Connect with us

ഇന്റർനാഷണൽ

ബെയ്‌റൂത്ത് സ്‌ഫോടനം: 78 പേര്‍ കൊല്ലപ്പെട്ടു; 4,000 പേര്‍ക്ക് പരിക്ക്

Published

on

ബെയ്‌റൂത്ത്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ അത്യുഗ്രസ്‌ഫോടനത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. 4,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.

ലെബനന്‍ ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബെയ്‌റൂത്ത് തുറമുഖത്ത് പ്രാദേശിക സമയം ചൊവ്വാഴ്ച ആറോടെയാണ് സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നു.

സ്ഫോടനത്തെതുടര്‍ന്ന് തലസ്ഥാനത്തുടനീളം പ്രകമ്പനമുണ്ടായി. തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പോലും വ്യാപകമായ നാശനഷ്ടമുണ്ടായി. ആദ്യം ഓറഞ്ച് നിറത്തില്‍ സ്ഫോടനമുണ്ടാവുകയും തൊട്ടുപിന്നാലെ പ്രദേശമാകെ പ്രകമ്പനംകൊള്ളിച്ച് വന്‍ സ്ഫോടനമുണ്ടാവുകയുമായിരുന്നു. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ലെബനന്‍ പ്രസിഡന്റ് മിഷേല്‍ ഔന്‍ രാജ്യത്തെ ഉന്നതതല പ്രതിരോധസമിതി വിളിച്ചുകൂട്ടി. ഇന്ന് മന്ത്രിസഭായോഗം വിളിച്ച് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് തുറമുഖ പ്രദേശം ഉള്‍കൊള്ളുന്ന മേഖലയില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.

തങ്ങളുടെ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റതായി സ്ഫോടന സ്ഥലത്തിന് സമീപം നങ്കൂരമിട്ട ഇറ്റാലിയന്‍ കപ്പലായ ഓറിയന്റ് ക്വീനിലെ ക്യാപ്റ്റന്‍ അല്‍ജസീറയോട് വ്യക്തമാക്കി. കപ്പലിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇതിലുണ്ടായിരുന്ന നിരവധി പേരുടെ നില ഗുരുതരമാണെന്ന് ലെബനനിലെ ഐക്യരാഷ്ട്ര ഇടക്കാല സേന (യുനിഫില്‍) അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും യൂനിഫില്‍ പറഞ്ഞു.

ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ജനങ്ങളോടും ലെബനന്‍ സര്‍ക്കാരിനോടും ഒപ്പമുണ്ട്. ഒപ്പം സഹായവും നല്‍കാന്‍ തയ്യാറാണ്- യൂനിഫില്‍ മിഷന്‍ മേധാവിയും ഫോഴ്സ് കമാന്‍ഡറുമായ മേജര്‍ ജനറല്‍ ഡെല്‍ കോള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ബെയ്‌റൂത്തിന് സഹായം വാഗ്ദാനം ചെയ്ത് ലോകാരോഗ്യസംഘടന രംഗത്ത്. 500 പേര്‍ക്ക് അടിയന്തരചികില്‍സ നല്‍കുന്നതിനാവശ്യമായ സാധനങ്ങളും 500 പേര്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളും ലോകാരോഗ്യസംഘടന ബെയ്‌റൂത്തിലേക്ക് എത്തിച്ചുനല്‍കും.

ഇന്റർനാഷണൽ

കൊവിഡ് അവസാനത്തെ മഹാമാരിയായിരിക്കില്ല ലോകാരോഗ്യ സംഘടന

Published

on

By

ജനീവ: കൊവിഡ് അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ‘ഇത് അവസാനത്തെ മഹാമാരി ആയിരിക്കില്ലെന്നാണ് ചരിത്രം പറയുന്നത്.

 

പകർച്ചവ്യാധികൾ ജീവിതത്തിന്റെ യാഥാർഥ്യമാണ്. മനുഷ്യരുടെ ആരോഗ്യവും മൃഗങ്ങളും ഭൂമിയും തമ്മിലുള്ള അടുത്ത ബന്ധംം വെളിവാക്കുന്നത് മഹാമാരികളാണ്’ അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും, വന്യജീവി സംരക്ഷണത്തിനും പരിഗണന നൽകിയില്ലെങ്കിൽ പുരോഗതിയ്ക്കായി നടത്തുന്ന എല്ലാം ശ്രമങ്ങളും ഫലം കാണാതെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് പണമൊഴുക്കുകയും, ഇനിയൊരു മഹാമാരി ഉണ്ടാകാതിരിക്കാൻ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് അത്യന്തം അപകടകരമാണെന്നും ടെഡ്രോസ് അദാനോം പറഞ്ഞു. പാഠങ്ങൾ പഠിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഒരു മഹാമാരിയുണ്ടാകുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ ഒരുപാട് പണം ചിലവഴിക്കുന്നു. എന്നാൽ അത് അവസാനിക്കുമ്പോൾ എല്ലാം മറക്കുന്നു. അടുത്ത മഹാമാരി തടയാൻ ഒന്നും ചെയ്യുന്നില്ല. ഇത് വളരെ അപകടകരമായ രീതിയാണ്.’- അദ്ദേഹം പറഞ്ഞു.

Continue Reading

ഇന്റർനാഷണൽ

കൊറോണ എന്നല്ല ചൈന വൈറസ് എന്നാണ് വിളിക്കേണ്ടതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

Published

on

By

കോവിഡ് 19 മഹാമാരിയ്ക്ക് കാരണമായ വൈറസിനെ കൊറോണ എന്നല്ല ചൈന വൈറസ് എന്നാണ് വിളിക്കേണ്ടതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ എന്ന പേര് കേള്‍ക്കുമ്പോള്‍ ഇറ്റലിയിലെ ഒരു മനോഹരമായ സ്ഥലമാണെന്ന് തോന്നുന്നെന്നു പറഞ്ഞ ട്രംപ്

പെന്‍സില്‍വാനിയയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച കോവിഡ് 19 മഹാമാരിയില്‍ ചൈനയുടെ പങ്ക് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്ന അദ്ദേഹം മുന്‍പും ‘ചൈന വൈറസ്’ എന്ന് കൊറോണ വൈറസിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

‘ഇത് ചൈന വൈറസാണ് കൊറോണ വൈറസ് അല്ല ട്രംപ് പറഞ്ഞു. കൊറോണ ഇറ്റലിയിലെ മനോഹരമായ ഒരു സ്ഥലം പോലെ തോന്നുന്നു. അമേരിക്കയിലെ തീവ്ര ഇടതുപക്ഷത്തിന് ഇത് പറയാന്‍ താല്‍പ്പര്യമില്ല’, ട്രംപ് പറഞ്ഞു.

‘എണ്ണമറ്റ ജീവനെടുത്ത ചൈന വൈറസിനെതിരായ ഞങ്ങളുടെ പോരാട്ടത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. കൊറോണ വൈറസിന്റെ വ്യാപനത്തിന് ചൈനയാണ് ഉത്തരവാദിയെന്നും കോവിഡ് 19 ചൈനീസ് വൈറസാണെന്നും ഓഗസ്റ്റില്‍ നടന്ന റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നടത്തിയ മാര്‍ച്ചില്‍ ട്രംപ് പറഞ്ഞിരുന്നു.

വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ ലോകത്തിന്റെ ഉല്‍പാദനശക്തിയാക്കി മാറ്റുമെന്ന് പറഞ്ഞ ട്രംപ് നവംബര്‍ 3 ലെ തിരഞ്ഞെടുപ്പിനെ സാമ്പത്തിക അതിജീവത്തിനുള്ള മാര്‍ഗമായി വിശേഷിപ്പിച്ചു. ഈ തിരഞ്ഞെടുപ്പ് പെന്‍സില്‍വാനിയയും ചൈനയും തമ്മിലാണ്. ജോ ബൈഡന്‍ വിജയിച്ചാല്‍ ചൈന വിജയിക്കുമെന്നും ഞങ്ങള്‍ ജയിക്കുമ്പോള്‍ പെന്‍സില്‍വാനിയയും അമേരിക്കയും വിജയിക്കുമെന്നും പ്രഖ്യാപിച്ചു.

Continue Reading

ഇന്റർനാഷണൽ

സുരക്ഷാ ഭീഷണി: ചൈനീസ് പൗരന്മാരുടെ വീസ റദ്ദാക്കിയതായി യുഎസ്

Published

on

By

വാഷിങ്ടന്‍: സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി 1000 ചൈനീസ് പൗരന്മാരുടെ വീസ റദ്ദാക്കിയതായി യുഎസ്. മെയ് 29ന് ഇറക്കിയ പ്രസിഡന്‍ഷ്യല്‍ പ്രൊക്ലമേഷന്‍ പ്രകാരമാണ് നടപടിയെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് അറിയിച്ചു.

സെപ്റ്റംബര്‍ എട്ടുവരെയുള്ള കണക്കാണിത്. ഹോങ്കോങ്ങിന്റെ ജനാധിപത്യത്തെ തച്ചുടയ്ക്കുന്ന ചൈനീസ് നീക്കത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് മെയ് 29ന് യുഎസ് പ്രസിഡന്റ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

ചൈനീസ് സേനയുമായി ബന്ധമുണ്ടെന്നു വ്യക്തമാകുന്ന ചില ചൈനീസ് ബിരുദ വിദ്യാര്‍ത്ഥികളെയും ഗവേഷകരുടെയും വീസകള്‍ വാഷിങ്ടന്‍ തടയുന്നുണ്ടെന്ന് യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ചാഡ് വൂള്‍ഫ് നേരത്തേ പറഞ്ഞിരുന്നു. വ്യവസായപരമായ ചാരവൃത്തി ചൈന നടത്തുന്നുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

Continue Reading

Updates

ആനുകാലികം2 weeks ago

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന നടപടി പൂര്‍ത്തിയായാലുടന്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിത്തുടങ്ങുമെന്ന് അമിത്ഷാ

കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന നടപടി പൂര്‍ത്തിയായാലുടന്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിത്തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പശ്ചിമബംഗാളിലെ മാത്‌വയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ....

Uncategorized2 weeks ago

സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന

ചലച്ചിത്ര സംവിധായകന്‍ സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും. ബിജെപിയുമായുള്ള...

കേരളം1 month ago

കെ സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും; ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചേക്കും

കെ സുധാകരന് സംസ്ഥാന കെപിസിസി അധ്യക്ഷന്റെ ചുമതല നല്‍കിക്കൊണ്ടുള്ള തീരുമാനം ഉടന്‍. ഇന്നോ നാളെയോ ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം....

ആനുകാലികം1 month ago

നവോത്ഥാന സമിതിയിൽ വിള്ളല്‍:കെ.പി.എം.എസും എസ് എന്‍ ഡി പിയും പങ്കെടുത്തില്ല

നവോത്ഥാന സമിതിയിൽ വിള്ളല്‍. മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറിയും സമിതി കണ്‍വീനറുമായ പുന്നല ശ്രികുമാര്‍. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വിളിച്ച യോഗത്തിൽ...

പൊളിറ്റിക്സ്‌1 month ago

കെ.വി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സി.പി.എം

മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിലപാട് വ്യക്തമാക്കിയത്....

പൊളിറ്റിക്സ്‌1 month ago

ജോൺ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന

മുഖ്യമന്ത്രിയുടെ  മാദ്ധ്യമ ഉപദേഷ്‌ടാവുമായ ജോൺ ബ്രിട്ടാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. കണ്ണൂർ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തിൽ നിന്ന് സീറ്റ് ലഭിക്കുമെന്നാണ്...

ആനുകാലികം1 month ago

തീരശോഷണം നേരിടാൻ കിഫ്ബി സഹായത്തോടെ പദ്ധതി: മുഖ്യമന്ത്രി

തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം....

കേരളം1 month ago

സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർ 24,558 പേർ

സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ....

കേരളം1 month ago

ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു

ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എച്ച്-5 എന്‍-8 വിഭാഗത്തില്‍ പെട്ട വൈറസാണ് കൈനകരിയിലും കണ്ടെത്തിയത്. രോഗം ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ...

പൊളിറ്റിക്സ്‌1 month ago

കെ.പി.സി.സി അധ്യക്ഷനാകാനൊരുങ്ങി കെ. സുധാകരന്‍

കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്. സുധാകരനെ താത്കാലിക അദ്ധ്യക്ഷനാക്കുന്നത്...

Trending