Connect with us

പൊളിറ്റിക്സ്‌

പാര്‍ട്ടി പേരും രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് സ്റ്റേ

Published

on

കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായുളള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ പി.ജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഒരു മാസത്തേയ്ക്കാണ് സ്റ്റേ ചെയ്തത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ ചോദ്യം ചെയ്താണ് പിജെ ജോസഫ് കോടതിയെ സമീപിച്ചത്. ജോസ് കെ മാണിക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ച കമ്മീഷന്‍റെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല എന്നായിരുന്ന പിജെ ജോസഫിന്‍റെ വാദം.

കമ്മീഷന്‍ തീരുമാനമെടുത്തതിന് ആധാരമായ രേഖകളില്‍ വസ്തതാപരമായ പിഴവുണ്ടെന്നും ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് സിവില്‍ കോടതി വിലക്കിയിട്ടുണ്ടെന്നും ഇത് മറികടക്കാന്‍ കമ്മീഷന് കഴിയില്ലെന്നും വാദമുയര്‍ന്നു.

ജോസഫിനും ജോസ് കെ മാണിക്കും വേണ്ടി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരാണ് ഹൈക്കോടതിയില്‍ ഹാജരായത്. പ്രാഥമിക വാദത്തിനു ശേഷമാണ് കമ്മീഷന്‍ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്. അടുത്ത മാസം ഒന്നിന് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

പൊളിറ്റിക്സ്‌

ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി ജലീല്‍ സ്റ്റേറ്റ് കാറില്‍ തന്നെ പോകണമായിരുന്നു; കാനം

Published

on

By

ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി ജലീല്‍ ഒളിച്ചുപോകേണ്ടിയിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

അന്വേഷണ ഏജന്‍സി വിളിച്ചാല്‍ മന്ത്രിക്ക് സ്റ്റേറ്റ് കാറില്‍ തന്നെ പോകാമെന്നാണ് തന്‍റെ അഭിപ്രായം, ഇത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് ജലീലാണ്, സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ സെക്രട്ടറിയേറ്റ് പരിസരത്ത് മാത്രം കറങ്ങി നടക്കുകയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുളള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും കാനം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട്, ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി എന്ന ധാരണയോടുകൂടി കോണ്‍ഗ്രസ് ഉള്‍പ്പടെയുളള പ്രതിപക്ഷം സര്‍ക്കാരിനെതിരായി സമരം ചെയ്യുകയാണ്.

ജലീല്‍ വിഷയത്തില്‍ പ്രത്യേകമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇടതുപക്ഷ രാഷ്ട്രീയ മുന്നണിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് സി.പി.ഐ. നിലകൊളളുന്നതെന്നും കാനം വ്യക്തമാക്കി.

Continue Reading

പൊളിറ്റിക്സ്‌

ദലിത്-പിന്നാക്ക സംവരണത്തിൽ ഇടതുസർക്കാർ വൻ അട്ടിമറി നടത്തുന്നു – വെൽഫെയർ പാർട്ടി

Published

on

By

ദലിത് – ആദിവാസി- മുസ്‍ലിം – ഈഴവ തുടങ്ങി വിവിധ പിന്നാക്ക സമുദായങ്ങളുടെ പി.എസ്.സി നിയമനങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനിലും ഇടതു സർക്കാർ ബോധപൂർവം സംവരണ അട്ടിമറി നടത്തുകയാണെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.

പട്ടിക ജാതി – പട്ടിക വർഗ വിഭാഗങ്ങളുടെ നൂറ് കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിൽ സ്പെഷ്യൽ റിക്രൂട്ട്മെൻറ് നടത്തുന്നതിന് സർക്കാർ വിമുഖത കാട്ടുന്നു. ഈ സർക്കാറിന്റെ കാലത്ത് പിന്നാക്ക സംവരണത്തിന്റെ കാര്യത്തിൽ ഗുരുതരമായ അലംഭാവവും നിയമന നിരോധനവുമാണ് പി.എസ്.സി പോലുള്ള ഭരണഘടന സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. വിവിധ തസ്തികകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ 99 ശതമാനത്തിലും നിയമനം നിരോധിക്കപ്പെട്ട അവസ്ഥയാണ് നിലവിലുള്ളത്.

മുന്നാക്ക-സവർണ്ണ സംവരണത്തിൽ ധൃതിപിടിച്ച് തീരുമാനമെടുക്കുകയും അശാസ്ത്രീയ സംവരണ വിഭജനത്തിലൂടെ പതിനായിരക്കണക്കിന് സീറ്റുകളാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നത്. വിദ്യാഭ്യാസ സാമൂഹിക സംവിധാനങ്ങളിൽ പിന്നോക്കം നിൽക്കുന്ന സംവരണ സമുദായങ്ങളെ പിന്തള്ളി സാമ്പത്തിക സംവരണം നടപ്പിലാക്കാനാണ് സർക്കാർ ഉത്സാഹം കാണിക്കുന്നത്.

നരേന്ദ്രൻ കമ്മീഷൻ ചൂണ്ടിക്കാട്ടിയ പിന്നാക്ക സമുദായങ്ങൾക്ക് ഉണ്ടായ സംവരണ നഷ്ടത്തെ കൂടുതൽ രൂക്ഷമാക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കെ.എ.എസ്സിലും കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനത്തിലും തുടങ്ങി വിവിധ തസ്തികകളിൽ തുടരുന്ന അട്ടിമറി സംവരണ സമുദായങ്ങളോടുള്ള വഞ്ചനയാണ്. സവർണ സമുദായങ്ങളെ പ്രീണിപ്പിച്ച് വോട്ടുബാങ്ക് ലക്ഷ്യംവെച്ച് ഇടതുസർക്കാർ നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യസമൂഹം തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

പൊളിറ്റിക്സ്‌

‘സ്വപ്നയുടെ വീട്ടില്‍ കടകംപള്ളി പലതവണ പോയി’; ഗുരുതര ആരോപണവുമായി സന്ദീപ് വാര്യര്‍

Published

on

By

തിരുവനന്തപുരം: തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ രണ്ടാംമന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ സ്വപ്ന സുരേഷിന്‍റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രന്‍ പല തവണ പോയിട്ടുണ്ടെന്ന് സന്ദീപ് ആരോപിച്ചു.

സ്വപ്നനയുടെ വീട്ടില്‍ മന്ത്രി പോയിട്ടില്ലെങ്കില്‍ നിഷേധിക്കട്ടെ. സ്വപ്ന സുരേഷിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്കിൽ കടകംപള്ളി സുരേന്ദ്രന്‍റെയും പേരുണ്ട്.

സ്വപ്ന സുരേഷ് കടകംപള്ളി സുരേന്ദ്രന്‍ ബന്ധത്തെക്കുറിച്ച് അന്വേഷണം വേണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

 

Continue Reading

Updates

കേരളം10 hours ago

പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും

പാലാരിവട്ടം മേൽപ്പാലത്തിന്റെ പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും ഡിഎംആർസിയും നടത്തിയ സംയുക്തയോഗത്തിലാണ് തീരുമാനം. പാലം പൊളിച്ച ഉടൻ പുനഃനിർമാണം തുടങ്ങാനാണ് ഡിഎംആർസിയുടെ...

ആനുകാലികം10 hours ago

അശ്ലീല പ്രചരണം നടത്തിയെന്ന് ആരോപണം; ഡോ.വിജയ് പി നായർക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം

സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ചു. നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റും റിയാലിറ്റി...

മൂവി10 hours ago

തിരികെയെത്തട്ടെ ആ നല്ലനാളുകൾ

മൂലധനം എന്ന സിനിമ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. എൻ്റെ ചെറുപ്പത്തിൽ ഞാൻ ആദ്യം കണ്ട സിനിമയാണത്. കണ്ടത് കേച്ചേരി സവിത തിയ്യേറ്ററിൽ. അന്ന് സവിത ഒരു ഓല...

മൂവി10 hours ago

ഭക്തിയുടെ നിറവിൽ എസ് പി.ബി.ബി.എ. ചിദംബരനാഥ് മാഷിനെ കണ്ടപ്പോൾ, ചലച്ചിത്ര സംവിധായകനും, സംഗീത സംവിധായകനുംമായ വിജിത്ത് നമ്പ്യാർ എഴുതുന്നു.

എന്റെ സംഗീത ഗുരു ബി.എ. ചിദംബരനാഥ് മാഷിനൊപ്പം ഉള്ള കാലം..1999ൽ മാഷ് ഏഷ്യാനെറ്റിന് വേണ്ടി സ്വാമി അയ്യപ്പൻ എന്ന മെഗാ സീരിയലിനു വേണ്ടി പന്ത്രണ്ടു സോങ്‌സ് കമ്പോസ്...

നാഷണൽ10 hours ago

എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​ ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷന്‍

ബി​.ജെ.​പി​യു​ടെ പു​തി​യ ദേ​ശീ​യ ഭാ​ര​വാ​ഹി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. തേ​ജ​സ്വി സൂ​ര്യ​യാ​ണ് യു​വ​മോ​ർ​ച്ച​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​ൻ. പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ഡ്ഡ​യാ​ണ്...

കേരളം11 hours ago

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട്...

ആനുകാലികം19 hours ago

ചിത്രലേഖയെ പിന്തുണച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി

സര്‍ക്കാര്‍​ നൽകിയ ഭൂമിയും വീടിന് അനുവദിച്ച പണവും റദ്ദ് ചെയ്ത് ഇറക്കിയ ഉത്തരവിനെതിരെ സമരം നടത്തുന്ന കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ചിത്രലേഖയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.പിയും കെ.പി.സി.സി...

ഗൾഫ്20 hours ago

കോവിഡ് വ്യാപനം രൂക്ഷം; ദുബൈയിൽ നിയന്ത്രണം

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി. രാത്രി ഒരു മണിക്ക് മുമ്പ് വിനോദപരിപാടികൾ അവസാനിപ്പിക്കണം. യു എ ഇയിൽ ഇന്ന്...

ആനുകാലികം20 hours ago

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്. ഭൗതിക ശരീരം കാണാൻ വൻ തിരക്ക് ഉണ്ടായതിനെ തുടർന്ന് ചെനൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതു ദർശനം പാതി...

ആനുകാലികം20 hours ago

ബിനീഷ് കോടിയേരി കുരുക്കില്‍

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് കേസ്. ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തിരുന്നു. സ്വർണക്കള്ളക്കടത്ത്...

Trending