Connect with us

കേരളം

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല: ആരോഗ്യമന്ത്രി

Published

on

പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നത്.

ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള International Guidelines For Certification And Classification (Coding) Of Covid-19 As Cause Of Death എന്ന ഇന്റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് ഇവിടെയും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. International Statistical Classification of Diseases അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗൈഡ് ലൈന്‍. ഇതനുസരിച്ച് കോവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഇക്കാര്യത്തില്‍ ആരോഗ്യ രംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒരാള്‍ കോവിഡ് സംശയിക്കപ്പെടുന്ന സമയത്താണ് മരണമടഞ്ഞതെങ്കില്‍ അപ്പോള്‍ തന്നെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇതുസംബന്ധിച്ചുള്ള വിദഗ്ധ പരിശോധനയും മെഡിക്കല്‍ റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടങ്ങുന്ന വിദഗ്ധ സമിതി പരിശോധിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരണമടഞ്ഞാല്‍ അതിനെ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. മാത്രമല്ല ഗുരുതരമായ അസുഖങ്ങള്‍ ഉള്ള ഒരാള്‍ ആ അസുഖം മൂര്‍ച്ഛിച്ച് മരണമടയുന്നുവെങ്കില്‍ പോസിറ്റീവാണെങ്കില്‍ പോലും കോവിഡ് മരണത്തില്‍ പെടില്ല. ഇതുസംബന്ധിച്ച് ആ രോഗിയെ പരിശോധിച്ച ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വിദഗ്ധ സമിതി വിലയിരുത്തിയാണ് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നത്. ഉദാഹരണത്തിന് എറണാകുളത്ത് ആത്മഹത്യ ചെയ്ത 23 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും കോവിഡ് മരണത്തില്‍പ്പെടുത്തിയിട്ടില്ല. അതേസമയം പ്രായാധിക്യവും മറ്റ് പല അസുഖങ്ങള്‍ ഉണ്ടെങ്കില്‍ പോലും കോവിഡ് മൂലം മറ്റവയവങ്ങളെ ബാധിച്ച് മരിച്ചാല്‍ അതിനെ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഉദാഹരണത്തിന് ജൂലൈ 31ന് മരിച്ച 68 വയസുള്ള തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയുടെ മരണം എന്‍ഐവി ആലപ്പുഴയുടെ പരിശോധനാഫലത്തിന് ശേഷം ആഗസ്റ്റ് മൂന്നാം തീയതിയിലെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചാല്‍ ഉടന്‍ തന്നെ സാമ്പിളുകള്‍ അതേ ആശുപത്രിയില്‍ തന്നെയുള്ള കോവിഡ് ലാബിലോ അംഗീകൃത ലാബില്ലായെങ്കില്‍ തൊട്ടടുത്ത കോവിഡ് ലാബിലോ പരിശോധിനയ്ക്കായി അയക്കുന്നു. മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചാലും മരണത്തില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയാലും സാമ്പിളുകള്‍ ലാബിലേക്കയയ്ക്കുന്നു. കാലതാമസം ഉണ്ടാകാതിരിക്കാന്‍ ജീന്‍ എക്‌പേര്‍ട്ട് ടെസ്റ്റോ, ട്രൂനാറ്റ് ടെസ്റ്റോ നടത്തിയാണ് മൃതദേഹം വിട്ടുകൊടുക്കുന്നത്. ട്രൂനാറ്റ് ടെസ്റ്റില്‍ പോസിറ്റീവാണെന്ന് കരുതി എല്ലായിപ്പോഴും പോസീറ്റീവാകണമെന്നില്ല. മറ്റ് ഗുരുതര രോഗങ്ങള്‍ക്കുള്ളവര്‍ക്കും ചിലപ്പോള്‍ പോസിറ്റീവ് ഫലം കാണിക്കും. ആശുപത്രിയില്‍ നിന്നും ആ മൃതദേഹം വിട്ടുകൊടുക്കുമ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞേ വിട്ടുകൊടുക്കൂ. മാത്രമല്ല കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും മൃതദേഹം സംസ്‌കരിക്കുക. അതേസമയം മൃതദേഹത്തില്‍ നിന്നെടുത്ത സാമ്പിള്‍ കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഐവി ആലപ്പുഴയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ആദ്യം മുതലേ സംശയമുള്ള എല്ലാ കേസുകളും എന്‍ഐവി ആലപ്പുഴയിലയച്ചാണ് സ്ഥിരീകരിച്ച് വരുന്നത്. എന്‍ഐവി ആലപ്പുഴയില്‍ നിന്നും ലഭിക്കുന്ന ഫലവും ആശുപത്രി നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും വിലയിരുത്തിയാണ് അത് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നത്. ആ സ്ഥിരീകരിക്കുന്ന മരണങ്ങള്‍ അന്ന് തന്നെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലോ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ് റിലീസിലോ പേരും വയസും സ്ഥലവും സഹിതം ഉള്‍പ്പെടുത്താറുണ്ട്. അതിനാല്‍ കോവിഡ് മരണം മറച്ച് വയ്ക്കുന്നു എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. എന്‍ഐവി ആലപ്പുഴയില്‍ സാമ്പിളികള്‍ അയച്ച് കിട്ടുന്ന മുറയ്ക്ക് കാലതാമസമില്ലാതെ വിലയിരുത്തി മരണം പ്രഖ്യാപിക്കാറാണ് പതിവ്.

കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ പേരുകള്‍ പലതും തൊട്ടടുത്ത ദിവസങ്ങളില്‍ സ്ഥിരീകരണത്തിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയതായി കാണാം. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉള്‍പ്പെടുത്താന്‍ കഴിയാത്തവ ഒഴിവാക്കിയിട്ടുമുണ്ട്. ഉള്‍പ്പെടുത്തിയതും ഒഴിവാക്കിയതുമായ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളം

മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

Published

on

By

എറണാകുളം: മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു.

ഇന്ന് രാവിലെ എച്ച്എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ് കുമാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായാണ് രക്ഷപെട്ടത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച വൈറ്റ് ടോപ്പിം​ഗ് റോഡിലാണ് അപകടം നടന്നത്.

കേരളത്തിലെ ആദ്യത്തെയും അവസാനത്തെയും വൈറ്റ് ടോപ്പിം​ഗ് റോഡാണ് ഇത്. അപകടം തുടർക്കഥയായ ഈ റോഡിന്റെ നിർമ്മാണത്തിൽ അഴിമതി നടന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു.

Continue Reading

കേരളം

കേരളത്തില്‍ രണ്ട് ദിവസം തീവ്രമഴ

Published

on

By

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കോട്ടയ‌ം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കോട്ടയം മുതൽ കാസർകോട് വരെ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും നാളെയും ഓറഞ്ച് അലർട്ടാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. ശക്തമായ കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ കടപുഴക വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

Continue Reading

കേരളം

ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ്

Published

on

By

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

അടൂര്‍ നിയോജക മണ്ഡലം എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

ഇതുകൂടാതെ ചിറ്റയത്തിന്റെ പിഎക്കും ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Continue Reading

Updates

പൊളിറ്റിക്സ്‌2 days ago

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി...

ആനുകാലികം2 days ago

ആശങ്ക കനക്കുന്നു:4696 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം...

മൂവി2 days ago

വിനായകന്‍ സംവിധായകനാകുന്നു

സിനിമയിൽ എത്തിയതിന്റെ 25ആം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രോജക്ട് പ്രഖ്യാപിച്ച് വിനായകൻ. വിനായകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പാർട്ടി’ റിമാ കല്ലിങ്കലും ആഷിക് അബുവും ചേർന്ന് നിർമ്മിക്കും....

കേരളം3 days ago

മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

എറണാകുളം: മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ എച്ച്എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ്...

നാഷണൽ3 days ago

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്. മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന്...

കേരളം3 days ago

കേരളത്തില്‍ രണ്ട് ദിവസം തീവ്രമഴ

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

കേരളം3 days ago

ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ്

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടൂര്‍ നിയോജക മണ്ഡലം എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ...

കേരളം3 days ago

4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351...

കേരളം4 days ago

അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന്...

മൂവി4 days ago

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; ?’, സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും,രമ്യ നബീശനുമടക്കമുള്ള താരങ്ങൾ രംഗത്തെത്തി. ‘സിനിമയിലെ...

Trending