സ്പോർട്ട്സ്
ആദ്യമായി വാങ്ങിയ മാരുതി 800 കണ്ടെത്താന്‍ സഹായിക്കാമോ? ആരാധകരോട് സച്ചിന് ടെണ്ടുല്‍ക്കര്‍

മുംബൈ: താന്‍ ആദ്യമായി വാങ്ങിയ മാരുതി 800 കാര്‍ കണ്ടെത്താന്‍ ആരാധകരോട് സഹായം അഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍.
‘ഇന്‍ ദി സ്പോര്‍ട്ട്ലൈറ്റ്’ എന്ന അഭിമുഖത്തിലാണ് സച്ചിന് തന്റെ പഴയ കാര്‍ കണ്ടെത്താന്‍ സഹായിക്കാമോ എന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചത്.
‘എന്റെ ആദ്യ കാര്‍ ഒരു മാരുതി 800ആണ്. ദൗര്‍ഭാഗ്യവശാല്‍ അതിപ്പോള്‍ എന്റെ കൈവശമില്ല. അതിന് തിരികെ ലഭിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ എന്നെ ശ്രവിക്കുന്ന ആരെങ്കിലും വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ ബന്ധപ്പെടുമല്ലോ’ – സച്ചിന് പറഞ്ഞു.
ആദ്യമായി വാങ്ങിയ കാറെന്ന വൈകാരികതയാണ് സച്ചിനെ പഴയ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലേക്ക് എത്തിച്ചത്. എന്റെ വീടിന്റെ സമീപത്തായി വലിയൊരു ഡ്രൈവ് ഇന്‍ മൂവി ഹാളുണ്ടായിരുന്നു.
അവിടെ ആളുകള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും സിനിമ കാണുകയും ചെയ്യുമായിരുന്നു. ഞാനും എന്റെ സഹോദരനും ആ കാറുകള്‍ കാണുന്നതിനായി മണിക്കൂറുകളോളം വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കാറുണ്ടായിരുന്നെന്നും സച്ചിന് പറഞ്ഞു.
ബിഎംഡബ്ല്യു ബ്രാന്‍ഡ് അംബാസഡറായ സച്ചിന്റെ കൈയില്‍ വലിയൊരു കാര്‍ ശേഖരം തന്നെയുണ്ട്. ബ്രാന്‍ഡ് കാറുകളായ ബെന്‍സ്, ഫെരാരി, ബിഎംഡബ്ല്യു, ജാഗോര് എന്നിവയുടെ വിവിധ വാഹനങ്ങളും സച്ചിന് സ്വന്തമാക്കിയിട്ടുണ്ട്.
1989ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ച് തുടങ്ങിയതിന് ശേഷമാണ് സച്ചിന് മാരുതി800 കാര്‍ വാങ്ങിയത്. സച്ചിന്റെ പ്രിയ കാറുകളൊന്നായിരുന്നു അത്. എന്നാല്‍ പിന്നീട് അത് ഒഴിവാക്കുകയായിരുന്നു.
സ്പോർട്ട്സ്
ടീം ഇന്ത്യയുടെ വിജയഗാഥ

ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയുടെ വിജയഗാഥ! ആവേശം അവസാന നിമിഷം വരെ കൂട്ടിനെത്തിയ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം, അവസാന ദിനമായ ഇന്ന് വെറും 18 പന്തുകൾ ബാക്കിനിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഇതോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. ആദ്യ ടെസ്റ്റിൽ 1–0ന് തോറ്റ ഇന്ത്യ, സിഡ്നിയിലെ രണ്ടാം ടെസ്റ്റും ഗാബയിലെ നാലാം ടെസ്റ്റും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായ നിലംപൊത്തിയെങ്കിലും, ഋഷഭ് പന്തിന്റെ അപരാജിത ഇന്നിങ്സ് (138 പന്തിൽ പുറത്താകാതെ 89) ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ആത്മവിശ്വാസത്തിന്റെ നിറകുടമായി ഗാബയിൽ നിറഞ്ഞാടിയ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ തുടങ്ങിവച്ച പോരാട്ടം, ചേതേശ്വർ പൂജാരയിലൂടെ കടന്ന് ഒടുവിൽ ഋഷഭ് പന്ത്, വാഷിങ്ടൻ സുന്ദർ എന്നിവർ ചേർന്നാണ് വിജയതീരത്തെത്തിച്ചത്. കന്നി ടെസ്റ്റ് സെഞ്ചുറി വെറും ഒൻപത് റൺസ് അകലെ നഷ്ടമായെങ്കിലും 146 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 91 റൺസെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസീസ് ബോളർമാരുടെ ഏറുകൾ ബാറ്റുകൊണ്ടും ശരീരം കൊണ്ടും ഒരുപോലെ നേരിട്ട ചേതേശ്വർ പൂജാരയുടെ ‘ചോര കിനിയുന്ന’ അർധസെഞ്ചുറിക്കും 100 മാർക്ക്! കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയെന്ന നേട്ടം ഈ പരമ്പരയിൽ ഒരിക്കൽക്കൂടി തിരുത്തിയ പൂജാര, 211 പന്തിൽ ഏഴു ഫോറുകൾ സഹിതം 56 റൺസെടുത്തു.
സീനിയര്‍ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായപ്പോഴും ലോകോത്തര നിലവാരം പുലര്‍ത്തിയ യുവതാരങ്ങളാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. സിനിയര്‍ താരങ്ങളെ അണിനിരത്തിയ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ദയനീയമായി തോറ്റിരുന്നു.
അതിനുശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ടീമിന്റെ ചുമതല അജിങ്ക്യ രഹാനെ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നായകമികവിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇഷാന്തും ഭുവനേശ്വറും ബുംറയും ഷമിയുമൊന്നുമില്ലാത്ത മത്സരത്തിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസിസ് മണ്ണില്‍ തിളങ്ങിയത്. സിറാജും ശാര്‍ദുലും വാഷിങ്ടണ്‍ സുന്ദറുമെല്ലാം നാലാം ടെസ്റ്റിന്റെ നിര്‍ണായക സാന്നിധ്യമായി.
സ്പോർട്ട്സ്
ബ്രിസ്ബേനില്‍ ഇന്ത്യയ്ക്ക് ചരിത്രജയം

രണ്ടാമതും സൈനാ നെഹ്വാളിനു കോവിഡ്: തായ്ലൻഡ് ഓപ്പണിൽ നിന്നും പിന്മാറും

സൈനാ നെഹ്വാളിനു പുറമെ എച്.എസ് പ്രണോയിക്കും കോവിഡ് പോസിറ്റീവായി.രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ബാഡ്മിന്റൺ താരം സൈനാ നെഹ്വാൾ തായ്ലൻഡ് ഓപ്പണിൽ നിന്നും പിന്മാറാൻ നിർബന്ധിതയായി. ഏതാനും ആഴ്ചകൾ മുമ്പേയാണ് സൈന കോവിഡ് മുക്തയായത്. തന്റെ മൂന്നാമത് ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്നാണ് ടൂർണമെന്റിൽ നിന്നും പുറത്തു പോകേണ്ടി വന്നത്.
സൈനക്ക് ഇതാദ്യമായല്ല കോവിഡ് പിടിപെടുന്നത്. ഏതാനും ആഴ്ചകൾ മുൻപ് സൈനയ്ക്കും ഭർത്താവും ബാഡ്മിന്റൺ താരവുമായ പാരുപള്ളി കശ്യപിനും കോവിഡ് പോസിറ്റീവ് ആയിരുന്നു. സൈനക്ക് രോഗം പെട്ടെന്ന് ഭേദമായപ്പോൾ കശ്യപിൻറെ രോഗം ഭേദമാകുന്നതുവരെ ക്വാറന്റൈനിൽ ആയിരുന്നു. സൈനാ നെഹ്വാളിനു പുറമെ എച്.എസ് പ്രണോയിക്കും കോവിഡ് പോസിറ്റീവായി.
-
ആനുകാലികം10 months ago
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് കളക്ടര്‍
-
കേരളം1 year ago
അട്ടപ്പാടിയിലെ ഒരു ക്ഷീര സംഘത്തിന്റെ ഏഴു കോടി അഴിമതിയെ പുറത്ത് കൊണ്ട് വന്ന ആദിവാസി ഉദ്യേഗസ്ഥയ്ക്ക് വധ ഭീഷണിയും, സർക്കാർ സർവിസിൽ നിന്നും മാനസിക പീഢനവും
-
ആനുകാലികം11 months ago
ഗള്‍ഫില്‍ കോവിഡ് ഇല്ലായിരുന്നു എങ്കില്‍ കേരളത്തിലേക്ക് പ്രവാസികളുടെ സഹായം ഒഴുകിയേനെ എന്ന് സംവിധായകന് നാദിര്‍ഷ
-
കേരളം2 years ago
വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും ദലിത് നേതാക്കള്‍ കൂട്ടത്തോടെ പുറത്തേക്ക്; ഫ്രറ്റേണിറ്റി ദേശീയ വൈസ്പ്രസിഡന്റ് പ്രദീപ് നെന്മാറ സ്ഥാനം രാജിവച്ചു
-
ചരിത്രം10 months ago
പാലങ്ങളുടെയും ചിറകളുടെയുെ ഉറപ്പിന് വേണ്ടി അനേകം പുലയരെ ഗുരുതി കൊടുത്തിട്ടുണ്ട്
-
കേരളം2 years ago
എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം
-
കേരളം2 years ago
ശ്രീധന്യയെ പലവട്ടം ഇറക്കിവിട്ടു!! മന്ത്രി ബാലന്റെ ക്രൂരത വിവരിച്ച് മാദ്ധ്യമപ്രവര്‍ത്തക
-
കേരളം10 months ago
ഭിം ആര്‍മി സംസ്ഥാന കമ്മിറ്റിയംഗം അനൂപിനെ വെട്ടിയും മർദിച്ചും കൊലപ്പെടുത്താൻ ശ്രമം