സ്പോർട്ട്സ്
ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു. ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്.
ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിലാണ് ധോണി നിലവില്‍. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്രയും കാലം നല്കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി, ഇന്ന് മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരമായി.
ബംഗ്ലാദേശിനെതിരെ 2004 ഡിസംബര്‍ 23ന് ചിറ്റഗോങ്ങിലായിരുന്നു ധോണിയുടെ ഏകദിന അരങ്ങേറ്റം. ആദ്യ പന്തില്‍ റണ്ണൗട്ടായി മടങ്ങി. പിന്നീട് മൂന്ന് ഇന്നിംഗ്സിലും 12,7,3 എന്നീ സ്കോറുകളില്‍ പുറത്തായി.
എന്നാല്‍, സൗരവ് ഗാംഗുലിയെന്ന ക്യാപ്റ്റന്റെ ദീര്‍ഘവീക്ഷണം ധോണിയെന്ന താരത്തെ കണ്ടെത്തി. പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ പതിവ് തെറ്റിച്ച് രണ്ടാമനായി ക്രീസിലെത്തിയ ധോണി തന്റെ വിധി മാറ്റിയെഴുതി. 123 പന്തില്‍ 148 റണ്‍സോടെ തകര്‍ത്താടിയ റാഞ്ചിക്കാരന് തൊട്ടടുത്ത മത്സരത്തിലും സെഞ്ച്വറി നേടി.
2007ലെ ട്വന്റി 20 ലോകകപ്പിലാണ് അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുന്നത്. സീനിയര്‍ താരങ്ങളൊന്നുമില്ലാതിരുന്ന ടൂര്‍ണമെന്റില്‍ യുവ ടീമിനെ ധോണി നയിച്ചു. നിര്‍ണായക ഘട്ടങ്ങളില്‍ അക്ഷോഭ്യനായി ബുദ്ധിപരമായ തീരുമാനങ്ങളെടുത്ത ധോണിയുടെ മികവില്‍ ഇന്ത്യ കപ്പ് നേടി. ധോണിയുടെ ക്യാപ്റ്റന്‍സി മികവിനെ ആരാധകര്‍ വാഴ്ത്തി.
ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടിയായിരുന്നു 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്. സച്ചിന്റെ അവസാന ലോകകപ്പില്‍ കിരീടം സമ്മാനിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ധോണി ടീമിനെ മുന്നില്‍ നിന്നു നയിച്ചു.
ഫൈനലില്‍ ശ്രീലങ്കക്കെതിരെ റണ്‍ചേസിന്റെ അതിസമ്മര്‍ദ്ദത്തില്‍ സച്ചിനും സെവാഗും കോലിയും മടങ്ങിയതിന് പിന്നാലെ എല്ലാവരും യുവരാജിനെ പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായി ക്രീസിലെത്തിയത് എം എസ് ധോണി. ക്രീസ് വിട്ടതാകട്ടെ കുലശേഖരെ ലോംഗ് ഓണിന് മുകളിലൂടെ സിക്സറിന് പറത്തി 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ചും. കോലി പുറത്തായപ്പോള്‍ യുവിക്ക് മുമ്പെ ക്രീസിലിറങ്ങിയ ധോണിയുടെ തീരുമാനമായിരുന്നു ഫൈനലിലെ മാസ്റ്റര്‍ സ്ട്രോക്ക്.
2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടി കൊടുത്ത ധോണി ഐസിസിയുടെ മൂന്ന് പ്രധാന ടൂര്‍ണമെന്റുകളിലും കപ്പുയര്‍ത്തിയ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡും ധോണി സ്വന്തമാക്കി ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ അപ്രമാദിത്തത്തിന് തിരിച്ചടി നല്കി ധോണിയുടെ കീഴില്‍ ഏറെക്കാലം ഇന്ത്യ ഒന്നാം സ്ഥാനത്ത്.
2014ലെ ട്വന്റി20 ലോകകപ്പില്‍ വീണ്ടും ധോണിയുടെ മാജിക്കില്‍ വിശ്വാസമര്‍പ്പിച്ച് കിരീടം സ്വപ്നം കണ്ട ഇന്ത്യക്ക് തിരിച്ചടി. ഫൈനലിലെത്താതെ ടീം ഇന്ത്യ പുറത്തായി. പാകിസ്ഥാനെ തോല്‍പ്പിച്ച് ശ്രീലങ്ക കിരീടം നേടി.
2015ലെ ഏകദിന ലോകകപ്പിലും തോല്‍വിവായിരുന്നു ഫലം. സെമിഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യ വിമാനം കയറി. പിന്നീട് ടെസ്റ്റ് ടീമില്‍ നിന്ന് വിരമിച്ചു. ഏകദിനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം തുടര്‍ന്നെങ്കിലും അനിവാര്യമായ തലമുറ മാറ്റത്തില്‍ വിരാട് കോലിക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറി. 2019ലെ ഏകദിനത്തിലും പുറത്തായി. സെമിയില്‍ ന്യൂസിലാന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്.
49ാം ഓവറിലെ മൂന്നാം പന്തില്‍ ധോണി റണ്‍ ഔട്ടായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. അതായിരുന്നു ധോണിയുടെ അവസാനത്തെ അന്താരാഷ്ട്ര ഇന്നിംഗ്സ്. ഒരു റണ്ണൗട്ടില്‍ തുടങ്ങി മറ്റൊരു റണ്ണൗട്ടില്‍ അവസാനിപ്പിച്ച ക്രിക്കറ്റ് കരിയര്‍.
താരത്തിെൻറ വിടവാങ്ങലിന് പിന്നാലെ മുൻ സഹതാരങ്ങൾ ആശംസകളും ആദരവുമായി സമൂഹ മാധ്യമങ്ങളിലെത്തി. ‘ഇന്ത്യൻ ക്രിക്കറ്റിന് താങ്കൾ നൽകിയ സംഭാവന വളരെ വലുതാണ്. 2011 ലോകകപ്പ് താങ്കൾക്കൊപ്പം വിജയിച്ചത് എെൻറ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണ്.
ഇൗ സെക്കൻറ് ഇന്നിങ്സിൽ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. ഇതിഹാസ ബാറ്റ്സ്മാൻ സചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു.
സ്പോർട്ട്സ്
ടീം ഇന്ത്യയുടെ വിജയഗാഥ

ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയുടെ വിജയഗാഥ! ആവേശം അവസാന നിമിഷം വരെ കൂട്ടിനെത്തിയ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം, അവസാന ദിനമായ ഇന്ന് വെറും 18 പന്തുകൾ ബാക്കിനിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഇതോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. ആദ്യ ടെസ്റ്റിൽ 1–0ന് തോറ്റ ഇന്ത്യ, സിഡ്നിയിലെ രണ്ടാം ടെസ്റ്റും ഗാബയിലെ നാലാം ടെസ്റ്റും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായ നിലംപൊത്തിയെങ്കിലും, ഋഷഭ് പന്തിന്റെ അപരാജിത ഇന്നിങ്സ് (138 പന്തിൽ പുറത്താകാതെ 89) ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ആത്മവിശ്വാസത്തിന്റെ നിറകുടമായി ഗാബയിൽ നിറഞ്ഞാടിയ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ തുടങ്ങിവച്ച പോരാട്ടം, ചേതേശ്വർ പൂജാരയിലൂടെ കടന്ന് ഒടുവിൽ ഋഷഭ് പന്ത്, വാഷിങ്ടൻ സുന്ദർ എന്നിവർ ചേർന്നാണ് വിജയതീരത്തെത്തിച്ചത്. കന്നി ടെസ്റ്റ് സെഞ്ചുറി വെറും ഒൻപത് റൺസ് അകലെ നഷ്ടമായെങ്കിലും 146 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 91 റൺസെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസീസ് ബോളർമാരുടെ ഏറുകൾ ബാറ്റുകൊണ്ടും ശരീരം കൊണ്ടും ഒരുപോലെ നേരിട്ട ചേതേശ്വർ പൂജാരയുടെ ‘ചോര കിനിയുന്ന’ അർധസെഞ്ചുറിക്കും 100 മാർക്ക്! കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയെന്ന നേട്ടം ഈ പരമ്പരയിൽ ഒരിക്കൽക്കൂടി തിരുത്തിയ പൂജാര, 211 പന്തിൽ ഏഴു ഫോറുകൾ സഹിതം 56 റൺസെടുത്തു.
സീനിയര്‍ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായപ്പോഴും ലോകോത്തര നിലവാരം പുലര്‍ത്തിയ യുവതാരങ്ങളാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. സിനിയര്‍ താരങ്ങളെ അണിനിരത്തിയ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ദയനീയമായി തോറ്റിരുന്നു.
അതിനുശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ടീമിന്റെ ചുമതല അജിങ്ക്യ രഹാനെ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നായകമികവിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇഷാന്തും ഭുവനേശ്വറും ബുംറയും ഷമിയുമൊന്നുമില്ലാത്ത മത്സരത്തിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസിസ് മണ്ണില്‍ തിളങ്ങിയത്. സിറാജും ശാര്‍ദുലും വാഷിങ്ടണ്‍ സുന്ദറുമെല്ലാം നാലാം ടെസ്റ്റിന്റെ നിര്‍ണായക സാന്നിധ്യമായി.
സ്പോർട്ട്സ്
ബ്രിസ്ബേനില്‍ ഇന്ത്യയ്ക്ക് ചരിത്രജയം

രണ്ടാമതും സൈനാ നെഹ്വാളിനു കോവിഡ്: തായ്ലൻഡ് ഓപ്പണിൽ നിന്നും പിന്മാറും

സൈനാ നെഹ്വാളിനു പുറമെ എച്.എസ് പ്രണോയിക്കും കോവിഡ് പോസിറ്റീവായി.രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ബാഡ്മിന്റൺ താരം സൈനാ നെഹ്വാൾ തായ്ലൻഡ് ഓപ്പണിൽ നിന്നും പിന്മാറാൻ നിർബന്ധിതയായി. ഏതാനും ആഴ്ചകൾ മുമ്പേയാണ് സൈന കോവിഡ് മുക്തയായത്. തന്റെ മൂന്നാമത് ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്നാണ് ടൂർണമെന്റിൽ നിന്നും പുറത്തു പോകേണ്ടി വന്നത്.
സൈനക്ക് ഇതാദ്യമായല്ല കോവിഡ് പിടിപെടുന്നത്. ഏതാനും ആഴ്ചകൾ മുൻപ് സൈനയ്ക്കും ഭർത്താവും ബാഡ്മിന്റൺ താരവുമായ പാരുപള്ളി കശ്യപിനും കോവിഡ് പോസിറ്റീവ് ആയിരുന്നു. സൈനക്ക് രോഗം പെട്ടെന്ന് ഭേദമായപ്പോൾ കശ്യപിൻറെ രോഗം ഭേദമാകുന്നതുവരെ ക്വാറന്റൈനിൽ ആയിരുന്നു. സൈനാ നെഹ്വാളിനു പുറമെ എച്.എസ് പ്രണോയിക്കും കോവിഡ് പോസിറ്റീവായി.
-
ആനുകാലികം10 months ago
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് കളക്ടര്‍
-
കേരളം1 year ago
അട്ടപ്പാടിയിലെ ഒരു ക്ഷീര സംഘത്തിന്റെ ഏഴു കോടി അഴിമതിയെ പുറത്ത് കൊണ്ട് വന്ന ആദിവാസി ഉദ്യേഗസ്ഥയ്ക്ക് വധ ഭീഷണിയും, സർക്കാർ സർവിസിൽ നിന്നും മാനസിക പീഢനവും
-
ആനുകാലികം11 months ago
ഗള്‍ഫില്‍ കോവിഡ് ഇല്ലായിരുന്നു എങ്കില്‍ കേരളത്തിലേക്ക് പ്രവാസികളുടെ സഹായം ഒഴുകിയേനെ എന്ന് സംവിധായകന് നാദിര്‍ഷ
-
കേരളം2 years ago
വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും ദലിത് നേതാക്കള്‍ കൂട്ടത്തോടെ പുറത്തേക്ക്; ഫ്രറ്റേണിറ്റി ദേശീയ വൈസ്പ്രസിഡന്റ് പ്രദീപ് നെന്മാറ സ്ഥാനം രാജിവച്ചു
-
ചരിത്രം10 months ago
പാലങ്ങളുടെയും ചിറകളുടെയുെ ഉറപ്പിന് വേണ്ടി അനേകം പുലയരെ ഗുരുതി കൊടുത്തിട്ടുണ്ട്
-
കേരളം2 years ago
എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം
-
കേരളം2 years ago
ശ്രീധന്യയെ പലവട്ടം ഇറക്കിവിട്ടു!! മന്ത്രി ബാലന്റെ ക്രൂരത വിവരിച്ച് മാദ്ധ്യമപ്രവര്‍ത്തക
-
കേരളം10 months ago
ഭിം ആര്‍മി സംസ്ഥാന കമ്മിറ്റിയംഗം അനൂപിനെ വെട്ടിയും മർദിച്ചും കൊലപ്പെടുത്താൻ ശ്രമം