Connect with us

മൂവി

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രം ടെലിവിഷനില്‍ റിലീസ് ചെയ്യും

Published

on

ടോവീനോ തോമസ് നായകനായി ആന്‍റോ ജോസഫ് നിര്‍മിച്ച കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രം ടെലിവിഷനില്‍ റിലീസ് ചെയ്യും.

എഷ്യാനെറ്റില്‍ ഓണച്ചിത്രമായാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എത്തുക.

മലയാളത്തില്‍ അടുത്തകാലത്ത് ഇതാദ്യമായാണ് ഒരു സിനിമ തിയേറ്റര്‍ റിലീസിന് മുമ്പ് ടെലിവിഷന്‍ പ്രീമിയര്‍ ചെയ്യുന്നത്.

നേരത്തെ ഒ.ടി.ടി റിലീസ് ആയി ചിത്രം ഡിസ്നി ഹോട്ട് സ്റ്റാറില്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് മാറ്റിവെച്ചതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒ.ടി.ടി റിലീസിനെ എതിര്‍ത്ത് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് രംഗത്തെത്തിയതോടെയാണ് പുതിയ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.

ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതിനെതിരെ ആഷിഖ് അബു, ആഷിഖ് ഉസ്മാന്‍ എന്നിവരടങ്ങുന്ന നിര്‍മാതാക്കള്‍ രംഗത്തുവന്നിരുന്നു.

ചിത്രത്തിന്റെ ഒരു വലിയ ശതമാനം വ്യാജ പ്രിന്‍റായി പുറത്തിറങ്ങിയതായി ആന്‍റോ ജോസഫ് അറിയിച്ചതായി ഫിയോക്ക് ജനറല്‍ സെക്രട്ടറി എം.സി ബോബി പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആന്‍റോ ജോസഫിന് പ്രത്യേക ഇളവ് നല്‍കിയതായി ഫിയോക് പത്രകുറിപ്പിലൂടെ അറിയിച്ചിരുന്നത്.

ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്.

കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടോവിനോയുടേത്. സിനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം – സൂരജ് എസ് കുറുപ്പ്.

പശ്ചാത്തല സംഗീതം – സുഷിന്‍ ശ്യാം. ടോവിനോ തോമസിനൊപ്പം, സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ്, ബേസില്‍ ജോസഫ്, സുധീഷ് രാഘവന്‍, മാലാ പാര്‍വ്വതി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൂവി

തിരികെയെത്തട്ടെ ആ നല്ലനാളുകൾ

Published

on

By

മൂലധനം എന്ന സിനിമ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. എൻ്റെ ചെറുപ്പത്തിൽ ഞാൻ ആദ്യം കണ്ട സിനിമയാണത്. കണ്ടത് കേച്ചേരി സവിത തിയ്യേറ്ററിൽ.
അന്ന് സവിത ഒരു ഓല തിയ്യേറ്ററാണ്.

പിന്നെ പന്നിത്തടം ഹേമ, മരത്തംകോട് ഐശ്വര്യ, പെരുമ്പിലാവ് കാസിനോ, മറ്റം യൂണിയൻ, കുന്നംകുളം ഗീത, വേലൂർ ജോൺസൺ, വടക്കാഞ്ചേരി അലങ്കാർ അങ്ങനെ എൻ്റെ ചെറുപ്പകാലം ചിലവഴിച്ച നിരവധി ടാക്കീസുകൾ.

മറ്റത്തും, വടക്കാഞ്ചേരിയിലുമൊക്കെ ബന്ധുവീടുകളിൽ പോകുന്ന സമയത്ത് അവരോടൊപ്പം പോയിരുന്നതാണ്. എൻ്റെ മനസ്സിൽ സിനിമയോടുള്ള അഭിനിവേശത്തിന് വിത്തുപാകിയത് ഈ ടാക്കീസുകളായിരുന്നു.

കാലക്രമേണ പിടിച്ചു നിൽക്കാനാവാതെ ഇവയിലോരോന്നായി പ്രവർത്തനം നിലച്ചു. ഇന്നിപ്പോൾ അക്കൂട്ടത്തിൽ ബാക്കിയുള്ളത് കേച്ചേരി സവിത മാത്രം.ഇന്ന് സവിത ഏ.സി. തിയ്യേറ്ററാണ്. അറിയപ്പെടുന്ന റിലീസ് കേന്ദ്രവും കൂടിയാണ്.

ആദ്യമായി സിനിമ കണ്ട തിയ്യേറ്റർ എന്ന നിലയിൽ, സിനിമയോടുള്ള എൻ്റെ ഇഷ്ടത്തിൻ്റെ വിത്ത് മുളച്ച ഇടം എന്ന നിലയിൽ എൻ്റെ ഏറ്റവും പ്രിയപ്പെട്ട തിയ്യേറ്റർ.

കാഴ്ച്ചക്കാരനിൽ നിന്നും സിനിമാക്കാരനായി എൻ്റെ വളർച്ചയ്ക്കൊപ്പം,
ഓല ടാക്കീസിൽ നിന്നും റിലീസ് കേന്ദ്രമായുള്ള സവിതയുടെ വളർച്ചയും എനിക്ക് അഭിമാനവും, സന്തോഷവും നൽകുന്നതായിരുന്നു.

കോഴിക്കോട് സ്ഥിരതാമസമായതിൽ പിന്നെ വല്ലപ്പോഴും മാത്രമായിരുന്നു എൻ്റെ സന്ദർശനങ്ങളെങ്കിലും,
സവിതയുടെ കവാടം കടന്ന് അകത്തേക്ക് കയറുമ്പോൾ ഞാൻ മനസ്സ് കൊണ്ട് ആ പഴയ കുട്ടിയായ് മാറുമായിരുന്നു.

കടലയും കൊറിച്ച്, ബഞ്ചിലിരുന്ന് മൂലധനം കണ്ട ആ ചെറിയ കുട്ടി. ലോക്ക് ഡൗണിൽ പെട്ട് ഫ്ലാറ്റിനുളളിലൊതുങ്ങിയതിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ വീണ്ടും എൻ്റെ വേരുകൾ പടർന്ന തൃശ്ശൂരിലേക്ക് ഞാൻ പോയി.

ഒരു സിനിമയുടെ പ്രാരംഭഘട്ട ചർച്ചകൾക്കായായിരുന്നു ആ യാത്ര. കൂട് തുറന്ന് പുറത്ത് വന്ന ഒരു പക്ഷിയുടെ സന്തോഷത്തിലായിരുന്നു ഞാൻ .
ദിവസങ്ങൾ നീണ്ട മടുപ്പിൽ നിന്നും ഒരു മോചനം ; ഒരു യാത്ര! അതും സിനിമാ സംബന്ധിയായ ഒരു യാത്ര ! ആ യാത്രയിൽ ഞാൻ വീണ്ടും എൻ്റെ പ്രിയപ്പെട്ട സവിത തിയ്യേറ്റർ കണ്ടു. ആരവങ്ങളും ആഘോഷങ്ങളും നിറഞ്ഞിരുന്ന,കരഘോഷങ്ങൾ മുഴങ്ങിയിരുന്ന,
ജനസാഗരം ഇരമ്പിയെത്തിയിരുന്ന, ഹൗസ്ഫുൾ ബോർഡുകൾ നിരന്തരം തൂങ്ങിയിരുന്ന എൻ്റെ പ്രിയപ്പെട്ട തിയ്യേറ്റർ !

ഇന്നവിടം വിജനമാണ്. മൂകത തളം കെട്ടിക്കിടക്കുന്നു. വെയിലേറ്റ് നിറം മങ്ങിയ പഴയ പോസ്റ്ററുകളും, നശിച്ചു തുടങ്ങിയ ഫ്ലക്സ് ബോർഡുകളും. വല്ലാതെ വേദനിപ്പിക്കുന്നു ആ കാഴ്ച്ച.

കൊറോണ ലോക്ക് ഡൗണിൻ്റെ ഭാഗമായി 2020 മാർച്ച് പത്തിന് അടച്ചതാണ് കേരളത്തിലെ തിയ്യേറ്ററുകൾ. അറുനൂറ്റി ഇരുപത്തിയഞ്ചോളം വരുന്ന സ്ക്രീനുകളിൽ വെളിച്ചം വീണിട്ട് ഈ സെപ്തംബർ ഇരുപത്തിയാറിന് ഇരുന്നൂറ് ദിവസം തികയുന്നു. ചരിത്രത്തിൽ തന്നെ ആദ്യമായി !എത്ര തിയ്യേറ്റർ ജീവനക്കാരാണ് പട്ടിണിയിലായത്!
എത്ര തിയേറ്ററുടമകൾക്കാണ് വരുമാനമില്ലാതായത് ?

മാത്രമോ, QUBE, UFO, PXD, Scrabble, TSR, SONY, Velox Streams തുടങ്ങി എത്ര ഡിജിറ്റൽ സ്ഥാപനങ്ങൾ കഴിഞ്ഞ ഇരുന്നൂറ് ദിവസമായി അടഞ്ഞുകിടക്കുന്നു!
അവിടങ്ങളിൽ ജോലി ചെയ്തിരുന്ന എത്ര ജീവനക്കാരാണ് പെട്ടന്ന് വരുമാനമില്ലാത്തവരായി മാറിയത്.

തിയ്യേറ്ററുകളിൽ പോസ്റ്റർ ഒട്ടിച്ചു ജീവിച്ചിരുന്നവർ, ആ പോസ്റ്ററുകൾ ഡിസൈൻ ചെയ്തിരുന്നവർ, പോസ്റ്റർ പ്രിൻ്റ് ചെയ്തിരുന്ന സ്ഥാപനങ്ങൾ,
അവിടത്തെ ജീവനക്കാർ അങ്ങനെ എത്ര പേർ ? എത്ര കുടുംബങ്ങൾ !

മറ്റുള്ള തൊഴിൽ മേഖലകളൊക്കെയും സാധാരണ നിലയിലേക്ക് പിച്ചവച്ചു തുടങ്ങിയപ്പോഴും തിയ്യേറ്ററുകളും അനുബന്ധ മേഖലകളും നിശ്ചലമായി തുടരുന്നു.ചിത്രീകരണം നിലച്ചതോടെ സിനിമയുമായി ബന്ധപ്പെട്ട എത്ര പേരാണ്, അവരുടെ കുടുംബങ്ങളാണ് പട്ടിണിയിലായത്!

മറ്റെല്ലാ മേഖലകളും സജീവമായിക്കഴിഞ്ഞു. സിനിമയൊഴികെ. അവിടവിടെയായി ചില ചിത്രങ്ങൾ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.

പക്ഷേ ഏറ്റവും കുറഞ്ഞത് നൂറു പേർ ജോലി ചെയ്തിരുന്ന ഒരു സിനിമാ സെറ്റിൽ ഇപ്പോൾ അൻപത് പേർക്കു മാത്രമാണ് അനുമതി.

അവിടെ താരങ്ങളെ കുറയ്ക്കാൻ കഴിയില്ല !
വെട്ടിക്കുറയ്ക്കുന്നത് സാധാരണക്കാരായ,
ദിവസ വേതനക്കാരായ പാവം തൊഴിലാളികളെയാണ്.

പ്രൊഡക്ഷൻ ബോയ്സ്, ക്രെയ്ൻ – യൂണിറ്റ് അംഗങ്ങൾ, ഡ്രൈവേഴ്സ്, വിവിധ മേഖലകളിലെ അസിസ്റ്റൻ്റ്മാർ അവരെയാണ് കുറയ്ക്കുന്നത്.
പിന്നെ ജൂനിയർ ആർട്ടിസ്റ്റുകളെയും.
വേറാരെയാണ് കുറയ്ക്കാൻ കഴിയുക ?

അപ്പോഴും പട്ടിണിയിലാവുന്നത് സാധാരണക്കാരനായ തൊഴിലാളിയുടെ കുടുംബമാണ്.

പ്രതിസന്ധിയെ നേരിടാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിരുന്നെങ്കിലും,
പലരും അതിന് തയ്യാറായിട്ടില്ല എന്ന് മാത്രമല്ല ഒരു വിഭാഗം പഴയതിനേക്കാൾ കൂടുതൽ പ്രതിഫലമാണ് ആവശ്യപ്പെടുന്നത്.

ഒരു വിഭാഗം കൊറോണമൂലം രക്ഷപെടുകയും,
മറുവിഭാഗം മുഴുപ്പട്ടിണിയിലാവുകയും ചെയ്യുന്നു.

പലരും ഉപജീവനത്തിനായി മത്സ്യക്കച്ചവടത്തിലേക്കും, പച്ചക്കറിക്കച്ചവടത്തിലേക്കും ഒക്കെ തിരിഞ്ഞു കഴിഞ്ഞു.

എന്നാണിതിനൊരു മാറ്റം ?

എന്നാണ് പഴയകാലം തിരിച്ചു കിട്ടുക ?

മറ്റെല്ലാ മേഖലയെയും പോലെ സിനിമയും അതിൻ്റെ പ്രൗഢഗംഭീരമായ ആ കാലത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.

ഞാൻ മാത്രമല്ല,
എന്നെപ്പോലെ ആയിരങ്ങൾ ആ പ്രാർത്ഥനയിലാണ്.

ആ നല്ല നാളുകൾ തിരിച്ചു വരുന്നത് കാത്തിരിക്കുകയാണ് എല്ലാവരും !

ഈ മഹാമാരി മാറും !
ജീവിതം സാധാരണ നിലയിലാവും.
സിനിമാ മേഖല ഉണരും.
തിയ്യേറ്ററുകൾ നിറയും.
കരഘോഷങ്ങൾ മുഴങ്ങുന്ന തിയ്യേറ്ററിൻ്റെ ഗേറ്റിൽ ഹൗസ്ഫുൾ ബോർഡുകൾ തൂങ്ങും.

ഈ മഹാമാരി മാറട്ടെ എന്ന് നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം ….
പ്രാർത്ഥനയോടൊപ്പം നമ്മുടെ ശ്രദ്ധയും കൂടിയുണ്ടെങ്കിൽ നമുക്ക് വേഗം തിരിച്ചുവരാം..

അങ്ങനെയൊരു
തിരിച്ചുവരവുണ്ടാകട്ടെ ..

#ഷാജി_പട്ടിക്കര

Continue Reading

മൂവി

ഭക്തിയുടെ നിറവിൽ എസ് പി.ബി.ബി.എ. ചിദംബരനാഥ് മാഷിനെ കണ്ടപ്പോൾ, ചലച്ചിത്ര സംവിധായകനും, സംഗീത സംവിധായകനുംമായ വിജിത്ത് നമ്പ്യാർ എഴുതുന്നു.

Published

on

By

എന്റെ സംഗീത ഗുരു ബി.എ. ചിദംബരനാഥ് മാഷിനൊപ്പം ഉള്ള കാലം..1999ൽ മാഷ് ഏഷ്യാനെറ്റിന് വേണ്ടി സ്വാമി അയ്യപ്പൻ എന്ന മെഗാ സീരിയലിനു വേണ്ടി പന്ത്രണ്ടു സോങ്‌സ് കമ്പോസ് ചെയ്തു.

അതിൽ രണ്ടു പാട്ടുകൾ പാടുന്നതു എസ് പി ബി സർ ആയിരുന്നു. ദാസേട്ടൻ, ചിത്ര, സുജാത, ഉണ്ണിമേനൊൻ, ശ്രീനിവാസൻ, എല്ലാവരും ഈ പ്രോജക്ടിന്റെ ഭാഗമായിരുന്നു. റെക്കോർഡിങ് പറഞ്ഞ ദിവസം എസ് പി ബി സർ കൃത്യ സമയത്തു തന്നെ സ്റ്റുഡിയോവിൽ എത്തിയിരുന്നു. ആദ്യം തന്നെ മാഷിന്റെ കാൽക്കൽ വന്ദിച്ചു..പിന്നീട് റെക്കോർഡിങ്ങിൽ കയറുന്നതിന് മുമ്പ് ശ്രീ അയ്യപ്പ സ്റ്റോത്രം ചൊല്ലി..അതും ഓരോ സോങ്ങും റെക്കോർഡ് ചെയ്യുന്നതിന് മുൻപ് അദ്ദേഹം ഭക്തിയോടെ ചൊല്ലി. എന്റെ മനസ്സിൽ എസ്.പി.ബി എന്ന മഹാ ഗായകനോട് ഒരു പാട് ആരാധനാ തോന്നിയ നിമിഷം. .

ഈയോരു സംഗീത ലോകത്തു ഇത് പോലൊള്ളോരു മറ്റൊരു ഗായകൻ വേറെ ഉണ്ടോ എന്നൊരു സംശയം. അതാണ് എസ്.പി.ബി എന്ന മഹാ വ്യക്തിത്വം. കൂടുതൽ ഒന്നും പറയാൻ തോന്നുന്നില്ല.. എന്നെ ഒരു പാട് വേദനിച്ച നിമിഷമായിരുന്നു ചിത്ര ചേച്ചിയുടെ മകളുടെ വേർപാട്, അതിന്റെ കൂടെ ഇപ്പോൾ എസ്.പി.ബി സർ ന്റെ വേർപാടും മനസ്സിൽ നിന്ന് വിട്ടു പോകുന്നില്ല.

Continue Reading

മൂവി

അഭിനയ കലയുടെ കുലപതി തിലകന്റെ ഓർമകൾക്ക് എട്ട് വയസ്

Published

on

By

മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻമാരിലൊരാളായ തിലകന്റെ ഓർമകൾക്ക് എട്ട് വയസ്.

നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

denjaft.blogspot.com: In memory of Thilakan-The wild horse of Malayalam  cinema

1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു.യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.

നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പിലെ അറപ്പുണ്ടാക്കുന്ന വില്ലൻ, സന്മനസുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങിയ ചിത്രങ്ങളിലെ കോമഡി കഥാപാത്രങ്ങൾ, കണ്ണെഴുതി പൊട്ടും തൊട്ടും സിനിമയിലെ സ്ത്രീലമ്പടൻ. അങ്ങനെ ബഹുമുഖമായ ഒട്ടനവധി കഥാപാത്രങ്ങൾ. ഒടുവിൽ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടലിലും രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പിയിലും അഭിനയത്തിന്റെ തിലകൻ സ്‌റ്റൈൽ മലയാളികൾ കണ്ടു.

Thilakan: memories without death – Who wrote my screenplay?

ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം “സീൻ ഒന്ന് – നമ്മുടെ വീട്”. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 77 വയസായിരുന്നു അദ്ദേഹത്തിന്.

Continue Reading

Updates

കേരളം10 hours ago

പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും

പാലാരിവട്ടം മേൽപ്പാലത്തിന്റെ പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും ഡിഎംആർസിയും നടത്തിയ സംയുക്തയോഗത്തിലാണ് തീരുമാനം. പാലം പൊളിച്ച ഉടൻ പുനഃനിർമാണം തുടങ്ങാനാണ് ഡിഎംആർസിയുടെ...

ആനുകാലികം10 hours ago

അശ്ലീല പ്രചരണം നടത്തിയെന്ന് ആരോപണം; ഡോ.വിജയ് പി നായർക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം

സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ചു. നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റും റിയാലിറ്റി...

മൂവി10 hours ago

തിരികെയെത്തട്ടെ ആ നല്ലനാളുകൾ

മൂലധനം എന്ന സിനിമ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. എൻ്റെ ചെറുപ്പത്തിൽ ഞാൻ ആദ്യം കണ്ട സിനിമയാണത്. കണ്ടത് കേച്ചേരി സവിത തിയ്യേറ്ററിൽ. അന്ന് സവിത ഒരു ഓല...

മൂവി11 hours ago

ഭക്തിയുടെ നിറവിൽ എസ് പി.ബി.ബി.എ. ചിദംബരനാഥ് മാഷിനെ കണ്ടപ്പോൾ, ചലച്ചിത്ര സംവിധായകനും, സംഗീത സംവിധായകനുംമായ വിജിത്ത് നമ്പ്യാർ എഴുതുന്നു.

എന്റെ സംഗീത ഗുരു ബി.എ. ചിദംബരനാഥ് മാഷിനൊപ്പം ഉള്ള കാലം..1999ൽ മാഷ് ഏഷ്യാനെറ്റിന് വേണ്ടി സ്വാമി അയ്യപ്പൻ എന്ന മെഗാ സീരിയലിനു വേണ്ടി പന്ത്രണ്ടു സോങ്‌സ് കമ്പോസ്...

നാഷണൽ11 hours ago

എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​ ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷന്‍

ബി​.ജെ.​പി​യു​ടെ പു​തി​യ ദേ​ശീ​യ ഭാ​ര​വാ​ഹി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. തേ​ജ​സ്വി സൂ​ര്യ​യാ​ണ് യു​വ​മോ​ർ​ച്ച​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​ൻ. പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ഡ്ഡ​യാ​ണ്...

കേരളം12 hours ago

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട്...

ആനുകാലികം19 hours ago

ചിത്രലേഖയെ പിന്തുണച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി

സര്‍ക്കാര്‍​ നൽകിയ ഭൂമിയും വീടിന് അനുവദിച്ച പണവും റദ്ദ് ചെയ്ത് ഇറക്കിയ ഉത്തരവിനെതിരെ സമരം നടത്തുന്ന കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ചിത്രലേഖയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.പിയും കെ.പി.സി.സി...

ഗൾഫ്20 hours ago

കോവിഡ് വ്യാപനം രൂക്ഷം; ദുബൈയിൽ നിയന്ത്രണം

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി. രാത്രി ഒരു മണിക്ക് മുമ്പ് വിനോദപരിപാടികൾ അവസാനിപ്പിക്കണം. യു എ ഇയിൽ ഇന്ന്...

ആനുകാലികം20 hours ago

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്. ഭൗതിക ശരീരം കാണാൻ വൻ തിരക്ക് ഉണ്ടായതിനെ തുടർന്ന് ചെനൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതു ദർശനം പാതി...

ആനുകാലികം20 hours ago

ബിനീഷ് കോടിയേരി കുരുക്കില്‍

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് കേസ്. ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തിരുന്നു. സ്വർണക്കള്ളക്കടത്ത്...

Trending