Connect with us

കേരളം

പ്ലസ് വണ്‍ പ്രവേശനം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം: ഉത്തരവിറക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പ്

Published

on

തിരുവനന്തപുരം മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ പത്ത് ശതമാനം സംവരണം നടപ്പാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് ബാധകമാക്കിയില്ലാ.

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ (ഇഡബ്ല്യുഎസ്‌) പത്ത് ശതമാനം സംവരണം നടപ്പാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ പ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള ചുമതലയുള്ള പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കാത്തതാണ് പ്രശ്നം

അതെ സമയം ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ കോ​ഴ്​​സു​ക​ളി​​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ബു​ധ​നാ​ഴ്​​ച ആ​രം​ഭി​ച്ചു

www.hscap.kerala.gov.in എ​ന്ന പോ​ർ​ട്ട​ൽ വ​ഴി വൈ​കീ​ട്ട്​ അ​ഞ്ചു​ മു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ആ​ഗ​സ്​​റ്റ്​ 14 ആ​ണ്​ അ​വ​സാ​ന​തീ​യ​തി.

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ (ഇഡബ്ല്യുഎസ്‌) സംവരണം നടപ്പാക്കാനും. എൻജിനിയറിങ്‌, ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിലും 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനാണ്‌ തീരുമാനം.

മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞവർഷം സംവരണം ഏർപ്പെടുത്തിയിരുന്നു. ശശിധരൻനായർ കമീഷൻ ശുപാർശകൾ അടിസ്ഥാനത്തിൽ സർക്കാർ നേരത്തെ ഇറക്കിയ മാനദണ്ഡങ്ങളായിരിക്കും കോളേജുകളിലും സംവരണമാനദണ്ഡം.

സംവരണ മാനദണ്ഡം ഇങ്ങനെ:
■ കുടുംബ വാർഷികവരുമാനം നാലു ലക്ഷമോ അതിൽ താഴെയോ ആകണം.
■ കുടുംബസ്വത്ത്‌ പഞ്ചായത്ത്‌ പ്രദേശങ്ങളിൽ പരമാവധി 2.5 ഏക്കറിലും മുനിസിപ്പാലിറ്റിയിൽ 75 സെന്റും കോർപറേഷനിൽ 50 സെന്റുമാകണം.
■ കുടുംബത്തിെന്റെ വീട്ടുവളപ്പിന്റെ‌ വിസ്‌തൃതി മുനിസിപ്പൽ പ്രദേശത്ത്‌ 20 സെന്റിലും കോർപറേഷൻ പ്രദേശത്ത്‌ 15 സെന്റിലും കൂടരുത്‌
■ എഎവൈ, പിഎച്ച്‌എച്ച്‌ വിഭാഗം റേഷൻകാർഡുകാർ ആനുകൂല്യത്തിന്‌ അർഹരാമണ്‌. ഇവർ വില്ലേജ്‌ ഓഫീസറുടെ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം.
■ അപേക്ഷയിൽ തെറ്റായ വിവരം നൽകിയാൽ പ്രവേശനം മുൻകാല പ്രാബല്യത്തിൽ റദ്ദാകും.
■ പ്രവേശന പ്രോസ്‌പെക്ടസിൽ സാമ്പത്തിക സംവരണവ്യവസ്ഥ ഉൾപ്പെടുത്തും

വാർഷികവരുമാനത്തിൽനിന്ന്‌ ഒഴിവാകുന്നത്‌:
സാമൂഹ്യ സുരക്ഷാ പെൻഷൻ, കുടുംബ പെൻഷൻ, തൊഴിലില്ലായ്‌മ വേതനം, ഉത്സവബത്ത, വിരമിക്കൽ ആനുകൂല്യങ്ങൾ, യാത്രാബത്ത, മുനിസിപ്പാലിറ്റി, കോർപറേഷൻ മേഖലകളിലെ ഹൗസ്‌ പ്ലോട്ടിലെ കാർഷിക വരുമാനം.

50 ശതമാനത്തിൽ കൂടുതൽ സംവരണം അനുവദിക്കാൻ നിയമം അനുശാസിക്കാത്ത സാഹചര്യത്തിൽ മുന്നോക്ക പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കാനുള്ള സർക്കാർ തീരുമാനത്തെ ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു

കേരളം

രാമക്ഷേത്രനിർമാണം: കാര്യങ്ങൾ ​നടത്തേണ്ടത്​ സർക്കാരല്ല, രാമക്ഷേത്ര ട്രസ്​റ്റ്​

Published

on

By

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

അയോധ്യാതർക്കം ഇരുപക്ഷത്തിനും സ്വീകാര്യമായ ഉഭയകക്ഷി കരാർ വഴിയോ കോടതിവിധിയുടെ അടിസ്ഥാനത്തിലോ പരിഹരിക്കണമെന്ന നിലപാടാണ്‌ സിപിഐ എം തുടക്കംമുതൽ സ്വീകരിച്ചത്‌. സുപ്രീംകോടതി വിധി പറയുകയും രാമക്ഷേത്ര നിർമാണത്തിന്‌ വഴി തുറക്കുകയും ചെയ്‌തു.

നിർമാണച്ചുമതല ട്രസ്‌റ്റ്‌ ഏറ്റെടുക്കണമെന്നാണ്‌ സുപ്രീംകോടതി നിർദേശിച്ചത്‌. ട്രസ്‌റ്റാണ്‌ ഈ കടമ നിറവേറ്റേണ്ടത്‌.
1992 ഡിസംബർ ആറിന്‌ ബാബ്‌റി മസ്‌ജിദ്‌ തകർത്തതിനെ ക്രിമിനൽ കൃത്യമായി കണ്ട്‌ ‌ കോടതി അപലപിച്ചു. ഇതിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം, മസ്‌ജിദിന്റെ തകർച്ചയ്‌ക്ക്‌ മുൻകാലപ്രാബല്യത്തോടെ നിയമസാധുത നൽകുന്നവിധം കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കരുത്‌.

കോവിഡ്‌ മഹാമാരി രാജ്യമെമ്പാടും പടരുകയാണ്‌. ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം മതപരമായ സമ്മേളനം അനുവദനീയമല്ല. അയോധ്യയിൽ പുരോഹിതർക്കും പൊലീസുകാർക്കും കോവിഡ്‌ ബാധിച്ചെന്ന റിപ്പോർട്ട് മനുഷ്യജീവൻ നേരിടുന്ന ഭീഷണി എടുത്തുകാട്ടുന്നു.

ഭരണഘടനാതത്വങ്ങളായ മതനിരപേക്ഷതയും നീതിയും ഉയർത്തിപ്പിടിക്കാൻ രാജ്യത്തെ ജനങ്ങളോട്‌ പിബി ആഹ്വാനം ചെയ്‌തു. കോവിഡ്‌ പ്രതിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ മതവികാരം ചൂഷണം ചെയ്യാൻ അനുവദിക്കരുതെന്നും പിബി ജനങ്ങളോട്‌ ആഹ്വാനംചെയ്‌തു.

Continue Reading

കേരളം

ആറ്റിപ്രയിൽ കുടിയിറക്കപ്പെട്ട ദലിത് കുടുംബാംഗംങ്ങളോട് സംസാരിക്കാൻ സംഘപരിവാർ വിലക്ക് കേരള ദലിത് ഫെഡറേഷന്‍

Published

on

By

കോട്ടയം – തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ചെങ്കൊടിക്കാട്ടിൽ കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കുടിയിറക്കപ്പെട്ട ദലിതരോട് കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന പൊതുപ്രവർത്തകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞ് സംഘ പരിവാർ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നു എന്ന വ്യാജേന ഒറ്റപ്പെടുത്തുന്നുവെന്ന് കേരള ദലിത് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി രാജന് വെംബ്ലി ആരോപിച്ചു

കുടിയിറക്ക് സംഭവവുമായി ബന്ധപ്പെട്ട് കേടുംബങ്ങൾക്ക് പിൻതുണയുമായി നിരവധി പ്രവർത്തകരും സംഘടനകളുമാണ് മുന്നോട്ട് വന്നത്. എന്നാൽ സംഘപരിവാർ പ്രവർത്തകർ ആരെയും അങ്ങോട്ട് ചെല്ലാനോ വിഷയങ്ങൾ സംസാരിക്കാനോ , ഏതെങ്കിലും വിധത്തിലുള്ള സഹായം ഇവർക്ക് ലഭിക്കുന്ന സാഹചര്യങ്ങളോ ബോധപൂർവ്വം തടസ്സപ്പെടുത്തുന്നു.

KDF സംസ്ഥാന പ്രസിഡണ്ടിന്റെ നാർദ്ദേശപ്രകാരം KDF തിരുവനന്തപുരം ജില്ലാജനറൽ സെക്രട്ടറി ശ്രീ വിളപ്പിൽശാലാ പ്രേംകുമാറിന്റെ നേതൃത്വത്തിൽ KDF പ്രവർത്തകരും കെ കെ വനം സമരഭൂമിയിലെ ചില നേതാക്കളും ഇവരെ കാണാനെത്തിയപ്പോൾ സംഘപരിവാർ പ്രവർത്തകർ തടഞ്ഞുവയ്ക്കുകയും, കുടിയിറക്കപ്പെട്ടവരോട് സംസാരിക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്തു.

ബിജെപി പ്രവർത്തകരുടെ മനുഷ്യത്വരഹിതമായ ഈ നടപടി പ്രതിഷേധം അർഹിക്കുന്നതാണ്. കിടപ്പാടം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് പകരം അവരെ മുൻ നിർത്തി വൃത്തികെട്ട രാഷ്ടീയം കളിക്കുന്നത് അംഗീകരിക്കാനാവില്ല. ബിജെപിയുടെ തടങ്കലിലാണ് ഇപ്പോൾ വഴിയാധാരമാക്കപ്പെട്ട ദലിത് കുടുംബങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും രാജന്  വെബ്ലിം എ.ഐ.എം ന്യൂസിനോട് പറഞ്ഞു.

 

Continue Reading

കേരളം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

Published

on

By

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ദുരന്ത സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.

ഇടുക്കിയില്‍ ഹൈറേഞ്ച് മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. ദുരിത മേഖലകളിലുള്ളവരെ അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ രണ്ട് ഡാമുകളുടെ ഷട്ടറുകള്‍ ഇന്നലെ തുറന്നു.

Continue Reading

Updates

കേരളം1 hour ago

രാമക്ഷേത്രനിർമാണം: കാര്യങ്ങൾ ​നടത്തേണ്ടത്​ സർക്കാരല്ല, രാമക്ഷേത്ര ട്രസ്​റ്റ്​

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ...

കേരളം4 hours ago

ആറ്റിപ്രയിൽ കുടിയിറക്കപ്പെട്ട ദലിത് കുടുംബാംഗംങ്ങളോട് സംസാരിക്കാൻ സംഘപരിവാർ വിലക്ക് കേരള ദലിത് ഫെഡറേഷന്‍

കോട്ടയം – തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ചെങ്കൊടിക്കാട്ടിൽ കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കുടിയിറക്കപ്പെട്ട ദലിതരോട് കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന പൊതുപ്രവർത്തകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞ് സംഘ പരിവാർ കുടിയിറക്കപ്പെട്ട...

ചരിത്രം4 hours ago

നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കല്ലറയെയും പോളിനെയും ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ് ഇന്ന്

ആഗസ്റ്റ് 4 ,നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ പ്രതിഭാധനരായ രണ്ടു നേതാക്കളുടെ, കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും വിപ്ളവാത്മക പേരാട്ട ജീവിതങ്ങളെ അനുസ്മരിക്കാൻ ഓർമപ്പെടുത്തുന്ന ചരിത്ര...

കേരളം6 hours ago

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആറ്...

കേരളം19 hours ago

കോവിഡ് കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

കോവിഡ് മഹാമാരിക്കാലമായതിനാൽ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും...

കേരളം19 hours ago

കോവിഡ് പ്രതിരോധം: തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് ഫലപ്രദമായ പ്രവര്‍ത്തനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി...

കേരളം20 hours ago

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് ; 815 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 815 പേര്‍ രോഗമുക്തി തേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്....

ആനുകാലികം20 hours ago

ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടും

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതി ബിജുലാലിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ...

കേരളം1 day ago

സ്വര്‍ണ്ണക്കടത്ത് കേസ് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

വ്രവാദ ബന്ധം ആരോപിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ നിർണ്ണായക അറസ്റ്റ്. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടി.ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ പൊലീസ് പ്രതി...

നാഷണൽ1 day ago

കര്‍ണാടക മുഖ്യമന്ത്രിക്ക് കൊവിഡ്

യെദിയൂരപ്പക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരിക്ഷണത്തിലേക്ക് മാറണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ...

Trending