ന സിനിമക്കാണ് പൊതുജനങ്ങളില്‍ നിന്നും സിനിമ ആസ്വാദകരില്‍ നിന്നും സാമ്പത്തിക സഹായം തേടുന്നത്. നാല് ലക്ഷം രൂപ വരെയാണ് ലീല സന്തോഷ് ക്രൗഡ് ഫണ്ടിങ്ങിലൂടെ സഹായം പ്രതീക്ഷിക്കുന്നത്. വിനായകനാണ് ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരിക്കുന്നത്.

പൂര്‍ണമായും ഗോത്ര സ്വത്വം ഉള്‍കൊണ്ട് ഗോത്ര ഭാഷയും ഇംഗ്ലീഷും മലയാളവും സമന്വയിപ്പിച്ചു കൊണ്ട് നിര്‍മിക്കുന്ന ചിത്രം അന്താരാഷ്ട്ര മാനങ്ങളുള്ളതായിരിക്കുമെന്ന് സംവിധായിക ലീല സന്തോഷ് പറഞ്ഞു. പണിയ വിഭാഗത്തില്‍ നിന്നുമുള്ള ലീല തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയില്‍ മലയാളത്തിലെ പ്രധാന താരങ്ങളും വയനാട്ടില്‍ നിന്നുള്ള പ്രാദേശിക താരങ്ങളും അഭിനയിക്കുമെന്ന് ലീല പറഞ്ഞു.

ഒരു നിര്‍മാതാവിലേക്കോ, നിര്‍മാണ കമ്പനിയിലേക്കോ ഈ സിനിമ എത്തിക്കാന്‍ തിരക്കഥ, സ്റ്റോറി ബോര്‍ഡ്, ഗവേഷണം, പഠനം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു തുക ആവശ്യമാണ്. സിനിമയുടെ ഗവേഷണകാര്യങ്ങള്‍ ഡോക്യുമെന്‍ററിയിലൂടെ അടയാളപ്പെടുത്താനും ലീല ആലോചിക്കുന്നുണ്ട്. ക്രൌഡ് ഫണ്ടിങ്ങിലൂടെ ഇതിനെല്ലാം പരിഹാരം കഴിയാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് സംവിധായിക ലീല സന്തോഷ് ഇന്ത്യയിലെ പ്രമുഖ ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റായ കെറ്റോ വഴി സഹായം തേടുന്നത്.https://www.ketto.org/fundraiser/tribal-film-making?payment=form&fbclid=IwAR0qMWSjSgC3Dex6vf6X06NEueba5NZMtW73vAYFNkFztcbTrfRi8w_zrqw

Continue Reading

മൂവി

മായനന്ദി നിര്‍മിച്ചത് എന്‍റെ മാത്രം പണം കൊണ്ട് സന്തോഷ് ടി കുരുവിള

Published

on

By

തൃ​ശൂ​ർ: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തു കേ​സി​ൽ ദു​ബാ​യി​യി​ൽ അ​റ​സ്റ്റി​ലാ​യ കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി ഫൈ​സ​ൽ ഫ​രീ​ദ്.

മലയാളത്തിലെ ന്യൂജനറേഷൻ സംവിധായകന്റേയും, മുതിർന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിർമ്മാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ആഷിക്ക് അബു സംവിധാനം ചെയ്ത മായനന്ദി ക്ക് പണം മുടക്കിയത് ഫൈസല്‍ ഫരീദ് ആണെന്ന് ആരോപണം ഉയര്‍ന്നതോടെ മായനന്ദിയുടെ നിര്‍മതാവ് സന്തോഷ് ടി കുരുവിള താന്‍ നിര്‍മിച്ച പടത്തിന് നേരെ ഉയര്‍ന്ന ആരോപണത്തിന് മറുപടിയായി ഫേസ് ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.

ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രിയ സുഹൃത്തുക്കളെ ,

ഒരു പ്രവാസി വ്യവസായി യായിരിയ്ക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷൻ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തിൽ, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ ,

നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായ് സാമൂഹ്യ മാധ്യമങ്ങളിൽ ഞാൻ നിർമ്മിച്ച #മായാനദി എന്ന ചിത്രത്തിൻ്റെ യഥാർത്ഥ നിർമ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചു കാണുന്നു ,

എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും ,ഓൺലൈൻ പോർട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ ,വസ്തുതകൾക്ക് നിരക്കാത്ത വ്യാജ വാർത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല ?

#മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എൻ്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് , ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ് ,
പ്രധാനമായ് ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ !

പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായ് ബിസിനസ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിയ്ക്ക് മായാ നദി എന്ന എൻ്റെ സിനിമയെ കുറിച്ച് വന്ന വ്യാജ വാർത്തകളോട് സഹതപിയ്ക്കുവാനും ഖേദിയ്ക്കുവാനുമേ ഇന്നത്തെ നിലയിൽ സാധ്യമാവൂ .

ഓൺലൈൻ പോർട്ടലുകളിൽ, സമൂഹ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വ്യാർത്തകൾ പടച്ച് വിടുന്നതിൽ ചില വ്യക്തികൾക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിയ്ക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല?

ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോൾ ഒരു ഫാക്ട് ചെക്ക് നടത്തുക ,
ഞാനൊരു വ്യവസായിയാണ് ,നിരവധി ചെറുപ്പക്കാർ വിവിധ സംരഭങ്ങളിലായ് നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവർത്തിയ്ക്കുന്നുണ്ട് ,
പുതിയ സിനിമകൾക്കായുള്ള ചർച്ചകൾ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിയ്ക്കുകയാണ് ,വിനോദ വ്യവസായത്തിൽ തുടർന്നും എൻ്റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിയ്ക്കും .

ഒരു വസ്തുത അറിയുക സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ് ,

വ്യാജ വാർത്തകൾ പരത്താതിരിയ്ക്കുക,
കൊറോണ പടർത്താതിരിയ്ക്കുക,
സുരക്ഷിതരായിരിയ്ക്കുക .

നന്ദി ! നമസ്കാരം

സന്തോഷ് ടി. കുരുവിള

Continue Reading

Updates

കേരളം4 days ago

രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം

രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17...

ആനുകാലികം4 days ago

ഫാഷൻ ഡിസൈനിംഗ് കോഴ്‌സ്

ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ഭാഗമായി കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി...

ആനുകാലികം4 days ago

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍...

കേരളം4 days ago

‘ആ 130 കോടിയില്‍ ഞാനില്ല’; സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മോദിക്കെതിരെയുള്ള നിലപാട്

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ. രാജ്യത്ത് മുഴുവന്‍ ജനങ്ങളുടെയും മനസ് പ്രകാശഭരിതമായെന്നുള്ള പ്രസ്താവനയോടാണ് സോഷ്യല്‍ മീഡിയ...

കേരളം5 days ago

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന്...

ആനുകാലികം5 days ago

പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം: ഇന്ന് (ആഗസ്റ്റ് 6) മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്...

ആനുകാലികം5 days ago

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 1234 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 1234 പേര്‍ക്ക് രോഗമുക്തി. 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്ന 66...

കേരളം5 days ago

രാമക്ഷേത്ര നിര്‍മാണം സംഘപരിവാര്‍ വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി.

രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ സംഘപരിവാര്‍ വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ടി.എന്‍ പ്രതാപന്‍...

നാഷണൽ5 days ago

രാമക്ഷേത്രഭൂമിപൂജയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്:’രാമന്‍ നീതിയാണ്, അനീതിയോ വെറുപ്പോ അല്ല

ന്യൂഡല്‍ഹി: രാമക്ഷേത്രഭൂമിപൂജയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാമനെന്നാല്‍ നീതിയും കരുണയുമാണെന്നും അനീതിയും വെറുപ്പും രാമന്റെ ഗുണങ്ങളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: മര്യാദ...

കേരളം5 days ago

രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്

മലപ്പുറം: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്. പാണക്കാട് ചേര്‍ന്ന മുസ്‌ലിംലീഗ് യോഗത്തിലാണ് തീരുമാനം. പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണ്. ഇതുമായി ബന്ധപ്പെട്ട്...

Trending