പൊളിറ്റിക്സ്
സർക്കാരിനെ തകർക്കാൻ ശ്രമം ; യുഡിഎഫ് ബിജെപി നീക്കം ചെറുക്കുക സിപിഐ എം കേന്ദ്രകമ്മിറ്റി

കേരളത്തിൽ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ യുഡിഎഫും ബിജെപിയും നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്തു.
സ്വർണക്കടത്തിന്റെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും നടത്തുന്ന വിനാശകരമായ നീക്കത്തെ കേരളജനത പരാജയപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്ന് കമ്യൂണിക്കെയിൽ പറഞ്ഞു. കൺസൾട്ടൻസി, വിദേശഫണ്ട് വിവാദങ്ങളിൽ പുതുതായി ഒന്നുമില്ലെന്നും ഇക്കാര്യങ്ങളിൽ പാർടി മുമ്പ് മറുപടി നൽകിയതാണെന്നും യോഗതീരുമാനം വിശദീകരിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
സ്വർണക്കടത്ത് പൂർണമായും കേന്ദ്ര അധികാരപരിധിയിലാണ്. കസ്റ്റംസ് സ്വർണം പിടികൂടിയതിൽ സംസ്ഥാനസർക്കാരിന് ഒന്നും ചെയ്യാനില്ല. നയതന്ത്ര ബാഗ് സംവിധാനംവഴി സ്വർണം കടത്തിയതിനെക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതി. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം പ്രവർത്തിക്കുന്ന എൻഐഎ അന്വേഷണം നടത്തുന്നു. കുറ്റക്കാരെ എൻഐഎ കണ്ടെത്തി ശിക്ഷിക്കട്ടെ. ഇപ്പോൾ നിഗമനങ്ങളിൽ എത്തേണ്ടതില്ല.
കോവിഡിനെതിരായ പോരാട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയത്ത് യുഡിഎഫും ബിജെപിയും ഒന്നുചേർന്ന് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഏതെങ്കിലും രീതിയിൽ അന്വേഷണം തടയാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടില്ല. അന്വേഷണം ഒഴിവാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ മറ്റ് ചോദ്യങ്ങൾ ഉയർത്തുന്നതിൽ കാര്യമുണ്ടായിരുന്നു–- യെച്ചൂരി പ്രതികരിച്ചു.
ബിഹാറിൽ ഡിജിറ്റൽ വോട്ടെടുപ്പിനെ എതിർക്കും
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി–-ജെഡിയു സഖ്യത്തെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇതിനായി ഇതര ശക്തികളുമായി യോജിച്ചുനീങ്ങുമെന്ന് സിപിഐ എം, സിപിഐ, സിപിഐ എംഎൽ പാർടികൾ സംസ്ഥാനതലത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നീതിപൂർവമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന ഡിജിറ്റൽ പ്രചാരണം, ഡിജിറ്റൽ വോട്ടെടുപ്പ് എന്നിവയെ ശക്തിയായി എതിർക്കും.
രാജസ്ഥാനിൽ ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടനീക്കം പരാജയപ്പെടുത്താൻ വേണ്ട നിലപാട് സിപിഐ എം എംഎൽഎമാർ സഭയിൽ സ്വീകരിക്കും. രാജ്യ താൽപ്പര്യങ്ങൾക്ക് ഹാനികരമായ വിധത്തിൽ മോഡിസർക്കാർ അമേരിക്കയുടെ വിധേയപങ്കാളിയായി മാറുന്നു.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും പൊതുവിതരണ സമ്പ്രദായത്തെയും തകർക്കുന്ന പരിഷ്കാരമാണ് കേന്ദ്രം കാർഷികമേഖലയിൽ നടപ്പാക്കുന്നതെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തിയതായി യെച്ചൂരി പറഞ്ഞു.
പൊളിറ്റിക്സ്
കെ.വി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സി.പി.എം

മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിലപാട് വ്യക്തമാക്കിയത്.
കോൺഗ്രസ് വിട്ട് വന്നാൽ സംസ്ഥാന നേതൃത്വം ഇതേക്കുറിച്ച് ആലോചിക്കും. ഇതുവരെ കെ.വി തോമസുമായി സി.പി.എം ചർച്ച നടത്തിയിട്ടില്ല. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും സി.എൻ മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ കെ.വി തോമസ് സി.പി.എമ്മുമായി ചർച്ച നടത്തിയെന്നാണ് സൂചന.
ശനിയാഴ്ച രാവിലെ 11 മണിക്ക് വിളിച്ച വാർത്താസമ്മേളനത്തിൽ കെ.വി തോമസ് നിലപാട് വ്യക്തമാക്കുമെന്ന് കെ.വി തോമസ് അറിയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തേക്കാണോ എന്ന ചോദ്യത്തിന് വരട്ടെ പറയാം എന്നായിരുന്നു തോമസിന്റെ മറുപടി. ശനിയാഴ്ച കൊച്ചിയിലെ ബി.ടി.എച്ചിൽ വെച്ചാണ് കെ.വി തോമസ് മാധ്യമപ്രവർത്തകരെ കാണുക.
കെ.വി തോമസിനെ വാർത്താസമ്മേളനത്തിൽ നിന്ന് പിന്തിരിപ്പിക്കാനുളള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഇടതുനേതാക്കളുമായി ചർച്ച നടത്തിയെന്ന അഭ്യൂഹത്തെ തുടർന്ന് കെ.വി തോമസിന് ഒരു ചുമതലയും നൽകേണ്ടെന്ന് ഹൈക്കമാന്റ് തീരുമാനിച്ചത്.
പൊളിറ്റിക്സ്
ജോൺ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന

മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന.
കണ്ണൂർ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തിൽ നിന്ന് സീറ്റ് ലഭിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. അദ്ദേഹത്തെ ജില്ലയ്ക്ക് പുറത്തെ മറ്റ് ഏതെങ്കിലും മണ്ഡലത്തിൽ പരീക്ഷിക്കും എന്നും പറയപ്പെടുന്നു.
കഴിഞ്ഞ തവണ മാദ്ധ്യമപ്രവർത്തകരായ നികേഷ് കുമാറിനേയും വീണ ജോർജിനേയും തിരഞ്ഞെടുപ്പ് രംഗത്ത് സി പി എം പരീക്ഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഈ നിയമസഭ തിരഞ്ഞെടുപ്പിലും അപ്രതീക്ഷിത സ്ഥാനാർത്ഥികൾ സി പി എമ്മിൽ നിന്നുണ്ടാകും എന്ന വാർത്തകൾക്കിടെയാണ് ജോൺ ബ്രിട്ടാസിന്റെ പേര് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് സജീവമായി ഉയരുന്നത്.
പാർട്ടി മുഖപത്രത്തിന്റെ ഡൽഹി ബ്യൂറോ ചീഫായിരുന്ന ബ്രിട്ടാസ് വർഷങ്ങളായി പാർട്ടി ചാനലിന്റെ മാനേജിംഗ് ഡയറക്ടറും എഡിറ്ററും കൂടിയാണ്. പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവ് കൂടിയായ അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നതിനോട് മുഖ്യമന്ത്രിക്കും താത്പര്യമുണ്ടെന്നാണ് വിവരം. വർഷങ്ങൾക്ക് മുമ്പ് ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്ക് ബ്രിട്ടാസിന്റെ പേര് ഉയർന്നുകേട്ടിരുന്നെങ്കിലും പിന്നീടത് നടന്നില്ല. ജോൺ ബ്രിട്ടാസ് മത്സരിക്കണമോയെന്ന കാര്യത്തിൽ പിണറായി വിജയന്റെ നിലപാട് നിർണായകമാകും.
പൊളിറ്റിക്സ്
കെ.പി.സി.സി അധ്യക്ഷനാകാനൊരുങ്ങി കെ. സുധാകരന്

കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്. സുധാകരനെ താത്കാലിക അദ്ധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. എകെ ആന്റണിയുടെ പിന്തുണയും സുധാകരനുണ്ട്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് സ്ഥാനവും ഏറ്റെടുക്കുമെന്ന് സുധാകരന്റെ നിലപാട്. നിലവില്‍ കണ്ണൂര്‍ എംപിയാണ് കെ സുധാകരന്.
പാര്‍ട്ടിയെ നയിക്കാന്‍ ഉണ്ടാക്കിയ പത്തംഗ കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണ് താനെന്നും നിലവില്‍ തെരഞ്ഞെടുപ്പിന്റെ ചാര്‍ജ് മുഴുവന്‍ കമ്മിറ്റിക്കാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
-
ആനുകാലികം9 months ago
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് കളക്ടര്‍
-
കേരളം1 year ago
അട്ടപ്പാടിയിലെ ഒരു ക്ഷീര സംഘത്തിന്റെ ഏഴു കോടി അഴിമതിയെ പുറത്ത് കൊണ്ട് വന്ന ആദിവാസി ഉദ്യേഗസ്ഥയ്ക്ക് വധ ഭീഷണിയും, സർക്കാർ സർവിസിൽ നിന്നും മാനസിക പീഢനവും
-
ആനുകാലികം9 months ago
ഗള്‍ഫില്‍ കോവിഡ് ഇല്ലായിരുന്നു എങ്കില്‍ കേരളത്തിലേക്ക് പ്രവാസികളുടെ സഹായം ഒഴുകിയേനെ എന്ന് സംവിധായകന് നാദിര്‍ഷ
-
കേരളം2 years ago
വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും ദലിത് നേതാക്കള്‍ കൂട്ടത്തോടെ പുറത്തേക്ക്; ഫ്രറ്റേണിറ്റി ദേശീയ വൈസ്പ്രസിഡന്റ് പ്രദീപ് നെന്മാറ സ്ഥാനം രാജിവച്ചു
-
ചരിത്രം9 months ago
പാലങ്ങളുടെയും ചിറകളുടെയുെ ഉറപ്പിന് വേണ്ടി അനേകം പുലയരെ ഗുരുതി കൊടുത്തിട്ടുണ്ട്
-
കേരളം2 years ago
എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം
-
കേരളം2 years ago
ശ്രീധന്യയെ പലവട്ടം ഇറക്കിവിട്ടു!! മന്ത്രി ബാലന്റെ ക്രൂരത വിവരിച്ച് മാദ്ധ്യമപ്രവര്‍ത്തക
-
കേരളം9 months ago
ഭിം ആര്‍മി സംസ്ഥാന കമ്മിറ്റിയംഗം അനൂപിനെ വെട്ടിയും മർദിച്ചും കൊലപ്പെടുത്താൻ ശ്രമം