Connect with us

കേരളം

ലൈഫ് മിഷൻ: വിട്ടുപോയ അർഹരായ ഗുണഭോക്താക്കൾക്ക് ആഗസ്റ്റ് ഒന്നുമുതൽ അപേക്ഷിക്കാം

Published

on

ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ നിന്നും വിട്ടുപോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചു.

ആഗസ്റ്റ് ഒന്നു മുതൽ 14 വരെ അപേക്ഷ സമർപ്പിക്കാം.   www.life2020.kerala.gov.in  എന്ന വെബ്സൈറ്റിലൂടെ പൂർണ്ണമായും സോഫ്റ്റ് വെയർ അധിഷ്ഠിതമായ സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്.

പഞ്ചായത്ത് ഹെൽപ്പ് ഡെസ്‌ക്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, മറ്റ് ഇന്റർനെറ്റ് സേവനദാതാക്കൾ എന്നിവരിലുടെയോ, ഇന്റർനെറ്റ് ഉപയോഗിച്ച് സ്വന്തമായോ ആഗസ്റ്റ് ഒന്നു മുതൽ ലഭ്യമാക്കുന്ന വെബ്സൈറ്റ് വഴി ഗുണഭോക്താക്കൾക്ക് അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷാ ഫീസ് ആയി 40 രൂപ ഈടാക്കും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലേക്കാണ് ഈ അപേക്ഷകൾ ഓൺലൈനായി എത്തുന്നത്.

നിലവിൽ വീട് ഇല്ലാത്തവരും സ്വന്തമായി വീട് നിർമ്മിക്കാൻ ശേഷിയില്ലാത്തവരുമായ കുടുംബങ്ങളെ മാത്രമാണ് ലൈഫ് മിഷനിലൂടെ പരിഗണിക്കുന്നത്. മാർഗ്ഗരേഖയിൽ പരാമർശിക്കുന്ന ഏഴ് അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ച്  നിങ്ങളുടെ കുടുംബത്തിന് അപേക്ഷിക്കാൻ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കിയിട്ടേ അപേക്ഷ സമർപ്പിക്കാവൂ. ഒരു റേഷൻ കാർഡിലെങ്കിലും പ്രത്യേകം കുടുംബമായി കഴിയുന്ന  പട്ടികജാതി / പട്ടികവർഗ്ഗ / ഫിഷറീസ് കുടുംബങ്ങൾക്കും  ഈ വിഭാഗങ്ങളിൽ 25 സെന്റിൽ കൂടുതൽ ഭൂമിയുള്ളവർക്കും മറ്റ് അർഹതകൾ ഉണ്ടെങ്കിൽ അപേക്ഷ സമർപ്പിക്കാം. അതുപോലെതന്നെ ജീർണ്ണിച്ച വീടുകൾ ഒരു കാരണവശാലും വാസയോഗ്യമല്ലങ്കിൽ മാത്രമേ അപേക്ഷ സമർപ്പിക്കാവൂ.

അപേക്ഷയോടൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ്, വില്ലേജ് ഓഫീസറിൽ നിന്നുമുള്ള വരുമാന സർട്ടിഫിക്കറ്റ്, ഭൂരഹിത കുടുംബങ്ങൾ ഭൂമിയില്ല എന്ന് കാണിക്കുന്ന വില്ലേജ് ഓഫീസറിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ്, മുൻഗണന തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നീ രേഖകൾ സമർപ്പിക്കണം.

ഇതിന് പുറമേ നിലവിൽ 2017ലെ ലിസ്റ്റിൽ ഉണ്ടായിരിക്കുകയും റേഷൻ കാർഡ് തുടങ്ങിയ മാനദണ്ഡങ്ങളുടെ ഭാഗമായി വീട് ലഭിക്കാതിരിക്കുകയും ചെയ്തവർ പുതിയ മാനദണ്ഡങ്ങൾ പ്രകാരം അർഹതയുണ്ടെങ്കിൽ വീണ്ടും അപേക്ഷിക്കണം. പി.എം.എ.വൈ / ആശ്രയ / ലൈഫ് സപ്ലിമെന്റെറി ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടും ഇതുവരെ വീടുകൾ ലഭിക്കാത്തവരും ഇപ്പോൾ അപേക്ഷ സമർപ്പിക്കണം. എന്നാൽ ലൈഫ് മിഷൻ നിലവിൽ തയ്യാറാക്കി വച്ചിരിക്കുന്ന എസ്.സി/എസ്.ടി/ഫിഷറീസ് ലിസ്റ്റിൽ അർഹതയുള്ളതായി കണ്ടെത്തിയിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ലൈഫ് മിഷന്റെ രണ്ടും മൂന്നും ഘട്ടങ്ങളിൽ അർഹരായിട്ടും ഇതുവരെ സഹായം ലഭിക്കാത്തവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവർക്ക് നിലവിലുള്ള ലിസ്റ്റിന്റെ ഭാഗമായി തന്നെ സഹായം ലഭ്യമാക്കുന്നതാണ്. കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ സാമൂഹിക അകലം പാലിച്ച് തിരക്ക് പരമാവധി ഒഴിവാക്കി മാത്രമേ പൊതു സ്ഥലങ്ങളിൽ അപേക്ഷിക്കാൻ എത്താവു. രേഖകൾ എല്ലാം മുൻകൂട്ടി സംഘടിപ്പിച്ചിട്ടുവേണം ഗുണഭോക്താക്കൾ അപേക്ഷിക്കാൻ ശ്രമിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് – 19 ന്റെ പശ്ചാതലത്തിൽ പഞ്ചായത്ത്തലത്തിലും എല്ലാ വർഡ് തലങ്ങളിലും ഹെൽപ്പ് ഡെസ്‌ക്കുൾ ആരംഭിക്കണം. കമ്പ്യൂട്ടറും സ്‌കാനറുമുള്ള വ്യക്തികളുടെ സഹായവും ഇതിന് വിനിയോഗിക്കാം. ഗുണഭോക്താക്കളുടെ എല്ലാ അർഹതാ മാനദണ്ഡങ്ങളും പരിശോധിച്ച് ഉറപ്പാക്കിയിട്ടേ അപേക്ഷകൾ സ്വീകരിക്കാവു. തിരക്ക് കുറയ്ക്കന്നതിന്റെ ഭാഗമായി അക്ഷയ / ഇന്റെർനെറ്റ് സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിൽ ഓരോ വാർഡിനും വ്യത്യസ്ത ദിനങ്ങൾ നൽകാം.

മുൻപ് സർക്കാരിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലഭിച്ചിട്ടുള്ള അപേക്ഷകൾ വാർഡ് തലത്തിൽ തരംതിരിച്ച് അർഹർ അല്ലെങ്കിൽ ഹെൽപ്ഡെസ്‌ക്/ ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെ അപേക്ഷകരെക്കൊണ്ട് ഓൺലൈൻ അപേക്ഷകൾ നൽകാൻ ശ്രദ്ധിക്കണം. മുൻപ് റേഷൻ കാർഡ് ഇല്ല എന്ന കാരണം അല്ലെങ്കിൽ ജീർണ്ണിച്ച വീട് ഉണ്ടായിരുന്നതു മൂലം 2017ലെ ലിസ്റ്റൽ ഉൾപ്പെടാതെപോയവർ പുതുക്കിയ മാനദണ്ഡ പ്രകാരം അർഹരാണെങ്കിൽ പുതുതായി അപേക്ഷ നൽകേണ്ടതാണെന്ന് അറിയിപ്പ് നൽകണം.

ആഗസ്റ്റ് 14 കഴിഞ്ഞാൽ ഒരു കാരണവശാലും അപേക്ഷ സമർപ്പിക്കുവാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ അതിന് മുൻപായി എല്ലാ അർഹരായ ഗുണഭോക്താക്കളും അപേക്ഷകൾ സമർപ്പിച്ചു എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഒൺലൈൻ വഴിയല്ലാതെ അപേക്ഷകൾ സ്വീകരിക്കരുത്.

അവസാന തീയതി കഴിഞ്ഞാൽ അപേക്ഷകരുടെ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിദ്ധീകരിക്കണം. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ഘടക സ്ഥാപനങ്ങളിലേയും ഉദ്യേഗസ്ഥരെ അപേക്ഷകളുടെ എണ്ണത്തിനനുസരിച്ച് ചുമതലപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫീൽഡ് പരിശോധന നടത്തി ഓൺലൈനായി പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണം. അനർഹർ കരട് ലിസ്റ്റിൽ ഉൾപ്പെട്ടാൽ അന്വേഷണ ഉദ്യേഗസ്ഥനാകും ബാധ്യത.

ഗ്രാമപഞ്ചായത്ത് തലത്തിലുള്ള പരാതികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികൾ അതത് നഗരസഭാ സെക്രട്ടറിമാർക്കുമാണ് സമർപ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകൾ അതത് ജില്ലാ കളക്ടർമാരായിരിക്കും പരിശോധിക്കുക. സെപ്റ്റംബർ 26 നകം തദ്ദേശസ്വയംഭരണ സ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി സെപ്റ്റംബർ 30ന് പട്ടിക അന്തിമമാക്കുന്നതിനുമാണ് ഇപ്പോൾ തീരുമാനം.

കേരളം

രാമക്ഷേത്രനിർമാണം: കാര്യങ്ങൾ ​നടത്തേണ്ടത്​ സർക്കാരല്ല, രാമക്ഷേത്ര ട്രസ്​റ്റ്​

Published

on

By

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

അയോധ്യാതർക്കം ഇരുപക്ഷത്തിനും സ്വീകാര്യമായ ഉഭയകക്ഷി കരാർ വഴിയോ കോടതിവിധിയുടെ അടിസ്ഥാനത്തിലോ പരിഹരിക്കണമെന്ന നിലപാടാണ്‌ സിപിഐ എം തുടക്കംമുതൽ സ്വീകരിച്ചത്‌. സുപ്രീംകോടതി വിധി പറയുകയും രാമക്ഷേത്ര നിർമാണത്തിന്‌ വഴി തുറക്കുകയും ചെയ്‌തു.

നിർമാണച്ചുമതല ട്രസ്‌റ്റ്‌ ഏറ്റെടുക്കണമെന്നാണ്‌ സുപ്രീംകോടതി നിർദേശിച്ചത്‌. ട്രസ്‌റ്റാണ്‌ ഈ കടമ നിറവേറ്റേണ്ടത്‌.
1992 ഡിസംബർ ആറിന്‌ ബാബ്‌റി മസ്‌ജിദ്‌ തകർത്തതിനെ ക്രിമിനൽ കൃത്യമായി കണ്ട്‌ ‌ കോടതി അപലപിച്ചു. ഇതിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം, മസ്‌ജിദിന്റെ തകർച്ചയ്‌ക്ക്‌ മുൻകാലപ്രാബല്യത്തോടെ നിയമസാധുത നൽകുന്നവിധം കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കരുത്‌.

കോവിഡ്‌ മഹാമാരി രാജ്യമെമ്പാടും പടരുകയാണ്‌. ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം മതപരമായ സമ്മേളനം അനുവദനീയമല്ല. അയോധ്യയിൽ പുരോഹിതർക്കും പൊലീസുകാർക്കും കോവിഡ്‌ ബാധിച്ചെന്ന റിപ്പോർട്ട് മനുഷ്യജീവൻ നേരിടുന്ന ഭീഷണി എടുത്തുകാട്ടുന്നു.

ഭരണഘടനാതത്വങ്ങളായ മതനിരപേക്ഷതയും നീതിയും ഉയർത്തിപ്പിടിക്കാൻ രാജ്യത്തെ ജനങ്ങളോട്‌ പിബി ആഹ്വാനം ചെയ്‌തു. കോവിഡ്‌ പ്രതിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ മതവികാരം ചൂഷണം ചെയ്യാൻ അനുവദിക്കരുതെന്നും പിബി ജനങ്ങളോട്‌ ആഹ്വാനംചെയ്‌തു.

Continue Reading

കേരളം

ആറ്റിപ്രയിൽ കുടിയിറക്കപ്പെട്ട ദലിത് കുടുംബാംഗംങ്ങളോട് സംസാരിക്കാൻ സംഘപരിവാർ വിലക്ക് കേരള ദലിത് ഫെഡറേഷന്‍

Published

on

By

കോട്ടയം – തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ചെങ്കൊടിക്കാട്ടിൽ കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കുടിയിറക്കപ്പെട്ട ദലിതരോട് കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന പൊതുപ്രവർത്തകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞ് സംഘ പരിവാർ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നു എന്ന വ്യാജേന ഒറ്റപ്പെടുത്തുന്നുവെന്ന് കേരള ദലിത് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി രാജന് വെംബ്ലി ആരോപിച്ചു

കുടിയിറക്ക് സംഭവവുമായി ബന്ധപ്പെട്ട് കേടുംബങ്ങൾക്ക് പിൻതുണയുമായി നിരവധി പ്രവർത്തകരും സംഘടനകളുമാണ് മുന്നോട്ട് വന്നത്. എന്നാൽ സംഘപരിവാർ പ്രവർത്തകർ ആരെയും അങ്ങോട്ട് ചെല്ലാനോ വിഷയങ്ങൾ സംസാരിക്കാനോ , ഏതെങ്കിലും വിധത്തിലുള്ള സഹായം ഇവർക്ക് ലഭിക്കുന്ന സാഹചര്യങ്ങളോ ബോധപൂർവ്വം തടസ്സപ്പെടുത്തുന്നു.

KDF സംസ്ഥാന പ്രസിഡണ്ടിന്റെ നാർദ്ദേശപ്രകാരം KDF തിരുവനന്തപുരം ജില്ലാജനറൽ സെക്രട്ടറി ശ്രീ വിളപ്പിൽശാലാ പ്രേംകുമാറിന്റെ നേതൃത്വത്തിൽ KDF പ്രവർത്തകരും കെ കെ വനം സമരഭൂമിയിലെ ചില നേതാക്കളും ഇവരെ കാണാനെത്തിയപ്പോൾ സംഘപരിവാർ പ്രവർത്തകർ തടഞ്ഞുവയ്ക്കുകയും, കുടിയിറക്കപ്പെട്ടവരോട് സംസാരിക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്തു.

ബിജെപി പ്രവർത്തകരുടെ മനുഷ്യത്വരഹിതമായ ഈ നടപടി പ്രതിഷേധം അർഹിക്കുന്നതാണ്. കിടപ്പാടം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് പകരം അവരെ മുൻ നിർത്തി വൃത്തികെട്ട രാഷ്ടീയം കളിക്കുന്നത് അംഗീകരിക്കാനാവില്ല. ബിജെപിയുടെ തടങ്കലിലാണ് ഇപ്പോൾ വഴിയാധാരമാക്കപ്പെട്ട ദലിത് കുടുംബങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും രാജന്  വെബ്ലിം എ.ഐ.എം ന്യൂസിനോട് പറഞ്ഞു.

 

Continue Reading

കേരളം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

Published

on

By

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ദുരന്ത സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.

ഇടുക്കിയില്‍ ഹൈറേഞ്ച് മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. ദുരിത മേഖലകളിലുള്ളവരെ അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ രണ്ട് ഡാമുകളുടെ ഷട്ടറുകള്‍ ഇന്നലെ തുറന്നു.

Continue Reading

Updates

കേരളം1 hour ago

രാമക്ഷേത്രനിർമാണം: കാര്യങ്ങൾ ​നടത്തേണ്ടത്​ സർക്കാരല്ല, രാമക്ഷേത്ര ട്രസ്​റ്റ്​

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ...

കേരളം3 hours ago

ആറ്റിപ്രയിൽ കുടിയിറക്കപ്പെട്ട ദലിത് കുടുംബാംഗംങ്ങളോട് സംസാരിക്കാൻ സംഘപരിവാർ വിലക്ക് കേരള ദലിത് ഫെഡറേഷന്‍

കോട്ടയം – തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ചെങ്കൊടിക്കാട്ടിൽ കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കുടിയിറക്കപ്പെട്ട ദലിതരോട് കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന പൊതുപ്രവർത്തകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞ് സംഘ പരിവാർ കുടിയിറക്കപ്പെട്ട...

ചരിത്രം4 hours ago

നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കല്ലറയെയും പോളിനെയും ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ് ഇന്ന്

ആഗസ്റ്റ് 4 ,നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ പ്രതിഭാധനരായ രണ്ടു നേതാക്കളുടെ, കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും വിപ്ളവാത്മക പേരാട്ട ജീവിതങ്ങളെ അനുസ്മരിക്കാൻ ഓർമപ്പെടുത്തുന്ന ചരിത്ര...

കേരളം6 hours ago

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആറ്...

കേരളം18 hours ago

കോവിഡ് കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

കോവിഡ് മഹാമാരിക്കാലമായതിനാൽ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും...

കേരളം18 hours ago

കോവിഡ് പ്രതിരോധം: തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് ഫലപ്രദമായ പ്രവര്‍ത്തനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി...

കേരളം20 hours ago

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് ; 815 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 815 പേര്‍ രോഗമുക്തി തേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്....

ആനുകാലികം20 hours ago

ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടും

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതി ബിജുലാലിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ...

കേരളം1 day ago

സ്വര്‍ണ്ണക്കടത്ത് കേസ് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

വ്രവാദ ബന്ധം ആരോപിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ നിർണ്ണായക അറസ്റ്റ്. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടി.ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ പൊലീസ് പ്രതി...

നാഷണൽ1 day ago

കര്‍ണാടക മുഖ്യമന്ത്രിക്ക് കൊവിഡ്

യെദിയൂരപ്പക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരിക്ഷണത്തിലേക്ക് മാറണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ...

Trending