Connect with us

കേരളം

എഴുന്നേറ്റ് നടക്കാൻ കഴിയാത്ത യുവാവിന് കോവിഡ് ബാധിച്ചപ്പോൾ രോഗം ബാധിച്ച മറ്റ് രണ്ട് പേർ താങ്ങി എടുത്ത് ആശുപത്രിയിലെത്തിച്ചു

Published

on

കോവിഡ് രോഗികളോട് ഉള്ള സമൂഹത്തിന്‍റെ ക്രൂരതകളുടെ നിരവധി വാർത്തകൾ നമ്മൾ കണ്ട് കഴിഞ്ഞു. ക്വാറന്‍റൈനില്‍ ഇരിക്കുന്ന വ്യക്തിയുടെ കുടുംബത്തെ ഒറ്റപ്പെടുത്തുക, കോവിഡ് ബാധിച്ച് മരിച്ചാൽ മൃതദേഹം പോലും സംസ്ക്കരിക്കാൻ അനുവദിക്കാതിരിക്കൽ തുടങ്ങി നിരവധി ക്രൂരതകൾക്ക് മലയാളി സാക്ഷ്യം വഹിച്ചു.

പാലക്കാട് പട്ടാമ്പി കൊപ്പത്ത് നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചയാണ് ഉള്ളത്. എഴുന്നേറ്റ് നടക്കാൻ കഴിയാത്ത യുവാവിന് കോവിഡ് ബാധിച്ചപ്പോൾ രോഗം ബാധിച്ച മറ്റ് രണ്ട് പേർ താങ്ങി എടുത്താണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.

പട്ടാമ്പി മത്സ്യ മാർക്കറ്റിലെ സമ്പർക്കത്തിലൂടെ കൊപ്പത്തെ ഒരു വീട്ടിലെ എല്ലാവർക്കും കോവിഡ് ബാധിച്ചു. അരക്കു താഴെ തളർന്ന യുവാവിന് ആന്‍റിജന്‍ ടെസ്റ്റിന് പോകാൻ കഴിഞ്ഞില്ല. ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഫലം പോസിറ്റീവ്.

ഇദ്ദേഹത്തെ ആര് ആശുപത്രിയിലേക്ക് മാറ്റുമെന്നതായി അടുത്ത പ്രതിസന്ധി.പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർ ഉണ്ടെങ്കിലും ശരീരത്തോട് ചേർത്ത് താങ്ങി എടുത്ത് കൊണ്ടു പോകുന്നത് സുരക്ഷിതമല്ല. അപ്പോഴാണ് ഈ യുവാവിനെ താങ്ങി എടുത്ത് ആശുപത്രിയിലേക്ക് മാറ്റാൻ ആന്‍റിജന്‍ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ച രണ്ട് പേർ തയ്യാറായത്.

മൂന്നു പേരെയും ഒരുമിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുമ്പോഴും മനസിന്‍റെ ആർദ്രത കൈവിടാത്ത കുറച്ച് മനുഷ്യരെങ്കിലും ബാക്കി ഉണ്ടെന്നാണ് ഈ കാഴ്ചകൾ തെളിയിക്കുന്നത്

കേരളം

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല: ആരോഗ്യമന്ത്രി

Published

on

By

പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നത്.

ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള International Guidelines For Certification And Classification (Coding) Of Covid-19 As Cause Of Death എന്ന ഇന്റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് ഇവിടെയും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. International Statistical Classification of Diseases അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗൈഡ് ലൈന്‍. ഇതനുസരിച്ച് കോവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഇക്കാര്യത്തില്‍ ആരോഗ്യ രംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒരാള്‍ കോവിഡ് സംശയിക്കപ്പെടുന്ന സമയത്താണ് മരണമടഞ്ഞതെങ്കില്‍ അപ്പോള്‍ തന്നെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇതുസംബന്ധിച്ചുള്ള വിദഗ്ധ പരിശോധനയും മെഡിക്കല്‍ റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടങ്ങുന്ന വിദഗ്ധ സമിതി പരിശോധിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരണമടഞ്ഞാല്‍ അതിനെ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. മാത്രമല്ല ഗുരുതരമായ അസുഖങ്ങള്‍ ഉള്ള ഒരാള്‍ ആ അസുഖം മൂര്‍ച്ഛിച്ച് മരണമടയുന്നുവെങ്കില്‍ പോസിറ്റീവാണെങ്കില്‍ പോലും കോവിഡ് മരണത്തില്‍ പെടില്ല. ഇതുസംബന്ധിച്ച് ആ രോഗിയെ പരിശോധിച്ച ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വിദഗ്ധ സമിതി വിലയിരുത്തിയാണ് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നത്. ഉദാഹരണത്തിന് എറണാകുളത്ത് ആത്മഹത്യ ചെയ്ത 23 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും കോവിഡ് മരണത്തില്‍പ്പെടുത്തിയിട്ടില്ല. അതേസമയം പ്രായാധിക്യവും മറ്റ് പല അസുഖങ്ങള്‍ ഉണ്ടെങ്കില്‍ പോലും കോവിഡ് മൂലം മറ്റവയവങ്ങളെ ബാധിച്ച് മരിച്ചാല്‍ അതിനെ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഉദാഹരണത്തിന് ജൂലൈ 31ന് മരിച്ച 68 വയസുള്ള തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയുടെ മരണം എന്‍ഐവി ആലപ്പുഴയുടെ പരിശോധനാഫലത്തിന് ശേഷം ആഗസ്റ്റ് മൂന്നാം തീയതിയിലെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചാല്‍ ഉടന്‍ തന്നെ സാമ്പിളുകള്‍ അതേ ആശുപത്രിയില്‍ തന്നെയുള്ള കോവിഡ് ലാബിലോ അംഗീകൃത ലാബില്ലായെങ്കില്‍ തൊട്ടടുത്ത കോവിഡ് ലാബിലോ പരിശോധിനയ്ക്കായി അയക്കുന്നു. മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചാലും മരണത്തില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയാലും സാമ്പിളുകള്‍ ലാബിലേക്കയയ്ക്കുന്നു. കാലതാമസം ഉണ്ടാകാതിരിക്കാന്‍ ജീന്‍ എക്‌പേര്‍ട്ട് ടെസ്റ്റോ, ട്രൂനാറ്റ് ടെസ്റ്റോ നടത്തിയാണ് മൃതദേഹം വിട്ടുകൊടുക്കുന്നത്. ട്രൂനാറ്റ് ടെസ്റ്റില്‍ പോസിറ്റീവാണെന്ന് കരുതി എല്ലായിപ്പോഴും പോസീറ്റീവാകണമെന്നില്ല. മറ്റ് ഗുരുതര രോഗങ്ങള്‍ക്കുള്ളവര്‍ക്കും ചിലപ്പോള്‍ പോസിറ്റീവ് ഫലം കാണിക്കും. ആശുപത്രിയില്‍ നിന്നും ആ മൃതദേഹം വിട്ടുകൊടുക്കുമ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞേ വിട്ടുകൊടുക്കൂ. മാത്രമല്ല കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും മൃതദേഹം സംസ്‌കരിക്കുക. അതേസമയം മൃതദേഹത്തില്‍ നിന്നെടുത്ത സാമ്പിള്‍ കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഐവി ആലപ്പുഴയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ആദ്യം മുതലേ സംശയമുള്ള എല്ലാ കേസുകളും എന്‍ഐവി ആലപ്പുഴയിലയച്ചാണ് സ്ഥിരീകരിച്ച് വരുന്നത്. എന്‍ഐവി ആലപ്പുഴയില്‍ നിന്നും ലഭിക്കുന്ന ഫലവും ആശുപത്രി നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും വിലയിരുത്തിയാണ് അത് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നത്. ആ സ്ഥിരീകരിക്കുന്ന മരണങ്ങള്‍ അന്ന് തന്നെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലോ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ് റിലീസിലോ പേരും വയസും സ്ഥലവും സഹിതം ഉള്‍പ്പെടുത്താറുണ്ട്. അതിനാല്‍ കോവിഡ് മരണം മറച്ച് വയ്ക്കുന്നു എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. എന്‍ഐവി ആലപ്പുഴയില്‍ സാമ്പിളികള്‍ അയച്ച് കിട്ടുന്ന മുറയ്ക്ക് കാലതാമസമില്ലാതെ വിലയിരുത്തി മരണം പ്രഖ്യാപിക്കാറാണ് പതിവ്.

കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ പേരുകള്‍ പലതും തൊട്ടടുത്ത ദിവസങ്ങളില്‍ സ്ഥിരീകരണത്തിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയതായി കാണാം. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉള്‍പ്പെടുത്താന്‍ കഴിയാത്തവ ഒഴിവാക്കിയിട്ടുമുണ്ട്. ഉള്‍പ്പെടുത്തിയതും ഒഴിവാക്കിയതുമായ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading

കേരളം

ആറ്റിപ്രയിലെ ദലിത് കുടുംബങ്ങളുടെ പുനരധിവാസം തടഞ്ഞ് സംഘപരിവാര്‍

Published

on

By

തിരുവനന്തപുരം: ആറ്റിപ്ര മണ്‍വിള ചെങ്കൊടിക്കാടില്‍ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ സംഘപരിവാര്‍ ദലിത് കുടുംബങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപണം ശക്തമാകുന്നു.

കുടിയിറക്ക് സംഭവവുമായി ബന്ധപ്പെട്ട് കേടുംബങ്ങൾക്ക് പിൻതുണയുമായി നിരവധി പ്രവർത്തകരും സംഘടനകളുമാണ് മുന്നോട്ട് വന്നത്. എന്നാൽ സംഘപരിവാർ പ്രവർത്തകർ ആരെയും അങ്ങോട്ട് ചെല്ലാനോ വിഷയങ്ങൾ സംസാരിക്കാനോ , ഏതെങ്കിലും വിധത്തിലുള്ള സഹായം ഇവർക്ക് ലഭിക്കുന്ന സാഹചര്യങ്ങളോ ബോധപൂർവ്വം തടസ്സപ്പെടുത്തുന്നതായാണ് ആക്ഷേപം

Image may contain: 1 person

ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഷിജുലാല്‍ നാഗന്‍ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചുവെങ്കിലും സംഘപരിവാര്‍ ഇടപെടല്‍ തടസപ്പെടുത്തിയെന്ന് ഷിജുലാല്‍ നാഗന്‍ എ ഐ എം ന്യൂസിനോട് പറഞ്ഞു

കിടപ്പാടം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് പകരം അവരെ മുൻ നിർത്തി വൃത്തികെട്ട രാഷ്ടീയം കളിക്കുന്നത് അംഗീകരിക്കാനാവില്ല. ബിജെപിയുടെ തടങ്കലിലാണ് ഇപ്പോൾ വഴിയാധാരമാക്കപ്പെട്ട ദലിത് കുടുംബങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി രാജന്‍ വെബ്ലി പറഞ്ഞു

കഴിഞ്ഞ 29 ന് വെളുപ്പിനാണ് ആറ്റിപ്ര മൺവിള ചെങ്കൊടിക്കാട്ട് 50 സെന്ററിൽ താമസിച്ചിരുന്ന ആറ് പട്ടികജാതി തൊഴിലാളി കുടുംബങ്ങളെ പോലീസ് സാന്നിധ്യത്തിൽ കുടിയിറക്കിയത്. നാല്പതുകൊല്ലം നീണ്ട കേസുകളുടെ വിധിയെത്തുടർന്നായിരുന്നു നടപടി.

Image may contain: 2 people, wedding, crowd and outdoor

കോടതിയില്‍ നിന്ന് അനൂകൂല വിധി നേടിയ സ്ഥലത്തിന്‍റെ ഇപ്പോഴത്തെ ഉടമയുടെ പൂര്‍വികര്‍ കൃഷി പണിക്ക് നിര്‍ത്തിയ ഒരാളുടെ പിന്‍ തലമുറ സ്ഥലം കൈയ്യേറുകയായിരുന്നു എന്നും കൃഷി പണിക്ക് വന്നവര്‍ക്ക് കുടില്‍ കെട്ടി താമസിക്കാന്‍ ഒരിടം കൊടുത്തുവെന്നും പിന്നീട് ഇവരുടെ തലമുറകളായി 5 വീടുകള്‍ ഇ 47 സെന്‍റ് സ്ഥലത്ത് നിര്‍മിക്കുകയായിരുന്നുവെന്നും മുപ്പത് വര്‍ഷത്തോളമായി നിയമ പോരാട്ടം നടത്തുന്നതെന്നും സ്ഥലത്തിന്‍റെ ഉടമ അവകാശപ്പെടുന്നു. മുന്‍സിഫ് കോടതിയും ഹൈക്കോടതിയും ഇവര്‍ക്ക് അനൂകൂലമായി ഉത്തരവിടുകയായിരുന്നു

കുടിയിറക്കപ്പെട്ടതിന് ശേഷം കളക്ടറുടെ സാന്നിധ്യത്തില്‍ പ്രശ്ന പരിഹാരത്തിന് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും കുടിയിറക്കപ്പെട്ടവര്‍ക്ക് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സംഘപരിവാര്‍ നിര്‍ദ്ദേശ പ്രകാരം നഷ്ടപരിഹാരമായി ലഭിക്കുമായിരുന്ന 25 ലക്ഷം രൂപയും ലൈഫ് പദ്ധതിയില്‍ പെടുത്തി വീട് നിര്‍മിച്ച് നല്‍കാം എന്ന നിര്‍ദ്ദേശം നിരസിക്കുകയും ദലിത് കുടുംബങ്ങളെ സമരത്തിലേക്ക് തള്ളി വിടുകയുമായിരുന്നു.

കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ ഇന്നലെ ബി ജെ പിയുടെ നേതൃത്വത്തില്‍ ആറ്റിപ്ര വില്ലേജ് ഓഫിസിന് മുന്നില്‍ അനിശ്ചിത കാല സമരം ആരംഭിച്ചു.

നിയമപരമായി പോരാടിയാലും കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് തിരികെ ആ ഭുമി ലഭിക്കില്ലാ എന്ന് നിമയ വിദഗ്ധര്‍ പറയുന്നു. എതിര്‍ പക്ഷത്ത് നില്‍ക്കുന്നത് നിര്‍ദ്ധരരായ മറ്റൊരു ദലിത് കുടംബമായത് കൊണ്ടും കുടികിടപ്പവകാശ പ്രകാരവും ഭൂമി ലഭിക്കാന്‍ സാധ്യതയില്ല.
ഇതൊക്കെ അറിയാമായിരുന്നിട്ടും സംഘപരിവാര്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ തെറ്റ് ധരിപ്പിച്ച് ആ ഭൂമി തന്നെ തിരികെ വാങ്ങി നല്‍കാം എന്ന് പറഞ്ഞ് സമര രംഗത്ത് ഇറക്കുകയായിരുന്നു.

വില്ലേജ് ഓഫിസിലാണ് ഇപ്പോള്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്നത്. കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ തെയ്യാറാണെന്നും ബി ജെ പിയാണ് അവരെ തെരുവിലിറക്കുന്നെതെന്നും സ്ഥലത്തിന്‍റെ ഉടമ പറഞ്ഞു

Continue Reading

കേരളം

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടിയത് 1021 പേര്‍

Published

on

By

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറത്ത് നിന്നുള്ള 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ജയനാനന്ദന്‍ (53), കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45), ആഗസ്റ്റ് രണ്ടിന് മരണമടഞ്ഞ എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69), എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 87 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 237 പേര്‍ക്കും, എറണാകുളം ജില്ലയിലെ 122 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 118 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 85 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 78 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 75 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയിലെ 55 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 29 പേര്‍ക്കും, കൊല്ലം ജില്ലയിലെ 25 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 23 പേര്‍ക്കും, കോട്ടയം ജില്ലയിലെ 22 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 17 പേര്‍ക്കും, വയനാട് ജില്ലയിലെ 16 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട് ജില്ലയിലെ 3, കാസര്‍ഗോഡ് ജില്ലയിലെ 2, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിലെ 35 ഐടിബിപിക്കാര്‍ക്കും, തൃശ്ശൂര്‍ ജില്ലയിലെ 11 കെഎസ്ഇ ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1021 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 107 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 103 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 94 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 62 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,540 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,303 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,062 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,34,140 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റീനിലും 10,922 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,087 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 8,58,960 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7595 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,28,962  സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1522 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈയിന്‍മെന്‍റ് സോണ്‍: വാര്‍ഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (5), നോര്‍ത്ത് പറവൂര്‍ (15), ഞാറയ്ക്കല്‍ (9, 10), പത്തനംതിട്ട ജില്ലയിലെ ഇരവിപ്പേരൂര്‍ (8), നിരണം (3), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (11), മടവൂര്‍ (8), പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (7, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ മേലില (വാര്‍ഡ് 5, 7, 8, 9, 10, 11), പട്ടാഴി വടക്കേക്കര (എല്ലാ വാര്‍ഡുകളും), പോരുവഴി (14, 17), ശൂരനാട് നോര്‍ത്ത് (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ പൊന്നാനി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (13), വെച്ചൂച്ചിറ (11), തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് (11), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (2, 3, 7, 13, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 509 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Continue Reading

Updates

നാഷണൽ39 mins ago

അയോധ്യയില്‍ രാമക്ഷേത്രത്തിന് നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും:1528ല്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850ഓടെയാണ്

ഫൈസാബാദ്: 1850 മുതല്‍ ഇന്ത്യയുടെ ഹൃദയത്തിലെ നോവായി നീറുന്ന അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രത്തിനായി ഇന്ന് തറക്കല്ലിടൽ ചടങ്ങ് നടക്കുകയാണ്. അയോധ്യകേസിലെ സുപ്രീംകോടതി വിധിയാണ്...

കേരളം11 hours ago

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല: ആരോഗ്യമന്ത്രി

പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നത്...

കേരളം11 hours ago

ആറ്റിപ്രയിലെ ദലിത് കുടുംബങ്ങളുടെ പുനരധിവാസം തടഞ്ഞ് സംഘപരിവാര്‍

തിരുവനന്തപുരം: ആറ്റിപ്ര മണ്‍വിള ചെങ്കൊടിക്കാടില്‍ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ സംഘപരിവാര്‍ ദലിത് കുടുംബങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപണം ശക്തമാകുന്നു. കുടിയിറക്ക്...

കേരളം15 hours ago

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടിയത് 1021 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറത്ത് നിന്നുള്ള 131 പേര്‍ക്കും,...

നാഷണൽ18 hours ago

രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി പ്രീയങ്ക: മുസ്‌ലിം ലീഗ് ദേശീയ കമ്മറ്റി യോഗത്തിന് ശേഷം നിലപാട് അറിയിക്കും: പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം | അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നതോടെ നിലപാട് വ്യക്തമാക്കാനാകാതെ മുസ്ലിം ലീഗ്. കോണ്‍ഗ്രസ് നിലപാടിനോട് ഏതു രീതിയില്‍ പ്രതികരിക്കണമെന്ന്...

നാഷണൽ18 hours ago

അയോധ്യ ക്ഷേത്ര നിർമാണത്തെ പിന്തുണച്ച്‌ പ്രിയങ്കാ ഗാന്ധിയും; ഭൂമിപൂജ രാജ്യ ഐക്യത്തിന്റെ പ്രതീകം

ലക്‌നൗ| അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് പരസ്യപിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. എല്ലാവരുടെയും സൗഹൃദവും സാഹോദര്യവും മുന്‍നിര്‍ത്തി ഇന്ത്യയിൽ ദേശീയ ഐക്യത്തിനുള്ള അവസരമാകും രാമക്ഷേത്ര നിര്‍മ്മാണമെന്ന് പ്രിയങ്ക...

കേരളം21 hours ago

രാമക്ഷേത്രനിർമാണം: കാര്യങ്ങൾ ​നടത്തേണ്ടത്​ സർക്കാരല്ല, രാമക്ഷേത്ര ട്രസ്​റ്റ്​

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ...

കേരളം23 hours ago

ആറ്റിപ്രയിൽ കുടിയിറക്കപ്പെട്ട ദലിത് കുടുംബാംഗംങ്ങളോട് സംസാരിക്കാൻ സംഘപരിവാർ വിലക്ക് കേരള ദലിത് ഫെഡറേഷന്‍

കോട്ടയം – തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ചെങ്കൊടിക്കാട്ടിൽ കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കുടിയിറക്കപ്പെട്ട ദലിതരോട് കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന പൊതുപ്രവർത്തകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞ് സംഘ പരിവാർ കുടിയിറക്കപ്പെട്ട...

ചരിത്രം24 hours ago

നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കല്ലറയെയും പോളിനെയും ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ് ഇന്ന്

ആഗസ്റ്റ് 4 ,നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ പ്രതിഭാധനരായ രണ്ടു നേതാക്കളുടെ, കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും വിപ്ളവാത്മക പേരാട്ട ജീവിതങ്ങളെ അനുസ്മരിക്കാൻ ഓർമപ്പെടുത്തുന്ന ചരിത്ര...

കേരളം1 day ago

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആറ്...

Trending