Connect with us

ആനുകാലികം

‘ചെലോല്‍ത് റെഡി ആകും, ചെലോല്‍ത് റെഡി ആകൂല’; ഫായിസിനിന് മില്‍മയുടെ സമ്മാനം പതിനായിരം രൂപയും ടിവിയും

Published

on

മലപ്പുറം: ‘ചെലോല്‍ത് റെഡി ആകും, ചെലോല്‍ത് റെഡി ആകൂല, റെഡി ആയില്ലെങ്കിലുംം മ്മക്ക് ഒരു കൊയപ്പല്യ’, സോഷ്യല്‍ മീഡിയയില്‍ വൈറലായ കുട്ടി താരം ഫായിസിന് മില്‍മയുടെ സമ്മാനമെത്തി.

സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായ മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന്‍റെ വീഡിയോയിലെ വൈറല്‍ വാക്കുകള്‍ മില്‍മ പരസ്യത്തിന് ഉപയോഗിച്ചതിന് റോയല്‍റ്റി തുക കൈമാറി. ഇന്നലെ സാമൂഹിക മാധ്യമങ്ങളില്‍ ഫായിസിന് റോയല്‍റ്റി തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയില്‍ ക്യാംപെയിന്‍ ആരംഭിച്ചതോടെയാണ് മില്‍മ അധികൃതര്‍ തുക നല്‍കുമെന്ന് അറിയിച്ചത്.

'ഫായിസ് എല്ലാം റെഡ്യാക്കി'; മില്‍മ നല്‍കിയ റോയൽറ്റി തുക ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും

ഇന്ന് ഫായിസിന്‍റെ വീട്ടിലെത്തിയ മില്‍മ അധികൃതര്‍ 10,000 രൂപയും, ആൻഡ്രോയിഡ് ടിവിയും മുഴുവൻ മിൽമ ഉൽപന്നങ്ങളും ഫായിസിന് റോയല്‍റ്റിയായി നല്‍കി. അതെ സമയം ലഭിച്ച തുക ഫായിസിന്റെ കുടുംബം മാതൃകാപരമായി തന്നെ ഉപയോഗിക്കാനും തീരുമാനിച്ചു.

റോയൽറ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനുമായി വീതിച്ചു നൽകാനാണ് ഫായിസിന്‍റെ കുടുംബം തീരുമാനിച്ചത്.

ആനുകാലികം

ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടും

Published

on

By

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതി ബിജുലാലിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടും.

നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പിരിച്ചുവിടലിനുള്ള ഉത്തരവിറങ്ങും. വെറുമൊരു ക്രമക്കേടല്ല, ഗുരുതരമായ സൈബർ ക്രൈമാണ് ബിജുലാൽ ചെയ്തിട്ടുള്ളതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു.

ട്രഷറിയിലെ സോഫ്റ്റ് വെയര്‍ സെക്യൂരിറ്റി ഓഡിറ്റിങ്ങിന് വിധേയമാക്കുമെന്നും മന്ത്രി അറിയിച്ചു. തട്ടിപ്പ് കണ്ടുപിടിച്ച എസ്.ടി.ഒ ബാബു പ്രസാദ് ഒഴികെയുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തു. സമാനമായ സംഭവം എവിടെയെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുമെന്നും ബിജുലാല്‍ ഗുരുതരമായ സൈബര്‍ കുറ്റകൃത്യം ചെയ്തുവെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

വഞ്ചിയൂർ ട്രഷറിയിലെ തട്ടിപ്പിന്റെ സൂത്രധാരൻ ബിജുലാലിനെ സമ്മറി ഡിസ്മിസലിന് വിധേയനാക്കാൻ തീരുമാനിച്ചു. ഫിനാൻസ് സെക്രട്ടറി ആർ.കെ. സിംഗും എൻഐസി ട്രഷറി ഉയർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്മിസലിനുള്ള ഉത്തരവിറങ്ങും. വെറുമൊരു ക്രമക്കേടല്ല. ഗുരുതരമായ സൈബർ ക്രൈമാണ് ബിജുലാൽ ചെയ്തിട്ടുള്ളതെന്ന് വളരെ വ്യക്തമാണ്.

ധനവകുപ്പിന്റെ മൂന്നു പേരും എൻഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ഉണ്ടായ സംഭവങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് നിശ്ചയിക്കുന്നതും നടപടിയെടുക്കുന്നതുമാണ്. ഈ തട്ടിപ്പിൽ വഞ്ചിയൂർ ട്രഷറിയിലെ മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോയെന്നും പരിശോധിക്കും.

അന്വേഷണവേളയിൽ തട്ടിപ്പു കണ്ടുപിടിച്ച എസ്.റ്റി.ഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂർ ട്രഷറിയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സ്ഥലം മാറ്റുന്നു. അന്വേഷണസംഘം ആവശ്യപ്പെടുന്ന വിശദീകരണങ്ങൾ നൽകുന്നതിന് ഇവർ എല്ലാവരും ബാധ്യസ്ഥരായിരിക്കും.

വീണ്ടും ട്രഷറി സോഫ്ടുവെയർ സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കുന്നതാണ്. ഇതിനു പുറമേ ഫംങ്ഷൻ ഓഡിറ്റ് നടത്തുന്നതിന് എൻഐസിയുടെയും ട്രഷറി ഐറ്റി സെല്ലിന്റെയും സംയുക്ത ടീമിനു രൂപം നൽകും. സമാനമായ സംഭവങ്ങൾ വേറെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.

 

Continue Reading

ആനുകാലികം

കൈതോല പായവിരിച്ച് ഞാൻ എഴുതിയ പാട്ടാണത് അതെന്റെ കയ്യീന്ന് കൊണ്ടുപോയി ജിതേഷ് കക്കിടിപ്പുറം അഭിമുഖങ്ങളില്‍ കണ്ണീരോടെ പറഞ്ഞ വാക്കുകളാണത്

Published

on

By

ദളിതർക്കു തിരുവിതാംകൂറിനപ്പുറം ചരിത്രമില്ല എന്ന ഒരു പൊതുബോധത്തിനെയാണ് ആ പാട്ടുകൾ റദ്ദ് ചെയ്തത്.

കൈതോല പായ വിരിച്ച് ,പാലോം പാലോം എന്ന രണ്ട് പാട്ടുകൾ കൊണ്ട് ലോകത്തുള്ള മുഴുവൻ മലയാളികളുടെയു ഹൃദയത്തിൽ കയറിയ ജിതീഷേട്ടൻ. കള്ളും വെള്ളോം നാവിൽ തന്നിട്ട് പേര് വിളിക്കും കാതിരുമ്പി കാരമുള്ള് കൊണ്ട് കാത് കുത്തുമ്പോൾ നോവുമ്പോൾ പച്ചോല നോക്കിയിരുന്നാൽ മതി എന്നിങ്ങനെയുള്ള പല നാട്ടറിവുകൾ അമ്മാവന്മാർക്കാണ് കാതുകുത്താനുള്ള സ്ഥാനം കാത് കുത്തി കാതോല തൂക്കിയ കാണാൻ എന്തൊരു ചേലാണ് എന്നിങ്ങനെ പോകുന്നു വരികളുടെ ഭംഗി.

Malayalam News - 'കൈതോലപ്പായ' പാടാൻ ഇനി ...

അതുപോലെതന്നെ പാലോം പാലോം നല്ല നടപ്പാലം എന്ന പാട്ട് തെക്കൻ കേരളത്തിലെ, മധ്യകേരളത്തിലെ ചില ചിറകൾ ഉറപ്പിക്കാനും മടവീണത് അടയ്ക്കാൻ വേണ്ടി അടിമകളെ അതിൽ തള്ളിയിട്ട് അവരുടെ മുകളിൽ ചിറ ഉറപ്പിക്കുന്ന ഒരു നീച കൃത്യം ഉണ്ടായിരുന്നു.

അങ്ങനെയാണ് കണ്ടൻചിറ രാമൻചിറ കുമരഞ്ചിറ ചീരഞ്ചിറ ഒക്കെ ഉണ്ടായത്.പക്ഷെ പാലം പണിയുമ്പോൾ പാലത്തിൻറെ തൂണ് ഉറക്കാൻ ഒരു സ്ത്രീയെ അതും ദളിത് സ്ത്രീയുടെ ചോര വീഴണമെന്ന ചരിത്രം നമുക്ക് അജ്ഞാതമായിരുന്നു അങ്ങനെയാണെങ്കിൽ ഈ കാണുന്ന എത്രയെത്ര തോടുകളിലും ചിറകളിലും പാലങ്ങളിലും കരി നിർത്തപ്പെട്ട ഞങ്ങളുടെ അമ്മ പെങ്ങന്മാരുടെ ജീവിതം ഉണ്ടായിരിക്കണം ഒഎൻവിയുടെ അമ്മ എന്ന കവിത ഇതേ വിഷയം തന്നെയാണ് സംസാരിക്കുന്നത്.

പക്ഷേ അതിൽ കൽപ്പണിക്കാർ ആണ് ഇവിടെ അടിമകളായ അടിസ്ഥാന ജനതയും.വളരെ വൈകാരികമായി ആ ചരിത്രത്തിന് ഈണം കൂടി വരുമ്പോൾ നമ്മൾ ആഫ്രിക്കൻ സംഗീതത്തിലെ അല്ലെങ്കിൽ ആഫ്രോ-അമേരിക്കൻ സംഗീതത്തിലൊക്കെ കാണുന്നതുപോലെയുള്ള ഒരു വ്യത്യസ്തമായ അനുഭൂതിയാണ് ഉണ്ടാകുന്നത്.

നാടന്പാട്ടുകളെ മുഴുവൻ ആക്ഷേപിക്കുന്ന പലരും ഇതിനു പിന്നിലുള്ള വലിയൊരു ചരിത്രത്തിനെ ബോധപൂർവ്വം മറക്കുന്നു. ഒരുജനതയുടെ മുന്നോട്ടുള്ള പ്രയാണത്തെ അല്ലെങ്കിൽ ഒരു ജനതയുടെ ആകമാനമുള്ള മുന്നോട്ടുപോക്കിന് നയിക്കുന്ന ഇന്ധനങ്ങളാണ് ഓർമ്മകളാണ് ഇവയെന്ന് മറന്നു പോകാറുണ്ട്. കോമഡി സ്റ്റാറിൽ അദ്ദേഹം പാടിയ പാട്ട് ഇപ്പോൾ പ്ലേ ചെയുമ്പോൾ mute ആയിപോകുന്നത് കോപ്പിറൈറ് പറഞ്ഞിട്ടാണ്
ദളിതന്റെ ഏതൊരു കഴിവിനേയും വിറ്റ് തിന്നുന്ന സവർണ്ണ കഴുതപ്പുലികൾക്കെതിരെ അദ്ദേഹത്തിന്റെ മരണശേഷം എങ്കിലും നമുക്ക് പ്രതികരിക്കാനും അദ്ദേഹത്തിന് നീതി വാങ്ങി കൊടുക്കാനും കഴിയണം.
പാട്ടിനെപ്പറ്റി ചോദിച്ചാൽ ജിതീഷേട്ടൻ പറയുക

ജിതേഷ് കക്കടിപ്പുറം jithesh kakkadipuram - YouTube


“എന്റെ കയ്യീന്ന് കൊണ്ടുപോയി1992ൽ ഞാൻ എഴുതിയ പാട്ടാണത്. പക്ഷേ അതെന്റെ കയ്യീന്ന് കൊണ്ടുപോയി..’ പല അഭിമുഖങ്ങളിലും ജിതേഷ് കക്കിടിപ്പുറം കണ്ണീരോടെ പറഞ്ഞ വാക്കുകളാണ്. ‘കൈതോല പായ വിരിച്ച്..’ എന്ന പാട്ട്, മലയാളി പാടിപ്പതിഞ്ഞ നാടൻ പാട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ചുണ്ടിൽ കൊണ്ടു നടക്കുമ്പോഴാണ് അതെന്റെ പാട്ടാണെന്ന് 26 വർഷങ്ങൾക്കിപ്പുറം തുറന്നുപറഞ്ഞത്.
അത്രമാത്രം പ്രശസ്തി പാട്ടിന് ലഭിച്ചിട്ടും അതെഴുതിയ പാട്ടുകാരന് ഒന്നും കിട്ടാതെ പോയി.


അതിഹൈന്ദവതയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പല പാട്ടുകാരും പാട്ടുകളും പാടുന്നുണ്ടെങ്കിലും നാടൻപാട്ട് അടിസ്ഥാന ജനതയുടെ ജീവിതത്തിൻറെ ഭാഗം തന്നെയാണ്. ഇനിയും ഒരുപാട് പാട്ടുകൾ പാടി തരേണ്ടിയിരുന്ന സഹോദരൻ മഹാനായ കലാകാരൻ ജിതീഷേട്ടന് കണ്ണിരിൽകുതിർന്ന യാത്രാമൊഴി…

Continue Reading

ആനുകാലികം

 സ്വർണക്കടത്ത് യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിനെ ചോദ്യം ചെയ്യും.

Published

on

By

സ്വർണക്കടത്ത് യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിനെ ചോദ്യം ചെയ്യും.  സ്വര്‍ണം പിടികൂടിയ ദിവസം ഇയാള്‍ പല തവണ സ്വപ്നയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു  എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജയഘോഷിന് സ്വർണക്കടത്തിൽ പങ്കുണ്ടോയെന്നും പരിശോധിക്കും.  കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.കഴിഞ്ഞ രണ്ട് ദിവസമായി സ്വപ്‌നയേയും സന്ദീപിനേയും കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയഘോഷിനെ ചോദ്യം ചെയ്യുക.

തിരുവനന്തപുരത്ത് സ്വർണം പിടിച്ചെടുത്ത ദിവസം ജയഘോഷ് നിരവധി തവണ സ്വപ്നയെ വിളിച്ചതായി കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങൾ ചോദിച്ചറിയാനാണ് ജയഘോഷിനെ വിളിച്ചുവരുത്തുക. ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനായിരുന്ന ജയഘോഷിനെ കാണാതായത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കേസിൽ തനിക്ക് ബന്ധമില്ലെന്നാണ് ജയഘോഷിന്റെ വാദം.

നേരത്തെ ജയ്‌ഘോഷിന്റെ തിരുവനന്തപുരത്തെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തിയിരിന്നു. ആക്കുളത്തും വട്ടിയൂര്‍ക്കാവിലു മുള്ള വീടുകളിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിനു ലഭിച്ചു.

Continue Reading

Updates

കേരളം2 hours ago

രാമക്ഷേത്രനിർമാണം: കാര്യങ്ങൾ ​നടത്തേണ്ടത്​ സർക്കാരല്ല, രാമക്ഷേത്ര ട്രസ്​റ്റ്​

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ...

കേരളം4 hours ago

ആറ്റിപ്രയിൽ കുടിയിറക്കപ്പെട്ട ദലിത് കുടുംബാംഗംങ്ങളോട് സംസാരിക്കാൻ സംഘപരിവാർ വിലക്ക് കേരള ദലിത് ഫെഡറേഷന്‍

കോട്ടയം – തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ചെങ്കൊടിക്കാട്ടിൽ കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കുടിയിറക്കപ്പെട്ട ദലിതരോട് കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന പൊതുപ്രവർത്തകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞ് സംഘ പരിവാർ കുടിയിറക്കപ്പെട്ട...

ചരിത്രം5 hours ago

നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കല്ലറയെയും പോളിനെയും ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ് ഇന്ന്

ആഗസ്റ്റ് 4 ,നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ പ്രതിഭാധനരായ രണ്ടു നേതാക്കളുടെ, കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും വിപ്ളവാത്മക പേരാട്ട ജീവിതങ്ങളെ അനുസ്മരിക്കാൻ ഓർമപ്പെടുത്തുന്ന ചരിത്ര...

കേരളം6 hours ago

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആറ്...

കേരളം19 hours ago

കോവിഡ് കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

കോവിഡ് മഹാമാരിക്കാലമായതിനാൽ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും...

കേരളം19 hours ago

കോവിഡ് പ്രതിരോധം: തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് ഫലപ്രദമായ പ്രവര്‍ത്തനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി...

കേരളം20 hours ago

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് ; 815 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 815 പേര്‍ രോഗമുക്തി തേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്....

ആനുകാലികം21 hours ago

ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടും

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതി ബിജുലാലിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ...

കേരളം1 day ago

സ്വര്‍ണ്ണക്കടത്ത് കേസ് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

വ്രവാദ ബന്ധം ആരോപിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ നിർണ്ണായക അറസ്റ്റ്. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടി.ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ പൊലീസ് പ്രതി...

നാഷണൽ1 day ago

കര്‍ണാടക മുഖ്യമന്ത്രിക്ക് കൊവിഡ്

യെദിയൂരപ്പക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരിക്ഷണത്തിലേക്ക് മാറണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ...

Trending