Connect with us

കേരളം

ദേവികുളത്ത് ഒരു വർഷത്തിനിടെ നൽകിയ 110 ഉടമസ്ഥാവകാശ രേഖകൾ റദ്ദാക്കാൻ ശുപാർശ

Published

on

തൊടുപുഴ: സര്‍ക്കാര്‍ ഭൂമി വ്യാജ രേഖകള്‍ ഉപയോഗിച്ച് തട്ടിയെടുക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ജില്ലയാണ് ഇടുക്കി.

ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുളിലാണ് ഭൂമി കയ്യേറ്റം കൂടുതലായി നടക്കുന്നത്. വി.എസ് അച്യുതാനന്ദന്റെ കാലത്ത് മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അന്ന് സര്‍ക്കാര്‍ ഒഴിപ്പിച്ചെടുത്ത ഭൂമികള്‍ പോലും ഇന്ന് കയ്യേറ്റ ഭീഷണിയിലാണ്.

ഇപ്പോള് മൂന്നാര്‍ ദേവികുളത്ത്‌ ഭൂമിയുടെ രേഖകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടു നടന്നത്‌ വന്‍ തട്ടിപ്പെന്നു കണ്ടെത്തിയിരിക്കുകയാണ്  ദേവികുളം സബ്‌ കലക്‌ടര്‍ എസ്‌. പ്രേംകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. വ്യാജരേഖ ചമച്ച്‌ ഉണ്ടാക്കിയ കൈവശരേഖകള്‍ റദ്ദാക്കാനും ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി എടുക്കാനും നിര്‍ദേശം നല്കിയെന്നാണ് സൂചന

ദേവികുളത്ത്‌ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടന്നത്‌ വ്യാപക കൈയേറ്റവും അഴിമതിയുമാണ്‌. റവന്യൂ ഓഫീസിലെ ഉദ്യോഗസ്‌ഥര്‍ 2018-2019 കാലയളവില്‍ മാത്രം അനുവദിച്ചത്‌ 110 കൈവശാവകാശ രേഖകളാണ്‌. ലൈഫ്‌ പദ്ധതിയില്‍ വീട്‌ അനുവദിക്കുന്നതിന്റെ ചുവടു പിടിച്ചായിരുന്നു നടപടി. ഇത്തരത്തില്‍ അനുവദിച്ച 110 സര്‍ട്ടിഫിക്കറ്റുകളും വ്യാജരേഖകള്‍ ചമച്ചാണെന്ന്‌ പ്രത്യേകസംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിനുവരെ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുണ്ട്‌. ദേവികുളം ന്യൂ കോളനി, കുണ്ടള ഭാഗങ്ങളിലെ കോടികള്‍ വിലമതിക്കുന്ന പുറമ്പോക്ക്‌ ഭൂമിയാണ്‌ ഇത്തരത്തില്‍ കൈമാറിയത്‌. ഈ കൈവശരേഖകളെല്ലാം വ്യാജമാണെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ അന്വേഷണത്തിന്‌ സബ്‌ കലക്‌ടര്‍ ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്‌.

ദേവികുളത്ത്‌ ഡപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന ടി. സനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥ സംഘമാണ്‌ വ്യാജരേഖ ചമച്ച്‌ ഉടമസ്‌ഥാവകാശ രേഖ നല്‍കിയതെന്ന്‌ കണ്ടെത്തിയിരുന്നു. സനില്‍കുമാര്‍ അടക്കം അഞ്ച്‌ ഉദ്യോഗസ്‌ഥര്‍ സസ്‌പെന്‍ഷനിലാണ്‌. ഇവര്‍ക്കുപുറമേ, ഇല്ലാത്ത അധികാരം ഉപയോഗിച്ച്‌ ഡപ്യൂട്ടി തഹസില്‍ദാര്‍ അനുവദിച്ച രേഖകള്‍ പരിശോധിക്കാതിരുന്ന ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരേയും സംഘം നടപടിക്ക്‌ ശിപാര്‍ശ ചെയ്‌തിട്ടുണ്ട്‌.

പൊന്നുംവിലയുള്ള ഭൂമി കൈമാറിയതില്‍ വലിയ അഴിമതിയുണ്ടെന്നാണ്‌ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വ്യാജ കൈവശാവകാശ രേഖ ഒന്നിന്‌ 25000 രൂപമുതല്‍ 50,000 വരെ നല്‍കിയതായും വെളിപ്പെടുത്തലുണ്ടായി. ദേവികുളം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരാണ്‌ കൈവശക്കാരുടെ രേഖകള്‍ ശരിയാക്കി നല്‍കിയിരുന്നത്‌.

ഇതടക്കമുള്ള വിശദമായ റിപ്പോര്‍ട്ടാണ്‌ കലക്‌ടര്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌. വിശദ പരിശോധനയ്‌ക്കുശേഷം കലക്‌ടര്‍ ഈ റിപ്പോര്‍ട്ട്‌ റവന്യൂ സെക്രട്ടറിക്ക്‌ കൈമാറും.

തുടര്‍ന്ന്‌ കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്കെതിരേ വകുപ്പ്‌തല നടപടിക്കൊപ്പം നിയമനടപടി സ്വീകരിച്ചേക്കുമെന്നാണു സൂചന.

കേരളം

പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും

Published

on

By

പാലാരിവട്ടം മേൽപ്പാലത്തിന്റെ പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും ഡിഎംആർസിയും നടത്തിയ സംയുക്തയോഗത്തിലാണ് തീരുമാനം. പാലം പൊളിച്ച ഉടൻ പുനഃനിർമാണം തുടങ്ങാനാണ് ഡിഎംആർസിയുടെ നീക്കം.

പാലാരിവട്ടം മേൽപ്പാലം പുനഃനിർമിക്കുന്നതിന് മുന്നോടിയായുള്ള പൊളിക്കൽ നടപടികളാണ് തിങ്കളാഴ്ച തുടങ്ങുന്നത്. പാലത്തിന്റെ ടാർ കട്ടിംഗ് ജോലികളാണ് ആദ്യം നടക്കുക. ഉപരിതലത്തിലെ ടാർ നീക്കം ചെയ്യാൻ ഒരാഴ്ച വേണ്ടിവരും. പിന്നീടാകും പാലത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ പൊളിക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് പൊളിക്കാനുള്ള കരാർ. ഇക്കാര്യങ്ങൾ തീരുമാനിക്കാൻ ഊരാളുങ്കൽ സൊസൈറ്റിയും ഡിഎംആർസിയും സംയുക്തയോഗം ചേർന്നു.

ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽപകലും രാത്രിയുമായിട്ടാകും പൊളിക്കൽ നടപടികൾ നടക്കുക. എട്ട് മാസത്തിനുള്ളിൽ പാലം പണി പൂർത്തിയാക്കുമെന്ന് ഡിഎംആർസി നേരത്തെ അറിയിച്ചിരുന്നു. ഇ.ശ്രീധരനാണ് പാലത്തിന്റെ പുനഃനിർമാണത്തിന് മേൽനോട്ടം വഹിക്കുക. ഇതിനായി പതിനെട്ട് കോടിയോളം രൂപ ചിലവാണ് പ്രതീക്ഷിക്കുന്നത്. മറ്റ് പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് നൽകിയിട്ടുള്ള തുകയിൽ ബാക്കിവന്ന പണത്തിൽ നിന്ന് പാലം നിർമിക്കാമെന്നാണ് ഇ.ശ്രീധരൻ സർക്കാരിന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

Continue Reading

കേരളം

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്

Published

on

By

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്‍ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന്‍ (71), വൈപ്പിന്‍ സ്വദേശി ഡെന്നീസ് (52), തൃശൂര്‍ കൊറട്ടി സ്വദേശി മനോജ് (45), മടത്തുങ്ങോട് സ്വദേശിനി റിജി (35), മലപ്പുറം അതവനാട് സ്വദേശി മുഹമ്മദ്കുട്ടി (64), കണ്ണമംഗലം സ്വദേശി പാത്തുമുത്തു (75), വെളിമുക്ക് സ്വദേശി അബ്ദു റഹ്മാന്‍ (51), കാസര്‍ഗോഡ് മാഥൂര്‍ സ്വദേശി മുസ്തഫ (55), അടുകാര്‍ഹാപി സ്വദേശിനി ലീല (71), കാസര്‍ഗോഡ് സ്വദേശി ഭരതന്‍ (57), മഞ്ചേശ്വരം സ്വദേശി അഹമ്മദ് കുഞ്ഞി (69), പീലിക്കോട് സ്വദേശി രാജു (65), മീഞ്ച സ്വദേശി ഉമ്മര്‍ (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 656 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പര്‍ക്ക രോഗികളാണുള്ളത്. തിരുവനന്തപുരം 1024, മലപ്പുറം 797, എറണാകുളം 702, കോഴിക്കോട് 669, തൃശൂര്‍ 587, കൊല്ലം 571, പാലക്കാട് 531, കണ്ണൂര്‍ 381, ആലപ്പുഴ 404, കോട്ടയം 382, പത്തനംതിട്ട 258, കാസര്‍ഗോഡ് 196, ഇടുക്കി 81, വയനാട് 85 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കണ്ണൂര്‍ 15, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 8, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 5 വീതം, തൃശൂര്‍ 4, ആലപ്പുഴ 3, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 373, കൊല്ലം 188, പത്തനംതിട്ട 149, ആലപ്പുഴ 335, കോട്ടയം 163, ഇടുക്കി 64, എറണാകുളം 246, തൃശൂര്‍ 240, പാലക്കാട് 223, മലപ്പുറം 486, കോഴിക്കോട് 414, വയനാട് 94, കണ്ണൂര്‍ 147, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,678 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,14,530 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,330 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,447 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3446 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 27,17,040 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,00,971 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തോളൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 8), മാള (സബ് വാര്‍ഡ് 17), ചൂണ്ടല്‍ (സബ് വാര്‍ഡ് 2), ഒരുമനയൂര്‍ (2, 9), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 5), നീലംപേരൂര്‍ (സബ് വാര്‍ഡ് 2, 3, 12), കുത്തിയതോട് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (8, 12, 16), മൂന്നിയാര്‍ (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (9, 13, 55 (സബ് വാര്‍ഡ് ), 8, 11, 12, 14), പനമരം (സബ് വാര്‍ഡ് 16), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 6), പിറവം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4, 14), കോട്ടയം ജില്ലയിലെ കറുകച്ചാല്‍ (16), കടപ്ലാമറ്റം (3), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (3), പെരുമാട്ടി (14), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 6

Continue Reading

കേരളം

40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

Published

on

By

40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരിൽ ആണ് ഈ ദാരുണ സംഭവം നടന്നത്. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം.

കുഞ്ഞിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചെന്നും കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നും തിരുവല്ലം സി.ഐ സജികുമാര്‍ പറഞ്ഞു.

കുഞ്ഞിനെ ഒരു ബാസ്കറ്റിലാക്കി ആറ്റിലേക്ക് എറിയുകയായിരുന്നു. ചവറ് കളയാനെന്ന് പറഞ്ഞാണ് ഉണ്ണിക്കൃഷ്ണനെത്തിയതെന്ന് ദൃക്സാക്ഷി മീഡിയവണിനോട് പറഞ്ഞു. കയറുമായിട്ടാണ് ഇയാളെത്തിയത്. അമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്തത്.

Continue Reading

Updates

കേരളം12 hours ago

പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും

പാലാരിവട്ടം മേൽപ്പാലത്തിന്റെ പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും ഡിഎംആർസിയും നടത്തിയ സംയുക്തയോഗത്തിലാണ് തീരുമാനം. പാലം പൊളിച്ച ഉടൻ പുനഃനിർമാണം തുടങ്ങാനാണ് ഡിഎംആർസിയുടെ...

ആനുകാലികം12 hours ago

അശ്ലീല പ്രചരണം നടത്തിയെന്ന് ആരോപണം; ഡോ.വിജയ് പി നായർക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം

സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ചു. നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റും റിയാലിറ്റി...

മൂവി13 hours ago

തിരികെയെത്തട്ടെ ആ നല്ലനാളുകൾ

മൂലധനം എന്ന സിനിമ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. എൻ്റെ ചെറുപ്പത്തിൽ ഞാൻ ആദ്യം കണ്ട സിനിമയാണത്. കണ്ടത് കേച്ചേരി സവിത തിയ്യേറ്ററിൽ. അന്ന് സവിത ഒരു ഓല...

മൂവി13 hours ago

ഭക്തിയുടെ നിറവിൽ എസ് പി.ബി.ബി.എ. ചിദംബരനാഥ് മാഷിനെ കണ്ടപ്പോൾ, ചലച്ചിത്ര സംവിധായകനും, സംഗീത സംവിധായകനുംമായ വിജിത്ത് നമ്പ്യാർ എഴുതുന്നു.

എന്റെ സംഗീത ഗുരു ബി.എ. ചിദംബരനാഥ് മാഷിനൊപ്പം ഉള്ള കാലം..1999ൽ മാഷ് ഏഷ്യാനെറ്റിന് വേണ്ടി സ്വാമി അയ്യപ്പൻ എന്ന മെഗാ സീരിയലിനു വേണ്ടി പന്ത്രണ്ടു സോങ്‌സ് കമ്പോസ്...

നാഷണൽ13 hours ago

എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​ ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷന്‍

ബി​.ജെ.​പി​യു​ടെ പു​തി​യ ദേ​ശീ​യ ഭാ​ര​വാ​ഹി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. തേ​ജ​സ്വി സൂ​ര്യ​യാ​ണ് യു​വ​മോ​ർ​ച്ച​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​ൻ. പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ഡ്ഡ​യാ​ണ്...

കേരളം14 hours ago

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട്...

ആനുകാലികം21 hours ago

ചിത്രലേഖയെ പിന്തുണച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി

സര്‍ക്കാര്‍​ നൽകിയ ഭൂമിയും വീടിന് അനുവദിച്ച പണവും റദ്ദ് ചെയ്ത് ഇറക്കിയ ഉത്തരവിനെതിരെ സമരം നടത്തുന്ന കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ചിത്രലേഖയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.പിയും കെ.പി.സി.സി...

ഗൾഫ്22 hours ago

കോവിഡ് വ്യാപനം രൂക്ഷം; ദുബൈയിൽ നിയന്ത്രണം

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി. രാത്രി ഒരു മണിക്ക് മുമ്പ് വിനോദപരിപാടികൾ അവസാനിപ്പിക്കണം. യു എ ഇയിൽ ഇന്ന്...

ആനുകാലികം22 hours ago

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്. ഭൗതിക ശരീരം കാണാൻ വൻ തിരക്ക് ഉണ്ടായതിനെ തുടർന്ന് ചെനൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതു ദർശനം പാതി...

ആനുകാലികം22 hours ago

ബിനീഷ് കോടിയേരി കുരുക്കില്‍

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് കേസ്. ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തിരുന്നു. സ്വർണക്കള്ളക്കടത്ത്...

Trending