Connect with us

കേരളം

ഡോ. അബേദ്കര്‍-അയ്യങ്കാളി തൊഴില്‍ പരിശീലന കേന്ദ്രം അട്ടിമറിക്കാനുള്ള തൃക്കാക്കര നഗരസഭയുടെ നീക്കം പ്രതിഷേധാര്‍ഹം: എസ്ഡിപിഐ

Published

on

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ കീഴിലുള്ള പട്ടിക ജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനത്തിനുള്ള ഡോ. അബേദ്ക്കര്‍ അയ്യങ്കാളി തൊഴില്‍ പരിശീലന കേന്ദ്രത്തിലെ എറ്റവും പ്രധാനപെട്ട താഴത്തെ നിലയും, ഒന്നാം നിലയും വാണിജ്യ ആവശ്യത്തിന് വിട്ട് കൊടുക്കാനുള്ള തൃക്കാക്കര മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനം പട്ടികജാതിക്കാരോടുള്ള കടുത്ത അവഗണനയാണെന്ന് എസ്ഡിപിഐ തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ഷിഹാബ് പടന്നാട്ട് ആരോപിച്ചു.

തൃക്കാക്കരയിലെ പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച പരിശീലന കേദ്രം നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അതിന് ശേഷം നിലവിലെ ഭരണ സമിതിയുടെ നേതൃത്വത്തില്‍ നവരത്‌ന പദ്ധതിയില്‍ ഉള്‍പെടുത്തി പണി പൂര്‍ത്തികരിച്ച പുതിയ ബില്‍ഡിങ്ങ് ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. മാറി മാറി വരുന്ന തൃക്കാക്കരയിലെ ഇടത് – വലത് മുന്നണികളുടെ പട്ടികജാതിക്കാരോടുള്ള അവഗണനയുടെ അവാസനത്തെ ഉദാഹരണമാണ് ഈ തൊഴില്‍ പരിശീലന കേന്ദ്രം വാണിജ്യ ആവശ്യത്തിന് ലേലത്തിന് വെക്കുന്നത്.

ഇലക്ട്രീഷന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക്ക്, (മോട്ടോര്‍ വെഹിക്കിള്‍) പെയിന്റര്‍, വെല്‍ഡര്‍, സര്‍വ്വേയര്‍, ഡ്രൈവര്‍ കം മെക്കാനിക്ക് എന്നി ട്രേഡുകളില്‍ പരിശീലനം നല്‍കണം എന്ന് സംസ്ഥാന പട്ടിക ജാതി വകുപ്പ് നിഷ്‌കര്‍ഷിക്കുമ്പോള്‍, ഇതില്‍ നിന്ന് ഒന്നോ രണ്ടോ ട്രേഡ് മാത്രം എടുത്ത് പദ്ധതി മൂഴുവന്‍ തകര്‍ക്കുന്ന അവസ്ഥയാണ്. നിലവില്‍ ചെയര്‍മാന്‍ സ്ഥാനം പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തു അവര്‍ ഭരണത്തില്‍ ഉള്ളപ്പോഴാണ് ഈ കെടുകാര്യസ്ഥത എന്നതും വിരോധാഭാസമാണ്.

നഗരസഭയുടെ കീഴില്‍ ഒരു പട്ടികജാതി ഓഫിസര്‍ ഉണ്ടെങ്കിലും ഫലപ്രദമായ ഒരു ഇടപെടല്‍ നടത്താതെ ഈ പരിശീലന കേന്ദ്രം അടച്ച് പൂട്ടുവാനും, കൊവിഡ് വ്യാപനത്തിന്റെ മറവില്‍ ബിനാമികളെ വച്ച് വാടക ഇനത്തില്‍ വാണിജ്യ ആവശ്യത്തിന് കൈമാറാനുമുള്ള ശ്രമമാണ് അണിയറയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. അത്‌പോലെ തന്നെ നഗരസഭയുടെ വൈസ്. ചെയര്‍മാന്റെ നേതൃത്വത്തില്‍ പട്ടികജാതി വനിതാ സ്വയം തൊഴില്‍ പരിശീലന കെട്ടിടത്തിന്റെ സ്ഥലം കയ്യേറി ചട്ടം ലംഘിച്ച് അംഗവന്‍ വാടി നിര്‍മിച്ച് നിയമനടപടി നേരിട്ട് കൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷത്തിന്റെയും കൂടി ഒത്താശയോട് കൂടി പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങളിലെ തൊഴില്‍ പരിശീലനകേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

പട്ടികജാതി വകുപ്പിന്റെ മുഴുവന്‍ ഉദ്ദേശ്യ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന ഈ നീക്കത്തില്‍ നിന്നും നഗരസാഭാ അധികാരികള്‍ വിട്ട് നില്‍ക്കണമെന്നും അല്ലെങ്കില്‍ ശക്തമായ ജനകീയ നിയമ പോരാട്ടങ്ങള്‍ക്ക് സമാന ചിന്താഗതിക്കാരുമായും ആലോചിച്ച് എസ്ഡിപിഐ നേതൃത്വം കൊടുക്കുമെന്നും തൃക്കാക്കര മണ്ഡലം കമ്മറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഓണ്‍ലൈന്‍ മീറ്റിംഗില്‍ നോതക്കന്‍മാരായ വി എം ഹരിസ്, കെ എം ഷാജഹാന്‍, കൊച്ചുണ്ണി, അലി എംഎസ്, റശീദ് പാറപ്പുറം, തുടങ്ങിയവര്‍ സമ്പന്ധിച്ചു.

കേരളം

കോവിഡ് രോഗിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസ്; പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയിൽ

Published

on

By

തിരുവനന്തപുരം പാങ്ങോട് കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നും ഇര സത്യവാങ്മൂലത്തിൽ പറയുന്നു.

ആരോപണ വിധേയനായ ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Continue Reading

കേരളം

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published

on

By

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി സംബന്ധിച്ച് നിയമസഭയില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ വരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയ പ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്.

ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും മാനവികസതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

 

 

Continue Reading

കേരളം

എന്താണീ വിവാദ 118 എ ഭേദഗതി…; അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു

Published

on

By

എന്താണീ വിവാദ 118 എ ഭേദഗതി…; അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു

പൗരാവകാശ-സാംസ്‌കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഒറ്റ നോട്ടത്തില്‍ തന്നെ എതിര്‍ത്ത വിവാദ ഭേദഗതിയെ കുറിച്ച് ഹൈക്കോടതിയിലെ യുവ അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ് ബുക്ക് പോസ്റ്റ്

അ എന്ന ഒരാള്‍ക്കെതിരേ വ്യാജമെന്നു അറിഞ്ഞുകൊണ്ട് ആ എന്തെങ്കിലും ഇ എന്ന ആളോട് ഉ എന്ന ആളുടെ സാന്നിധ്യത്തില്‍ ഒരു ചായക്കടയില്‍ ഇരുന്നു വല്ലതും പറഞ്ഞാല്‍, അത് അ യ്ക്ക് മാനഹാനി ഉണ്ടാക്കിയില്ലെങ്കിലും, അ യ്ക്ക് പരാതി ഇല്ലെങ്കിലും, ഇ യ്‌ക്കോ, കേട്ടു നില്‍ക്കുന്ന ഉ യ്‌ക്കോ അതുമല്ലെങ്കില്‍ അ യോട് സ്‌നേഹമുള്ള മറ്റാര്‍ക്കെങ്കിലുമോ മാനഹാനി ഉണ്ടാക്കിയാല്‍ 3 വര്‍ഷം തടവ് കിട്ടാവുന്ന കുറ്റമാണ്. ആരും പരാതിപ്പെട്ടില്ലെങ്കിലും കേസെടുക്കാം. സത്യം അറിയാതെയാണ് ആ എന്നയാള്‍ അ യെപ്പറ്റി ഇ യോട് പറഞ്ഞതെങ്കിലോ? സത്യമെന്ന ഉത്തമവിശ്വാസത്തില്‍ ആണെങ്കിലോ? അപ്പോഴും കേസെടുക്കാം. വ്യാജമാണെന്ന് അറിഞ്ഞാണോ അല്ലയോ എന്ന വസ്തുത ഒക്കെ കോടതിയില്‍ പോലിസ് തെളിയിക്കുംവരെ ആ കേസുമായി നടക്കണം.

ഇതിലെവിടെയാണ് സൈബര്‍ സ്പേസ്?? ഇതിലെവിടെയാണ് സ്ത്രീ സുരക്ഷ?

119(2) വകുപ്പ് പ്രകാരം സ്ത്രീയുടെ സമ്മതമില്ലാതെ നഗ്‌നഫോട്ടോ എടുത്ത് പ്രചരിപ്പിച്ചാല്‍ ഉള്ള കുറ്റം ഇപ്പോഴും 126 ആം വകുപ്പില്‍ പിഴയടച്ചു പരാതിക്കാരിയുടെ സമ്മതമില്ലാതെ ഒത്തു തീര്‍ക്കാവുന്ന കോംപൗണ്ടബിള്‍ ഓഫന്‍സ് ആണ്. സ്ത്രീകളോട് കരുതലുള്ള പോലിസ് അത് ഈ ഭേദഗതിയില്‍ മാറ്റിയിട്ടുമില്ല. അപ്പോള്‍ ഉദ്ദേശം??

അപകീര്‍ത്തി എന്ന ഐപിസിയിലെ 499ാം വകുപ്പ് നോണ്‍-കോഗ്‌നിസബിള്‍ ആണ്. അപകീര്‍ത്തി ഉണ്ടായ ആള്‍ ചെന്നു പരാതി കൊടുക്കണം. അപ്പോഴും പറഞ്ഞത് സത്യമാണെന്ന ഉത്തമവിശ്വാസത്തില്‍ പറഞ്ഞാല്‍ മാനനഷ്ടത്തിന്റെ ക്രിമിനല്‍ കേസ് വരില്ല. നഷ്ടപരിഹാരം കൊടുക്കേണ്ടി വരും എന്നേയുള്ളൂ. ഇവിടെ കോഗ്‌നിസബിള്‍ ആണ്. ആള്‍ക്ക് പരാതി ഇല്ലെങ്കിലും കേസെടുക്കാം. മാനനഷ്ടം ഉണ്ടാക്കണമെന്ന മനഃപൂര്‍വ്വമായ ഉദ്ദേശം ഉണ്ടാവണമെന്ന് പോലും നിര്‍ബന്ധമില്ല എന്നാണ് പുതിയ ഓര്‍ഡിനന്‍സ് പറയുന്നത്. ഐപിസി 499 രണ്ടുവര്‍ഷം ശിക്ഷ കിട്ടുന്ന കുറ്റമാണെങ്കില്‍ ഇത് 3 വര്‍ഷമാണ്.

നിയമനിര്‍മ്മാണത്തിലെ ഓരോ വാക്കിനും വലിയ വിലയുണ്ട്. Jurisprudence, അതൊരു ശാസ്ത്രശാഖ തന്നെയാണ്. ‘നിര്‍മ്മിക്കുകയോ, പ്രകടിപ്പിക്കുകയോ, പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ’ എന്ന വാക്കിനു പകരം ‘നിര്‍മ്മിക്കുകയും, പ്രകടിപ്പിക്കുകയും, പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും’ എന്നായിരുന്നെങ്കില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കുന്ന, പ്രചരിപ്പിക്കുന്ന ആളുകളെ ഉദ്ദേശിച്ചാണ് എന്നു പറയാമായിരുന്നു. ഇത്, നിര്‍മ്മിച്ചയാള്‍ പ്രകടിപ്പിക്കണമെന്നു പോലും നിര്‍ബന്ധമില്ല.

ഒരുലക്ഷം ആളുകളെ ഭീഷണിപ്പെടുത്തുന്ന ഒരു വ്യാജ വാര്‍ത്ത കോടിക്കണക്കിനു മനുഷ്യരിലേക്ക് അച്ചടിച്ചു പ്രചരിപ്പിക്കുന്നതും, ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന സത്യം മറ്റൊരാളോട് പറയുന്നതും ഒരേ ഗൗരവത്തിലുള്ള കുറ്റമാണ് എന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത് ! ഐപിസി 499 അനുസരിച്ചുള്ള മാനനഷ്ടം വരണമെങ്കില്‍ ‘കരുതിക്കൂട്ടി’ ചെയ്യണം. ‘mens rea’ നിര്‍ബന്ധമാണ്. ഈ ഓര്‍ഡിനന്‍സില്‍ ‘കരുതിക്കൂട്ടി’ എന്ന വാക്ക് ഇല്ല. ‘ദുരുദ്ദേശത്തോടെ’ എന്ന വാക്കുമില്ല. കുറ്റം ചെയ്യാനുള്ള ഉദ്ദേശമില്ലെങ്കിലും ശിക്ഷ ഉറപ്പ്.

ഒരു മന്ത്രി അഴിമതി നടത്തിയെന്ന് തെളിവുകള്‍ സഹിതം ഒരാള്‍ പറയുന്നു. സത്യമാണോ അല്ലയോ എന്ന് വിചാരണ നടത്തി തെളിയിക്കേണ്ട വിഷയമാണ്. അയാള്‍ കോടതിയില്‍ പോകുന്നു. അത് മാനഹാനി ഉണ്ടാക്കിയെന്നു മന്ത്രിക്ക് പരാതിയില്ല. അന്വേഷണം നടക്കട്ടെ എന്നാണ് മന്ത്രിയുടെ പ്രതികരണം. വേണ്ടത്ര തെളിവ് ഇല്ലെന്നതോ മറ്റെന്തെങ്കിലുമോ കാരണത്താല്‍ പിന്നീട് കേസ് തള്ളിയെന്നിരിക്കട്ടെ. (ഉദാ: ബാര്‍ കോഴ കേസ്). മന്ത്രിക്ക് താല്‍പ്പര്യമുള്ള ആരുടെയെങ്കിലും ‘മനസ്സിന് ഹാനി’ ഉണ്ടാക്കുന്നതാണെന്ന് ഒരു അണിയുടെ പരാതി വന്നാല്‍ പോലിസിന് ഇനി കേസെടുക്കാം. ??

മാനനഷ്ട വകുപ്പ് ഐപിസിയില്‍ നിന്ന് ഒഴിവാക്കണമെന്ന നയമുള്ള സിപിഐഎം ആണീ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഒരു ചര്‍ച്ചയും കൂടാതെ. നിയമഭേദഗതിക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ എന്നോട് ഡിജിപി രേഖാമൂലം ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെ ഓര്‍ഡിനന്‍സ് വന്നുകഴിഞ്ഞു. അധികാര ദുര്‍വിനിയോഗത്തില്‍പെടാത്ത നിയമം ഈ മേഖലയില്‍ സാധ്യമാണ് എന്നിരിക്കെ അതിനു കാക്കാതെ 6 മാസത്തേക്ക് മാത്രമുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന്റെ ദുരുദ്ദേശം വ്യക്തമാണ്.

#എന്തൊരു കരുതലാണീ മനുഷ്യന്‍

#BlackLaw

#Repeal118A

#PinarayiVijayan

Continue Reading

Updates

ആനുകാലികം13 hours ago

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം

എറണാകുളം രാമമംഗലം പഞ്ചായത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച സംഭവത്തില്‍ നീതി തേടി  കുടുംബം. കഴിഞ്ഞ സെത്ബംര്‍ ഏഴിനാണ് രാമമംഗലത്ത് പഞ്ചായത്തിലെ 5ാം വാര്‍ഡില് രണ്ട്...

പൊളിറ്റിക്സ്‌13 hours ago

സാമൂഹ്യക്ഷേമത്തിന് പരിഗണന; ഇടത് മുന്നണി പ്രകടനപത്രിക പുറത്തിറക്കി

തദ്ദേശതെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. ജനുവരി ഒന്നു മുതല്‍ ക്ഷേമ പെന്‍ഷന്‍ 1500 രൂപയായി വര്‍ധിപ്പിക്കുമെന്നും പത്ത് ലക്ഷം പേര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴി തൊഴില്‍...

കേരളം1 day ago

കോവിഡ് രോഗിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസ്; പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയിൽ

തിരുവനന്തപുരം പാങ്ങോട് കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നും ഇര സത്യവാങ്മൂലത്തിൽ പറയുന്നു. ആരോപണ...

കേരളം2 days ago

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി സംബന്ധിച്ച് നിയമസഭയില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ വരെ രൂക്ഷമായ വിമര്‍ശനം...

പൊളിറ്റിക്സ്‌2 days ago

പൊലീസ് ആക്ട് 118(എ) പ്രകാരമുള്ള പരാതി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പി.കെ ഫിറോസ്

കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന വിവാദമായ പൊലീസ് ആക്റ്റ് ഭേദഗതി നിയമമനുസരിച്ച്​ ആദ്യ പരാതി തൃശൂർ വലപ്പാട് പൊലീസ്​ സ്​റ്റേഷനിൽ ​ ലഭിച്ചിരുന്നു. സി.പി.എം പ്രവർത്തകനെതിരെയായിരുന്നു പ്രഥമകേസ്​....

കേരളം2 days ago

എന്താണീ വിവാദ 118 എ ഭേദഗതി…; അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു

എന്താണീ വിവാദ 118 എ ഭേദഗതി…; അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു പൗരാവകാശ-സാംസ്‌കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഒറ്റ നോട്ടത്തില്‍ തന്നെ എതിര്‍ത്ത വിവാദ ഭേദഗതിയെ കുറിച്ച് ഹൈക്കോടതിയിലെ യുവ...

കേരളം2 days ago

118 A ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഡോ.സുനില്‍ പി ഇളയിടം

സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി -118 A ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനില്‍ പി ഇളയിടം...

ആനുകാലികം2 days ago

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം: വി മുരളീധരന്‍

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പുതിയ നിയമം സുപ്രിം കോടതി നിലപാടിനും ഭരണഘടനയ്ക്കും...

കേരളം5 days ago

ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ

ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ. ഇന്ന് കൊച്ചിയിൽ നടക്കുന്ന ബി.ജെ.പി നേതൃയോഗത്തിൽ ശോഭ പങ്കെടുക്കില്ല. സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ...

മൂവി5 days ago

ഉറങ്ങാത്തവരുടെ കഥയുമായി റഷ്യ

മലയാളസിനിമയില്‍ ഇതാ വേറിട്ട പ്രമേയവുമായി റഷ്യ. ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങള്‍ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രം നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. റഷ്യയില്‍...

Trending