Connect with us

ചരിത്രം

നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കല്ലറയെയും പോളിനെയും ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ് ഇന്ന്

Published

on

ആഗസ്റ്റ് 4 ,നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ പ്രതിഭാധനരായ രണ്ടു നേതാക്കളുടെ, കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും വിപ്ളവാത്മക പേരാട്ട ജീവിതങ്ങളെ അനുസ്മരിക്കാൻ ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ്.

അതുല്യനായ നേതാവ് കല്ലറ സുകുമാരന്റെ ജന്മദിനവും അനന്യ നായ സാഹിത്യകാരൻ പോൾ ചിറക്കരോടിന്റെ സ്മൃതിദിനവുമാണ് ആഗസ്റ്റ് 4. നവോത്ഥാനന്തരം കേരളം കൈയൊഴിഞ്ഞ കേരളത്തിലെ ദലിത് മുന്നേറ്റത്തെ അസാധാരണമായ സംഘടനാപാടവത്തിലൂടെ വീണ്ടെടുത്ത് ചൈതന്യവത്ക്കരിക്കുന്നതിലും പുനർനിർവചിക്കുന്നതിലും അന്തർദേശീയ കാഴ്ചപ്പാടിൽ ദേശീയ പ്രസ്ഥാനങ്ങളുമായി വിളക്കിച്ചേർക്കുന്നതിലും, തുടർന്നുണ്ടായ കേരളത്തിലെ ദലിത് മുന്നേറ്റങ്ങൾക്കെല്ലാം ചരിത്രപരവും ദാർശനികവും രാഷ്ടീയവുമായ മാർഗദീപം തെളിക്കുന്നതിലും, ദലിത് വിമോചനത്തിന്റെ പ്രത്യയശാസ്ത്രം എന്ന നിലയിൽ അംബേദ്ക്കറിസത്തെ പരിചയപ്പെടുത്തുന്നതിലും ദലിത് സാഹിത്യ പ്രസ്ഥാനത്തിന് അടിത്തറ സൃഷ്ടിക്കുന്നതിലും കല്ലറയും പോളും നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.

ദലിത് സമൂഹത്തിനുള്ളിൽ ജാതി, മത വിഭാഗീയ ചിന്തകൾ കൊടികുത്തി വാണിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ദലിതർ ഒരു ജനതയും സംസ്കാരവും ചരിത്രവുമാണെന്ന ആശയത്തിന്റെ പതാക വാഹകനായി ഇടുക്കി ജില്ലയിലെ പീരുമേട് നിന്നും കല്ലറ തന്റെ സാമൂഹിക, രാഷ്ടീയ, സാംസ്കാരിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ദലിത് ഉയർത്തെഴുന്നേൽപ്പുകൾ അസാധ്യമായിരുന്ന അഥവാ അത്തരം ചലനങ്ങളെ ഉൾക്കൊള്ളാനോ അംഗീകരിക്കാനോ തയ്യാറാകാതിരുന്ന ഒരു കാലഘട്ടമായിരുന്നതിനാൽ വളരെയേറെ ത്യാഗങ്ങൾ സഹിച്ചു കൊണ്ടായിരുന്നു അദ്ദേഹം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഗ്രാമ ഗ്രാമാന്തരങ്ങളിൽ ദലിത് സംഘാടനത്തിന്റെയും വിമോചനത്തിന്റെയും സന്ദേശം എത്തിച്ചത്.

Image may contain: 2 people, people standing, flower and outdoor, text that says "കറുത്തമുത്ത് കല്ലറ സുകു ന്ത്യവിശ്രമം കൊള്ളുന്നു"

അദ്ദേഹം നേതൃത്വം നൽകിയ മഹാപ്രസ്ഥാനങ്ങളിലൂടെ ,ജാതി മത പരിഗണനകൾക്കതീതമായ കേരളത്തിലെ ദലിതർ ചരിത്രത്തിലാദ്യമായി ഒരു സാമൂഹിക, രാഷ്ടീയ മുന്നേറ്റമായി വികസിച്ചപ്പോൾ സമുദായ രൂപീകരണത്തിന്റെയും സംഘശക്തിയുടെയും ആശയ സമരത്തിന്റെയും ഉദാത്ത മാതൃകയാണ് രചിക്കപ്പെട്ടത്.ദലിത് വിമോചന പ്രവർത്തനങ്ങൾക്ക് അതിസാഹസികമായ ആത്മത്യാഗവും സമർപ്പണവും അനിവാര്യമാണെന്ന് മർദ്ദിത ജനതയെ ബോധ്യപ്പെടുത്തിയ കല്ലറയുടെ നേതൃത്വ പാടവത്തിനൊപ്പം പോൾ ചിറക്കരോടിന്റെ സർഗശേഷി കൂടി ഇഴുകിച്ചേർന്നപ്പോൾ ദലിത് മുന്നേറ്റം ഒരു മഹാപ്രസ്ഥാനമായി തന്നെ വളർന്നു പന്തലിച്ചു.

മലയാളത്തിലെ ദലിത് സാഹിത്യ പ്രസ്ഥാനത്തിന്റെ തുടക്കത്തക്കാരിൽ പ്രമുഖനായിരുന്ന പോൾ ചിറക്കാരോട് അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയ എഴുത്തുകാരനും വാഗ്മിയുമായ ബഹുമുഖ പ്രതിഭയുമായിരുന്നു. എങ്കിലും അംഗീകാരങ്ങൾക്കു വേണ്ടി കാത്തു നിൽക്കാതെ അറുപത്തിയെട്ടിലധികം ഉത്കൃഷ്ട രചനകളിലൂടെ അദ്ദേഹം ദലിത് ജീവിത യാഥാർഥ്യങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തി ഇന്നാട്ടിലെ ദലിത് സാഹിത്യത്തിന് ശക്തമായ അടിത്തറ സൃഷ്ടിച്ചു.

സാമൂഹിക മുന്നേറ്റങ്ങളിൽ എഴുത്തിടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കല്ലറയും എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമായിരുന്നു ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠിതനായത്.KHF,CKTU, ILP, CD0, BSP എന്നിങ്ങനെ കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും നേതൃത്വത്തിലും സർഗശേഷിയിലും കേരളത്തിൽ രൂപം കൊണ്ട ബഹുജന പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും പോരാട്ടങ്ങളും കേരളത്തിലെ സാമൂഹിക മുന്നേങ്ങളുടെ ചരിത്രത്തിലെ ഒരിക്കലും ഒളിമങ്ങാത്ത എക്കാലത്തെയും തിളക്കമാർന്ന അദ്ധ്യായങ്ങളാണ്.

നിയതാർഥത്തിൽ നവോത്ഥാനന്തര കേരളത്തിലെ ദലിത് മുന്നേറ്റങ്ങളുടെ ചരിത്രം ഇവരിൽ നിന്നാണ് ആരംഭിക്കുന്നതും വികസിക്കുന്നതും. ജാ തീയമായി തകർത്തെറിയപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങൾ തങ്ങൾ ഒരു ജനതയും സംസ്കാരവും ചരിത്രവുമാണെന്ന സ്വത്വബോധത്തിന് ഊന്നൽ നൽകി സാമൂഹികമായി ഐക്യപ്പെട്ട് രാഷ്ടീയശക്തിയായി വികസിക്കണം എന്ന കല്ലറയുടെയും പോളിന്റെയും വീക്ഷണങ്ങൾ അന്നും ഇന്നും ഒരു പോലെ പ്രസക്തമാണ്‌.

ഏതു പാതയിൽ കേരളത്തിലെ ദലിത് മുന്നേറ്റം വികസിക്കണം എന്ന ചോദ്യത്തിനുള്ള ശരിയുത്തരമാണ് കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും അസാധാരണമായ സാമൂഹിക, രാഷ്ട്രീയ വീക്ഷണങ്ങൾ. ചരിത്ര ശില്പികളായ മഹാരഥന്മാർക്ക് ശതകോടി പ്രണാമങ്ങൾ .

ചരിത്രം

അധ:സ്ഥിത ജനതയുടെ അക്ഷര പ്രഭു ” ടി.എച്ച്.പി.ചെന്താരശ്ശേരിയുടെ ഓർമ്മകൾക്ക് രണ്ട് വയസ്

Published

on

By

“അധ:സ്ഥിത ജനതയുടെ അക്ഷര പ്രഭു ” ടി.എച്ച്.പി.ചെന്താരശ്ശേരി അന്തരിച്ചിട്ട് രണ്ട് വർഷം പിന്നിടുന്നു.

അഗളിയിൽ ഒരു പൊതു പരിപാടിയിൽ സംബന്ധിക്കുന്നതിനുള്ള യാത്രയുടെ ഭാഗമായി 2018 ജുലൈ 27 ന് കാലത്ത് പാലക്കാട് റെയിൽസ്റ്റേഷനിൽ വണ്ടിയിൽ നിന്നിറങ്ങുന്ന സമയത്താണ് അദ്ദേഹത്തിന്റെ പുത്രൻ ശ്രീ അനിൽ സാർ ആ ദു:ഖവാർത്ത എന്നെ വിളിച്ചറിയിച്ചത്.

1970-കളുടെ രണ്ടാം പകുതിയിലാണ് മഹാത്മാ അയ്യൻകാളിയുടെ ജീവചരിത്രം പുസ്തകമായി പുറത്തിറങ്ങുന്നത്. ചരിത്രപണ്ഡിതനായ ടി.എച്ച്.പി.ചെന്താരശേരി ആയിരുന്നു ആ മഹാ ദൗത്യം നിർവ്വഹിച്ചത്. അതിന് ശേഷമാണ് മഹാത്മായെക്കുറിച്ച് ഗൗരവതരമായ പഠനങ്ങൾ ആരംഭിക്കുന്നത്.1980 ൽ വെള്ളയമ്പലത്തെ പ്രതിമാസ്ഥാപനത്തിന് ശേഷം പഠനങ്ങൾക്ക് വേഗത കൈവന്നു.

ഇന്നത്തെ നിലയിൽ യജമാനൻ അറിയപ്പെടുന്നതിലേക്ക് ചരിത്ര ഗവേഷണ ശാഖയ്ക്ക് അസ്തിവാരമിട്ട അതുല്യപ്രതിഭയാണ് ചെന്താരശേരി മാഷ്. അയ്യൻകാളിയെ സ്മരിക്കുന്നവർക്ക് മാഷിനെ ഓർക്കാതിരിക്കാനാവില്ല. ചരിത്ര പുസ്തകങ്ങൾ അടക്കം30 ലധികം ബുക്കുകൾ പ്രസിദ്ധീകരിച്ചു. ചരിത്രം എഴുതി ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടി, ചെന്താരശ്ശേരി വിടവാങ്ങി മറഞ്ഞത് അധ:സ്ഥിത ജനതയുടെ അക്ഷര പ്രഭു എന്ന നിലയിലാണ്.
ആദ്യ പുസ്തകത്തിന്റെ മുഖവുരയിൽ അദ്ദേഹം ഇങ്ങിനെ രേഖപ്പെടുത്തി.

“അയ്യൻകാളിയുടെ ജീവചരിത്രം പൂർണ്ണമാകണമെങ്കിൽ കേരളത്തിലെ അയിത്തവർഗ്ഗക്കാരുടെ ബഹുമുഖങ്ങളായ സ്വാതന്ത്ര്യങ്ങൾക്ക് വേണ്ടി ധീര സമരങ്ങൾ നടത്തിയിട്ടുള്ള വെള്ളിക്കര ചോതി, പൊയ്കയിൽ കുമാര ഗുരുദേവൻ, കുറുമ്പൻ ദൈവത്താൻ, കാവാരികുളം കണ്ടൻകുമാരൻ, ടി.വി.തേവൻ സ്വാമി മുതലായ അനേകം വീരയോദ്ധാക്കളുടെ ജീവചരിത്രം കൂടി അറിയേണ്ടതുണ്ട്. ഇവരുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അയ്യൻകാളിയുടെ ജീവചരിത്രം.ഉടൻ തന്നെ അത് പ്രസിദ്ധീകരിക്കും.” ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും കണ്ടൻകുമാരൻ ഒഴികെയുള്ളവരെക്കുറിച്ചെഴുതിയിട്ടും കാവാരി കുളത്തെക്കുറിച്ചെഴുതാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

2015-ൽ ഞാൻ അദ്ദേഹത്തെ അക്കാര്യം ഭംഗ്യന്തരേണ ഓർമ്മപ്പെടുത്തുകയുണ്ടായി.കുറ്റബോധത്തോടു കൂടിയാണ് അതിന് അദ്ദേഹം പ്രതികരിച്ചത്.എനിക്ക് അയച്ചു തന്ന മറുപടി കത്തിൽ ഇങ്ങിനെ പറഞ്ഞു. “താങ്കൾ എന്നെ തെറ്റിദ്ധരിക്കരുത്.അയ്യൻകാളിയുടെ ജീവചരിത്രത്തെക്കാളും കുറച്ചു കൂടി സൂക്ഷ്മമായും ഗൗരവമായും പഠിക്കേണ്ടതാണ് കണ്ടൻകുമാരന്റെചരിത്രം. എന്റെ കൈവശം കിട്ടിയ തെളിവുകളിൽ ഞാൻ തൃപ്തനല്ല.കൂടുതൽ ഗവേഷണം നടത്തി വരികയാണ്.ഉടൻ പൂർത്തീകരിക്കാൻ കഴിയും.” ( കത്ത് ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നു.)

മരണത്തിന് ഏകദേശം ഒരു വർഷം മുമ്പ് അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു.മുല്ലശേരീ…. കണ്ടൻകുമാരനെക്കുറിച്ച് എഴുതിത്തുടങ്ങി.താങ്കളുടെ കൈവശമുള്ള രേഖകൾ തരിക. ഒക്കെയും മടക്കിത്തരാം. പിന്നെയും അദ്ദേഹം ഒരു പ്രാവശ്യം കൂടി വിളിച്ചു.

പല വിധ കാരണങ്ങളാൽ എനിക്ക് അത് എത്തിച്ചു കൊടുക്കാൻ കഴിഞ്ഞില്ല.( പ്രൊഫ.എസ്.കൊച്ചു കുഞ്ഞ് സാർ കാവാരികുളത്തെക്കുറിച്ച് എഴുതിത്തുടങ്ങുകയും ആ ശ്രമത്തിൽ ഞാൻ അദ്ദേഹത്തിന്റെ സഹായിയായി നിലകൊള്ളുകയും ചെയ്യുന്ന സമയം കൂടിയായിരുന്നു അത്.) പതിറ്റാണ്ടുകളായി തയ്യാറെടുത്തു നടത്തിയ പരിശ്രമം അദ്ദേഹം പൂർത്തീകരിച്ചോ എന്നു നിശ്ചയമില്ല. ഞാൻ ഇടയ്ക്കൊന്നു അദ്ദേഹത്തെ വിളിച്ചിരുന്നു.കിട്ടിയില്ല.അദ്ദേഹത്തിന്റെ വിയോഗത്തിൻ്റെ രണ്ടാം വാർഷികം ആയിട്ടും ആ കുറ്റബോധം എന്നെ വെട്ടയാടുകയും ചെയ്യുന്നു.

മലയാള ചരിത്ര ശാഖയ്ക്ക് പ്രത്യേകിച്ചും കീഴാള ജനതയുടെ (അദ്ദേഹത്തിന്റെ ഭാഷയിൽ വർണ്ണ ബാഹ്യർ ) അവഗണിക്കപ്പെട്ട ചരിത്രത്തിലെക്ക് അറിവിന്റെ പൊൻ വെളിച്ചം പകർന്നു നല്കി , വിജ്ഞാനത്തിന്റെ അനന്ത വിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ പിൻതലമുറയ്ക്ക് അവസരമൊരുക്കി അമരത്വം നേടിയ ടി.എച്ച്.പി.ചെന്താരശേരിയുടെ ഓർമ്മകൾക്ക് മുന്നിൽ അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നു.( രാമചന്ദ്രൻ മുല്ലശ്ശേരി

Continue Reading

ചരിത്രം

ഇന്ന് നെല്‍സണ്‍ മണ്ടേലയുടെ നൂറ്റിരണ്ടാം ജന്മദിനം

Published

on

By

ഇന്ന് നെല്‍സണ്‍ മണ്ടേലയുടെ നൂറ്റിരണ്ടാം ജന്മദിനം 1918 ജൂലൈ 18 ന് തൊമ്പു ഗോത്രത്തിലെ രാജ കുടുംബത്തിലാണ് മണ്ടേലയുടെ ജന്മദിനം.

വര്‍ണവിവേചനത്തില്‍ നിന്ന് വിമോചനത്തിലേക്കുള്ള ദക്ഷിണാഫ്രിക്കന്‍ ജനതയുടെ ദീര്‍ഘയാത്രയെ മുന്നില്‍ നിന്ന് നയിച്ച് ഇതിഹാസമായി മാറിയ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനം. ലോകം മണ്ടേല ദിനമായി ആചരിക്കുകയാണ്. ഓരോ മണ്ടേല ദിനവും മുന്നോട്ട് വയ്ക്കുന്ന സന്ദേശം പുതിയ കാലത്തും സുരക്ഷിതരല്ലാതെ, പാര്‍ശ്വവത്കരിക്കപ്പെട്ട, സ്വപ്നങ്ങള്‍ അറുത്തുമാറ്റിയ ഒരു ജനതയെ കുറിച്ചാണ്. അത് തന്നെയാണ് ഈ ദിനത്തിന്റെ മാനവും.

യു എന്‍ നേതൃത്വത്തില്‍ 2010 ജൂലായ് 18 നാണ് ആദ്യ മണ്ടേലദിനം ആഘോഷിച്ചത്. 2009 ഏപ്രില്‍ 27 ന് നെല്‍സണ്‍ മണ്ടേല ഫൗണ്ടേഷനും 46664 കണ്‍സേര്‍ട്ട്‌സും മണ്ടേല ദിനത്തില്‍ പങ്കുചേരാനായി ആഗോള സമൂഹത്തിന് ആഹ്വാനം നല്‍കിയിരുന്നു. മണ്ടേല ദിനം ഒരു പൊതു ഒഴിവുദിനമല്ലെന്നും ഇത് ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റിന്റെ ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ചിന്തകളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനായി ആഘോഷിക്കുന്ന ദിനമാണെന്നും ലോകത്തോട് വിളിച്ചു പറയുന്നു. ആഗോളമായി പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമാണ് മണ്ടേലദിനം മുന്നോട്ടുവയ്ക്കുന്നത്. ഓരോ മനുഷ്യനും ലോകം മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്നും ഒരു പ്രഭാവം ഉണ്ടാക്കാമെന്നുമുള്ള ആശയമാണ് മണ്ടേല ദിനത്തിന്റെ മുഖമുദ്ര.

Mandela's Fight for Freedom in South Africa | BBVA

1918 ജൂലൈ 18 ന് തൊമ്പു ഗോത്രത്തിലെ രാജ കുടുംബത്തില്‍ ജനിച്ച അദ്ദേഹം. ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും വിറ്റവാട്ടര്‍സ്രാന്റ് സര്‍വ്വകലാശാലയിലുമായി നിയമപഠനം പൂര്‍ത്തിയാക്കി. പഠനശേഷം സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം.

ദക്ഷിണാഫ്രിക്കയിലെ വെളളക്കാരുടെ സാമ്രാജ്യത്വ ഭരണത്തിനെതിരെയും വര്‍ണ വിവേചനത്തിനെതിരെയും പോരാടിയ മണ്ടേലക്ക് 27 വര്‍ഷമാണ് ജയിലറകള്‍ക്കുള്ളില്‍ കഴിയേണ്ടിവന്നത്. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്രസമര വിജയത്തെ തുടര്‍ന്ന് 1994 ല്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡന്‍റായി ചുമതലയേറ്റു. 1993 ല്‍ സമാധാനത്തിനുളള നോബേല്‍ സമ്മാനം ലഭിച്ച അദ്ദേഹത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്‍കി ഇന്ത്യയും ആദരിച്ചിട്ടുണ്ട്.

Timeline and pictures: milestones in life of South Africa's Nelson Mandela - The National

2008 ജൂലൈ വരെ അമേരിക്കന്‍ ഗവണ്‍മെന്റ്‌, മണ്ടേലയെ തീവ്രവാദിപട്ടികയില്‍‌ ഉള്‍പ്പെടുത്തിയിരുന്നു‍. മണ്ടേലയുടെ വംശക്കാര്‍ പ്രായത്തില്‍ മുതിര്‍ന്നവരെ ബഹുമാനസൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേര്‍ കൊണ്ടാണ് ദക്ഷിണാഫ്രിക്കക്കാര്‍ മണ്ടേലയെ അഭിസംബോധന ചെയ്തിരുന്നത്. ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, നെല്‍സണ്‍ മണ്ടേല ദിനമായി ആചരിക്കുമെന്ന് 2009 നവംബറില്‍ യു. എന്‍. പൊതുസഭ പ്രഖ്യാപിച്ചു.

ലോകത്തെ വര്‍ണ്ണവിവേചന രഹിത പോരാട്ടങ്ങളുടെ പ്രതീകമായിരുന്ന വിന്നി മണ്ടേല നെല്‍സണ്‍ മണ്ടേലയുടെ ആദ്യ ഭാര്യയായിരുന്നു. നെല്‍സണ്‍ മണ്ടേല ജയിലിലായിരുന്ന നീണ്ട 27 വര്‍ഷവും ദക്ഷിണാഫ്രിക്കന്‍ വിമോചന പോരാട്ടങ്ങളെ നയിച്ചത് വിന്നിയായിരുന്നു.

2013 ഡിസംബര്‍ അഞ്ചിന് ജോഹനാസ്ബര്‍ഗിലെ സ്വവസതിയില്‍ വെച്ചാണ് നെല്‍സണ്‍ മണ്ടേല അന്തരിച്ചത്.

Continue Reading

ചരിത്രം

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി എറിഞ്ഞുടച്ച മഹാത്മാവ്

Published

on

By

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇരുപത്തിയെട്ട് ദിവസങ്ങളിലായാണ് ഉത്സവം. 26 ദിവസം ഉത്സവം ക്ഷേത്രത്തിനുള്ളില്‍ വച്ചും 27 നു പള്ളിവേട്ടയും 28 ന് ആറാട്ടും.ഇ ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ നിന്നും മൂന്ന് നാഴിക ദൂരം കിഴക്കുള്ള മലക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേവി ക്ഷേത്രം വരെയാണ് നടക്കുന്നത്.

Chengannur Mahadeva Temple near Thiruvalla, Alappuzha | Kerala Tourism

പ്രസ്തുത എഴുന്നള്ളിപ്പിന് ശ്രി കോവിലിലുള്ള ശ്രി പീഠത്തില്‍ നിന്നും മലക്കര ഭഗവതി പീഠം വരെ വെള്ളക്കൊടി വസ്ത്രം വിരിക്കുന്ന ഒരു പതിവും ഉണ്ടായിരുന്നു. ക്ഷേത്രം തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോട് കൂടിയാണ് ഇത് നിലച്ചത്.

പുത്തന്‍കാവ് തെരുവില്‍ ഹിന്ദുക്കള്‍ തിങ്ങി പാര്‍ത്തിരുന്ന കാലത്താണ് ചെങ്ങനൂര്‍ ആറാട്ടെഴുന്നള്ളിപ്പ് പുത്തന്‍കാവ് തെരുവിന്‍റെ മധ്യത്തുകൂടി ആരംഭിച്ചത് എന്നാല്‍ തെരുവ് കൃസ്ത്യാനികളുടെ മാത്രം അധിവാസ കേന്ദ്രമായി തീര്‍ന്നപ്പോളും ആറാട്ടെഴുന്നളിപ്പിന്‍റെ യാത്ര മാര്‍ഗത്തിന് വ്യതിയാനമുണ്ടായിരുന്നില്ല. ആറാട്ടെഴുന്നള്ളിപ്പ് കൃസ്ത്യാനികള്‍ക്കും വഴിയരികില്‍ നിന്ന് കാണാം.എന്നാല്‍ പുലയര്‍,പറയര്‍,കുറവര്‍, എന്നിവര്‍ക്ക് റോഡരികില്‍ നിന്ന് കേള്‍ക്കാനും കാണാനും അവകാശമുണ്ടായിരുന്നില്ല.

Caste Revolutions of Yesteryear: Ayyankali |

1090 മകര മാസത്തില്‍ നടന്ന ഉത്സവത്തോടനുബന്ധിച്ച് നടന്ന ഒരു സംഭവം പുത്തന്‍കോവ് മാത്തന്‍ തരകന്‍റെ ഓര്‍മകളുടെ നാട്ടില്‍ എന്ന പുസ്തകത്തില്‍ വിവരിക്കുന്ന സംഭവം നമ്മെ അത്ഭുതപ്പെടുത്തും. അക്കാലത്ത് അയ്യന്‍കാളിയുടെ പ്രവൃത്തന മേഖല മധ്യതിരുവിതാംകൂറിലെ പുല്ലാട്ട്,കോഴഞ്ചേരി,തിരുവല്ല, അടൂര്‍,ചെങ്ങനശേരി,ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സജീവമായി നടക്കുന്ന കാലഘട്ടമായിരുന്നു. അക്കാലത്ത് ക്ഷേത്ര പ്രവേശനം മാത്രമല്ല ക്ഷേത്രങ്ങളുടെ വഴിയരികില്‍ കൂടി സഞ്ചരിക്കാന്‍ പോലും പുലയര്‍ക്കും പറയര്‍ക്കും കുറവര്‍ക്കും അവകാശമില്ലായിരുന്നല്ലോ. ചെങ്ങന്നൂര്‍ ആറെട്ടുഴുന്നള്ളിപ്പിനോടനുബന്ധിച്ച് പുലയര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന അവകാശത്തെ കുറിച്ച് അയ്യന്‍കാളി അറിയാന് ഇടയായി.

അന്നത്തെ ഉത്സവം പ്രമാണിച്ച് ആറാട്ടെഴുന്നള്ളത്ത് കിഴക്കോട്ട് നീങ്ങി ആനകളും ആളുകളും ആഡംബരപൂര്‍വം ആയിക്കാട്ട് തോടില്‍ ഇറങ്ങി ആറാട്ട് നടത്തി തിരികെ പോകും.പുറയര്‍,കുറവര്‍,പറയര്‍ എന്നിവര്‍ക്ക് ആറെട്ടുഴുന്നള്ളിപ്പ് കാണാന്‍ അടുത്ത തെങ്ങിന്‍ തോപ്പിലാണ് സ്ഥാനം. അവിടെ പുലയര്‍ക്ക് കാണിക്ക അര്‍പ്പിക്കാന്‍ ഒരു കലശകുടം വച്ചിരുന്നു. പതിവുപോലെ ആനപ്പുറത്ത് നിന്ന് നേര്‍ച്ച കലശകുടം എടുത്ത് ആ മൈതാനത്തില്‍ ആനകള്‍ നിന്നിരുന്ന സ്ഥലത്ത് നിന്ന് അല്പം അകലെയായി കുടം വച്ചു.

Chengannur Mahadeva Temple Festival | Festivals of Kerala

പുലയ പ്രമാണിയായ അയ്യന്‍കാളി,തങ്ങളുടെ നേര്‍ച്ച കാഴ്ചകള്‍ അബലങ്ങള്‍ സ്വീകരിക്കുകയും അബലങ്ങളിലേക്കുള്ള വഴിയില്‍ നിര്‍ത്താതിരിക്കുന്നതിനെതിരെ ചോദ്യം ചെയ്തു കൊണ്ട് നേര്‍ച്ച കലശം എടുത്തുടച്ചു. തന്‍റെ സമുദായത്തിനെ ദേവിക്കും ദേവനും വേണ്ടെങ്കില്‍ തങ്ങളുടെ വഴിപാടിനും അയിത്തമുണ്ടെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇനി മുതല്‍ ഒരു നേര്‍ച്ച കുടത്തിലും കാണിക്കയിടേണ്ടെന്ന ആഹ്വാനം നടത്തുകയും ചെയ്തതു.

പിന്നീട് പുലയരടക്കമുള്ളവര്‍ അങ്ങനെയുള്ള കലശകുടത്തില്‍ നേര്‍ച്ചയിടുന്ന ഏര്‍പ്പാടും നിര്‍ത്തി.പീന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കുറുബന്‍ ദൈവത്താന്‍റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തില് ബലമായി പുലയര്‍ കയറി പ്രാര്‍ത്ഥിച്ചത്. ധീനനായ അയ്യന്‍കാളി ആ കാലഘട്ടത്തില്‍ നടത്തിയ പ്രസ്തുത സംഭവം വളരെയേറെ ഗൗരവമുള്ളതായിരുന്നു.

{ബുദ്ധ ബുക്സ് പ്രസിദ്ധികരിച്ച എന്‍റെ പുലയരുടെ ചരിത്രം പഠനം എന്ന പുസ്തകത്തില്‍ നിന്ന്}

Continue Reading

Updates

പൊളിറ്റിക്സ്‌2 days ago

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി...

ആനുകാലികം2 days ago

ആശങ്ക കനക്കുന്നു:4696 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം...

മൂവി2 days ago

വിനായകന്‍ സംവിധായകനാകുന്നു

സിനിമയിൽ എത്തിയതിന്റെ 25ആം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രോജക്ട് പ്രഖ്യാപിച്ച് വിനായകൻ. വിനായകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പാർട്ടി’ റിമാ കല്ലിങ്കലും ആഷിക് അബുവും ചേർന്ന് നിർമ്മിക്കും....

കേരളം3 days ago

മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

എറണാകുളം: മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ എച്ച്എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ്...

നാഷണൽ3 days ago

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്. മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന്...

കേരളം3 days ago

കേരളത്തില്‍ രണ്ട് ദിവസം തീവ്രമഴ

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

കേരളം3 days ago

ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ്

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടൂര്‍ നിയോജക മണ്ഡലം എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ...

കേരളം3 days ago

4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351...

കേരളം4 days ago

അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന്...

മൂവി4 days ago

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; ?’, സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും,രമ്യ നബീശനുമടക്കമുള്ള താരങ്ങൾ രംഗത്തെത്തി. ‘സിനിമയിലെ...

Trending